Parliament budget – malayalees.ch https://malayalees.ch Malayalam Online News Portal Tue, 31 Jan 2023 04:09:20 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Parliament budget – malayalees.ch https://malayalees.ch 32 32 പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം https://malayalees.ch/parliament-budget-session-2023-starts-today/ Tue, 31 Jan 2023 04:03:24 +0000 https://malayalees.ch/?p=75340 പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. രാഷ്ട്രപതിയുടെ പ്രസംഗത്തിനു ശേഷം സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് അവതരിപ്പിക്കും. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ചൈനീസ് സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ ആകില്ലെന്നും അതിര്‍ത്തിയിലെ സാഹചര്യത്തില്‍ ആശങ്ക വേണ്ടെന്നും സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗത്തില്‍ അറിയിച്ചിരുന്നു.parliament budget session 2023 starts today

നാളെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായുള്ള അവസാന സമ്പൂര്‍ണ്ണ ബജറ്റ് ആണ് ഇത്തവണ അവതരിപ്പിക്കുന്നത്.

ബിബിസി ഡോക്യുമെന്ററി വിവാദം അടക്കമുള്ള വിഷയങ്ങളില്‍ ബജറ്റ് സമ്മേളനവും പ്രക്ഷുബ്ധമാകും. ഗവര്‍ണര്‍ – സര്‍ക്കാര്‍ ഏറ്റുമുട്ടലും ബിബിസി ഡോക്യുമെന്ററി വിവാദവും ബജറ്റ് സമ്മേളനത്തില്‍ ഉന്നയിക്കുമെന്ന് സര്‍വ്വകക്ഷിയോഗത്തില്‍ തന്നെ പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര നയങ്ങളില്‍ പ്രതിഷേധിച്ചു രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. അതേ ബിബിസി ഡോക്യുമെന്ററി വിഷയം ആദ്യ ദിവസം തന്നെ ഉന്നയിക്കാനാണ് ഡിഎംകെയുടെ തീരുമാനം.

ഡോക്യുമെന്ററി വിവാദത്തോടൊപ്പം അദാനി വിഷയവും സഭയില്‍ ഉന്നയിക്കുമെന്ന് സിപിഐഎം വ്യക്തമാക്കിയിട്ടുണ്ട്. ഭാരത് ജോഡോ യാത്രയെ തുടര്‍ന്ന് സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാതിരുന്ന കോണ്ഗ്രസ് ഇന്ന് പാര്‍ലിമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് സഭയില്‍ സ്വീകരിക്കേണ്ട നയ സമീപനങ്ങള്‍ ചര്‍ച്ച ചെയ്യും.

]]>
പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ജനുവരി 31 മുതല്‍ ഏപ്രില്‍ എട്ട് വരെ; കേന്ദ്രബജറ്റ് ഫെബ്രുവരി ഒന്നിന് https://malayalees.ch/budget-session-starts-from-january-31/ Fri, 14 Jan 2022 13:14:12 +0000 https://malayalees.ch/?p=55516 പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും. ജനുവരി 31ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 11നാണ് അവസാനിക്കുന്നത്. പിന്നീട് മാര്‍ച്ച് 14ന് ആരംഭിക്കുന്ന രണ്ടാംഘട്ട സമ്മേളനം ഏപ്രില്‍ 8ന് അവസാനിക്കും. കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിനാണ് അവതരിപ്പിക്കപ്പെടുക. രാവിലെ 11ന് ലോക്‌സഭയില്‍ അവതരിപ്പിച്ച ശേഷം ബജറ്റ് രാജ്യസഭയിലും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കും.

ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനം രാഷ്ട്രപതി പാര്‍ലമെന്റിന്റെ ഇരുസഭകളേയും അഭിസംബോധന ചെയ്ത് സംസാരിക്കും. ഹോളിയുടെ അവധി പ്രമാണിച്ച് മാര്‍ച്ച് 18ന് സമ്മേളനം ഉണ്ടായിരിക്കില്ല.

കൊവിഡ്, ഒമിക്രോണ്‍ അതിതീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റ് സമുച്ചയത്തില്‍ പ്രവേശിക്കുന്നതിന് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കും. കൊവിഡ് മൂലം ജനങ്ങള്‍ക്കുണ്ടായ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ബജറ്റില്‍ നികുതിഇളവ് സംബന്ധിച്ച പ്രഖ്യാപനങ്ങളുണ്ടാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

]]>