pariyaram edical college – malayalees.ch https://malayalees.ch Malayalam Online News Portal Thu, 25 Feb 2021 05:52:10 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png pariyaram edical college – malayalees.ch https://malayalees.ch 32 32 കോവിഡ് ബാധിച്ച് വിദ്യാർഥിനി മരിച്ചു; പ്രതിഷേധവുമായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ വിദ്യാർഥികള്‍ https://malayalees.ch/pariyaram-medical-college/ Thu, 25 Feb 2021 05:52:04 +0000 https://malayalees.ch/?p=40647 കോവിഡ് ബാധിച്ച് ബി.ഡി.എസ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ. മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. ഈ മാസം ഇരുപതിനാണ് കോഴിക്കോട് മാത്തോട്ടം സ്വദേശിനി മിത കോവിഡ് ചികിത്സയിലിരിക്കെ മരിച്ചത്.

പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ അവസാന വർഷ ബി.ഡി.എസ് വിദ്യാർഥിനി മിത മോഹന്‍റെ മരണവുമായി ബന്ധപ്പെട്ടാണ് വിദ്യാർഥികൾ ക്ലാസുകൾ ബഹിഷ്കരിച്ച് സമരം തുടങ്ങിയത്. ബുധനാഴ്ച മുഴുവൻ വിദ്യാർഥികളും പഠിപ്പുമുടക്കി കാമ്പസിൽ പ്രകടനം നടത്തി. മിതയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നാണ് പ്രധാന ആവശ്യം. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും കൊവിഡ് വാക്സിനേഷൻ സംബന്ധിച്ച് വിദ്യാർഥികൾക്കുള്ള ആശങ്ക പരിഹരിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

]]>