panoor – malayalees.ch https://malayalees.ch Malayalam Online News Portal Thu, 27 Oct 2022 11:26:20 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png panoor – malayalees.ch https://malayalees.ch 32 32 ‘അവൾ തേച്ചു അവൻ ഒട്ടിച്ചു’; അധ്യാപകന്റെ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം https://malayalees.ch/cusat-professors-hate-comment-against-vishnupriya-students-demands-apology/ Thu, 27 Oct 2022 11:25:50 +0000 https://malayalees.ch/?p=70316 പാനൂർ വിഷ്ണുപ്രിയ കൊലപാതകക്കേസിൽ അധ്യാപകന്റെ ഫേസ്ബുക്ക്‌ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം. കുസാറ്റ് പോളിമർ ആന്റ് റബ്ബർ ടെക്നോളജി എച്ച്ഒഡി പ്രശാന്ത് രാഘവന്റെ പോസ്റ്റാണ് വിവാദത്തിലായത്. ‘അവൾ തേച്ചു അവൻ ഒട്ടിച്ചു’ എന്നാണ് ഫേസ് ബുക്ക്‌ പോസ്റ്റ്‌.

അധ്യാപകന്റേത് ലജ്ജാവഹമായ സമീപനമെന്ന് എസ്എഫ്ഐ കൊച്ചിൻ യൂണിവേഴ്സിറ്റ് യൂണിറ്റ് കമ്മിറ്റി പറഞ്ഞു. സംഭവത്തിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രം​ഗത്തെത്തി. അധ്യാപകൻ മാപ്പ് പറയണമെന്നാവശ്യമാണ് എസ്എഫ്ഐ മുന്നോട്ട് വെക്കുന്നത്.

സമൂഹമാധ്യമങ്ങളില്‍ ശ്യാംജിത്തിന്റെ ക്രൂരകൃത്യം ചര്‍ച്ചയായിരിക്കെ ‘അവള്‍ തേച്ചു, അവന്‍ ഒട്ടിച്ചു’ എന്ന് പ്രശാന്ത് രാഘവന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പെണ്‍കുട്ടി സുഹൃത്തില്‍ നിന്ന് അകന്ന് കൊലയ്ക്ക് കാരണമുണ്ടാക്കിയെന്ന തരത്തിലാണ് പ്രശാന്ത് രാഘവന്റെ വാദങ്ങള്‍. കൊല്ലപ്പെട്ട പെണ്‍കുട്ടിയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള അധ്യാപകന്റെ പ്രതികരണത്തിനെതിരെ പ്രതിഷേധവുമായി കുസാറ്റ് എസ്എഫ്‌ഐ രംഗത്തെത്തി. ഡോ.പ്രശാന്ത് രാഘവന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് പൊതുസമൂഹത്തോട് മാപ്പ് പറയാന്‍ തയ്യാറാകണമെന്നും യൂണിവേഴ്‌സിറ്റി സമൂഹം ഈ വിഷയത്തില്‍ ഗൗരവപൂര്‍വം പ്രതിഷേധിക്കേണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു.

]]>
പാനൂർ കൊലപാതകം; പ്രണയാഭ്യർഥന നിരസിച്ചതിലുള്ള പകയെന്ന് പൊലീസ് https://malayalees.ch/woman-killed-panoor-kannur/ Sat, 22 Oct 2022 10:53:27 +0000 https://malayalees.ch/?p=70053 കണ്ണൂർ പാനൂരിൽ യുവതിയെ വെട്ടി കൊല്ലപ്പെടുത്തിയതിന് പിന്നിൽ പ്രണയാഭ്യർഥന നിരസിച്ചതിലുള്ള പകയെന്ന് പൊലീസ് സ്ഥിരീകരണം. മാനന്തേരി സ്വദേശിയായ പ്രതിയെ തിരിച്ചറിഞ്ഞു 

പാനൂർ വള്ളിയായി സ്വദേശിനി വിഷ്ണുപ്രിയ ( 22 ) യെയാണ് വീട്ടിനുള്ളിൽ കഴുത്തറത്ത നിലയിൽ കണ്ടെത്തിയത്. രാവിലെയാണ് സംഭവമുണ്ടായത് . പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു. മുഖംമൂടി ധരിച്ചയാളെ കണ്ടെന്ന് നാട്ടുകാരിലൊരാള്‍ പറയുന്നു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്.

പാനൂരിലെ സ്വകാര്യ മെഡിക്കല്‍ ലാബിലെ ജീവനക്കാരിയാണ് വിഷ്ണുപ്രിയ. വീട്ടിലെ കിടപ്പുമുറിയിലാണ് യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കഴുത്തറുത്തനിലയിലായിരുന്നു മൃതദേഹം. കൈകളില്‍ അടക്കം മാരകമായ മുറിവേറ്റനിലയിലായിരുന്നു.

]]>