pandikkadu – malayalees.ch https://malayalees.ch Malayalam Online News Portal Thu, 28 Jan 2021 08:52:52 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png pandikkadu – malayalees.ch https://malayalees.ch 32 32 കണ്ണൂർ മോഡൽ അക്രമരാഷ്ട്രീയം മലപ്പുറത്തേക്കും വ്യാപിപ്പിക്കാൻ സിപിഎം ശ്രമം: പി.കെ ഫിറോസ് https://malayalees.ch/pk-firos-on-pandikkadu-case/ Thu, 28 Jan 2021 08:52:43 +0000 https://malayalees.ch/?p=39245 കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം അഞ്ചിന് സംസ്ഥാന വ്യാപകമായി പഞ്ചായത്ത് തലങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തുമെന്നും ഫിറോസ് പറഞ്ഞു.

പാണ്ടിക്കാട് ഒറവമ്പുറത്ത് ആര്യാടൻ വീട്ടിൽ മുഹമ്മദ് സമീർ (26) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒറവുംപുറം അങ്ങാടിയിൽ രണ്ട് കുടുംബങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇതാണ് സംഘർഷത്തിന് കാരണമായത്. തടയാൻ ചെന്ന ബന്ധു കൂടിയായ സമീറിന് കുത്തേൽക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതിനിടെ, കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് പൊലീസ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ ആഹ്‌ളാദ പ്രകടനത്തിനിടെ ഉണ്ടായ തർക്കം കുടുംബങ്ങൾ തമ്മിലുളള പ്രശ്‌നമായി മാറുകയായിരുന്നു. ഈ സംഘർഷം തടയാൻ ശ്രമിക്കുന്നതിനിടെയാണ് സമീർ കൊല്ലപ്പെട്ടത്. സംഘർഷത്തിൽ പങ്കെടുത്തത് മുഴുവൻ രണ്ട് കുടുംബങ്ങളിൽ നിന്നുള്ളവരാണ്. കൊലപാതകം ആസൂത്രിമാണോ അല്ലയോ എന്നും രാഷ്ട്രീയ കൊലപാതകമാണോ എന്നും ഇപ്പോൾ പറയാനാകില്ല- ജില്ലാ പൊലീസ് മേധാവി യു. അബ്ദുൽ കരീം പറഞ്ഞു.

]]>