Parasite Actor Lee Sun Kyun Found Dead – malayalees.ch https://malayalees.ch Malayalam Online News Portal Wed, 27 Dec 2023 08:27:15 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Parasite Actor Lee Sun Kyun Found Dead – malayalees.ch https://malayalees.ch 32 32 ഓസ്‌കാർ നേടിയ പാരസൈറ്റ് ചിത്രത്തിലെ നടൻ ലീ സൺ ക്യൂൻ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് കാറിനുള്ളിൽ https://malayalees.ch/parasite-actor-lee-sun-kyun-found-dead/ Wed, 27 Dec 2023 08:27:09 +0000 https://malayalees.ch/?p=93589 പ്രശസ്‌ത ദക്ഷിണ കൊറിയൻ നടൻ ലീ സൺ ക്യൂൻ മരിച്ച നിലയിൽ. പാരസൈറ്റ് അടക്കം നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. മൃതദേഹം കണ്ടെത്തിയത് കാറിനുള്ളിൽ. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. ബുധനാഴ്ച്ച രാവിലെ സോളിലെ ഒരു പാർക്കിൽ കാറിനുള്ളിൽ താരത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് എൻഡി ടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സെൻട്രൽ സിയോളിലെ ഒരു പാർക്കിൽ വാഹനത്തിനുള്ളിൽ നിന്നാണ് നടനെ കണ്ടെത്തിയത്, പൊലീസിനെ ഉദ്ധരിച്ച് കൊറിയൻ വാർത്താ ഏജൻസി യോൻഹാപ്പ് റിപ്പോർട്ട് ചെയ്തു. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായും അധികൃതർ വ്യക്തമാക്കി. എന്താണ് കത്തിൽ എഴുതിയതെന്ന് ഇതുവരെ വെളിപ്പെടുത്തിയില്ല. മാത്രമല്ല ആത്മഹത്യയാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല.

നിയമവിരുദ്ധമായ മയക്കുമരുന്ന് ഉപയോഗ ആരോപണത്തിൽ അന്വേഷണത്തിന് ഹാജരായതിനെ തുടർന്ന് ലീ സൺ ക്യൂൻ വാർത്തകളിൽ നിറഞ്ഞിരുന്നു. ഒരു നിശാക്ലബിൽ വച്ച് മയക്കുമരുന്ന് ഉപയോഗിച്ചുവെന്നാണ് ആരോപണം.

]]>