Panniyankara toll plaza – malayalees.ch https://malayalees.ch Malayalam Online News Portal Sat, 01 Jul 2023 10:26:50 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Panniyankara toll plaza – malayalees.ch https://malayalees.ch 32 32 പന്നിയങ്കര ടോൾ പിരിവ് താത്കാലികമായി നിർത്തി https://malayalees.ch/panniyankara-toll-collection-temporarily-stopped/ Sat, 01 Jul 2023 10:26:37 +0000 https://malayalees.ch/?p=83647 പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കാനുള്ള കരാർ കമ്പനിയുടെ നീക്കത്തിൽ വ്യാപക പ്രതിഷേധം. വിവിധ രാഷ്ട്രീയ പാർട്ടികളുടെയും ജനകീയ സമര സമിതിയുടെയും നേതൃത്വത്തിൽ ടോൾ പ്ലാസയിലേക്ക് മാർച്ച് നടത്തി. ടോൾ പിരിവ് തടഞ്ഞത് നേരിയ സംഘർഷത്തിലും കലാശിച്ചു. ജനപ്രതിനിധികളും സമരസമിതിയും കരാർ കമ്പനിയുമായി നടത്തിയ ചർച്ചയിൽ ഓഗസ്റ്റ് 15 വരെ തൽസ്ഥിതി തുടരാൻ തീരുമാനമായി. 

ഇന്നുമുതൽ പ്രദേശത്തെ അഞ്ചുപഞ്ചായത്തുകളിൽ നിന്നുള്ളവർക്ക് നൽകി വരുന്ന ഇളവ് അനുവദിക്കാനാകില്ലെന്ന് കമ്പനി നേരത്തെ നിലപാടെടുത്തിരുന്നു. രാവിലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ ടോൾ പ്ലാസയിലേക്ക് മാർച്ച് നടത്തി. പ്രതിഷേധക്കാരെ പോലീസ് തടഞ്ഞുവെങ്കിലും കമ്പനി ഏതാനും വാഹനങ്ങളിൽ നിന്ന് ടോൾ പിരിച്ചത് സംഘർഷത്തിനിടയാക്കി.ഇതിനിടെ ടോൾ ഗേറ്റിന് മുകളിൽ പ്രതിഷേധക്കാർ കയറി സ്‌കാനർ മറിച്ചിടാൻ ശ്രമിച്ചത് കമ്പനി ജീവനക്കാരുമായി വാക്കുതർക്കത്തിന് ഇടവച്ചു.

ഒടുവിൽ രമ്യ ഹരിദാസ് എംപി, പി പി സുമോദ് എംഎൽഎ, ഉൾപ്പെടെയുള്ളവർ കമ്പനി അധികൃതരുമായി നടത്തിയ ചർച്ചയെ തുടർന്ന് ടോൾ പിരിക്കുന്നത് കമ്പനി തല്ക്കാലികമായി നിർത്തി വച്ചു. ഓഗസ്റ്റ് 15 വരെ തലസ്ഥിതി തുടരാനാണ് തീരുമാനം.

ഓഗസ്റ്റ് 15 ന് മുൻപ് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ കൂടിയാലോചന നടത്തി ടോൾ പിരിവ് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളാനാണ് ധാരണയായത്.

]]>
പന്നിയങ്കരയിലെ ടോൾ നിരക്ക് കുറച്ചു; നടപടി ഹൈക്കോടതി ഉത്തരവിന് പിന്നാലെ https://malayalees.ch/toll-rate-reduced-in-panniyankara-toll-as-per-high-court-verdict/ Mon, 06 Jun 2022 08:21:59 +0000 https://malayalees.ch/?p=62950 പാലക്കാട് വടക്കഞ്ചേരി പന്നിയങ്കര ടോള്‍ പ്ലാസയിലെ ടോള്‍ നിരക്ക് കുറച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നടപടി. ഏപ്രിൽ ഒന്ന് മുതൽ കൂട്ടിയ തുകയാണ് കുറച്ചത്. കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി സംഘടനകൾ പ്രത്യക്ഷസമരവുമായി എത്തിയിരുന്നു.

നേരത്തെ പന്നിയങ്കര ടോൾ ബൂത്തിൽ പുതുക്കിയ നിരക്കിൽ പിരിവ്‌ നടത്താൻ പാടില്ലെന്ന്‌ ഹൈക്കോടതി ഉത്തരവ് നൽകിയിരുന്നു. അമിത ടോൾ പിരിവുമായി ബന്ധപ്പെട്ട് സ്വകാര്യ ബസുകൾ ടോൾ നൽകാതെ സർവീസ് നടത്തിയതിനെതിരെ കരാർ കമ്പനി നൽകിയ കേസിലാണ്‌ കോടതി ഉത്തരവ്.

സ്വകാര്യ ബസുകളുമായി ബന്ധപ്പെട്ട പ്രശ്നം കോടതിയുടെ പരിഗണനയിൽ വരില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. മാർച്ച് ഒമ്പതിന് ടോൾ പിരിവ് ആരംഭിച്ചതിനുശേഷം ഏപ്രിൽ ഒന്നുമുതൽ ടോൾ നിരക്ക് 10-15 ശതമാനംവരെ കരാർ കമ്പനി വർധിപ്പിക്കുകയായിരുന്നു.

]]>
പന്നിയങ്കര ടോള്‍ പ്ലാസയിലെ അമിത നിരക്ക്; പാലക്കാട്-തൃശൂര്‍ റൂട്ടിലെ സ്വകാര്യ ബസുകള്‍ ഇന്നും പണിമുടക്കും https://malayalees.ch/panniyankara-toll-plaza-rate-private-buses-strike/ Wed, 13 Apr 2022 04:24:54 +0000 https://malayalees.ch/?p=59996 പാലക്കാട്- തൃശൂര്‍ റൂട്ടിലെ സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് രണ്ടാം ദിനത്തില്‍. പന്നിയങ്കര ടോള്‍ പ്ലാസയില്‍ അമിത ടോള്‍ നിരക്ക് ഈടാക്കുന്നുവെന്നാരോപിച്ചാണ് സമരം. 50ട്രിപ്പുകള്‍ക്ക് പതിനായിരത്തിലധികം രൂപയാണ് നല്‍കേണ്ടി വരുന്നതെന്നും ഇത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്നുമാണ് ബസുടമകള്‍ പറയുന്നത്.

150ഓളം ബസുകളാണ് പണിമുടക്കില്‍ പങ്കെടുക്കുക. ഗതാഗത മന്ത്രിയുടെ സാന്നിധ്യത്തില്‍ വിഷയത്തില്‍ ചര്‍ച്ച നടന്നിരുന്നെങ്കിലും യോഗതീരുമാനം ഇനിയും സംയുക്തസമരസമിതിയെ അറിയിച്ചിട്ടില്ല.
സംയുക്തസമരസമിതി നടത്തിവരുന്ന അനിശ്ചിതകാല നിരാഹാരസമരവും തുടരുകയാണ്.

വിഷയത്തില്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് സര്‍വീസ് നിര്‍ത്തിവെച്ച് പ്രതിഷേധിക്കാനുളള തീരുമാനത്തിലേക്ക് സംയുക്തസമരസമിതി എത്തിയത്. കഴിഞ്ഞദിവസം ടോള്‍ ബാരിക്കേഡ് തകര്‍ത്ത് കടന്നുപോയ ബസുകള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

]]>
പന്നിയങ്കര ടോൾ പ്ലാസയിൽ വീണ്ടും പ്രതിഷേധം https://malayalees.ch/panniyankara-toll-plaza-protest/ Mon, 11 Apr 2022 05:13:55 +0000 https://malayalees.ch/?p=59846 പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ വീണ്ടും പ്രതിഷേധം. തടഞ്ഞിട്ട ബസുകൾ യാത്രക്കാർ തന്നെ ബാരിക്കേഡുകൾ മാറ്റി കടത്തിവിടുകയാണ്. ടോൾ പ്ലാസയിലെ ആംബുലൻസ് ട്രാക്കിലൂടെയാണ് ബസുകൾ കടത്തിവിടുന്നത്. ബസുകൾ തടഞ്ഞാൽ സർവീസ് നിർത്തിവെക്കാനാണ് ബസുടമകളുടെ തീരുമാനം. അതേസമയം, പന്നിയങ്കരയിൽ ലോറി തൊഴിലാളികളുടെയും ഉടമകളുടെയും അനിശ്ചിതകാല സമരം ഇന്നുമുതൽ ആരംഭിക്കും.

]]>