Palestine – malayalees.ch https://malayalees.ch Malayalam Online News Portal Mon, 27 Nov 2023 06:58:16 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Palestine – malayalees.ch https://malayalees.ch 32 32 അമേരിക്കയിൽ മൂന്ന് പലസ്തീൻ വിദ്യാർത്ഥികൾക്ക് നേരെ വെടിവെപ്പ്; ഒരാളുടെ നിലയിൽ ആശങ്ക https://malayalees.ch/three-palestinian-students-shot-america/ Mon, 27 Nov 2023 05:43:42 +0000 https://malayalees.ch/?p=91795 അമേരിക്കയിൽ മൂന്ന് പലസ്തീൻ വിദ്യാർത്ഥികൾക്ക് വെടിയേറ്റു. വെർമോണ്ടിലെ യൂണിവേഴ്സിറ്റി ക്യാമ്പസിന് സമീപമാണ് സംഭവം. വെടിയുതിർത്ത അക്രമി ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ, വിദ്വേഷ കൊലപാതകത്തിൻ്റെ പേരിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വിദ്യാർത്ഥികൾ തെരുവിലൂടെ നടക്കുമ്പോൾ അക്രമി വെടിയുതിർക്കുകയായിരുന്നു. ഒരു വിദ്യാർത്ഥിയുടെ നട്ടെല്ലിനാണ് വെടിയേറ്റത്. രണ്ടു വിദ്യാർത്ഥികൾ അമേരിക്കൻ പൗരത്വമുള്ളവരാണ്. മൂന്നാമത്തെ ആൾ നിയമപരമായ താമസക്കാരനാണ്. വെടിയേറ്റ മൂന്നുപേരിൽ രണ്ട് പേരുടെ നില തൃപ്തികരമാണ്. നട്ടെല്ലിനു വെടിയേറ്റ വിദ്യാർത്ഥിയുടെ ആരോഗ്യത്തിലാണ് ആശങ്ക.

ഒരാളുടെ ബന്ധുവിൻ്റെ വീട്ടിൽ ഇന്ന് താങ്ക്സ് ഗിവിങ് ഡിന്നർ കഴിച്ചതിനു ശേഷം മടങ്ങുമ്പോഴായിരുന്നു ആക്രമണം. അക്രമി പിസ്റ്റളിൽ നിന്ന് നാല് തവണയെങ്കിലും വെടിയുതിർത്തു എന്നാണ് റിപ്പോർട്ട്. ബ്രൗൺ യൂണിവേഴ്സിറ്റി, ഹാവെർഫോർഡ് കോളജ്, ട്രിനിറ്റി കോളജ് എന്നിവിടങ്ങളിലാണ് മൂവരും പഠിക്കുന്നത്. പലസ്തീനിലെ സ്കൂളിൽ ഇവർ സഹപാഠികളായിരുന്നു.

]]>
ഗസ്സയിൽ വീണ്ടും ബോംബ് ആക്രമണം; വ്യാപക പ്രതിഷേധം https://malayalees.ch/another-bombing-in-gaza-widespread-protests-against-israel/ Thu, 17 Jun 2021 04:43:17 +0000 https://malayalees.ch/?p=45672 ഗസ്സയിൽ വീണ്ടും ബോംബു വർഷിച്ച ഇസ്രായേൽ നടപടിയിൽ പ്രതിഷേധം. ഹമാസ് പോരാളികൾ അഗ്നിബലൂണുകൾ അയച്ചെന്ന് ആരോപിച്ചായിരുന്നു ഇന്ന് വെളുപ്പിന് ആക്രമണം. നാഫ്റ്റലി ബെനറ്റ് പ്രധാനമന്ത്രി പദത്തിലെത്തി രണ്ടാം ദിവസമാണ് ഗസ്സ തുരുത്തിൽ ബോംബർ വിമാനങ്ങൾ ആക്രമണം നടത്തിയത്.

പ്രകോപനപരമായ നടപടികളിൽ നിന്ന് ഇരുപക്ഷവും വിട്ടുനിൽക്കണമെന്ന് വൻശക്തി രാജ്യങ്ങൾ ആവശ്യപ്പെട്ടു. എന്തുവില കൊടുത്തും വെടിനിർത്തൽ തുടരേണ്ടതുണ്ടെന്ന് ഇരുകൂട്ടർക്കുമിടയിൽ മധ്യസ്ഥത വഹിച്ച ഈജിപ്തും നിർദേശിച്ചു. അതേ സമയം ജറൂസലമിൽ അനധികൃത കുടിയേറ്റം തുടർന്നാൽ വെറുതെയിരിക്കില്ലെന്ന് ഫലസ്തീൻ ചെറുത്തുനിൽപ്പ് സംഘടനകളും വ്യക്തമാക്കി.

]]>
ജറൂസലമിൽ അതിക്രമം തുടരാനുള്ള ഇസ്രായേൽ സുരക്ഷാ സേനയുടെ നീക്കത്തിനെതിരെ ഫലസ്തീനും അറബ് ലോകവും https://malayalees.ch/palestine-and-the-arab-world-oppose-israeli-security-forces-continued-crackdown-on-violence-in-jerusalem/ Mon, 07 Jun 2021 05:03:50 +0000 https://malayalees.ch/?p=45170 ജറൂസലമിൽ അതിക്രമം തുടരാനുള്ള ഇസ്രായേൽ സുരക്ഷാ സേനയുടെ നീക്കത്തിനെതിരെ ഫലസ്തീനും അറബ് ലോകവും. ഇസ്രായേലിന്റെ ഗസ്സ അതിക്രമത്തെ തുടർന്ന് രൂപപ്പെടുത്തിയ വെടിനിർത്തൽ കരാർ ദുർബലപ്പെടുത്തുന്ന നീക്കങ്ങളാണിപ്പോൾ തുടരുന്നതെന്ന് ഫലസ്തീൻ നേതൃത്വം കുറ്റപ്പെടുത്തി. ഇസ്രായേലിൽ പുതിയ സഖ്യകക്ഷി സർക്കാർ രൂപവത്കരണം അട്ടിമറിക്കാനുള്ള പ്രധാനമന്ത്രി നെതന്യാഹുവിന്റെ ആസൂത്രിത നീക്കമാണിതെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ജറൂസലമിൽ ഇസ്രായേലിന്റെ പ്രകോപന നടപടികൾ തുടർന്നാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഫലസ്തീൻ നേതൃത്വവും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും മുന്നറിയിപ്പ് നൽകി.

മാധ്യമപ്രവർത്തകർക്കും സർക്കാറേതര ഏജൻസി പ്രതിനിധികൾക്കും നേരെ വ്യാപകമായ നടപടികളാണ് ജറൂസലമിൽ അരങ്ങേറുന്നത്. അൽ ജസീറ മാധ്യമപ്രവർത്തകയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. ഫലസ്തീൻ വനിത സമര നേതാവിനെയും ഇസ്രായേൽ പൊലീസ് അറസ്റ്റ് ചെയ്ത് മണിക്കൂറുകൾ പിന്നിട്ടാണ് മോചിതയാക്കിയത്. കിഴക്കൻ ജറുസലേമിലെ ശൈഖ് ജർറായിൽ ഫലസ്തീനികളെ തങ്ങളുടെ വീടുകളിൽ നിന്നും പുറത്താക്കുന്നതിനെതിരെയുള്ള സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്ന മുന അൽ കുർദിനെയാണ് ഒടുവിൽ വിട്ടയച്ചത്. ആഗോള തലത്തിലെ സമ്മർദത്തെ തുടർന്നാണ് അൽ ജസീറ മാധ്യമപ്രവർത്തക ഗിവര ബുദൈരിയെയും ഇരുപത്തിമൂന്നുകാരി മുന അൽ കുർദിനെയും വിട്ടയക്കാൻ ഇസ്രായേൽ നിർബന്ധിതമായത്. പൊലിസ് അതിക്രമത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ഫലസ്തീനികൾക്കാണ് പരിക്കേറ്റത്.

]]>
ഗസ്സ കൂട്ടക്കുരുതിയില്‍ വെടിനിർത്തൽ ആഹ്വാനമില്ല: രക്ഷാസമിതി യോഗവും അമേരിക്ക അട്ടിമറിച്ചു https://malayalees.ch/un-security-council-on-israel-palestine-issue/ Mon, 17 May 2021 06:35:07 +0000 https://malayalees.ch/?p=44205 ഗസ്സയിൽ ഒരാഴ്ചയിലേറെയായി തുടരുന്ന ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുന്നതിൽ യു.എൻ രക്ഷാസമിതിയുടെ അടിയന്തര യോഗം പരാജയപ്പെട്ടു. അഭിപ്രായ ഐക്യം രൂപപ്പെടുത്താൻ ചൈനയും മറ്റും നടത്തിയ നീക്കം തകർന്നത് അമേരിക്കയുടെ എതിർപ്പിനെ തുടർന്നാണ്. ഹമാസിനെതിരെ ഇസ്രായേൽ കൈക്കൊണ്ട സൈനിക നടപടിയിൽ അപാകതയില്ലെന്ന് വ്യക്തമാക്കിയ അമേരിക്ക പ്രശ്നപരിഹാരത്തിന് പുറത്ത് നടക്കുന്ന നയതന്ത്ര നീക്കം പര്യാപ്തമാണെന്നും വാദിച്ചു. ഗസ്സ ആക്രമണ വിഷയത്തിൽ രണ്ടു തവണ രക്ഷാസമിതി മാറ്റിവെപ്പിക്കുന്നതിൽ വിജയിച്ച അമേരിക്ക ഇന്നലെ ചേർന്ന അടിയന്തര യോഗം അട്ടിമറിക്കാനും മുന്നിലുണ്ടായിരുന്നു. ഗസ്സയിലെ രൂക്ഷമായ സ്ഥിതിഗതികൾ മുൻനിർത്തി അടിയന്തര വെടിനിർത്തൽ ആഹ്വാനം രക്ഷാസമിതി പുറപ്പെടുവിക്കുമെന്ന പ്രതീക്ഷയാണ് തകർന്നത്. ഗസ്സ ആക്രമണത്തെ കുറിച്ച് മൗനം പാലിച്ച യു.എസ് പ്രതിനിധി, ഹമാസിന്‍റെ റോക്കറ്റ് ആക്രമണം സിവിലിയൻ സമൂഹത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്ന് കുറ്റപ്പെടുത്താൻ മറന്നില്ല. ഫ്രാൻസ് ഉൾപ്പെടെയുള്ള രാജ്യങ്ങളും ഏറെക്കുറെ സമാന നിലപാടാണ് രക്ഷാസമിതി യോഗത്തിൽ സ്വീകരിച്ചത്.

എന്നാൽ ആക്രമണം ഉടനടി അവസാനിപ്പിക്കാൻ ആവശ്യപ്പെടുന്ന പ്രമേയം രക്ഷാസമിതിയിൽ പാസാക്കാൻ ചൈന, തുനീഷ്യ, നോർവെ എന്നീ രാജ്യങ്ങൾ പരമാവധി നയതന്ത്രനീക്കം നടത്തിയെങ്കിലും വിജയിച്ചില്ല. വെടിനിർത്തലിനൊപ്പം സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രനീക്കവും ശക്തിപ്പെടുത്തണം എന്നാവശ്യപ്പെടുന്ന പ്രമേയം രക്ഷാസമിതിയിൽ പാസാക്കാനായിരുന്നു ഇവരുടെ നീക്കം. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം യാഥാർഥ്യമാകണമെന്ന ആവശ്യവും ചൈന രക്ഷാസമിതിക്കു മുമ്പാകെ ശക്തമായി ഉന്നയിച്ചു. ഇസ്രായേലിനൊപ്പം സ്വതന്ത്ര രാഷ്ട്ര പദവി ഫലസ്തീനും വേണമെന്ന പ്രഖ്യാപിത നിലപാടാണ് യോഗത്തിൽ ഇന്ത്യ അവതരിപ്പിച്ചത്. രക്ഷാസമിതിയുടെ നിസ്സംഗത ഇസ്രായേലിന് ക്രൂരതകൾ തുടരാൻ പ്രേരണയാകുമെന്ന് ഇറാൻ കുറ്റപ്പെടുത്തി. അറബ്, മുസ്‍ലിം കൂട്ടായ്മകളും രക്ഷാസമിതിയുടെ നിസ്സംഗ നിലപാടിനെ രൂക്ഷമായി വിമർശിച്ചു.

]]>
ഫലസ്തീൻ ഭൂമി കയ്യേറ്റം: ഇസ്രയേലിനെതിരെ തുറന്ന നിലപാടുമായി 11 യൂറോപ്യൻ രാജ്യങ്ങൾ https://malayalees.ch/11-eu-nations-letter-to-foreign-policy-chief/ Tue, 14 Jul 2020 08:42:20 +0000 https://malayalees.ch/?p=28483 യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച നയതന്ത്ര പദ്ധതിയുടെ ചുവടുപിടിച്ചാണ് ഫലസ്തീൻ ഭൂമി കയ്യേറുന്ന നീക്കവുമായി മുന്നോട്ടുപോകാൻ നെതന്യാഹു ഭരണകൂടം തീരുമാനിച്ചത്.

ഫലസ്തീൻ പ്രവിശ്യയായ വെസ്റ്റ്ബാങ്കിൽ അനധികൃത കുടിയേറ്റവും നിർമാണ പ്രവർത്തനവും നടത്തുന്ന ഇസ്രയേലിനെതിരെ ശക്തമായ നിലപാടുമായി യൂറോപ്യൻ യൂണിയനിലെ പതിനൊന്ന് അംഗരാജ്യങ്ങൾ. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുകൊണ്ട് ഫലസ്തീൻ ഭൂമിയിൽ സയണിസ്റ്റ് രാഷ്ട്രം നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ നിർത്തിക്കുന്നതിനുള്ള വഴിതേടണമെന്നും എത്രയും വേഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നും യൂറോപ്യൻ യൂണിയൻ വിദേശനയ തലവൻ ജോസപ് ബോറലിനയച്ച കത്തിൽ ഫ്രാൻസ്, ഇറ്റലി, ഹോളണ്ട്, ബെൽജിയം, സ്വീഡൻ, അയർലാന്റ്, ലക്‌സംബർഗ്, ഡെൻമാർക്ക് ഫിൻലാന്റ്, പോർച്ചുഗൽ, മാൾട്ട എന്നീ രാഷ്ട്രങ്ങളുടെ വിദേശമന്ത്രിമാർ ആവശ്യപ്പെട്ടു.

മെയ് 11-ന് ജോസപ് ബോറലുമായുള്ള കൂടിക്കാഴ്ചയിൽ, അധിനിവേശം നിർത്തിക്കുന്നതിന് ആവശ്യമായ വഴികൾ തേടണമെന്ന് വിദേശമന്ത്രിമാർ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ജോസപ് ബോറൽ ഇക്കാര്യത്തിലുള്ള പ്രതികരണങ്ങൾ ശേഖരിച്ചുകൊണ്ടുള്ള ‘ഓപ്ഷൻസ് പേപ്പർ’ തയ്യാറാക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. എന്നാൽ, ഇതുവരെ ഓപ്ഷൻസ് പേപ്പർ തയ്യാറാക്കി വിദേശമന്ത്രിമാർക്ക് സമർപ്പിച്ചിട്ടില്ല. ഇതിനുപിന്നാലെയാണ് ശക്തമായ ഭാഷയിൽ മന്ത്രിമാർ കത്തയച്ചത്.

‘ഫലസ്തീൻ പ്രദേശത്ത് ഇസ്രയേൽ നടത്തുന്ന അധിനിവേശം യൂറോപ്യൻ യൂണിയൻ അംഗരാഷ്ട്രങ്ങൾ കടുത്ത ആശങ്കയോടെയാണ് കാണുന്നത്. താങ്കൾ നേരത്തെ വ്യക്തമാക്കിയതു പോലെ ഇസ്രയേലിന്റെ നടപടി അന്താരാഷ്ട്ര നിയമങ്ങൾക്കു വിരുദ്ധമാണ്.’

– കത്തിൽ പറയുന്നു.

ഓപ്ഷൻസ് പേപ്പർ തയ്യാറാക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെങ്കിലും അതിനായി അധികം സമയം അനുവദിക്കാനാവില്ലെന്നും അടുത്ത ചർച്ചകൾക്ക് ആധാരമാക്കാവുന്ന ശക്തമായ വസ്തുതകൾ അടങ്ങുന്നതാവണം പേപ്പറെന്നും അവർ പറയുന്നു.

വെസ്റ്റ്ബാങ്കില്‍ ഫലസ്തീന്‍ഭൂമി കയ്യേറി ഇസ്രയേല്‍ നിര്‍മിച്ച കെട്ടിടങ്ങള്‍
വെസ്റ്റ്ബാങ്കില്‍ ഫലസ്തീന്‍ഭൂമി കയ്യേറി ഇസ്രയേല്‍ നിര്‍മിച്ച കെട്ടിടങ്ങള്‍

ജൂലൈ ഒന്നിന് യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച നയതന്ത്ര പദ്ധതിയുടെ ചുവടുപിടിച്ചാണ് ഫലസ്തീൻ ഭൂമി കയ്യേറുന്ന നീക്കവുമായി മുന്നോട്ടുപോകാൻ നെതന്യാഹു ഭരണകൂടം തീരുമാനിച്ചത്. ഇത് 1967-ലെ ഇരുരാഷ്ട്ര പരിഹാരത്തിനുള്ള വഴികൾ അടക്കുമെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ആരോപിച്ച് യൂറോപ്യൻ യൂണിയനും രംഗത്തുണ്ട്. ഇസ്രയേലിന്റെ ഭൂമി കയ്യേറ്റം അവസാനിപ്പിക്കുക എന്നത് ഹങ്കറി ഒഴികെയുള്ള ഇ.യു അംഗരാഷ്ട്രങ്ങളുടെ പൊതുനിലപാടാണെങ്കിലും ഇതിനോട് എങ്ങനെ പ്രതികരിക്കണമെന്ന കാര്യത്തിൽ സമവായമില്ല. ഇസ്രയേലുമായുള്ള നയതന്ത്രബന്ധം വഷളാകാത്ത വിധമുള്ള തീരുമാനം കൈക്കൊള്ളണമെന്നാണ് ജർമനി അടക്കമുള്ളവരുടെ നിലപാട്. എന്നാൽ, കടുത്ത നടപടികൾ വേണമെന്നും ഇസ്രയേലുമായുള്ള ബന്ധം പുനഃപരിശോധിക്കണമെന്നും 11 രാഷ്ട്രങ്ങൾ ആവശ്യപ്പെടുന്നു.

ഫലസ്തീൻ ഭൂമി കയ്യേറ്റം: ഇസ്രയേലിനെതിരെ തുറന്ന നിലപാടുമായി 11 യൂറോപ്യൻ രാജ്യങ്ങൾ

യൂറോപ്യൻ യൂണിയനുമായി പുതിയ കരാറുകളിൽ ഏർപ്പെടാൻ ഇസ്രയേലിനെ അനുവദിക്കാതിരിക്കുക, പുതിയ സഹകരണ കരാറുകൾ റദ്ദാക്കുക, അന്താരാഷ്ട്ര കരാർ പ്രകാരമുള്ള ഇസ്രയേലിനെയും അധിനിവിഷ്ട പ്രദേശത്തെയും വേർതിരിച്ചുകാണുക തുടങ്ങിയ ശിക്ഷാമാർഗങ്ങൾ യൂറോപ്യൻ യൂണിയൻ ചർച്ച ചെയ്യുന്നുണ്ടെന്ന് ഇസ്രയേലി മാധ്യമം ‘ഹാരെറ്റ്‌സ്’ റിപ്പോർട്ട് ചെയ്യുന്നു.

അധിനിവേശത്തിൽ നിന്ന് ഇസ്രയേലിനെ പിന്തിരിപ്പിക്കുന്നതിനായി ജർമൻ ചാൻസ്ലർ എയ്ഞ്ചല മെർക്കൽ, ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ തുടങ്ങിയവർ നെതന്യാഹുവിനെ നേരിട്ട് വിളിക്കുകയും ചെയ്തിരുന്നു. എന്നാൽ, ട്രംപിന്റെ പദ്ധതിയാണ് പ്രായോഗികം എന്ന് താൻ കരുതുന്നതായി നെതന്യാഹു ഇവർക്ക് മറുപടി നൽകുകയായിരുന്നു.

]]>