PARLIAMENT HOUSE – malayalees.ch https://malayalees.ch Malayalam Online News Portal Mon, 18 Sep 2023 10:40:01 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png PARLIAMENT HOUSE – malayalees.ch https://malayalees.ch 32 32 ‘ശക്തമായ തീരുമാനങ്ങളുടെ ജന്മസ്ഥലം’; പാര്‍ലമെന്റ് മന്ദിരത്തിന്റെ ഓര്‍മകള്‍ കൈയ്യക്ഷര കുറിപ്പുകളിൽ പങ്കുവച്ച് 10 വനിതാ എംപിമാർ https://malayalees.ch/10-women-mps-share-memories-of-old-parliament/ Mon, 18 Sep 2023 10:39:55 +0000 https://malayalees.ch/?p=87954 പാര്‍ലമെന്റ് മന്ദിരത്തിന്റെ ഓര്‍മകള്‍ കൈയ്യക്ഷര കുറിപ്പുകളിൽ പങ്കുവച്ച് 10 വനിതാ എംപിമാർ. പ്രത്യേക പാർലമെന്റ് സമ്മേളനത്തിന്റെ ഭാഗമായി പുതിയ കെട്ടിടത്തിലേക്ക് മാറാൻ ഒരുങ്ങവേയാണ് പഴയ പാർലമെന്റ് മന്ദിരത്തിലെ ഗൃഹാതുരുത്വമുണർത്തുന്ന ഓർമ്മകൾ പങ്കുവച്ച് വനിതാ എംപിമാർ രംഗത്തെത്തിയത്.(10 women MPs share memories of old Parliament)

സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പുകളിലാണ് പത്ത് വനിതാ എംപിമാർ ഓർമ്മകളും അനുഭവങ്ങളും സന്ദേശങ്ങളും പങ്കുവെച്ചത്. കോൺഗ്രസ് എംപി രമ്യ ഹരിദാസ്, രാജ്യസഭാ എംപി പി ടി ഉഷ, തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപി മഹുവ മൊയ്ത്ര, ശിരോമണി അകാലിദൾ എംപി ഹർസിമ്രത് കൗർ ബാദൽ, ശിവസേനയുടെ (യുബിടി) പ്രിയങ്ക ചതുർവേദി, കേന്ദ്രമന്ത്രിയും അപ്നാദൾ (എസ്) എംപിയുമായ അനുപ്രിയ പട്ടേൽ, ബിജെപി എംപി പൂനം മഹാജൻ, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) എംപി സുപ്രിയ സുലെ,സ്വതന്ത്ര എംപി നവനീത് റാണ തുടങ്ങിയവരാണ് കുറിപ്പുകൾ പങ്കുവെച്ചിട്ടുള്ളത്.

ജനാധിപത്യത്തിന്റെ കൊട്ടാരം എന്നും ശക്തമായ തീരുമാനങ്ങളുടെ ജന്മസ്ഥലം എന്നാണ് കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപി രമ്യ ഹരിദാസ് പഴയ പാർലമെന്റിനെ വിശേഷിപ്പിച്ചത്. അതിന്റെ ചരിത്രപരമായ പ്രാധാന്യവും ഓർമ്മകളും അവർ പറഞ്ഞു. പാർലമെന്റ് മന്ദിരത്തിലേക്കുള്ള തന്റെ സന്ദർശനങ്ങളും സഹ പാർലമെന്റംഗങ്ങളിൽ നിന്ന് ലഭിച്ച ഊഷ്മളമായ സ്വീകരണവും പി ടി ഉഷ വിവരിച്ചു. അവരിൽ നിന്ന് ലഭിച്ച പിന്തുണയേയും സ്നേഹത്തെയും കുറിച്ചും പിടി ഉഷ വിവരിച്ചു.

പഴയ പാർലമെന്റ് ഒരുപാട് കാര്യങ്ങൾ പഠിക്കാനുള്ള അവസരം നൽകി എന്നും എന്നും ഹൃദയത്തിൽ വിലമതിക്കുന്നതായി അതിനെ ഉൾക്കൊള്ളുമെന്നെയാണ് നവനീത് റാണ പറഞ്ഞത്. ആരുടെയും ആദ്യത്തെ വീടെന്നപോലെ ഈ കെട്ടിടത്തിനും എന്റെ ഹൃദയത്തിൽ എപ്പോഴും ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരിക്കും” എന്നാണ് മഹുവ മൊയ്ത്ര വിട പറയൽ കുറിപ്പിൽ പങ്കുവെച്ചിട്ടുള്ളത്.

സുപ്രിയ സുലെ കെട്ടിടത്തിലെ സെഷനുകളിൽ പങ്കെടുക്കാൻ അവസരം നൽകിയതിന് മഹാരാഷ്ട്രയിലെയും ബാരാമതി ലോക്‌സഭാ മണ്ഡലത്തിലെയും ജനങ്ങളോട് നന്ദി രേഖപ്പെടുത്തി. പഴയ പാർലമെന്റ് മന്ദിരത്തിലൂടെയുള്ള തന്റെ യാത്രകളെക്കുറിച്ചാണ് ഹർസിമ്രത് കൗർ ബാദൽ വിവരിക്കുന്നത്. 2006-ൽ ഒരു സന്ദർശക മുതൽ 2009-ൽ ആദ്യമായി എംപി, പിന്നെ 2014-ൽ ആദ്യമായി മന്ത്രി വരെ, ജനാധിപത്യത്തിന്റെ ക്ഷേത്രത്തിലെ ഈ 144 തൂണുകൾ എന്റെ ഒരുപാട് ഓർമ്മകൾ സൂക്ഷിക്കുന്നു. ആയിരക്കണക്കിന് ഇന്ത്യൻ കലാകാരന്മാരുടെയും ശിൽപികളുടെയും തൊഴിലാളികളുടെയും ചരിത്രവും കരകൗശലവും കൊണ്ട് അലങ്കരിച്ച മനോഹരമായ കെട്ടിടം തീവ്രമായ പഠനത്തിന്റെയും അപാരമായ സംതൃപ്തിയുടെയും ഇടമാണ് -അവർ പറഞ്ഞു.

ഓർമ്മകൾ, പഠനങ്ങൾ, നയരൂപീകരണം, സൗഹൃദങ്ങൾ, തീവ്രമായ സംവാദങ്ങളും തടസങ്ങളും കണ്ട ഈ വാസ്തുവിദ്യാ വിസ്മയത്തിന്റെ ചരിത്രവും സൗന്ദര്യവും എന്നാണ് പ്രിയങ്ക ചതുർവേദി കുറിച്ചത്. ആത്മവിശ്വാസമുള്ള രാഷ്ട്രമെന്ന നിലയിൽ 75 വർഷത്തെ നമ്മുടെ യാത്രയെ രൂപപ്പെടുത്തിയ പാർലമെന്റ്. ഈ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു, ഈ പാർലമെന്റിന്റെ സാരാംശം പുതിയ കെട്ടിടത്തിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നു- അവർ കൂട്ടിച്ചേർത്തു.

1947 ഓഗസ്റ്റ് 15 ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുകയും നമ്മുടെ ഭരണഘടനയുടെ രൂപീകരണവും നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ സ്ഥാപനങ്ങളുടെ പരിണാമവും ശക്തിപ്പെടുത്തലും കണ്ട ഒരു ചരിത്രപരമായ കെട്ടിടത്തിലേക്ക് ഞാൻ പ്രവേശിക്കുകയാണെന്ന് എനിക്ക് വളരെ ആഴത്തിൽ അനുഭവപ്പെട്ടു- സൻസദ് ഭവനിലേക്കുള്ള തന്റെ ആദ്യ ചുവടുകൾ അനുസ്മരിച്ചാണ് അനുപ്രിയ പട്ടേൽ കുറിപ്പ് തയ്യാറാക്കിയത്.

]]>
പുതിയ പാർലമെന്റ് മന്ദിരം: ഉദ്ഘാടനം ബഹിഷ്കരിക്കാൻ പ്രതിപക്ഷം https://malayalees.ch/opposition-parties-to-boycott-new-parliament-building-inauguration/ Wed, 24 May 2023 04:13:05 +0000 https://malayalees.ch/?p=81644 പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷം ബഹിഷ്കരിക്കും. ബഹിഷ്ക്കരണ വിഷയത്തിൽ കോൺഗ്രസ് ഉടൻ തിരുമാനമെടുക്കും. രാഷ്ട്രപതി പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യണമെന്ന നിർദേശം പരിഗണിക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധിക്കാനുള്ള കോൺഗ്രസ് തിരുമാനം.മറ്റ് പ്രതിപക്ഷ പാർട്ടികളുമായി കൂടി ആലോചിച്ച ശേഷമാകും നിലപാട് കൈകൊള്ളുക.

തൃണമൂൽ കോൺഗ്രസും (ടിഎംസി) സിപിഐയും എഎപിയും പരിപാടി ബഹിഷ്കരിക്കുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. പാർട്ടികൾക്ക് ഔദ്യോഗിക ക്ഷണക്കത്ത് ലഭിച്ചതിനു പിന്നാലെ ഇന്നുതന്നെ അന്തിമ തീരുമാനം ഉണ്ടാകും. പ്രതിപക്ഷം ഒന്നടങ്കമാണ് ചടങ്ങ് ബഹിഷ്കരിക്കുക എന്നാണ് വിവരം.

അതേസമയം, ചടങ്ങിലേക്കുള്ള ക്ഷണക്കത്ത് പാർലമെന്റ് സെക്രട്ടേറിയറ്റ് പുറത്തിറക്കി. ചടങ്ങിലേക്ക് പാർലമെന്റ് അംഗങ്ങൾക്കുപുറമേ പ്രമുഖർക്കും ക്ഷണമുണ്ട്. ലോക്സഭാ സെക്രട്ടറി ജനറൽ ഉത്പാൽ കുമാർ സിങ് ആണ് ക്ഷണക്കത്ത് അയച്ചിരിക്കുന്നത്.

പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദഘാടനം ചെയ്യുന്നതിലാണ് പ്രതിപക്ഷത്തിന്റെ എതിർപ്പ്. രാഷ്ട്രപതി ദൗപദി മുർമു വേണം ഉദ്ഘാടനം നടത്താനെന്ന് പ്രതിപക്ഷം പറയുന്നു. ദലിത് വിഭാഗത്തിൽനിന്നുള്ള വനിതാ രാഷ്ട്രപതിയെ ഈ നടപടിയിലൂടെ സർക്കാർ അപമാനിക്കുകയാണെന്ന് കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭ് പറഞ്ഞു.

]]>
കറുത്ത വസ്ത്രമണിഞ്ഞ് എംപിമാര്‍ പാര്‍ലമെന്റില്‍; രാഹുല്‍ വിഷയത്തില്‍ ഇന്നും പ്രതിഷേധം; ഇരുസഭകളും നിര്‍ത്തിവച്ചു https://malayalees.ch/opposition-mps-protest-at-parliament-with-black-dress-rahul-gandhi-issue/ Mon, 27 Mar 2023 12:00:11 +0000 https://malayalees.ch/?p=78695 രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയ നടപടിയില്‍ കടുത്ത പ്രതിഷേധം തുടര്‍ന്ന് പ്രതിപക്ഷം. ഇന്ന് പാര്‍ലമെന്‍രില്‍ കറുത്ത വസ്ത്രം ധരിച്ചാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടക്കമുള്ളവര്‍ പാര്‍ലമെന്റിലെത്തിയത്. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്‌സഭാ സ്പീക്കറുടെ ചെയറിന് നേരെ പ്രതിപക്ഷ എംപിമാര്‍ കടലാസുകള്‍ കീറിയെറിഞ്ഞു.(Opposition MPs protest at Parliament with black dress Rahul Gandhi issue)

https://664b1060c8d21670c04a2fe3da33863b.safeframe.googlesyndication.com/safeframe/1-0-40/html/container.html

ലോക്‌സഭ ആരംഭിച്ച് സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ പ്രതിഷേധത്തെ തുടര്‍ന്ന് സഭ നാല് മണി വരെ പിരിഞ്ഞു. രാജ്യസഭയും ഉച്ചയ്ക്ക് രണ്ട് മണി വരെ പിരിഞ്ഞു. സഭയിലെ പ്രതിഷേധത്തിന് ഷേഷം പ്രതിപക്ഷ എംപിമാര്‍ വിജയ് ചൗക്കിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. അദാനി വിഷയം അന്വേഷിക്കാന്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി രൂപീകരിക്കണമെന്നാണ് (ജെപിസി)കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത്. രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയില്‍ രാജ്യ വ്യാപകമായി പ്രതിഷേധം തുടരാനാണ് കോണ്‍ഗ്രസ് നീക്കം.

അദാനി വിഷയത്തില്‍ എന്തിനാണ് നരേന്ദ്രമോദി ജെപിസിയെ ഭയപ്പെടുന്നതെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചോദിച്ചു. വിജയ് ചൗക്കില്‍ മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രിക്ക് ഉത്തരമില്ലെന്ന് വിമര്‍ശിച്ചു. ബിജെപിക്ക് പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ട്, പിന്നെ എന്തിനാണ് ഭയപ്പെടുന്നത്. എന്തോ കുഴപ്പമുണ്ടെന്നാണ് ഇതിനര്‍ത്ഥമെന്നും ഖാര്‍ഗെ പ്രതികരിച്ചു.

രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയതും അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളും ഉള്‍പ്പെടെ വിഷയങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റില്‍ കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധിച്ചത്. രാജ്യസഭയില്‍ എംപിമാര്‍ നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് ‘മോദി -അദാനി ഭായ്, ഭായ്’ മുദ്രാവാക്യവും വിളിച്ചു. ദ്രാവിഡ മുന്നേറ്റ കഴകം, എന്‍സിപി, ബിആര്‍എസ്, സിപിഎം എന്നീ പ്രതിപക്ഷ പാര്‍ട്ടികളും രാഹുലിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇന്ന് കറുത്ത വസ്ത്രം ധരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ കറുത്ത ബാന്‍ഡ് ഉപയോഗിച്ച് വാ മൂടിയായിരുന്നു പ്രതിഷേധിച്ചത്.

]]>
ഗവര്‍ണര്‍ നിയമനത്തില്‍ ഭരണഘടനാ ഭേദഗതി; സ്വകാര്യ ബില്‍ ഇന്ന് രാജ്യസഭയില്‍ https://malayalees.ch/private-bill-for-constitutional-amendment-appointment-of-a-governor/ Fri, 01 Apr 2022 05:00:33 +0000 https://malayalees.ch/?p=59387 ഗവര്‍ണ്ണര്‍ നിയമനത്തില്‍ ഭരണഘടനാ ഭേദഗതി നിര്‍ദ്ദേശിക്കുന്ന സ്വകാര്യ ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. സി പി ഐ എം അംഗം ഡോ.വി. ശിവദാസന്‍ എംപിക്കാണ് ബില്‍ അവതരിപ്പിക്കാന്‍ അനുമതി ലഭിച്ചത്. ഗവര്‍ണറുടെ നിയമനം, കാലാവധി, മാറ്റല്‍ എന്നിവയില്‍ ഭേദഗതികള്‍ നിര്‍ദ്ദേശിക്കുന്നതാണ് ബില്ല്.

അതാത് സംസ്ഥാനങ്ങളിലെ എം എല്‍ എമാരും തദ്ദേശസ്ഥാപന ജനപ്രതിനിധികളും ചേര്‍ന്ന് ഗവര്‍ണ്ണറെ തിരഞ്ഞെടുക്കണമെന്നാണ് പ്രധാന ഭേദഗതി നിര്‍ദ്ദേശം. ഭരണഘടനയുടെ 153, 155, 156 അനുഛേദങ്ങള്‍ ഭേദഗതി ചെയ്യണമെന്നാണ് സ്വകാര്യബില്ലിലെ ആവശ്യം.

അതേസമയം അന്റാര്‍ട്ടിക്കയില്‍ ഇന്ത്യ നടത്തുന്ന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ചട്ടക്കൂട് തയ്യാറാക്കുന്നതിനുള്ള ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ് ആണ് പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കുക.

2007ലെ പൂഞ്ചി കമ്മിഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് നിയമിക്കപ്പെടുന്ന ഗവര്‍ണര്‍ ആ സ്ഥാനത്ത് തുടരുന്നത് തന്നെ രാഷ്ട്രപതിയുടെ ഇഷ്ടമനുസരിച്ച് മാത്രമാണ്. അതേസമയം ഗവര്‍ണറുടെ നിയമനം സര്‍ക്കാരുമായി ആലോചിച്ചേ തീരുമാനിക്കാവൂ എന്നും ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാരും തമ്മിലുണ്ടായ അസ്വാരസ്യങ്ങള്‍ക്കിടെ ഗവര്‍ണറുടെ അധികാര പരിധിയില്‍ സര്‍ക്കാര്‍ കൈകടക്കാന്‍ ശ്രമിക്കുകയാണെന്ന്‌വിമര്‍ശനങ്ങളുണ്ടായിരുന്നു. ഗവര്‍ണറുടെ നിയമനത്തെ എതിര്‍ത്ത് സിപിഐഎമ്മും രംഗത്തെത്തിയിരുന്നു.

]]>