Paris – malayalees.ch https://malayalees.ch Malayalam Online News Portal Mon, 27 Nov 2023 08:58:50 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Paris – malayalees.ch https://malayalees.ch 32 32 ‘ലക്ഷ്യം ആഗോളവിപണി’; IFFKക്ക് പാരീസിൽ നിന്ന് ക്യുറേറ്റർ https://malayalees.ch/curator-from-paris-for-iffk-2023/ Mon, 27 Nov 2023 08:58:44 +0000 https://malayalees.ch/?p=91836 മലയാളത്തിലെ മികച്ച സിനിമകൾക്ക് ആഗോളവിപണി ലക്ഷ്യമിട്ട് കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയെ (ഐ.എഫ്.എഫ്.കെ.) പരിഷ്കരിക്കുന്നു. ചലച്ചിത്രമേളയിൽ ഇതുവരെയുണ്ടായിരുന്ന ആർട്ടിസ്റ്റിക് ഡയറക്ടർക്ക്‌ പകരം ക്യുറേറ്റർ പ്രവർത്തിക്കും.

മേളയുടെയും മലയാളസിനിമയുടെയും വിദേശരാജ്യങ്ങളിലെ പ്രചാരണത്തിനാണ് ചലച്ചിത്രമേളയിൽ സ്പെഷ്യൽ ക്യുറേറ്ററെ നിയമിച്ചത്. പാരീസിലെ ചലച്ചിത്ര പ്രവർത്തകയും അന്തരാഷ്ട്ര മേളകളിലെ പ്രോഗ്രാമറും ക്യുറേറ്ററുമായ ഗോൾഡ് സെല്ലാം ആണ് ഐ എഫ്എഫ്കെയിലെ പ്രത്യേക ക്യുറേറ്റർ.

അതേസമയം 28-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ‘മാസ്റ്റർ മൈൻഡ്സ്’ വിഭാഗത്തിൽ 11 സംവിധായകരുടെ ഏറ്റവും പുതിയ സിനിമകൾ പ്രദർശിപ്പിക്കും. ചലച്ചിത്ര അക്കാദമി ഡിസംബർ എട്ടു മുതൽ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മേളയുടെ മുഖ്യ ആകർഷണങ്ങളിലൊന്നാണ് ‘മാസ്റ്റർ മൈൻഡ്സ്’.

കെൻ ലോച്ച്, വിം വെൻഡേഴ്സ്, അകി കൗറിസ്മാക്കി, നൂരി ബിൽജെ സീലാൻ, മാർക്കോ ബെല്ളോക്യോ, വെസ് ആൻഡേഴ്സൺ, കൊറീദ ഹിരോകാസു, നാന്നി മൊറൈറ്റി, റാഡു ജൂഡ്, ആഗ്നിയെസ്‌ക ഹോളണ്ട്, സ്റ്റീഫൻ കൊമാൻഡറേവ് എന്നീ പ്രമുഖരുടെ സിനിമകളാണ് പ്രദർശിപ്പിക്കുന്നത്.

]]>
അവധി ആഘോഷിക്കാന്‍ ലോകത്തിന്റെ പ്രിയ നഗരമായി ദുബായ്; പാരീസ് രണ്ടാം സ്ഥാനത്ത് https://malayalees.ch/dubai-named-worlds-top-city-break-destination-ahead-of-paris/ Tue, 26 Jul 2022 04:29:43 +0000 https://malayalees.ch/?p=65413 അവധി ആഘോഷിക്കാന്‍ ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട നഗരമായി മാറുകയാണ് ദുബായ്. പാരീസിനെ കടത്തിവെട്ടിയാണ് അവധി ആഘോഷിക്കാന്‍ ഏറ്റവും കൂടുതല്‍ പേര്‍ തെരഞ്ഞെടുത്ത നഗരമായി ദുബായ് മാറിയത്. പ്രീമിയര്‍ ഇന്‍ പുറത്തുവിട്ട ഗവേഷണ റിപ്പോര്‍ട്ടിലാണ് 21 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ തങ്ങളുടെ അവധിക്കാലം ആഘോഷിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന നഗരമായി ദുബായിയെ തെരഞ്ഞെടുത്തത്.

പാരീസ് ആണ് ദുബായ്ക്ക് പിന്നില്‍ ഈ സ്ഥാനം കൈകൊള്ളുന്നത്. 16 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അവധിക്കാലവും ഒഴിവുസമയവും ചെലവഴിക്കാന്‍ താത്പര്യം സിറ്റി ഓഫ് ലവ് എന്ന പാരീസ് ആണ്. ബെല്‍ജിയം, ഇറ്റലി, നെതര്‍ലാന്‍ഡ്‌സ്, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലെ സെര്‍ച്ച് ലിസ്റ്റുകളില്‍ ഒന്നാം സ്ഥാനത്താണ് പാരീസ്.

അവധി ചെലവിടാനായി ഏറ്റവുമധികം പേര്‍ ദുബായിയെ തെരഞ്ഞെടുക്കുമ്പോള്‍, യുഎഇയില്‍ താമസിക്കുന്നവര്‍ ലണ്ടനില്‍ സമയം ചെലവഴിക്കാനാണ് കൂടുതല്‍ താല്‍പ്പര്യപ്പെടുന്നത്.
ദക്ഷിണാഫ്രിക്ക, സൗദി അറേബ്യ, കെനിയ, നൈജീരിയ, ഇന്ത്യ, മാലിദ്വീപ് എന്നിവിടങ്ങളിലെ ജനങ്ങള്‍ സന്ദര്‍ശിക്കാനാഗ്രഹിച്ച് ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞതും ദുബായ് ആണ്.

ജനപ്രിയ ലിസ്റ്റില്‍ ദുബായ്, പാരീസ്, ബോസ്റ്റണ്‍, മാഡ്രിഡ്, സിംഗപ്പൂര്‍, ലണ്ടന്‍, കേപ് ടൗണ്‍, ആംസ്റ്റര്‍ഡാം, കോപ്പന്‍ഹേഗന്‍ ബ്യൂണസ് അയേഴ്‌സ് എന്നിങ്ങനെയാണ് നഗരങ്ങളുടെ സ്ഥാനം.

]]>
പാരീസ് ബാറിൽ വെടിവയ്പ്പ്: ഒരു മരണം, നാല് പേർക്ക് പരുക്ക് https://malayalees.ch/one-killed-and-four-injured-in-paris-bar-shooting-by-two-armed-attackers/ Tue, 19 Jul 2022 04:47:33 +0000 https://malayalees.ch/?p=65047 ഫ്രാൻസ് തലസ്ഥാനമായ പാരീസിൽ വെടിവയ്പ്പ്. ബാറിൽ സായുധർ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 4 പേർക്ക് പരുക്കേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് അക്രമികളിൽ ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. മറ്റൊരാൾ ഒളിവിലാണ്.

തിങ്കളാഴ്ച രാത്രി (പ്രാദേശിക സമയം) ഫ്രഞ്ച് തലസ്ഥാനത്തെ 11-ആം അറോണ്ടിസ്‌മെന്റിലാണ് സംഭവം. വാഹനത്തിൽ എത്തിയ രണ്ടു പേർ ടെറസിൽ ഇരുന്നവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ അഞ്ച് പേരിൽ ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റ് നാല് പേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം.

ഷൂട്ടർമാരിൽ ഒരാളെ ബാറിന്റെ രക്ഷാധികാരികൾ പിടികൂടിയെന്നും ജില്ലാ മേയർ ഫ്രാങ്കോയിസ് വോഗ്ലിനെ ഉദ്ധരിച്ച് സ്‌പുട്‌നിക് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സംശയിക്കുന്നവരുടെയും ഇരകളുടെയും ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല.

]]>
ചാമ്പ്യൻസ് ലീഗ് ഫെെനലിലെ തോല്‍വി; പാരീസിൽ കലാപം https://malayalees.ch/psg-fans-clash-with-paris-riot-police-after-cl-defeat/ Tue, 25 Aug 2020 04:32:31 +0000 https://malayalees.ch/?p=30766 ആൾക്കൂട്ടത്തെ പിരിച്ചു വിടാൻ പൊലീസിന് കണ്ണീർവാതകവും ലാത്തി ചാർജും പ്രയോഗിക്കേണ്ടി വന്നു.

ലിസ്ബണിൽ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഫ്രഞ്ച് ക്ലബ് പി.എസ്.ജി ബയേൺ മ്യൂണിക്കിനോട് പരാജയപ്പെട്ടതിനെ തുടർന്ന് പാരീസിൽ കലാപം. 148 പേരെ അറസ്റ്റ് ചെയ്തുവെന്നും, മാസ്ക് ധരിക്കാതിരുന്നതിന് 400 ലധികം പേർക്ക് പിഴ ചുമത്തിയതായും പാരിസ് പോലീസ് പറഞ്ഞു.

ചാമ്പ്യൻസ് ലീഗ് ഫെെനലിലെ തോല്‍വി; പാരീസിൽ കലാപം

ഫ്രഞ്ച് തലസ്ഥാന നഗരം നിലവിൽ കൊറോണ വൈറസ് റെഡ് സോണ്‍ അയിട്ടും ആരാധകർ പി‌എസ്‌ജിയുടെ ഹോം ഗ്രൗണ്ടായ പാർക്ക് ദേ പ്രിൻസിന് പുറത്ത് തടിച്ചുകൂടി. തുടര്‍ന്ന് കലാപകാരിക്കള്‍ പോലീസുമായി എറ്റുമുട്ടി. ആൾക്കൂട്ടത്തെ പിരിച്ചു വിടാൻ പൊലീസിന് കണ്ണീർവാതകവും ലാത്തി ചാർജും പ്രയോഗിക്കേണ്ടി വന്നു.

ചാമ്പ്യൻസ് ലീഗ് ഫെെനലിലെ തോല്‍വി; പാരീസിൽ കലാപം

മത്സര ശേഷമാണ് ആരാധകർ പാരിസിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ക്ലബ് പതാകകളും സ്കാർഫുകളുമായി തെരുവിലിറങ്ങിയ ആരാധകർ ഗതാഗതം തടസ്സപ്പെടുത്തി. പൊലീസ് വാഹനം കത്തിച്ചു.

ചാമ്പ്യൻസ് ലീഗ് ഫെെനലിലെ തോല്‍വി; പാരീസിൽ കലാപം
]]>