parambikulam – malayalees.ch https://malayalees.ch Malayalam Online News Portal Sat, 08 Apr 2023 06:42:02 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png parambikulam – malayalees.ch https://malayalees.ch 32 32 അരികൊമ്പൻ പുനരധിവാസം; ജിപിഎസ് കോളർ എത്തിക്കാനുള്ള നടപടികൾ വേഗത്തിൽ https://malayalees.ch/forest-department-to-accelerate-arikomban-rehabilitation/ Sat, 08 Apr 2023 06:41:18 +0000 https://malayalees.ch/?p=79301 അരിക്കൊമ്പൻ കാട്ടാനയെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റുമ്പോൾ ഘടിപ്പിക്കാനുള്ള ജിപിഎസ് കോളർ എത്തിക്കാനുള്ള നടപടികൾ വനം വകുപ്പ് വേഗത്തിലാക്കി. വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെയും ആസ്സാം വനംവകുപ്പിന്റെയും കൈവശമുള്ള ജിപിഎസ് കോളർ എത്തിക്കാനുള്ള ശ്രമങ്ങളാണ് ആദ്യം വനംവകുപ്പ് തുടങ്ങിയത്. അവധി ദിവസങ്ങളായതിനാൽ അനുമതി ലഭിക്കാൻ കാലതാമസമുണ്ടാകുന്നുണ്ട്. ഇതോടൊപ്പം വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കൈവളമുള്ള കോളറുകളിലൊന്ന് എത്തിക്കാനുളള ശ്രമവും നടത്തുന്നുണ്ട്. 

അടുത്ത ആഴ്ച തന്നെ ദൗത്യം പൂർത്തിയാക്കണമെന്നാണ് വനംവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇപ്പോഴുളള സ്ഥലത്തു നിന്നും മറ്റെവിടേക്കെങ്കിലും മാറിയാൽ അരിക്കൊമ്പനെ പിടികൂടുന്നത് വിഷമകരമാകും. കോടതി കൃത്യമായ നിരീക്ഷിക്കുന്നതിനാൽ എല്ലാ നടപടികളും പൂർത്തിയാക്കിയായിരിക്കും പിടികൂടുക. വിശദമായ മോക്ക് ഡ്രിൽ നടത്തുന്നതുൾപ്പെടെയുള്ള കാര്യവും വനംവകുപ്പ് ആലോചിക്കുന്നുണ്ട്. ജിപിഎസ് കോളർ കിട്ടുന്നതിനനുസരിച്ച് തീയതി തീരുമാനിക്കും. വനയാട്ടിൽ നിന്നുള്ള ദൗത്യ സംഘവും കുങ്കിയാനകളും ഇപ്പോഴും ചിന്നക്കനാലിൽ തുടരുകയാണ്. പറമ്പിക്കുളത്ത് പ്രതിഷേധം ശക്തമായതോടെ ദൗത്യം വൈകുമോയെന്ന ആശങ്കയും വനം വകുപ്പിനുണ്ട്.

അരിക്കൊമ്പനെ പറമ്പികുളത്തേക്ക് മാറ്റുന്നതിനെതിരെ മുതലമട പഞ്ചായത്ത് കോടതിയെ സമീപിച്ചിരിക്കുകയാണ്. കൂടാതെ, മുതലമടയിൽ ചൊവ്വാഴ്ച ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. അരിക്കൊമ്പനെ കൊണ്ടുവരുന്നതിനെതിരെയാണ് ഹർത്താൽ. മുതലമട പഞ്ചായത്തിൽ രാവിലെ 6 മണിക്ക് ആരംഭിക്കുന്ന ഹർത്താൽ വൈകീട്ട് 6 വരെ നീളും. സർവ്വകക്ഷി യോഗത്തിന്റെതാണ് തീരുമാനം. പതിനൊന്ന് ആദിവാസി കോളനികളിലായി രണ്ടായിരത്തി അഞ്ഞൂറോളം പേർ താമസിക്കുന്നുണ്ട് പറമ്പിക്കുളം മേഖലയിൽ. അരികൊമ്പനെ എത്തിക്കാൻ ശ്രമിക്കുന്ന ഒരു കൊമ്പൻ റേഞ്ചിനു അടുത്തു തന്നെയാണ് കുരിയാർ കുറ്റി ആദിവാസി കോളനി. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റരുതെന്നാവശ്യപ്പെട്ട് നെമ്മാറ എംഎൽഎ കെ ബാബു മുഖ്യമന്ത്രി, വനം മന്ത്രി, വനം വകുപ്പ് സെക്രട്ടറി, പട്ടിക ജാതി പട്ടിക വർഗ വകുപ്പ് മന്ത്രി എന്നിവർക്ക് കത്തു നൽകി.

]]>
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുമ്പോള്‍ വഴിയില്‍ തടസങ്ങളുണ്ടാകരുത്; നിര്‍ദേശങ്ങളുമായി ഹൈക്കോടതി https://malayalees.ch/high-court-direction-arikomban-parambikkulam/ Thu, 06 Apr 2023 04:19:18 +0000 https://malayalees.ch/?p=79205 അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്ന നടപടിയുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങളുമായി ഹൈക്കോടതി. അരിക്കൊമ്പനെ മാറ്റുമ്പോള്‍ സഞ്ചാര പാതയിലടക്കം തടസങ്ങള്‍ ഉണ്ടാകരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഇതിനായി അതാത് ജില്ലാ കളക്ടര്‍മാര്‍ മേല്‍നോട്ടം വഹിക്കണമെന്നും കോടതി ഉത്തരവിട്ടു. 

കാട്ടാനയെ പറമ്പിക്കുളത്തേക്ക് മാറ്റുമ്പോള്‍ ജില്ലാ പൊലീസ് മേധാവിമാര്‍ ആവശ്യമായ പൊലീസിനെ അകമ്പടിക്കായി നല്‍കണമെന്നും ഹൈക്കോടതിയുടെ നിര്‍ദേശമുണ്ട്. അരിക്കൊമ്പനെ പിടികൂടി പറമ്പികുളത്തെത്തിക്കാനുള്ള ചുമതല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഉള്‍പ്പെടുന്ന മൂന്നംഗ സംഘത്തിനെന്നും കോടതി ഉത്തരവില്‍ പറയുന്നു.

ആനയെ പിടികുടുന്നതും പറമ്പിക്കുളത്ത് എത്തിക്കുന്നതും വരെയുളള നടപടികള്‍ പൊതുജനങ്ങള്‍ വിഡിയോയോ ദൃശ്യങ്ങളോ ചിത്രീകരിക്കാന്‍ പാടില്ലെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കിട്ടുണ്ട്. മയക്കുവെടിവെച്ച് പിടികൂടി ജിപിഎസ് സംവിധാനമുളള റേഡിയോ കോളര്‍ ധരിപ്പിക്കണം. പറമ്പിക്കുളത്തേക്ക് കൊണ്ടുപോകുന്ന വഴിയിലെ വൈദ്യുതി ലൈനുകള്‍ വിച്ഛേദിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. അതേസമയം അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ പറമ്പിക്കുളത്തെ ജനങ്ങള്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തുകയാണ്.

]]>
അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റാൻ കോടതി ഉത്തരവ് https://malayalees.ch/high-court-order-to-shift-arikomban-to-parambikulam/ Wed, 05 Apr 2023 07:43:45 +0000 https://malayalees.ch/?p=79171 ഇടുക്കിയിലെ അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റാൻ ഹൈക്കോടതി ഉത്തരവ്. അഞ്ചംഗ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലാണ് ഇക്കാര്യമുളളത്. റവന്യൂ, പൊലീസ്, അഗ്നിരക്ഷ വിഭാഗങ്ങൾ ആവശ്യമായ സഹായം നൽകണം. പിടികൂടുന്നതിന്റെ സോഷ്യൽ മീഡിയ ആഘോഷങ്ങൾ വേണ്ട എന്നും കോടതി വ്യക്തമാക്കി.

പറമ്പിക്കുളത്ത് അരിക്കൊമ്പന് കഴിയാനുളള ആവാസ വ്യവസ്ഥയാണ്. വെളളവും ഭക്ഷണവും സുലഭമാണ്. എന്നാല്‍ പറമ്പിക്കുളം എന്തുകൊണ്ട് ശു പാർശ ചെയ്തു എന്ന് ഹൈക്കോടതി ചോദിച്ചു, പെരിയാർ ടൈഗർ റിസർവ് പററില്ലേയെന്നും കോടതി ചോദിച്ചു. പുതിയ വനഭാഗത്ത് കൊണ്ടുവിടുമ്പോള്‍ അവിടെ നിലവിലുളള മൃഗങ്ങളുമായി ഏറ്റുമുട്ടലിന് സാധ്യതിയില്ലെയെന്നും കോടതി ചോദിച്ചു.

മദപ്പാടുളള ആനയെ പറമ്പിക്കുളം വരെ എങ്ങനെയെത്തിക്കുമെന്ന് കോടതി ചോദിച്ചു. ആനയെ തടവിലാക്കണോ പുനരധിവസിപ്പിക്കണോയെന്ന് ചീഫ് വൈൽഡ് ലൈഫ് വാർ‍ഡൻ തീരുമാനിക്കട്ടെയെന്ന് കോടതി പരാമർശിച്ചു. മനുഷ്യ- മൃഗ സംഘർഷത്തെപ്പറ്റി സർക്കാരിന് മുന്നിൽ നിരവധി റിപ്പോർട്ടുകൾ ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സമഗ്രമായ പഠനം ഇക്കാര്യത്തിൽ ആവശ്യമാണ്. പൊതു ജനങ്ങളുടെ ബുദ്ധിമുട്ട് തിരിച്ചറിയാൻ പബ്ഗിക് ഹിയറിങ് നടത്തണം. 24 മണിക്കൂറും ജാഗ്രതയ്ക്കുളള സംവിധാനം വേണം. ദീർഘകാല പരിഹാരമാണ് ആവശ്യം. അരിക്കൊമ്പന്‍ ഒറ്റപ്പെട്ട വിഷമയല്ലല്ലെന്നും കോടതി ഓർമിപ്പിച്ചു.

]]>
രോഗിയായ സ്ത്രീയെ ആശുപത്രിയിലെത്തിച്ചത് മുളവടിയിൽ കെട്ടിവച്ച് 7 കി.മി നടന്ന്; പാലമില്ലാത്തതിനാൽ പറമ്പിക്കുളം ഓവൻ പാടി കോളനി ഒറ്റപ്പെട്ട നിലയിൽ https://malayalees.ch/parambikulam-colony-resident-transported-to-hospital-using-bamboo-stick/ Tue, 13 Sep 2022 04:28:04 +0000 https://malayalees.ch/?p=67956 പറമ്പിക്കുളം ഓവൻ പാടി കോളനി പാലമില്ലാത്തതിനാൽ ഒറ്റപ്പെട്ട നിലയിൽ. രോഗിയായ സ്ത്രീയായ ആശുപത്രിയിലേക്ക് കൊണ്ടി പോയത് മുളയിൽ കെട്ടിവെച്ചാണ്. ഏഴ് കിലോമീറ്ററാണ് ഇത്തരത്തിൽ രോഗിയുമായി നടന്നത്.

2019ലെ പ്രളയത്തിൽ ഇവിടുത്തെ പാലം തകർന്നു പോയതാണ്. ഇതുവരെ പാലം പുനഃസ്ഥാപിക്കാൻ സാധിച്ചിട്ടില്ല അധികൃതർക്ക്. കോളനിയിൽ ഉള്ളത് 30 കുടുംബങ്ങളാണ്.

‘കോളനി നിവാസികളെ പോയി കാണാനോ അവരെ സന്ദർശിക്കാനോ പോലും സാധിക്കുന്നില്ല. പ്രളയം ഒന്നും വേണ്ട, ചെറിയ മഴ പെയ്താൽ പോലും കോളനിയിലുള്ളവരുടെ നടപ്പാത ഒലിച്ച് പോകും. ഇവർക്ക് വേണ്ടി പ്രത്യേകമായി ഒരു പദ്ധതി വേണം. കോളനിയിൽ നിന്ന് പുറത്തേക്ക് വരണമെങ്കിൽ ഒരു ചെങ്കുത്തായ പ്രദേശവും അരുവിയുമെല്ലാം കടന്ന് വേണം’- രമ്യ ഹരിദാസ് എംപി പറഞ്ഞു.

]]>