panchayath – malayalees.ch https://malayalees.ch Malayalam Online News Portal Mon, 06 Nov 2023 08:18:01 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png panchayath – malayalees.ch https://malayalees.ch 32 32 ജീവനക്കാരില്ല; ബദിയടുക്ക പഞ്ചായത്ത് ഓഫീസ് താഴിട്ട് പൂട്ടി പ്രതിഷേധം https://malayalees.ch/protest-at-badiyatukka-panchayat-office/ Mon, 06 Nov 2023 08:17:56 +0000 https://malayalees.ch/?p=90650 ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ കാസർഗോഡ് ബദിയടുക്ക പഞ്ചായത്ത് ഓഫീസ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ താഴിട്ട് പൂട്ടി. ഭരണ-പ്രതിപക്ഷ അംഗങ്ങൾ സംയുക്തമായാണ് പ്രതിഷേധം നടത്തിയത്. അസിസ്റ്റന്റ് എൻജിനീയർ ഉൾപ്പെടെയുള്ള ജീവനക്കാരില്ലാത്തതിനാൽ ജനങ്ങൾ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.

അസിസ്റ്റന്റ് എൻജിനീയർമാർ ഉൾപ്പെടെയുള്ള പ്രധാന തസ്തികകൾ ആറുമാസമായി ഒഴിഞ്ഞുകിടക്കുകയാണ്. പഞ്ചായത്ത് ഓഫീസിന്റെ പ്രവർത്തനം കടുത്ത പ്രതിസന്ധിയിൽ. വിവിധ സേവനങ്ങൾക്കായി എത്തുന്നവർ നിരാശരായി മടങ്ങുന്നത് സ്ഥിരം കാഴ്ച. മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ഓഫീസ് പൂട്ടിയുള്ള സമരം.

സ്ഥലം മാറിപ്പോകുന്ന ജീവനക്കാർക്ക് പകരം നിയമനം ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. സ്ഥിരം നിയമനത്തിന് അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കാനാണ് ഭരണ പ്രതിപക്ഷ അംഗങ്ങളുടെ തീരുമാനം.

]]>
5000 രൂപ കൈക്കൂലി വാങ്ങി; മുൻ പഞ്ചായത്ത് സെക്രട്ടറിക്ക് ഒരുവര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും https://malayalees.ch/former-panchayat-secretary-in-jail-in-bribery-case/ Thu, 12 Oct 2023 11:35:27 +0000 https://malayalees.ch/?p=89329 കൈക്കൂലി കേസിൽ പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് കോടതി കഠിന തടവിന് ശിക്ഷിച്ചു. പാലക്കാട് ജില്ലയിലെ അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് മുൻ സെക്രട്ടറി എൻ.ആർ.രവീന്ദ്രനാണ് ശിക്ഷിക്കപ്പെട്ടത്. ഒരു വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. 2011ൽ സെക്രട്ടറിയായിരുന്ന എൻ.ആർ രവീന്ദ്രൻ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായിരുന്നു. കെട്ടിട നിര്‍മ്മാണത്തിനായി 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ വിജിലന്‍സ് സംഘം പിടികൂടിയത്.

]]>
ഓച്ചിറ പഞ്ചായത്ത് ഓഫീസിൽ തീപിടുത്തം; കമ്പ്യൂട്ടറും ഫയലുകളും കത്തി നശിച്ചു https://malayalees.ch/ochira-panchayath-office-fire/ Fri, 02 Jun 2023 04:19:05 +0000 https://malayalees.ch/?p=82096 കൊല്ലം ഓച്ചിറ പഞ്ചായത്ത് ഓഫീസിന് തീപിടിച്ചു. ഇന്ന് രാവിലെ ആറുമണിയോടുകൂടിയാണ് തീപിടുത്തം ഉണ്ടായത്. ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കമ്പ്യൂട്ടറും ഫയലുകളും കത്തിനശിച്ചു.

]]>
പി. വി അൻവർ എംഎൽഎയുടെ റിസോർട്ടിലെ തടയണകൾ പൊളിച്ചു നീക്കാൻ നടപടി തുടങ്ങി https://malayalees.ch/panchayath-demolish-check-dam/ Sat, 02 Oct 2021 04:09:06 +0000 https://malayalees.ch/?p=50375 കോഴിക്കോട് കക്കാടംപൊയിലിലെ പി.വി. അൻവർ എംഎൽഎയുടെ റിസോർട്ടിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് നടപടി തുടങ്ങി. തടയണകൾ പൊളിച്ചുനീക്കാൻ റിസോർട്ട് അധികൃതർക്ക് കോഴിക്കോട് ജില്ലാ കളക്ടർ നൽകിയ സമയ പരിധി ഇന്നലെ അവസാനിച്ചിരുന്നു. പഞ്ചായത്ത് അധികൃതർ തടയണകൾ സന്ദർശിച്ച് പൊളിച്ചു നീക്കുന്നതിനുള്ള കാര്യങ്ങൾ വിലയിരുത്തി.

ഹൈക്കോടതി നിർദേശത്തെ തുടർന്ന് പി.വി.ആർ റിസോർട്ടിലെ തടയണകൾ പൊളിച്ചു നീക്കാൻ ഉടമകൾക്ക് ഒരു മാസത്തെ സമയമാണ് കോഴിക്കോട് ജില്ലാ കളക്ടർ അനുവദിച്ചത്. സമയപരിധി ഇന്നലെ അവസാനിച്ചിട്ടും ഉടമകൾ തടയണ പൊളിച്ചില്ല. ഉടമകൾ പൊളിച്ചുനീക്കിയില്ലെങ്കിൽ കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി ഇക്കാര്യം ഏറ്റെടുക്കണമെന്നും കളക്ടർ നിർദേശിച്ചിരുന്നു. പൊളിക്കാനുള്ള ചെലവ് ഉടമകളിൽ നിന്ന് ഈടാക്കണമെന്നും ഉത്തരവിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചത്. തടയണ പൊളിക്കാനുള്ള നടപടികൾ തുടങ്ങിയെന്ന് പഞ്ചായത്ത് സെക്രട്ടറി ഒ.എ അൻസു പറഞ്ഞു.

തടയണകൾ പൊളിക്കാൻ നടപടിക്രമം പൂർത്തിയാക്കാനെടുക്കുന്ന കാലതാമസമേ ഉണ്ടാകൂയെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. പഞ്ചായത്ത് ഭരണ സമിതി പ്രാഥമിക ചർച്ച നടത്തണം. തുടർന്ന് പൊളിച്ചു നീക്കാൻ ടെൻഡർ വിളിച്ച് കരാർ നൽകും. മറ്റു നടപടിക്രമങ്ങളും പൂർത്തിയാക്കണം. വിദഗ്ധരുമായി ചർച്ച നടത്തിയ ശേഷം പഞ്ചായത്ത് തുടർനടപടികൾ തീരുമാനിക്കും. സ്വാഭാവിക നീരൊഴുക്ക് തടയുന്നുവെന്ന് കണ്ടെത്തിയതിനാലാണ് പാർക്കിലെ നാല് തടയണകൾ പൊളിച്ചുനീക്കാൻ ഉത്തരവിട്ടത്. തടയണയിലെ വെള്ളം ഒഴുക്കിക്കളഞ്ഞിട്ടുണ്ടെന്നായിരുന്നു റിസോർട്ട് ഉടമകൾ കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിനെ അറിയിച്ചത്.

]]>