panoor murder – malayalees.ch https://malayalees.ch Malayalam Online News Portal Mon, 12 Apr 2021 08:25:39 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png panoor murder – malayalees.ch https://malayalees.ch 32 32 പാനൂർ കൊലക്കേസ് പ്രതി രതീഷിന്‍റേത് കൊലപാതകമെന്ന് കെ.സുധാകരന്‍ https://malayalees.ch/k-sudhakaran-says-ratheesh-accused-in-panoor-murder-case-was-murdered/ Mon, 12 Apr 2021 08:25:31 +0000 https://malayalees.ch/?p=42819 പാനൂർ കൊലക്കേസ് പ്രതി രതീഷിന്‍റേത് കൊലപാതകമെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് കെ.സുധാകരൻ. രതീഷിനെ കൊലപ്പെടുത്താൻ കാരണം ഒരു നേതാവിനെതിരായ പ്രകോപനപരമായ പരാമർശമാണ്. മർദ്ദിച്ച് അവശനാക്കിയ ശേഷം രതീഷിനെ കെട്ടിത്തൂക്കിയതാണെന്നും സുധാകരൻ പറഞ്ഞു.

അതേസമയം കേസിലെ രണ്ടാം പ്രതിയായ രതീഷിന്‍റെ മരണത്തില്‍ ദുരൂഹത വര്‍ധിക്കുകയാണ്. രതീഷിന്‍റെ ആന്തരികാവയവങ്ങൾക്ക് ക്ഷതമുണ്ടായതായും ശ്വാസം മുട്ടിച്ചതായും പോസ്റ്റുമോർട്ടത്തിൽ സൂചന ലഭിച്ച സാഹചര്യത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. റൂറൽ എസ്.പി ഫോറൻസിക് സർജന്‍റെ മൊഴി എടുത്തു.

]]>
മന്‍സൂര്‍ വധക്കേസ്; ഇന്ന് കൂടുതല്‍ പേരുടെ മൊഴിയെടുക്കും https://malayalees.ch/mansoor-murder-case-statement/ Mon, 12 Apr 2021 04:07:58 +0000 https://malayalees.ch/?p=42795 പാനൂർ മന്‍സൂർ വധക്കേസില്‍ അന്വേഷണം തുടരുന്നു. സ്പർജൻ കുമാർ ഐ.പി.എസിന്‍റെ നേതൃത്വത്തിലുള്ള സംഘം കൂടുതൽ പേരുടെ മൊഴിയെടുക്കും. മറ്റ് പ്രതികളെ വേഗത്തിൽ പിടികൂടാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം.

ഇന്നലെ മൻസൂറിന്‍റെ വീട്ടിലെത്തി സംഘം മൊഴി രേഖപ്പെടുത്തിയിരുന്നു. കേസിലെ രണ്ടാം പ്രതി രതീഷിന്‍റെ മരണത്തിലെ ദുരൂഹത കണ്ടെത്താനുള്ള അന്വേഷണം കോഴിക്കോട് ജില്ലാ ക്രൈം ബ്രാഞ്ചും വേഗത്തിലാക്കും.

രതീഷിന്‍റെ ആന്തരികാവയവങ്ങൾക്ക് ക്ഷതമുണ്ടായതായും ശ്വാസം മുട്ടിച്ചതായും പോസ്റ്റുമോർട്ടത്തിൽ സൂചന ലഭിച്ച സാഹചര്യത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. റൂറൽ എസ് പി ഫോറൻസിക് സർജന്‍റെ മൊഴി എടുത്തു.

]]>
മൻസൂർ വധക്കേസിലെ പ്രതി രതീഷിനെ കൊന്ന് കെട്ടി തൂക്കിയതാണോ എന്ന് സംശയമുണ്ടെന്ന് കെ. സുധാകരൻ https://malayalees.ch/congress-leader-about-panoor-mansoor-murder-case/ Sat, 10 Apr 2021 08:10:13 +0000 https://malayalees.ch/?p=42765 മൻസൂർ വധക്കേസിലെ പ്രതി കൊയിലോത്ത് രതീഷിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് യുഡിഎഫ് നേതാക്കൾ. രതീഷിനെ കൊന്ന് കെട്ടി തൂക്കിയതാണോ എന്ന് സംശയമുണ്ടെന്ന് കെ സുധാകരൻ പറഞ്ഞു. രതീഷിന്‍റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടക്കും.

കണ്ണൂർ ജില്ലാ അതിർത്തിയോട് ചേർന്ന ചെക്യാട് അരുണ്ട കൂളിപ്പാറയിലാണ് കഴിഞ്ഞ ദിവസം വൈകിട്ട് രതീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാലത്ത് 8.30 ഓടെ ആരംഭിച്ച ഇൻക്വസ്റ്റ് നടപടികൾ ഒന്നര മണിക്കൂർ നീണ്ടു. വളയം സിഐ പി ആർ മനോജ് നേതൃത്വം നൽകി. വടകരയിൽ നിന്നെത്തിയ വിരലടയാള വിധഗ്ദരും ബാലുശ്ശേരിയിൽ നിന്നെത്തിയ ഡോഗ് സ്ക്വാഡും സംഭവ സ്ഥലത്ത്നിന്ന് തെളിവുകൾ ശേഖരിച്ചു. രതീഷിന്റെതെന്ന് കരുതുന്ന ഒരു ജോഡി ചെരുപ്പുകളും മാസ്കും പൊലീസ് കണ്ടെടുത്തു. വസ്ത്രത്തിൽ നിന്ന് കടലാസ് തുണ്ടും കണ്ടെടുത്തു. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടക്കും

നാദാപുരം ഡിവൈഎസ്‍പി പി.എ.ശിവദാസ് സംഭവ സ്ഥലത്തെത്തിയിരുന്നു. രതീഷ് വര്‍ഷങ്ങളായി പാറക്കടവ് വളയം റോഡില്‍ വില്ലേജ് ഓഫീസ് പരിസരത്തെ വാഹനങ്ങളുടെ ബോഡി നിര്‍മ്മിക്കുന്ന വര്‍ക്ക് ഷോപ്പില്‍ ജീവനക്കാരനായിരുന്നു. വളയം, ചെക്യാട് മേഖലകളില്‍ ഇയാള്‍ക്ക് അടുത്ത സുഹൃത്തുക്കള്‍ ഉണ്ടെന്നും കൊലപാതകത്തിന് ശേഷം ഇയാള്‍ മേഖലയില്‍ ഒളിവില്‍ കഴിയാനായി എത്തിയതാവാമെന്നുമുള്ള നിഗമനത്തിലാണ് പോലീസ്. രതീഷിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞു. രതീഷിനെ കൊന്ന് കെട്ടി തൂക്കിയതാണോ എന്ന് സംശയമുണ്ടെന്ന് കെ. സുധാകരൻ പറഞ്ഞു. മരണത്തിൽ ദുരൂഹത ഉയർന്ന സാഹചര്യത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് നിർണായകമാകും.

]]>
പാനൂര്‍ കൊലപാതകം: ഒരാള്‍ കൂടി അറസ്റ്റില്‍ https://malayalees.ch/panoor-murder-another-arrested/ Sat, 10 Apr 2021 05:52:17 +0000 https://malayalees.ch/?p=42754 കണ്ണൂര്‍ കൂത്തുപറമ്പ് പാനൂരിലെ ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്‍റെ കൊലപാതകത്തില്‍ കസ്റ്റഡിയിലെടുത്തത് കൊച്ചിയങ്ങാടി സ്വദേശി ഒതയത്ത് അനീഷ് ആണെന്ന് ക്രൈംബ്രാഞ്ച്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. നിലവിലെ പ്രതി പട്ടികയിൽ ഇയാളുടെ പേരില്ല. മന്‍സൂറിന്‍റെ കൊലപാതകത്തില്‍ മുഖ്യ പങ്കുവഹിച്ചെന്ന് പൊലീസ് വിശ്വസിക്കുന്ന ആളാണ് ഇപ്പോള്‍ അറസ്റ്റിലായിട്ടുള്ള അനീഷ്. അനീഷാണ് കൊലപാതകത്തിന്‍റെ മുഖ്യ സൂത്രധാരന്‍ എന്നാണ് പൊലീസ് പറയുന്നത്.

ഇന്നലെ വൈകുന്നേരമാണ് തലശേരി സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട്- കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയില്‍ വെച്ചാണ് കസ്റ്റഡിയിലെടുത്തത് എന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നത്. രാത്രിയോടെ തന്നെ ഇയാളെ ചൊക്ലി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു. നേരത്തെ ഒരാള്‍ കസ്റ്റഡിയിലായി എന്ന് മാത്രമേ പൊലീസ് അറിയിച്ചിരുന്നുള്ളൂ. കസ്റ്റഡിയിലുള്ള ആളുടെ പേര് പുറത്ത് വിട്ടിരുന്നില്ല. രാവിലെ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ ഇയാളെ ചോദ്യം ചെയ്യുമെന്നും അതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി പേര് പുറത്തുവിടുമെന്നായിരുന്നു നേരത്തെ പൊലീസ് അറിയിച്ചത്.

കൊലപാതകം നടക്കുമ്പോള്‍ അനീഷ് സംഭവ സ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തെ തുടര്‍ന്ന് പൊലീസ് പിടിച്ചെടുത്ത മൊബൈല്‍ഫോണിലെ വാട്സ്ആപ്പ് ചാറ്റില്‍ നിന്നാണ് അനീഷിന് കൊലപാതകത്തിലുള്ള പങ്ക് ക്രൈംബ്രാഞ്ചിന് വ്യക്തമായത്. അനീഷ് കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഉച്ചയ്ക്ക് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കും.

ഈ കേസില്‍ ആകെ 25 പ്രതികളാണ് ഉള്ളത്. അതില്‍ 11 പേരെയാണ് ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുള്ളത്. ഈ 11 പേരെ ഉള്‍പ്പെടുത്തിയാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ എഫ്ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ ഒന്നാം പ്രതി ഷിനോസിനെ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. രണ്ടാം പ്രതി രതീഷിനെ ഇന്നലെ ആത്മഹത്യ നിലയില്‍ കണ്ടെത്തിയിരുന്നു. ബാക്കിയുള്ള 9 പേരെയാണ് ഇനി പിടികൂടാനുള്ളത്.

കേസിൽ പ്രതിപ്പട്ടികയിലേറെയുമുള്ളത് സിപിഎം പ്രാദേശിക നേതാക്കളാണ്. എട്ടാംപ്രതി ശശി കൊച്ചങ്ങാടി ബ്രാഞ്ച് സെക്രട്ടറിയും, പത്താം പ്രതി ജാബിർ സിപിഎം ലോക്കൽ കമ്മിറ്റിയംഗവുമാണ്.ഡിവൈഎഫ്ഐ പ്രാദേശിക നേതാവായ സുഹൈൽ ആണ് അഞ്ചാം പ്രതി. ഇപ്പോള്‍ അറസ്റ്റിലായ അനീഷിന്റെ പേര് പ്രതിപട്ടികയില്ല.

]]>
മൻസൂർ വധം: അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് വി.ടി ബൽറാം https://malayalees.ch/vt-balram-for-cbi-probe-in-panoor-murder/ Sat, 10 Apr 2021 04:39:39 +0000 https://malayalees.ch/?p=42748 കണ്ണൂർ പാനൂരിലെ മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതക കേസ് അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് കോൺഗ്രസ് നേതാവ് വി.ടി ബൽറാം. കേസിലെ രണ്ടാം പ്രതി രതീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് ബൽറാമിന്റെ ആവശ്യം.

“ഗുരുതരമായ ഒരവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. തെളിവ് നശിപ്പിക്കാനുള്ള നീക്കങ്ങൾ ശക്തമാവുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. പാനൂരിലെ മൻസൂർ കൊലപാതകം ഉടൻ സിബിഐ അന്വേഷണത്തിന് വിടണം.” അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

രതീഷിന് മന്‍സൂര്‍ വധക്കേസില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. മൻസൂറിനെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ രതീഷിനായി പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിരുന്നു. സജീവ സി.പി.എം പ്രവര്‍ത്തകനും വെല്‍ഡിംങ് തൊഴിലാളിയുമായിരുന്നു രതീഷ്

]]>
മൻസൂർ വധം; രണ്ടാം പ്രതി തൂങ്ങി മരിച്ചനിലയിൽ https://malayalees.ch/mansoor-murder-accused-hanged/ Sat, 10 Apr 2021 04:33:33 +0000 https://malayalees.ch/?p=42740 പാനൂരിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്‍റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നയാൾ തൂങ്ങിമരിച്ച നിലയിൽ. രണ്ടാം പ്രതിയും കൊച്ചിയങ്ങാടി സ്വദേശിയുമായ രതീഷ് കൂലോത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വളയം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ആളൊഴിഞ്ഞ കാലിക്കുളമ്പ്​ പറമ്പിൽ വെള്ളിയാഴ്​ച ഉച്ചയോടെയാണ് രതീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാരാണ്​ പറമ്പിൽ മൃതദേഹം തൂങ്ങി നിൽക്കുന്ന വിവരം​ പൊലീസിൽ അറിയിച്ചത്.

രതീഷിന് മന്‍സൂര്‍ വധക്കേസില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. മൻസൂറിനെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ രതീഷിനായി പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിരുന്നു. സജീവ സി.പി.എം പ്രവര്‍ത്തകനും വെല്‍ഡിംങ് തൊഴിലാളിയുമായിരുന്നു രതീഷ്.

]]>
മന്‍സൂര്‍ വധക്കേസ്: പ്രതിപട്ടികയിലേറെയും സിപിഎം പ്രാദേശിക നേതാക്കള്‍ https://malayalees.ch/mansoor-murder-case-most-of-the-accused-are-cpm-local-leaders/ Sat, 10 Apr 2021 04:25:10 +0000 https://malayalees.ch/?p=42729 മൻസൂർ വധക്കേസിൽ പ്രതിപ്പട്ടികയിലേറെയും സിപിഎം പ്രാദേശിക നേതാക്കൾ. എട്ടാംപ്രതി ശശി കൊച്ചങ്ങാടി ബ്രാഞ്ച് സെക്രട്ടറിയും, പത്താം പ്രതി ജാബിർ സിപിഎം ലോക്കൽ കമ്മിറ്റിയംഗവുമാണ്. ഡിവൈഎഫ്ഐ പ്രാദേശിക നേതാവായ സുഹൈൽ ആണ് അഞ്ചാം പ്രതി. കേസിലെ മുഖ്യ ആസൂത്രകൻ പിടിയിലായതായും സൂചനയുണ്ട്.

ഈ കേസില്‍ ആകെ 25 പ്രതികളാണ് ഉള്ളത്. അതില്‍ 11 പേരെയാണ് ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുള്ളത്. ഈ 11 പേരെ ഉള്‍പ്പെടുത്തിയാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ എഫ്ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. അതില്‍ ഷിനോസ്, രതീഷ്, സംഗീത്, ശ്രീരാഗ്, സുഹൈല്‍, സജീവന്‍, അശ്വന്ത്, ശശി, സുമേഷ്, ജാബിര്‍, നാസര്‍ എന്നിവരാണ് ഒന്നുമുതല്‍ 11 വരെയുള്ള പ്രതികള്‍. ഇതില്‍ ഒന്നാം പ്രതിയായ ഷിനോസിനെയാണ് ആണ് ആദ്യം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഷിനോസിനെ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. രണ്ടാം പ്രതി രതീഷിനെ ഇന്നലെ ആത്മഹത്യ നിലയില്‍ കണ്ടെത്തിയിരുന്നു. ബാക്കിയുള്ള 9 പേരെയാണ് ഇനി പിടികൂടാനുള്ളത്.

ഈ 9 പേരില്‍ ഭൂരിഭാഗം പേരും സിപിഎമ്മിന്‍റെ സജീവ പ്രവര്‍ത്തകരാണ്. ഇതില്‍ മൂന്ന് പേരാണ് പാര്‍ട്ടി ഭാരവാഹിത്വത്തിലുള്ളത്. ഇതില്‍ പത്താം പ്രതി ജാബിർ സിപിഎം ലോക്കൽ കമ്മിറ്റിയംഗമാണ്. എട്ടാംപ്രതി ശശി ആവട്ടെ സിപിഎമ്മിന്‍റെ കൊച്ചങ്ങാടി ബ്രാഞ്ച് സെക്രട്ടറിയാണ്. അഞ്ചാം പ്രതി സുഹൈൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവാണ്. അതായത് ഡിവൈഎഫ്ഐയുടെ ബ്ലോക്ക് ട്രഷററാണ്. സുഹൈല്‍ ആണ് കൊലപാതകം നടക്കുന്നതിന് മുമ്പ് തന്നെ ഇങ്ങനെയൊരു കൊലപാതകം നടക്കാന്‍ സാധ്യതയുണ്ട് എന്ന രീതിയില്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ഇട്ടത്.

അന്വേഷണസംഘത്തിനെതിരെ പ്രതികളെ പിടികൂടാത്തതില്‍ വന്‍ ആക്ഷേപം ഉയരുന്നുണ്ട്. സിപിഎമ്മുമായി വളരെ അടുത്ത ബന്ധമുള്ള ആളാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ എന്നതടക്കമുള്ള ആരോപണങ്ങള്‍ യുഡിഎഫ് ഉന്നയിക്കുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ആവശ്യവും ഉയര്‍ത്തുന്നുണ്ട്.

അതിനിടെ ഈ കൊലപാതകത്തില്‍ മുഖ്യ പങ്കുവഹിച്ചെന്ന് വിശ്വസിക്കുന്ന ആള്‍ പിടിയിലായെന്ന തരത്തിലുള്ള സൂചനകളും വരുന്നുണ്ട്. ഇയാളാണ് കൊലപാതകത്തിന്‍റെ സൂത്രധാരന്‍ എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇയാള്‍ കസ്റ്റഡിയിലായതായി പൊലീസും സ്ഥിരീകരിക്കുന്നുണ്ട്. ഇന്നലെ വൈകുന്നേരം തലശേരി സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ കോഴിക്കോട്- കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയില്‍വെച്ച് കസ്റ്റഡിയിലെടുത്തു എന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നത്. രാത്രിയോടെ ഇയാളെ ചൊക്ലി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്. ഇന്ന് രാവിലെ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ ഇയാളെ ചോദ്യം ചെയ്യും. അതിന് ശേഷം 9 മണിയോട് കൂടി അറസ്റ്റ് രേഖപ്പെടുത്തും. അപ്പോള്‍ മാത്രമേ ഇയാളുടെ പേര് വിവരങ്ങള്‍ പുറത്തുവിടൂ എന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച് ഉള്ളത്.

]]>
പൊലീസ് അകാരണമായി മര്‍ദ്ദിച്ചെന്ന് പാനൂരിലെ ലീഗ് പ്രവര്‍ത്തകന്‍ https://malayalees.ch/a-league-activist-in-panur-said-that-he-was-beaten-by-the-police/ Fri, 09 Apr 2021 04:09:12 +0000 https://malayalees.ch/?p=42672 പൊലീസ് അകാരണമായി മര്‍ദ്ദിച്ചെന്ന് പാനൂരിലെ ലീഗ് പ്രവര്‍ത്തകന്‍ ഫൈസല്‍ കല്ലിക്കണ്ടി. കോടതിയില്‍ എത്തിച്ചപ്പോഴായിരുന്നു ഫൈസലിന്‍റെ പ്രതികരണം. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഫൈസലിനെ ഹാജരാക്കിയത്. രക്തം പുരണ്ട വസ്ത്രങ്ങള്‍ ധരിച്ചാണ് ഫൈസലിനെ പൊലീസ് കോടതിയില്‍ ഹാജരാക്കിയത്.

പൊലീസുകാരന്‍ കയ്യിലെ മോതിരം കൊണ്ടാണ് ഫൈസലിന്‍റെ തലക്ക് മര്‍ദ്ദിച്ചതെന്ന് സഹോദരന്‍ പറഞ്ഞു. മര്‍ദ്ദനത്തില്‍ തലയ്ക്ക് മുറിവേറ്റിട്ടുണ്ട്. മുറിവ് ഡ്രസ് ചെയ്ത് മൂന്ന് സ്റ്റിച്ചിട്ടിട്ടുണ്ട്. വിദേശത്തേക്ക് പോകാനായി എയര്‍പോര്‍ട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് പൊലീസ് ഫൈസലിനെ അറസ്റ്റ് ചെയ്തതെന്നും സഹോദരന്‍ പറയുന്നു. ഫൈസലിന് പ്രാഥമിക ശ്രൂശ്രൂഷ പോലും നല്‍കിയില്ലെന്നും മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടപ്പോഴാണ് ചികിത്സ നല്‍കാന്‍ പൊലീസ് തയ്യാറായതെന്നും ബന്ധുക്കള്‍ ആരോപിച്ചു. വോട്ട് ചെയ്യാനായി രണ്ട് ദിവസത്തെ ലീവിനാണ് ഫൈസല്‍ നാട്ടിലെത്തിയത്. ഇന്നലെ രാത്രി തിരിച്ചുപോകാനിരിക്കെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതും മര്‍ദ്ദിച്ചതും.

പാനൂരിലെ ലീഗ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തിന് ശേഷം പ്രദേശത്ത് ഇന്നലെ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 21 ഓളം ലീഗ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് എന്നാണ് ലീഗ് നേതൃത്വം പറയുന്നത്. ഇന്ന് രാവിലെ നടന്ന സര്‍വകക്ഷിയോഗത്തിലും അവര്‍ ഇക്കാര്യം പറഞ്ഞിരുന്നു. അതില്‍ പല ആളുകളെയും പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുകയും അവരുടെ വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തുവെന്നും ആരോപണമുണ്ട്.

അതിന് പിന്നാലെ ഇപ്പോള്‍ ചൊക്ലി, പൊലീസ് സ്റ്റേഷന് പിന്നില്‍ യൂത്ത് ലീഗ്, എംഎസ്എഫ് പ്രവര്‍ത്തകര്‍ ഉപരോധിക്കുകയാണ്. ഇന്ന് എസ്എസ്എല്‍സി പരീക്ഷ എഴുതേണ്ട ഒരു വിദ്യാര്‍ത്ഥിയെ അടക്കം പൊലീസ് തടഞ്ഞുവെച്ചിട്ടുണ്ടെന്നും അവരെ ക്രൂരമായി മര്‍ദ്ദിക്കുകയാണെന്നും ലീഗ് പ്രവര്‍ത്തകര്‍ പറയുന്നു. കസ്റ്റഡിയിലെടുത്തവര്‍ക്ക് നിയമപരമായി ലഭിക്കേണ്ട പരിരക്ഷയും ലഭിച്ചിട്ടില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. പരിക്കേറ്റ ആളുകളെ ആശുപത്രിയിലേക്ക് മാറ്റണം, നിരപരാധികളെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടാണ് പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുന്നത്.

]]>
ലക്ഷ്യമിട്ടത് മൻസൂറിന്‍റെ സഹോദരനെയെന്ന് പ്രതിയുടെ മൊഴി; ഇന്ന് സമാധാന യോഗം https://malayalees.ch/panoor-murder-updates/ Thu, 08 Apr 2021 04:07:53 +0000 https://malayalees.ch/?p=42625 പാനൂര്‍ കൊലപാതകത്തില്‍ അക്രമി സംഘം ലക്ഷ്യമിട്ടത് കൊല്ലപ്പെട്ട മൻസൂറിന്‍റെ സഹോദരന്‍ മുഹ്സിനെയെന്ന് കസ്റ്റഡിയിലുളള പ്രതിയുടെ മൊഴി. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ല അക്രമം നടത്തിയതെന്നും കസ്റ്റഡിയിലുളള ഷിനോസ്. കൊലയാളി സംഘത്തിലുളള പത്തോളം പേരെ തിരിച്ചറിഞ്ഞതായി സൂചന. കൊലപാതകത്തിന് പിന്നാലെ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലാ കലക്ടർ വിളിച്ച സമാധാന യോഗം ഇന്ന് ചേരും.

കൂത്തുപറമ്പ് നിയമസഭാ മണ്ഡലത്തിലെ 149ആം നമ്പര്‍ ബൂത്തിലെ യുഡിഎഫ് ഏജന്‍റും പ്രാദേശിക ലീഗ് നേതാവുമായ മുഹ്സിനെ ലക്ഷ്യമിട്ടാണ് അക്രമി സംഘം എത്തിയതെന്നാണ് കസ്റ്റഡിയിലുളള സിപിഎം പ്രവര്‍ത്തകന്‍ ഷിനോസ് പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ അപ്രതീക്ഷിതമായാണ് മുഹ്സിന്‍റെ സഹോദരന്‍ മന്‍സൂര്‍ സംഭവ സ്ഥലത്തേക്ക് എത്തിയത്. ബോംബ് എറിഞ്ഞ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു അക്രമി സംഘത്തിന്റെ ലക്ഷ്യം. പ്രാദേശിക സിപിഎം നേതാക്കളുടെ അറിവോടെയാണ് അക്രമത്തിന് പദ്ധതിയിട്ടതെന്നും ഷിനോസ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. കസ്റ്റഡിയിലുളള ഷിനോസിന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. അക്രമി സംഘത്തിലുണ്ടായിരുന്ന പത്തോളം പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇതിനിടെ മന്‍സൂറിന്‍റെ സംസ്കാര ചടങ്ങുകള്‍ക്ക് പിന്നാലെ പ്രദേശത്ത് വ്യാപക അക്രമ സംഭവങ്ങള്‍ അരങ്ങേറി. പെരിങ്ങത്തൂരില്‍ സിപിഎം ബ്രാഞ്ച്, ലോക്കല്‍ കമ്മറ്റി ഓഫീസുകള്‍ക്ക് ഒരു സംഘം തീയിട്ടു. നിരവധി കടകള്‍ക്കും വീടുകള്‍ക്കും നേരെ അക്രമം നടന്നിട്ടുണ്ട്. പ്രദേശത്ത് അക്രമ സംഭവങ്ങള്‍ വ്യാപിക്കാതിരിക്കാന്‍ സുരക്ഷ ശക്തമാക്കിയതായി സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു.

]]>