pappinisseri over bridg – malayalees.ch https://malayalees.ch Malayalam Online News Portal Sat, 27 Mar 2021 08:17:15 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png pappinisseri over bridg – malayalees.ch https://malayalees.ch 32 32 പാപ്പിനിശ്ശേരി മേല്‍പാലത്തില്‍ വിള്ളൽ ക​ണ്ടെ​ത്തി; പിന്നിൽ പാ​ലാ​രി​വ​ട്ടം പാ​ലം നി​ർ​മി​ച്ച ക​മ്പ​നി https://malayalees.ch/defects-found-in-bridge-construction-on-pappinisseri-railway-line/ Sat, 27 Mar 2021 08:17:07 +0000 https://malayalees.ch/?p=42132 പാ​പ്പി​നി​ശ്ശേ​രി റെ​യി​ൽ​വേ മേ​ൽ​പാ​ലം നി​ർ​മാ​ണ​ത്തി​ല്‍ അ​പാ​ക​ത ക​ണ്ടെ​ത്തി. പാ​ല​ത്തിന്റെ എ​ക്സ്പാ​ൻ​ഷ​ൻ സ്ലാ​ബിന്റെ അ​ടി​യി​ലെ ബീ​മി​ൽ നി​ന്ന്​ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​ന്ന​ര​യ​ടി കോ​ളം നീ​ള​ത്തി​ലു​ള്ള കോ​ൺ​ക്രീ​റ്റ് ഭാ​ഗം ഇ​ള​കി വീ​ണു. ഇ​തേ സ്ലാ​ബിന്റെ തെ​ക്ക് ഭാ​ഗ​ത്ത് അ​രി​ക് ഭി​ത്തി​യി​ലും താ​ഴെ​യും വി​ള്ള​ലും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെന്നും മാധ്യമം റിപ്പോർട്ട് ചെയ്തു.

സ്ലാ​ബി​ന്റെ കോ​ൺ​ക്രീ​റ്റ് പാ​ളി ഇ​ള​കി​വീ​ണ സ്ഥ​ല​ത്തി​നോ​ട് ചേ​ർ​ന്നാ​ണ് സ​ർ​വി​സ് റോ​ഡ്​ പോ​കു​ന്ന​ത്. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും യാ​ത്ര​ക്കാ​രും സ്ഥി​ര​മാ​യി പോ​കു​ന്ന വ​ഴി കൂ​ടി​യാ​ണി​ത്. ആ​ർ.​ഡി.​എ​സ് ക​മ്പ​നി​യാ​ണ് പാ​പ്പി​നി​ശ്ശേ​രി മേ​ൽ​പാ​ലം നി​ർ​മി​ച്ച​ത്. ഇ​തേ ക​മ്പ​നി നി​ർ​മി​ച്ച എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പാ​ലാ​രി​വ​ട്ടം പാ​ല​മാ​ണ് പൊ​ളി​ച്ചു​മാ​റ്റി പു​തി​യ​ത് നി​ർ​മി​ച്ച​ത്.

]]>
കണ്ണൂര്‍ പാപ്പിനിശേരി മേൽ പാലത്തിന്‍റെ നിർമാണത്തിൽ വന്‍ ക്രമക്കേട് നടന്നതായി വിജിലൻസ് https://malayalees.ch/problem-in-pappiniseri-over-bridg/ Mon, 15 Feb 2021 04:06:25 +0000 https://malayalees.ch/?p=40161 കണ്ണൂര്‍ പാപ്പിനിശേരി മേൽ പാലത്തിന്‍റെ നിർമാണത്തിൽ വന്‍ ക്രമക്കേട് നടന്നതായി വിജിലൻസ്. വിശദമായ അന്വേക്ഷണം ആവശ്യപ്പെട്ട് വിജിലന്സ് ഡയറക്ടർക്ക് കണ്ണൂര്‍ വിജിലൻസ് ഡി.വൈ.എസ്.പി റിപ്പോർട്ട് നൽകി. പാലത്തിന്‍റെ ജോയന്‍റുകളിലുണ്ടായ വിളളല്‍ ഗുരുതരമാണെന്നും വിജിലൻസിന്‍റെ പ്രാഥമിക റിപ്പോർട്ടിലുണ്ട്. പാലാരിവട്ടം പാലം നിർമിച്ച ആർ.ഡി.എക്സ് കമ്പനിയാണ് പാപ്പിനിശ്ശേരി മേൽപാലവും നിർമിച്ചത്.

ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷത്തിനുളളില്‍ വിളളല്‍ രൂപപ്പെട്ടന്ന പരാതിയില്‍ കഴിഞ്ഞ ദിവസം പാപ്പിനിശേരി മേല്‍പാലത്തില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. വിജിലന്‍സിന്‍റെയും പൊതു മരാമത്ത് വകുപ്പിന്‍റെയും എഞ്ചിനീയര്‍മാര്‍ നടത്തിയ ഈ പരിശോധനയിലാണ് പാലം നിര്‍മ്മാണത്തില്‍ ഗുരുതര ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. എക്സ്പാന്‍ഷന്‍ ജോയിന്‍റുകളിലെ വിള്ളലാണ് പ്രധാന പ്രശ്നം. പാലത്തിന്‍റെ ബെയറിംഗ് മൂവ്മെന്‍റുകളിലും തകരാര്‍ കണ്ടെത്തിയിട്ടുണ്ട്.

വാഹനങ്ങള്‍ കടന്നു പോകുമ്പോഴുളള പ്രകമ്പനം കൂടുതലാണന്നും പ്രാഥമിക പരിശോധന റിപ്പോര്‍ട്ടില്‍ പറയുന്നു. പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ കെ.എസ്.ഡി.പിയോട് വിജിലന്സ് ആവശ്യപ്പെട്ടു. നിര്‍മ്മാണത്തിലെ അപാകത സംബന്ധിച്ച് വിശദ അന്വേക്ഷണം നടത്തണമെന്നും വിജിലന്സ് ഡയറക്ടര്‍ക്ക് കണ്ണൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

]]>