parade – malayalees.ch https://malayalees.ch Malayalam Online News Portal Mon, 23 Jan 2023 04:32:12 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png parade – malayalees.ch https://malayalees.ch 32 32 റിപ്പബ്ലിക് ദിനാഘോഷ പരേഡ് നേരിട്ട് കാണാം; രജിസ്റ്റര്‍ ചെയ്യേണ്ടത് ഇങ്ങനെ https://malayalees.ch/how-to-book-ticket-for-visit-republic-day-parade/ Mon, 23 Jan 2023 04:31:29 +0000 https://malayalees.ch/?p=74850 ഇന്ത്യയുടെ എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ പുരോഗമിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന ടാബ്ലോകള്‍ ഉള്‍പ്പെടെ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. സാധാരണയായി പരേഡ് ഗ്രൗണ്ടില്‍ ആദ്യവരി വിവിഐപികള്‍ക്കായി നീക്കിവയ്ക്കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ റിക്ഷാ തൊഴിലാളികള്‍, കര്‍തവ്യ പഥിലെ തൊഴിലാളികള്‍, സെന്റട്രല്‍ വിസ്ത നിര്‍മാണ തൊഴിലാളികള്‍ എന്നിവര്‍ക്കാണ് പരേഡ് കാണാന്‍ ആദ്യ നിരയില്‍ ഇരിക്കാന്‍ സൗകര്യമുള്ളത്. ഇത്തവണ പരേഡ് കാണാനുള്ള സീറ്റുകളുടെ എണ്ണവും കുറച്ചിട്ടുണ്ട്. 32000 ടിക്കറ്റുകള്‍ വില്‍ക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 20 രൂപ മുതല്‍ 500 രൂപ വരെയാണ് ടിക്കറ്റ് നിരക്കുകള്‍.how to book ticket for visit republic day parade

റിപ്പബ്ലിക് ദിന പരേഡ് ടിക്കറ്റുകള്‍ ഓണ്‍ലൈനായി എങ്ങനെ ബുക്ക് ചെയ്യാം?

രജിസ്‌ട്രേഷന്‍

ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആദ്യം നിങ്ങളുടെ മൊബൈല്‍ നമ്പറുമായി ബന്ധപ്പെട്ട അക്കൗണ്ടിലേക്ക് സൈന്‍ ഇന്‍ ചെയ്യണം. അല്ലെങ്കില്‍, www.aamantran.mod.gov.in എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് പേര്, രക്ഷിതാവിന്റെ/പങ്കാളിയുടെ പേര്, ജനനത്തീയതി, ഫോണ്‍നമ്പര്‍, സ്ഥലം തുടങ്ങിയ വിവരങ്ങള്‍ നല്‍കണം. തുടര്‍ന്ന് ലഭിക്കുന്ന OTp നല്‍കുക.

ഇവന്റ് തെരഞ്ഞെടുക്കുക

ഇത്തവണ നാല് ഇവന്റുകളാണ് പരേഡിലുള്ളത്.നിങ്ങള്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നത് ഏത് പരേഡിലാണെന്ന് തെരഞ്ഞെടുക്കുക: FDR – റിപ്പബ്ലിക് ദിന പരേഡ്, റിപ്പബ്ലിക് ദിന പരേഡ്, റിഹേഴ്‌സല്‍ – ബീറ്റിംഗ് ദി റിട്രീറ്റ്, ബീറ്റിംഗ് ദി റിട്രീറ്റ് – FDR, ബീറ്റിംഗ് ദി റിട്രീറ്റ് സെറിമണി എന്നിങ്ങനെയാണ് ഇവന്റുകള്‍ ഉള്ളത്. ഓരോ ഇവന്റിനെ കുറിച്ചും ടിക്കറ്റ് നിരക്കിനെ കുറിച്ചുമുള്ള വിവരങ്ങള്‍ വെബ്‌സൈറ്റില്‍ കാണാം.ഒരു ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് പത്ത് ടിക്കറ്റ് വരെയാണ് ബുക്ക് ചെയ്യാനാകുക.

ഓരോ ടിക്കറ്റിന്റെയും ക്യുആര്‍ കോഡ് പരേഡ് നടക്കുന്ന സ്ഥലത്ത് സ്‌കാന്‍ ചെയ്യാം. പ്രഗതി മൈതാനം, സേന ഭവന്‍, ജന്തര്‍ മന്തര്‍, ശാസ്ത്രി ഭവന്‍, പാര്‍ലമെന്റ് ഹൗസ് എന്നിവിടങ്ങളില്‍ ഓണ്‍ലൈനായി ടിക്കറ്റ് വാങ്ങാന്‍ കഴിയാത്തവര്‍ക്കായി ഓഫ്ലൈന്‍ ബൂത്തുകളും സജ്ജീകരിക്കും.

]]>
75 വർഷത്തിനിടെ ആദ്യമായി റിപ്പബ്ലിക് ദിന പരേഡ് വൈകും https://malayalees.ch/republic-day-parade-to-start-30-minutes-late/ Tue, 18 Jan 2022 07:19:34 +0000 https://malayalees.ch/?p=55664 75 വർഷത്തിനിടെ ആദ്യമായി റിപ്പബ്ലിക് ദിന പരേഡ് വൈകി ആരംഭിക്കും. എല്ലാ വർഷവും രാവിലെ 10 മണിക്കാണ് പരേഡ് ആരംഭിക്കുന്നത്. എന്നാൽ ഈ വർഷം 10.30 നാണ് ആരംഭിക്കുകയെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ എ.എൻ.ഐയോട് പറഞ്ഞു.

കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളാണ് പരേഡ് വൈകാൻ കാരണം. പരേഡിന് മുമ്പ് ജമ്മു കശ്മീരിൽ ജീവൻ നഷ്ടപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആദരാഞ്ജലികൾ അർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ചടങ്ങ് കഴിഞ്ഞ വർഷത്തെ പോലെ 90 മിനിറ്റ് ദൈർഘ്യമുള്ളതായിരിക്കും, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ ഗേറ്റിന് സമീപമുള്ള ദേശീയ യുദ്ധസ്മാരകം സന്ദർശിക്കും. പിന്നീട് സംഘങ്ങൾ മാർച്ച് പാസ്റ്റ് നടത്തും. സാംസ്കാരിക വൈവിധ്യം, സാമൂഹിക, സാമ്പത്തിക പുരോഗതി എന്നിവയെ പ്രതിനിധീകരിക്കുന്ന നിശ്ചലദൃശ്യങ്ങൾ പരേഡിൽ പ്രദർശിപ്പിക്കും.” അദ്ദേഹം വ്യക്തമാക്കി.

നിശ്ചലദൃശ്യങ്ങൾ ചെങ്കോട്ട വരെ പോകുമെന്നും എന്നാൽ മാർച്ചിംഗ് നാഷണൽ സ്റ്റേഡിയത്തിൽ നിർത്തുമെന്നും ഓഫീസർ കൂട്ടിച്ചേർത്തു. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കുന്ന കലാകാരന്മാർക്ക് ആരെയും കാണാൻ അനുവാദമില്ല. കലാകാരന്മാർ മാനദണ്ഡങ്ങൾ പാലിച്ച് നിരീക്ഷണത്തിൽ കഴിയുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

]]>