panchayath election – malayalees.ch https://malayalees.ch Malayalam Online News Portal Fri, 04 Dec 2020 04:49:42 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png panchayath election – malayalees.ch https://malayalees.ch 32 32 തദ്ദേശതെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 1850 പ്രശ്നബാധിത ബൂത്തുകള്‍ https://malayalees.ch/local-body-elections-1850-problem-booths-in-the-state/ Fri, 04 Dec 2020 04:49:32 +0000 https://malayalees.ch/?p=36267 തദ്ദേശതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആകെയുള്ളത് 1850 പ്രശ്നബാധിത ബൂത്തുകള്‍. ഈ സ്ഥലങ്ങളില്‍ വെബ്കാസ്റ്റിംങ് ഏര്‍പ്പെടുത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. കാഴ്ച പരിമിതര്‍ക്കും ശാരീരിക അവശതയുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ സഹായിയെ അനുവദിക്കാനും കമ്മീഷന്‍ തീരുമാനമെടുത്തു.

പ്രശ്ന ബാധിത ബൂത്തുകള്‍ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടര്‍ നടപടികള്‍ തീരുമാനിച്ചത്. 1850 പ്രശ്ന ബാധിത ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവുമധികം പ്രശ്ന ബാധിത ബൂത്തുകള്‍ ഉള്ളത്. 785 ബൂത്തുകളാണ് കണ്ണൂരില്‍ പ്രശ്നബാധിതമായി കണ്ടെത്തിയത്. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ്. അഞ്ച് ബൂത്തുകള്‍ മാത്രമാണ് പ്രശ്നബാധിതമായി കണ്ടെത്തിയത്. ഇവിടങ്ങളില്‍ വെബ്കാസ്റ്റിംങ് ഏര്‍പ്പെടുത്തും.

സ്ഥാനാര്‍ത്ഥികള്‍ ജോലിയുടെ ഭാഗമായോ അല്ലാതെയോ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യരുതെന്ന കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ നടപടി.

ബുറേവി ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ താഴ്ന്ന പ്രദേശങ്ങളിലും മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലും സൂക്ഷിച്ചിരിക്കുന്ന പോളിംഗ് സാമഗ്രികള്‍ക്ക് പ്രത്യേക ശ്രദ്ധ വേണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. മഴയ്ക്ക് ശേഷം പോളിംഗ് സ്റ്റേഷനുകളുടെ സ്ഥിതി പരിശോധിക്കാനും കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പില്‍ കാഴ്ച പരിമിതര്‍ക്കും ശാരീരിക അവശതയുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ സഹായിയെ അനുവദിക്കും. വോട്ട് ചെയ്യുന്നയാള്‍ക്ക് 18 വയസ് പൂര്‍ത്തിയായിരിക്കണം. ശാരീരിക അവശതയുള്ളവര്‍ക്ക് ക്യൂ നില്‍ക്കാതെ പോളിംങ് ബൂത്തില്‍ പ്രവേശിക്കാനുള്ള അനുമതിയും കമ്മീഷന്‍ നല്‍കിയിട്ടുണ്ട്.

]]>
തദ്ദേശ സ്ഥാപനങ്ങള്‍ നവംബര്‍ 12 മുതല്‍ ഉദ്യോഗസ്ഥ ഭരണത്തിലേക്ക് https://malayalees.ch/administrative-panels-to-be-in-charge-of-local-bodies-after-nov-11/ Sat, 31 Oct 2020 04:33:08 +0000 https://malayalees.ch/?p=34217 തദ്ദേശ സ്ഥാപനങ്ങളെ നവംബര്‍ പതിനൊന്നിന് ശേഷം ഉദ്യോഗസ്ഥ ഭരണത്തിലാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത്. തെരഞ്ഞെടുപ്പിലെ പൊലീസ് സുരക്ഷ തീരുമാനിക്കാന്‍ മറ്റന്നാള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന പൊലീസ് മേധാവിയുമായി ചര്‍ച്ച നടത്തും.

കോവിഡിന്‍റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ നടക്കേണ്ട തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബറിലേക്ക് മാറ്റിയത്. നിലവിലെ ഭരണസമിതിയുടെ കാലാവധി നവംബര്‍ 11 അവസാനിക്കും. ആ പശ്ചാത്തലത്തിലാണ് നവംബര്‍ 12 മുതല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥ ഭരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിന് കത്ത് നല്‍കിയത്. ഇതിനാവശ്യമായ നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നിട്ടുണ്ട്. ഡിസംബര്‍ ആദ്യവാരം തന്നെ തദ്ദേശ തെരഞ്ഞെടുപ്പ് നടത്താനാണ് കമ്മീഷന്‍ ആലോചിക്കുന്നത്. ഡിസംബര്‍ 11ന് മുന്നോടിയായി തന്നെ പുതിയ ഭരണസമിതി അധികാരമേറ്റെടുത്തേക്കും.

പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക. തെരഞ്ഞെടുപ്പ് എത്ര ഘട്ടമായി വേണമെന്ന കാര്യത്തില്‍ മറ്റന്നാള്‍ തീരുമാനമുണ്ടാകും. സംസ്ഥാനപൊലീസ് മേധാവി ലോക്‍നാഥ് ബഹ്റയും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മീല്‍ മറ്റന്നാള്‍ രാവിലെ പതിനൊന്ന് മണിക്ക് കൂടിക്കാഴ്ച നടത്തും. ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്തണമെന്ന നിലപാട് കമ്മീഷന്‍ ഉണ്ടെങ്കിലും ഡിജിപിയുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം എടുക്കുക.

]]>
ഏഴ് ജില്ലകളില്‍ വീതം രണ്ട് ഘട്ടമായി: തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യം വാരം https://malayalees.ch/local-elections-in-the-first-week-of-decembe/ Tue, 20 Oct 2020 08:45:32 +0000 https://malayalees.ch/?p=33589 തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യം വാരം നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങള്‍ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാക്കും. ഏഴ് ജില്ലകളില്‍ വീതം രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് നീക്കം

നിലവിലെ ഭരണസമിതിയുടെ കാലാവധി നവംബര്‍ 11 നാണ് അവസാനിക്കുന്നത്. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ നീട്ടിവെച്ച തെരഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യം വാരം നടത്താനാണ് നീക്കം. സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയാക്കി അധ്യക്ഷന്‍മാരുടെ സംവരണം തീരുമാനിക്കാനുള്ള നടപടികളിലേക്ക് കമ്മീഷന്‍ കടന്നിട്ടുണ്ട്. ഈ മാസം അവസാനത്തോടെ അത് പൂര്‍ത്തിയാക്കുന്നതോടെ തെരഞ്ഞെടുപ്പ് നടത്താന്‍ കമ്മീഷന്‍ സജ്ജമാകും.

ഉദ്യോഗസ്ഥ പരിശീലനം പൂര്‍ത്തിയായി വരുന്നു. അടുത്ത മാസം ആദ്യത്തോടെ സംസ്ഥാന പൊലീസ് മേധാവിയും ചീഫ് സെക്രട്ടറിയുമായും കമ്മീഷന്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഏഴ് ജില്ലകളില്‍ വീതം രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തുമ്പോഴുള്ള പൊലീസ് വിന്യാസം തീരുമാനിക്കാനാണ് ഡിജിപിയെ കാണുന്നത്. ഉദ്യോഗസ്ഥ വിന്യാസം ചീഫ് സെക്രട്ടറിമായും സംസാരിക്കും.

1200 വോട്ടര്‍മാരില്‍ കൂടുതലുള്ള ബൂത്തുകള്‍ രണ്ടായി വിഭജിക്കാനുള്ള നടപടികളും കമ്മീഷന്‍ ആരംഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് കോവിഡ് രോഗികളായവര്‍ക്ക് പോസ്റ്റല്‍ വോട്ട് നടപ്പാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. തെരഞ്ഞെടുപ്പിന്‍റെ തലേ ദിവസങ്ങളില്‍ കോവിഡ് ബാധിക്കുന്നവര്‍ക്കും പോസ്റ്റല്‍ വോട്ട് തന്നെ നടപ്പാക്കാനാണ് കമ്മീഷന്‍ ആലോചന. ചില സാങ്കേതിക പരിമിതികള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും മറ്റ് മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ലെന്നാണ് കമ്മീഷന്‍ വിലയിരുത്തല്‍. ഇക്കാര്യം കമ്മീഷന്‍ ആരോഗ്യവിദഗ്‍ധരുമായി വീണ്ടും ചര്‍ച്ച ചെയ്യും.

]]>