parassala sharon – malayalees.ch https://malayalees.ch Malayalam Online News Portal Wed, 25 Jan 2023 05:12:10 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png parassala sharon – malayalees.ch https://malayalees.ch 32 32 പാറശാല ഷാരോണ്‍ വധക്കേസ്; കുറ്റപത്രം സമർപ്പിക്കും, കൊലപാതകം ആസൂത്രിതമെന്ന് പൊലീസ് https://malayalees.ch/police-will-file-a-charge-sheet-in-the-parashala-sharon-murder-case-today/ Wed, 25 Jan 2023 05:11:54 +0000 https://malayalees.ch/?p=75006 പാറശാല ഷാരോണ്‍ വധക്കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. കാമുകനായിരുന്ന ഷാരോണിനെ ഒഴിവാക്കാൻ ഒന്നാം പ്രതി ഗ്രീഷ്മ കഷായത്തിൽ വിഷം ചേർത്ത് നൽകി കൊലപ്പെടുത്തിയെന്നാണ് പൊലിസിന്റെ കുറ്റപത്രം. ഗ്രീഷ്മയെ അറസ്റ്റ് ചെയ്ത് 85 മത്തെ ദിവസമാണ് കുറ്റപത്രം നൽകുന്നത്.

കഴിഞ്ഞ വ‍ർഷം ഒക്ടോബർ 14നാണ് ഗ്രീഷ്മ , ഷാരോണിന് കഷായത്തിൽ വിഷം കലർത്തി നൽകുന്നത്. ശാരീരിക അസ്വാസ്ഥ്യതയുണ്ടായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 25ന് മരിക്കുകയും ചെയ്തു. മരണമൊഴിയിൽ പോലും ഷാരോണ്‍ കാമുകിയായിരുന്ന ഗ്രീഷ്മയെ സംശയിച്ചില്ല. ആദ്യം പാറശ്ശാല പൊലീസ് സാധാരണമരണമെന്ന നിഗമനത്തിലെത്തി. പിന്നീട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനുമൊടുവിലാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്.

മകള്‍ കൊലപാതികയാണെന്ന് മനസിലാക്കിയ അമ്മ സിന്ധുവും അമ്മാവൻ നിർമ്മൽ കുമാരൻ നായരും ചേർന്ന് തെളിവുകള്‍ നശിപ്പിച്ചുവെന്ന് പൊലിസ് കുറ്റപത്രത്തിൽ പറയുന്നു. കൊലപാതകം തെളിവു നശിപ്പിക്കൽ എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

വിഷം നൽകിയ കുപ്പി പ്രതികള്‍ വീടിന് ദൂരയുള്ള സ്ഥലത്ത് ഉപേക്ഷിച്ചതായി രണ്ടും മൂന്നും പ്രതികള്‍ സമ്മതിക്കുകയും ഇത് തെളിവെടുപ്പിൽ കണ്ടെടുക്കുകയും ചെയ്തു. രണ്ടാം പ്രതി സിന്ധുവിന് ഹൈക്കോടതി ജാമ്യം നൽകിയിരുന്നു. ജില്ലാ ക്രൈം ബ്രാഞ്ചിൻെറ ചുമതലയുള്ള ഡിവൈഎസ്പി റാസിത്താണ് കുറ്റപത്രം നൽകുന്നത്. ഷാരോണ്‍ കേസിൻെറ വിചാരണ കേരളത്തിൽ തന്നെ നടത്താമെന്ന് ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കുറ്റപത്രം നൽകുന്നത്.

]]>
പത്ത് മാസത്തെ ആസൂത്രണം; ഷാരോണിനെ ഒഴിവാക്കാൻ ജാതി പ്രശ്‌നം മുതൽ ജാതകപ്രശ്‌നം വരെ പയറ്റി നോക്കി; ഒടുവിൽ കൊലപാതകം; കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി പൊലീസ് https://malayalees.ch/sharon-murder-case-chargesheet/ Sat, 07 Jan 2023 07:45:50 +0000 https://malayalees.ch/?p=74107 പാറശാല ഷാരോൺ വധക്കേസിൽ കുറ്റപത്രം അടുത്തയാഴ്ച കോടതിയിൽ സമർപ്പിക്കാനൊരുങ്ങി അന്വേഷണ സംഘം. ഷാരോണിൻറേത് സ്വാഭാവിക മരണമെന്ന് വരുത്തിത്തീർക്കാനാണ് ഗ്രീഷ്മ ജ്യൂസ് ചലഞ്ച് ിെരഞ്ഞെടുത്തതെന്ന് കുറ്റപത്രം പറയുന്നു. ഷാരോണിൻറെ കൊലപാതകത്തിൽ ഗ്രീഷ്മയുടെ അമ്മക്കും അമ്മാവനും തുല്യപങ്കെന്നും കുറ്റപത്രത്തിലുണ്ട്.

സൈനികനുമായുളള വിവാഹം ഉറപ്പിച്ചതോടെ ഷാരോണുമായുളള പ്രണയം അവസാനിപ്പിക്കാൻ ഗ്രീഷ്മ പല തന്ത്രങ്ങളും മെനഞ്ഞതായാണ് കുറ്റപത്രത്തിലുളളത്. ജാതി പ്രശ്‌നം മുതൽ ജാതക പ്രശ്‌നം വരെ ഗ്രീഷ്മ പയറ്റിനോക്കി. എന്നാൽ, ഷാരോൺ പിന്മാറില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് ഗ്രീഷ്മ കൊലപാതകത്തിന് തന്ത്രങ്ങളാവിഷ്‌കരിച്ചതെന്നാണ് കുറ്റപത്രം പറയുന്നത്. പത്ത് മാസത്തെ ആസൂത്രണത്തിന് ശേഷമാണ് ഗ്രീഷ്മ കഷായത്തിൽ വിഷം കലക്കി ഷാരോണിനെ വകവരുത്തിയത്. വിവിധ മാർഗങ്ങളിലൂടെ അഞ്ച് വട്ടം വധശ്രമം നടത്തിയെന്നും കുറ്റപത്രത്തിലുണ്ട്. ഇതെല്ലാം പരാജയപ്പെട്ടതോടെ ഗൂഗിളിൽ സെർച്ച് ചെയ്താണ് കഷായത്തിൽ വിഷം കലർത്താനുളള തീരുമാനത്തിലേക്ക് ഗ്രീഷ്മയെത്തിയത്.

വിഷം ഉള്ളിൽ ചെന്നാൽ ആന്തരികാവയവങ്ങൾക്ക് എന്ത് സംഭവിക്കുമെന്നും ഗ്രീഷ്മ മനസിലാക്കിയിരുന്നതായി കുറ്റപത്രത്തിലുണ്ട്. സ്വാഭാവിക മരണം പോലെ തോന്നുമെന്ന ചിന്തയിലാണ് ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്താൻ തീരുമാനിച്ചതെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. ഗ്രീഷ്മയുടെ അമ്മക്കും അമ്മാവനും കൊലപാതകത്തിൽ നേരിട്ട് പങ്കില്ല. പക്ഷേ, കൊലപാതകം നടക്കുമെന്നത് ഉൾപ്പെടെ ഇവർക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇരുവർക്കും ഗ്രീഷ്മക്കെന്ന പോലെ തുല്യപങ്കുണ്ടെന്നും കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു. ഗ്രീഷ്മയുടെയും ഷാരോണിൻറെയും ഫോണുകളിലെ ചാറ്റുകളും ഇരുവരുമൊന്നിച്ചുളള ദൃശ്യങ്ങളുമുൾപ്പെടെ ആയിരത്തിലേറ ഡിജിറ്റൽ തെളിവുകളും അന്വേഷണ സംഘം വീണ്ടെടുത്തിട്ടുണ്ട്.

]]>
ഷാരോണ്‍ രാജ് വധക്കേസ്; പ്രതി ഗ്രീഷ്മ റിമാന്‍ഡില്‍ https://malayalees.ch/sharon-raj-murder-case-accused-greeshma-is-in-remand/ Fri, 11 Nov 2022 04:17:14 +0000 https://malayalees.ch/?p=71056 തിരുവനന്തപുരം പാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതി ഗ്രീഷ്മയെ റിമാന്‍ഡ് ചെയ്തു. കസ്റ്റഡി കാലാവധി കഴിഞ്ഞതിനാലാണ് കോടതിയില്‍ എത്തിച്ച് റിമാന്‍ഡ് ചെയ്തത്. ഗ്രീഷ്മയുടെ ശബ്ദസാമ്പിളുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

ഷാരോണ്‍ രാജ് വധക്കേസിലെ അന്വേഷണത്തില്‍ വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥരെ ഇന്ന് സ്ഥലംമാറ്റി. പരാതികളിലെ അന്വേഷണങ്ങളില്‍ വീഴ്ച ആരോപണമുണ്ടായതിന് പിന്നാലെ തലസ്ഥാനത്തെ രണ്ട് പൊലീസ് സ്റ്റേഷനുകളിലെ എസ് എച്ച് ഒമാര്‍ക്ക് സ്ഥലമാറ്റം. ആരോപണ വിധേയരായ മ്യൂസിയം, പാറശാല പൊലീസ് സ്റ്റേഷനുകളിലെ എസ് എച്ച് ഒമാരെയാണ് മാറ്റിയത്.

പാറശാല സി ഐ ഹേമന്ദ് കുമാറിനെ വിജിലന്‍സിലേക്കും മ്യൂസിയം എസ് എച്ച് ഒ ധര്‍മ്മ ജിത്തിനെ കൊല്ലം അഞ്ചാലുംമൂട് സ്റ്റേഷനിലേക്കുമാണ് മാറ്റിയത്.

]]>
ഷാരോണിനെ കോളജിലും വച്ച് കൊല്ലാൻ ശ്രമിച്ചിരുന്നു; അന്ന് ആയുധമാക്കിയത് പാരസിറ്റമോൾ; ഗ്രീഷ്മയുടെ മൊഴി പുറത്ത് https://malayalees.ch/greeshma-tried-to-kill-sharon-in-college/ Wed, 09 Nov 2022 07:36:19 +0000 https://malayalees.ch/?p=70972 പാറശാല ഷാരോൺ കൊലപാതകത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി പ്രതി ഗ്രീഷ്മ. കോളജിൽ വച്ചും ഷാരോണിനെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി. ഇതിനായി പാരസെറ്റാമോൾ ഗുളിക കുതിർത്തു കയ്യിൽ കരുതിയിരുന്നു. ജ്യൂസിൽ കലർത്തി നൽകാനായിരുന്നു നീക്കം. ജ്യൂസ് ചലഞ്ച് ഇതിനായിരുന്നുവെന്നും ഗ്രീഷ്മയുടെ മൊഴി നൽകി. നെയ്യൂരിലെ കോളേജിൽ ഗ്രീഷ്മയെ എത്തിച്ച് ഇത് സംബന്ധിച്ച് തെളിവെടുത്തു. 

ഒക്ടോബർ 25ാം തീയതിയാണ് 23കാരനായ ഷാരോൺ രാജ് എന്നയാൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ച് മരിക്കുന്നത്. ബിഎസ്സി റേഡിയോളജി വിദ്യാർത്ഥിയാണ് ഷാരോൺ. 14നാണ് ഷാരോൺ പ്രോജക്ടിന്റെ ഭാഗമായാണ് കാരക്കോണത്ത് പെൺ സുഹൃത്തിന്റെ വീട്ടിൽ പോയത്. അവശനായ നിലയിൽ തിരിച്ചെത്തിയ ഷാരോണിനെ സുഹൃത്താണ് വീട്ടിലെത്തിച്ചത്. തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ ഷാരോണിന്റെ ഇരുവൃക്കകളും തകരാറിലായതായി കണ്ടെത്തി. പിന്നീടുള്ള ദിവസങ്ങളിൽ വായിൽ വ്രണങ്ങൾ രൂപപ്പെട്ടതായും കണ്ടെത്തിയിരുന്നു. തുടർന്ന് ഷാരോൺ രാജ് മരിക്കുകയായിരുന്നു.

]]>
പാറശാല ഷാരോൺ വധക്കേസ്; ഗ്രീഷ്മയുമായി ഇന്നും തെളിവെടുപ്പ് https://malayalees.ch/parassala-sharon-murder-greeshma/ Mon, 07 Nov 2022 08:10:48 +0000 https://malayalees.ch/?p=70848 പാറശാല ഷാരോൺ കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുമായി അന്വേഷണസംഘം ഇന്നും തെളിവെടുപ്പ് നടത്തും. ഗ്രീഷ്മയും ഷാരോണും ഒരുമിച്ച് കഴിഞ്ഞു എന്ന് പറയപ്പെടുന്ന സ്ഥലങ്ങളിലാണ് ഇന്ന് തെളിവെടുപ്പ് നടത്തുക.

കഴിഞ്ഞദിവസം നടത്തിയ 9 മണിക്കൂറിൽ അധികം നീണ്ടു നിന്ന തെളിവെടുപ്പിൽ നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. പ്രധാനമായും ഷാരോൺ രാജിന് നൽകിയ വിഷവും അതുപോലെതന്നെ അതിനു വേണ്ടി ഉപയോഗിച്ച പാത്രവുമാണ് അന്വേഷണസംഘം കഴിഞ്ഞദിവസം കണ്ടെത്തിയത്. ചോദ്യംചെയ്യലിന്റെ ആദ്യഘട്ടത്തിൽ തന്നെ പ്രതി ഗ്രീഷ്മ ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിക്കുകയായിരുന്നു എന്നാണ് അന്വേഷണം സംഘം അറിയിച്ചിരിക്കുന്നത്. കേസിലെ മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മൽ കുമാർ ഈ വസ്തുക്കൾ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം ലഭിച്ച തെളിവുകൾ കേസിൽ നിർണായകമാകും എന്നാണ് അന്വേഷണസംഘം അറിയിച്ചിരിക്കുന്നത്. കൂടുതൽ തെളിവെടുപ്പിലൂടെ കേസിന് അടിസ്ഥാനം നൽകുന്ന തെളിവുകൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിശ്വാസം.

കഴിഞ്ഞ ദിവസം ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടെത്തിയിരുന്നു. പൊലീസ് സീൽ ചെയ്ത പൂട്ടാണ് പൊളിച്ചത്. കേസിൽ ഏറ്റവും പ്രധാനപ്പെട്ട തെളിവെടുപ്പ് നടക്കേണ്ട സ്ഥലമാണ് രാമവർമ്മൻ ചിറയിലെ ഗ്രീഷ്മയുടെ വീട്. ഈ വീട്ടിൽ വച്ചാണ് ഷാരോണിന് കഷായത്തിൽ കീടനാശിനി കലർത്തി നൽകിയത്. ഗ്രീഷ്മയുമൊത്ത് തെളിവെടുപ്പ് നടത്താനായിരുന്നു അന്വേഷണ സംഘത്തിന്റെ നീക്കം. ഈ സംഭവവുമായി ബന്ധപ്പെട്ട് ഈ വീട്ടിലെ തെളിവെടുപ്പ് അടക്കമുള്ള കാര്യങ്ങൾ കഴിഞ്ഞ ദിവസം കോടതിയിൽ പറഞ്ഞപ്പോഴാണ് പൊലീസ് നടപടികൾ ക്യാമറയിൽ പകർത്തണം എന്നുള്ള നിർദ്ദേശം നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നൽകിയത്. ഇതിനു പിന്നാലെയാണ് ഇന്നലെ രാവിലെ ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് പൊളിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഗ്രീഷ്മയുടെ അമ്മയും അമ്മാവനുമൊത്ത് തെളിവെടുപ്പ് നടന്നതിന് ശേഷമാണ് വീട് പൂട്ടി സീൽ വെച്ചത്.

]]>
ഷാരോണ്‍ രാജ് വധക്കേസ്: പ്രതി ഗ്രീഷ്മയെ ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു https://malayalees.ch/sharon-murder-case-accused-greeshma-7-days-police-custody/ Fri, 04 Nov 2022 11:01:10 +0000 https://malayalees.ch/?p=70749 തിരുവനന്തപുരം പാറശാലയില്‍ ഷാരോണ്‍ രാജിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ തെളിവ് ശേഖരിക്കേണ്ടതുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഗ്രീഷ്മയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. നെയ്യാറ്റിന്‍ കര കോടതിയാണ് ഗ്രീഷ്മയെ കസ്റ്റഡിയില്‍ വിട്ട് ഉത്തരവിറക്കിയത്. 

ഗ്രീഷ്മയെ ഏഴ് ദിവസം കസ്റ്റഡിയില്‍ ലഭിക്കണമെന്ന പ്രോസിക്യൂഷന്‍ വാദത്തെ കോടതിയില്‍ പ്രതിഭാഗം ശക്തമായി എതിര്‍ത്തിരുന്നു. മറ്റ് പ്രതികളെ അഞ്ച് ദിവസത്തേക്കല്ലേ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടതെന്ന് കോടതിയും ചോദിച്ചിരുന്നു. ഗ്രീഷ്മയ്ക്ക് വൈദ്യസഹായം ഉറപ്പാക്കണമെന്ന് കോടതി പറഞ്ഞു. ഷാരോണിനൊപ്പം ഗ്രീഷ്മ തമിഴ്‌നാട്ടില്‍ ഉള്‍പ്പെടെ പോയിട്ടുണ്ടെന്നും വിവിധ സ്ഥലങ്ങളില്‍ ഗ്രീഷ്മയെ കൊണ്ടുപോയി തെളിവെടുക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ ജെ ജോണിനോട് ഇന്ന് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ പ്രതികളെ ഹാജരാക്കുമ്പോള്‍ അന്വേഷണ അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരായിരുന്നില്ല.

]]>
ഷാരോൺ കൊലപാതക കേസ്; അന്വേഷണ ഉദ്യോഗസ്ഥൻ ഹാജരാകണമെന്ന് കോടതി https://malayalees.ch/sharon-case-court-asked-the-investigating-officer-to-appear/ Thu, 03 Nov 2022 11:25:44 +0000 https://malayalees.ch/?p=70695 ഷാരോൺ കൊലപാതക കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്ന് കോടതി. ഡിവൈഎസ്പിയോട് നാളെ ഹാജരാകാൻ നെയ്യാറ്റിൻകര കോടതി നിർദേശിച്ചു.

ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും രാത്രിയിൽ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയപ്പോൾ അന്വേഷണ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ല. പ്രതികൾക്കൊപ്പം പൊലീസുകാർ മാത്രമാണ് രാത്രി മജിസ്ട്രേറ്റിന്റെ വീട്ടിലെത്തിയത്. ഇതിനെ തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയോട് നാളെ നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചത്.

]]>
ഷാരോൺ രാജ് കൊലപാതകം; ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം ഇന്ന് അപേക്ഷ നൽകും https://malayalees.ch/sharon-murder-case-greeshma-mother-uncle-custody-petition/ Thu, 03 Nov 2022 04:10:56 +0000 https://malayalees.ch/?p=70658 പാറശാല ഷാരോൺ രാജ് കൊലപാതകക്കേസിൽ പ്രതികളായ ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം ഇന്ന് അപേക്ഷ നൽകും.

നെയ്യാറ്റിൻകര കോടതിയിലാണ് അപേക്ഷ സമർപ്പിക്കുക.പ്രൊഡക്ഷൻ വാറണ്ട് കഴിഞ്ഞ ദിവസം നൽകിയിരുന്നു.ഗ്രീഷ്മയെ പോലീസ് സെല്ലിലേക്ക് മാറ്റുന്നതിലും ഇന്ന് തീരുമാനം ഉണ്ടാകും. ആരോഗ്യസ്ഥിതി തൃപ്തികരമെന്ന ഡോക്ടർമാരുടെ അഭിപ്രായം ലഭിച്ചാൽ ഗ്രീഷ്മയെയും കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

ഗ്രീഷ്മയുടെ അച്ഛനും ബന്ധുവായ യുവതിക്കും കൊലപാതകത്തിലോ തെളിവ് നശിപ്പിക്കലിലോ പങ്കില്ലെന്നാണ് നിലവിൽ അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.

]]>
ഷാരോൺ കൊലപാതകം; അന്വേഷണത്തിൽ വീഴ്ച് ഉണ്ടായിട്ടില്ല, പൊലീസ് ക്യത്യമായി ഇടപെട്ടുവെന്ന് പാറശാല സി.ഐ https://malayalees.ch/parassala-c-i-on-sharon-murder-case/ Tue, 01 Nov 2022 04:08:21 +0000 https://malayalees.ch/?p=70494 പാറശാല ഷാരോൺ കൊലപാതകത്തിൽ പൊലീസിന് വീഴ്ച് ഉണ്ടായിട്ടില്ലെന്ന് പാറശാല സി.ഐ. കേസിൽ പാറശാല പൊലീസ് ക്യത്യമായി ഇടപെട്ടിട്ടുണ്ട്. സംഭവം നടന്നു ഏഴ് ദിവസം കഴിഞ്ഞാണ് പൊലീസ് വിവരമറിഞ്ഞത്. മെഡിക്കൽ കോളജ് അധികൃതരാണ് വിവരം അറിയിച്ചത്. ഷാരോണിനു വയ്യാതായി ഏഴ് ദിവസവും ബന്ധുക്കൾ പൊലീസിനെ സമീപിച്ചില്ല. ഷാരോണിന്റെ മൊഴിയിലും ദുരൂഹത പ്രകടിപ്പിച്ചില്ലെന്ന് പാറശാല സി.ഐ വ്യക്തമാക്കി.

ഷാരോൺ മരിച്ചത് ഒക്ടോബർ 25 ന് വൈകിട്ടാണ്. 26 ന് വീട്ടുകാരെ പൊലീസ് നിർബന്ധിച്ചു സ്റ്റേഷനിൽ വിളിച്ചു വരുത്തുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഷാരോണിന്റെ വീട്ടുകാരുടെ സംശയത്തിന്റെ അടിസ്ഥാനത്തിൽ മൂന്നു തവണ പെൺകുട്ടിയുടെ മൊഴി എടുത്തു. 27 ന് പോസ്റ്റ്മോർട്ടം ഡോക്ടറുടെ മൊഴിയിൽ അന്വേഷണം ഊർജിതമാക്കി. കഷായം കടയിൽ നിന്നു വാങ്ങിയെന്ന മൊഴി 28 ന് തന്നെ നുണയാണെന്ന് സ്ഥിരീകരിച്ചെന്നും പാറശാല സി.ഐ പ്രതികരിച്ചു. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണ്ടെന്നു വിലയിരുത്തലിലാണ് ഉന്നത ഉദ്യോഗസ്ഥർ.

അതേസമയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസിയുവിലുള്ള രേഷ്മയെ ഇന്നലെ രാത്രി റിമാൻഡ് ചെയ്തിരുന്നു. 24 മണിക്കൂര്‍ നിരീക്ഷണത്തിലുള്ള ഗ്രീഷ്മയെ ആശുപത്രി സെല്ലിലേക്കോ ജിയിലിലേക്കോ മാറ്റും. ഡിസ്ചാർജ് ചെയ്യണോ എന്നതിൽ മെഡിക്കൽ ബോർഡ് തീരുമാനമെടുക്കും.ഗ്രീഷ്മയെ കസ്റ്റഡിയിലെടുക്കാനുള്ള അപേക്ഷ അന്വേഷണസംഘം കോടതിയിൽ നൽകും. സംഭവ ദിവസം ഷാരോൺ രാജ് ധരിച്ച വസ്ത്രം ഫോറൻസിക് പരിശോധനയ്ക്കായി കുടുംബം അന്വേഷണസംഘത്തിന് കൈമാറും.

]]>
‘വെട്ടുകാട് പള്ളിയിൽ പോയി താലികെട്ടിയത് ഷാരോൺ മറച്ച് വച്ചിരുന്നു’; ഷാരോണിന്റെ അച്ഛൻ ട്വന്റിഫോറിനോട് https://malayalees.ch/sharon-hid-marriage-news-from-family/ Mon, 31 Oct 2022 04:14:36 +0000 https://malayalees.ch/?p=70446 പാറശാല ഷാരോൺ വധക്കേസിൽ കുടുംബം ഇന്ന് പൊലീസിൽ മൊഴി നൽകും. നെയ്യാറ്റിൻകര ഡിവൈഎസ്പി ഓഫിസിലെത്തിയാകും മൊഴി നൽകുക. കൊലപാതകത്തിൽ ഗ്രീഷ്മയ്ക്ക് മാത്രമല്ല അവരുടെ കുടുംബത്തിനും പങ്കുണ്ടെന്ന ആരോപണം ഉറച്ച് നിൽക്കുകയാണ് ഷാരോണിന്റെ അച്ഛൻ. 

‘ഗ്രീഷ്മ എല്ലാ ദിവസവും മകനെ അങ്ങോട് വിളിക്കുമായിരുന്നു. വെട്ടുകാട് പള്ളിയിൽ പോയി താലികെട്ടി, സിന്ദൂരം തൊട്ടു. അങ്ങനെയാണ് ഞങ്ങൾ മനസിലാക്കുന്നത്. അവളുടെ അമ്മയ്ക്കും അമ്മാവനുമാണ് കൊലപാതകത്തിൽ പങ്ക്. അമ്മാവനാണ് സാധനം വാങ്ങി നൽകിയത്. അമ്മയുടെ പ്ലാനാണ് കൊലയ്ക്ക് പിന്നിൽ. ഷാരോൺ ഒരിക്കലും അവിടേക്ക് പോയി ബുദ്ധിമുട്ടിച്ചിട്ടില്ല. അവൻ എല്ലാം എന്നോട് തുറന്ന് പറയുമായിരുന്നു. താലികെട്ടിയത് മാത്രമേ മകൻ മറച്ച് വച്ചിട്ടുള്ളു. സിന്ദൂരം തൊട്ടതെല്ലാം പറഞ്ഞിട്ടുണ്ട്. ഒരിടയ്ക്ക് അവർ ബ്രേക്ക് അപ്പ് ആയിരുന്നു. പിന്നീട് ഗ്രീഷ്മ തന്നെയാണ് മകനോട് അടുത്തത്’- ഷാരോണിന്റെ അച്ഛൻ ജയരാജൻ പറയുന്നു.

തിരുവനന്തപുരം പാറശാലയിൽ ഷാരോണിന്റെ കൊലപാതകത്തിൽ പ്രതി ഗ്രീഷ്മ കുറ്റം സമ്മതിച്ചെന്ന് എഡിജിപി എം ആർ അജിത് കുമാർ അറിയിച്ചത് ഇന്നലെയാണ്. നിലവിൽ കേസിൽ ഗ്രീഷ്മ മാത്രമാണ് പ്രതി. ശാസ്ത്രീയമായ തെളിവുകൾ ഇനിയും ശേഖരിക്കേണ്ടതുണ്ട്. ഇന്നലെ 7 മണിക്കൂറോളം ഗ്രീഷ്മയെ ചോദ്യം ചെയ്തു. ഷാരോണിനെ ഒഴിവാക്കാൻ ജാതക ദോഷമുണ്ടെന്ന് ഗ്രീഷ്മ കള്ളം പറയുകയായിരുന്നു എന്നും എഡിജിപി പറഞ്ഞു.

‘ഷാരോണും ഗ്രീഷ്മയും തമ്മിൽ പ്രണയത്തിലായിരുന്നു. ഇതിനിടെ ഗ്രീഷ്മയ്ക്ക് വീട്ടുകാർ മറ്റൊരു വിവാഹത്തിന് ആലോചിച്ചു. ഇതോടെ ഷാരോണുമായുള്ള ബന്ധം ഒഴിവാക്കാനാണ് കുറ്റം ചെയ്തതെന്നാണ് ഗ്രീഷ്മ മൊഴിയിൽ സമ്മതിചിച്ചിട്ടുള്ളത്. ഷാരോണിനെ വീട്ടിൽ വിളിച്ചുവരുത്തി, കീടനാശിനി കഷായത്തിൽ കലർത്തിയാണ് നൽകിയത്. അവിടെ വച്ച് തന്നെ ഷാരോൺ ഛർദിച്ചു. ശേഷം മടങ്ങിയെന്നും ഗ്രീഷ്മ പറയുന്നു. ഷാരോണിലെ കൊലപ്പെടുത്തണമെന്ന ഉദ്ദേശം തന്നെയായിരുന്നു ഗ്രീഷ്മയ്ക്ക്. യുവാവിനെ വീട്ടിൽ വിളിച്ചുവരുത്തിയതും ഇതിന്റെ ഭാഗമായാണ്’.

]]>