Palathayi Child Abuse case – malayalees.ch https://malayalees.ch Malayalam Online News Portal Fri, 17 Jul 2020 04:30:28 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Palathayi Child Abuse case – malayalees.ch https://malayalees.ch 32 32 ‘ഈ സർക്കാറിന് കുഞ്ഞുങ്ങളോട് എന്തിനാണിത്ര പക?’; പാലത്തായി കേസില്‍ വിമര്‍ശനവുമായി പി.കെ ഫിറോസ് https://malayalees.ch/palathayi-case-pk-firoz-reaction/ Fri, 17 Jul 2020 04:30:07 +0000 https://malayalees.ch/?p=28626 ‘പിണറായി വിജയന്‍റേയും ശൈലജ ടീച്ചറുടെയും വീട്ടിലുള്ള ഒരു കുട്ടിക്കാണ് ഇത് സംഭവിച്ചതെങ്കിൽ ഈ നിലപാടായിരുന്നോ സ്വീകരിക്കുക?’

കണ്ണൂര്‍ പാലത്തായിയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജന് ജാമ്യം ലഭിച്ചതില്‍ വിമര്‍ശനവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്. ‘ഈ സർക്കാറിന് കുഞ്ഞുങ്ങളോടെന്തിനാണിത്ര പക?’ എന്നും ‘പിണറായി വിജയന്‍റേയും ശൈലജ ടീച്ചറുടെയും വീട്ടിലുള്ള ഒരു കുട്ടിക്കാണ് ഇത് സംഭവിച്ചതെങ്കിൽ ഈ നിലപാടായിരുന്നോ സ്വീകരിക്കുക?’ എന്നും പി.കെ ഫിറോസ് ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.

‘നാലാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനിക്കെതിരെയുള്ള പീഢനമായിട്ടും പോക്സോ ആക്ട് പ്രകാരമുള്ള വകുപ്പ് ചുമത്തിയില്ല. ഈ കേസിലും നീതി ലഭിക്കാൻ പോകുന്നില്ല. ശിശുക്ഷേമ വകുപ്പ് മന്ത്രി ശൈലജ ടീച്ചറുടെ മണ്ഡലത്തിലാണ് ഈ ക്രൂരത സംഭവിച്ചത്. ആഭ്യന്തര മന്ത്രി പിണറായി വിജയന്‍റെ ജില്ലയിലാണ് ഇത് സംഭവിച്ചിരിക്കുന്നത്.’; പി.കെ ഫിറോസ് പറഞ്ഞു.

പ്രതി കുനിയില്‍ പത്മരാജന്‍ അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയാകുമ്പോഴാണ് കേസില്‍ അന്വേഷണ സംഘം ഭാഗികമായി കുറ്റപത്രം സമര്‍പ്പിച്ചത്. താരതമ്യേന നിസ്സാര വകുപ്പായ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 82-ാം വകുപ്പ് ചുമത്തിയാണ് തലശ്ശേരി പോക്‌സോ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പോക്സോ വകുപ്പുകൾ ചുമത്തിയിരുന്നില്ല. കുട്ടികളെ അധ്യാപകൻ ശാരീരികമായി ഉപദ്രവിച്ചെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. പോക്സോ ആക്ട് ചുമത്താത്തതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത് പ്രതിയെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമമാണെന്ന ആക്ഷേപം പരക്കെ നിലനില്‍ക്കവെയാണ് ഇന്ന് വൈകിട്ട് തലശേരി പോക്സോ കോടതി പ്രതി പത്മരാജന് ജാമ്യം നല്‍കിയത്.

പ്രതി പത്മരാജന്‍ പെണ്‍കുട്ടിയെ സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച് ആദ്യം പീഡിപ്പിക്കുകയും പിന്നീട് പൊയിലൂരിലെ ഒരു വീട്ടില്‍ കൊണ്ടു പോയി മറ്റൊരാള്‍ക്ക് കാഴ്ചവെക്കുകയും ചെയ്തുവെന്നാണ് പരാതി. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായത്. പോക്സോ നിയമപ്രകാരം കേസെടുത്ത് ഒരുമാസത്തിന് ശേഷമാണ് പ്രതിയെ തലശേരി പൊയിലൂരിലെ ബന്ധുവീട്ടില്‍ നിന്ന് പൊലീസ് പിടികൂടിയത്.

പി.കെ ഫിറോസിന്‍റെ ഫേസ്ബുക്ക് കുറിപ്പ്

ഈ സർക്കാറിന് കുഞ്ഞുങ്ങളോടെന്തിനാണിത്ര പക?

എടപ്പാളിലെ തിയേറ്ററിൽ ബാലികയെ പീഢിപ്പിച്ച സംഭവം ഓർമ്മയില്ലേ? വിവരം ചൈൽഡ് ലൈനെ അറിയിച്ച തിയേറ്റർ ഉടമക്കെതിരെയായിരുന്നു പിണറായിയുടെ പൊലീസ് കേസെടുത്തത്. പിന്നീട് വാളയാറിലെ രണ്ട് കുട്ടികൾക്കും നീതി കിട്ടിയില്ല.

ആദ്യത്തെ കുട്ടി പീഢനത്തിന് വിധേയയായി മരണത്തിന് കീഴടങ്ങിയപ്പോഴും പിണറായിയുടെ പൊലീസ് അനങ്ങിയിരുന്നില്ല. രണ്ടാമത്തെ കുട്ടിയും ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുകയും സംഭവം വിവാദമാവുകയും ചെയ്തപ്പോൾ മാത്രമാണ് കേസെടുത്തത്. എന്നിട്ടും പ്രതികൾ കേസിൽ നിന്ന് നിഷ്പ്രയാസം രക്ഷപ്പെട്ടു. പൊലീസ് അവരെ സഹായിച്ചു എന്ന് പറയുന്നതാണ് ശരി.

ഒരു പൊലീസുകാരനെതിരെയും നടപടി ഉണ്ടായില്ല. ഉഭയകക്ഷി സമ്മതപ്രകാരമാണ് പ്രതികൾ കുട്ടികളുമായി ലൈംഗികബന്ധത്തിലേർപ്പെട്ടതെന്ന് പറഞ്ഞ പൊലീസുദ്യോഗസ്ഥൻ പോലും ഇപ്പോഴും സർവ്വീസിൽ ഞെളിഞ്ഞിരിക്കുന്നു.

ഇപ്പോഴിതാ പാലത്തായി കേസിലും പ്രതിക്ക് ജാമ്യം ലഭിക്കാൻ പോലീസ് വഴിയൊരുക്കിയിരിക്കുന്നു. നാലാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനിക്കെതിരെയുള്ള പീഢനമായിട്ടും പോക്സോ ആക്ട് പ്രകാരമുള്ള വകുപ്പ് ചുമത്തിയില്ല. ഈ കേസിലും നീതി ലഭിക്കാൻ പോകുന്നില്ല.

ശിശുക്ഷേമ വകുപ്പ് മന്ത്രി ശൈലജ ടീച്ചറുടെ മണ്ഡലത്തിലാണ് ഈ ക്രൂരത സംഭവിച്ചത്. ആഭ്യന്തര മന്ത്രി പിണറായി വിജയന്‍റെ ജില്ലയിലാണ് ഇത് സംഭവിച്ചിരിക്കുന്നത്.

ശൈലജ ടീച്ചറോടും പിണറായി വിജയനോടും ഒരു കാര്യം ചോദിച്ചോട്ടെ…നിങ്ങളുടെ വീട്ടിലുള്ള ഒരു കുട്ടിക്കാണ് ഇത് സംഭവിച്ചതെങ്കിൽ ഈ നിലപാടായിരുന്നോ നിങ്ങൾ സ്വീകരിക്കുക?

ഈ കുരുന്നുകളുടെ ശാപമൊക്കെ നിങ്ങൾ എവിടെയാണ് കൊണ്ടു പോയി കഴുകിക്കളയുക!!

]]>
പാലത്തായി പീഡന കേസ്; പ്രതി പത്മരാജന് ജാമ്യം https://malayalees.ch/palathayi-child-abuse-case-alleged-bjp-leader-got-bail/ Thu, 16 Jul 2020 12:43:18 +0000 https://malayalees.ch/?p=28606 തലശേരി പോക്സോ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതിക്കെതിരെ ക്രൈംബ്രാഞ്ച് പോക്സോ വകുപ്പ് ചുമത്തിയിരുന്നില്ല.

കണ്ണൂര്‍ പാലത്തായിയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജന് ജാമ്യം ലഭിച്ചു. പ്രതി കുനിയില്‍ പത്മരാജന്‍ അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയാകുമ്പോഴാണ് കേസില്‍ അന്വേഷണ സംഘം ഭാഗികമായി കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതിനെതിരെ നേരത്തെ തന്നെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

തലശേരി പോക്സോ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതിക്കെതിരെ ക്രൈംബ്രാഞ്ച് പോക്സോ വകുപ്പ് ചുമത്തിയിരുന്നില്ല. സംഭവം വിവാദമായതിനെത്തുടര്‍ന്ന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുളള കുറ്റങ്ങളാണ് ഇതിലുള്ളത്. കുട്ടിയെ അധ്യാപകന്‍ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടന്നും എന്നാല്‍ ലൈംഗിക അതിക്രമം നടന്നോ എന്നത് തുടരന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂവെന്നുമാണ് ക്രൈംബ്രാഞ്ചിന്‍റെ നിലപാട്. മാത്രവുമല്ല, കുട്ടിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ ഉണ്ടന്നും കുറ്റപത്രത്തില്‍ പറയുന്നു.

]]>
‘വാളയാര്‍ വഴിയേ പാലത്തായി, പൊലീസിന്‍റേത് തട്ടിക്കൂട്ട് കുറ്റപത്രം, ശൈലജ ടീച്ചര്‍ ഉറക്കം നടിക്കരുത്’; വിമര്‍ശനവുമായി വി.ടി ബല്‍റാം https://malayalees.ch/palathayi-case-charge-sheet-vt-balram-slams-kk-shailaja-teacher/ Wed, 15 Jul 2020 04:40:49 +0000 https://malayalees.ch/?p=28511 ‘ഇത് നിങ്ങളുടെ നാട്ടിൽ ഉപ്പയില്ലാത്ത ഒരു കൊച്ചു പെൺകുട്ടിക്ക് നേരിടേണ്ടി വന്ന ക്രൂരമായ ലൈംഗികാക്രമണത്തിന്‍റെ വിഷയമാണ്. ഉറങ്ങരുത്, ഉറക്കം നടിക്കുകയും ചെയ്യരുത്’

കണ്ണൂർ പാലത്തായിയിൽ പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിയെ ബി.ജെ.പി നേതാവ് പത്മരാജന്‍ പീഡിപ്പിച്ച കേസിൽ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും തൃത്താല എം.എല്‍.എയുമായ വി.ടി ബല്‍റാം. ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 82-ാം വകുപ്പ് ചുമത്തി പോക്സോ ഒഴിവാക്കിയുള്ള ഭാഗിക കുറ്റപത്രത്തിനെതിരെയാണ് വി.ടി ബല്‍റാം ഫേസ്ബുക്കില്‍ വിമര്‍ശനമുന്നയിച്ചത്. വാളയാര്‍ പീഡനകേസിന് സമാനമായാണ് പാലത്തായിയിലെ കേസും മുന്നോട്ടുപോയി കൊണ്ടിരിക്കുന്നതെന്നും പോക്സോ വകുപ്പ് ഒഴിവാക്കി ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ വകുപ്പ് ചുമത്തിയത് പ്രതി പത്മരാജന് ജാമ്യം ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്നും വി.ടി ബല്‍റാം പറഞ്ഞു.

പ്രതിയുടെ ടെലിഫോൺ കോൾ ലിസ്റ്റ് ഇതുവരേയ്ക്കും അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ സാധിച്ചില്ലെന്നും രണ്ട് ദിവസം മുൻപ് മാത്രം അറസ്റ്റിലായ സ്വർണ്ണക്കള്ളക്കടത്തുകാരുടെ കോൾ ലിസ്റ്റ് വരെ വിശദമായി മാധ്യമങ്ങളിൽ നിറഞ്ഞാടുന്നുണ്ടെന്നും ബല്‍റാം പരിഹസിച്ചു.

ആരോഗ്യ ശിശുക്ഷേമ വകുപ്പ് മന്ത്രിയും സ്ഥലം എം.എല്‍.എയുമായ ശൈലജ ടീച്ചര്‍ക്കെതിരെയും വി.ടി ബല്‍റാം വിമര്‍ശനമുന്നയിച്ചു. പീഡനത്തിനിരയായ കുട്ടിക്ക് നീതി നൽകാനുള്ള പ്രാഥമികമായ ഉത്തരവാദിത്തം ജനപ്രതിനിധി എന്ന നിലയിലും ഭരണാധികാരി എന്ന നിലയിലും ശൈലജ ടീച്ചര്‍ക്കുണ്ടെന്നും ഉറക്കം നടിക്കരുതെന്നും വി.ടി ബല്‍റാം പറഞ്ഞു.

‘ഇത് നിങ്ങളുടെ നാട്ടിൽ ഉപ്പയില്ലാത്ത ഒരു കൊച്ചു പെൺകുട്ടിക്ക് നേരിടേണ്ടി വന്ന ക്രൂരമായ ലൈംഗികാക്രമണത്തിന്‍റെ വിഷയമാണ്. ഉറങ്ങരുത്, ഉറക്കം നടിക്കുകയും ചെയ്യരുത്’; വി.ടി ബല്‍റാം കുറിച്ചു.

വി.ടി ബല്‍റാം എം.എല്‍.എ പോസ്റ്റ് ചെയ്ത കുറിപ്പ്

വാളയാറിന്‍റെ വഴിയേത്തന്നെയാണ് പാലത്തായിയിലെ സ്ക്കൂൾ വിദ്യാർത്ഥിക്ക് നേരെ അതിക്രൂരമായ ലൈംഗികാക്രമണം നടത്തിയ കേസും പോയിക്കൊണ്ടിരിക്കുന്നത്. അധ്യാപകനും ബിജെപി നേതാവുമായ പ്രതി പത്മരാജനെതിരെ നിസ്സാര വകുപ്പുകൾ മാത്രം ചേർത്തുകൊണ്ടുള്ള തട്ടിക്കൂട്ട് കുറ്റപത്രമാണ് പോലീസ് തയ്യാറാക്കി കോടതിക്ക് മുമ്പാകെ ഇന്ന് സമർപ്പിച്ചിട്ടുള്ളത് എന്ന ഗുരുതരമായ ആക്ഷേപം ഉയർന്നു വരികയാണ്. വിദ്യാർത്ഥിനി ലൈംഗികാക്രമണത്തിന് ഇരയാക്കപ്പെട്ടു എന്ന് വൈദ്യ പരിശോധനയിലടക്കം വ്യക്തമായിട്ടും പോക്സോ നിയമത്തിലെ ശക്തമായ വകുപ്പുകളൊന്നും കുറ്റപത്രത്തിലില്ല എന്നാണ് മാധ്യമ വാർത്തകൾ. താരതമ്യേനെ ദുർബലമായ ജുവനൈൽ ജസ്റ്റീസ് നിയമത്തിലെ വകുപ്പുകളാണത്രേ പോലീസ് പ്രതിക്ക് മേൽ ചുമത്തിയിരിക്കുന്നത്. 90 ദിവസത്തെ റിമാൻഡ് കാലാവധി കഴിഞ്ഞാൽ പ്രതിക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത ഇതിനാൽ വർദ്ധിക്കുകയാണ്.

പ്രതിയുടെ ടെലിഫോൺ കോൾ ലിസ്റ്റ് ഇതുവരേയ്ക്കും അന്വേഷണ സംഘത്തിന് ലഭ്യമായിട്ടില്ലത്രേ! രണ്ട് ദിവസം മുൻപ് മാത്രം അറസ്റ്റിലായ സ്വർണ്ണക്കള്ളക്കടത്തുകാരുടെ വരെ കോൾ ലിസ്റ്റ് ഇപ്പോൾ വിശദവാർത്തയായി മാധ്യമങ്ങളിൽ നിറഞ്ഞാടുന്നുണ്ട്. എന്നിട്ടാണ് മൂന്ന് മാസമായിട്ടും ഈ പീഡനക്കേസ് പ്രതിയുടെ കോൾലിസ്റ്റ് സംഘടിപ്പിക്കാൻ പിണറായി വിജയൻ്റെ പോലീസിന് കഴിയാതെ പോകുന്നത്!!

ബിജെപി നേതാക്കൾ പ്രതികളായി വരുന്ന മറ്റനേകം കേസുകളേപ്പോലെത്തന്നെ ഈ കേസും അട്ടിമറിക്കാനുള്ള നീക്കം തുടക്കം മുതലേ രാഷ്ട്രീയ, പോലീസ് തലങ്ങളിൽ ഉണ്ടായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യാതെ മനപൂർവ്വം ഒഴിഞ്ഞുമാറിയ പോലീസിനും ആഭ്യന്തര വകുപ്പിനും നേരെ ശക്തമായ പ്രതിഷേധ സമരങ്ങൾ ഉയർന്നു വന്നിരുന്നു. പ്രതി അറസ്റ്റിലായിട്ടുണ്ടാകും എന്നാണ് താൻ കരുതിയിരുന്നത് എന്നായിരുന്നു സ്ഥലം എംഎൽഎ കൂടിയായ സംസ്ഥാന ആരോഗ്യ, ശിശുക്ഷേമ വകുപ്പ് മന്ത്രി കെകെ ശൈലജയുടെ അന്നത്തെ വാദം. എത്ര നിസ്സാരമായാണ് സ്വന്തം മണ്ഡലത്തിലെ ഒരു കൊച്ചു പെൺകുട്ടിയുടെ ദാരുണമായ പീഡാനുഭവത്തെ അമ്മ മനസ്സിൻ്റെ പ്രതീകമായി വാഴ്ത്തപ്പെടുന്ന മന്ത്രി ശൈലജ നോക്കിക്കണ്ടത് എന്നതിന് ഇതിൽപ്പരം തെളിവ് വേണ്ട. പിന്നീട് പോലീസിൻ്റെ മൂക്കിൻ തുമ്പിൽ നിന്നു തന്നെ പ്രതിയെ അറസ്റ്റ് ചെയ്യാനും കഴിഞ്ഞു. എന്നാൽ കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങൾ ഇപ്പോഴും ശക്തമായിത്തന്നെ തുടരുന്നു എന്നാണ് കാണാൻ കഴിയുന്നത്.

ആരോഗ്യ, കുടുംബക്ഷേമ, ശിശുക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചറുടെ ശ്രദ്ധക്ക്: ഇത് നിങ്ങളുടെ നാട്ടിൽ ഉപ്പയില്ലാത്ത ഒരു കൊച്ചു പെൺകുട്ടിക്ക് നേരിടേണ്ടി വന്ന ക്രൂരമായെ ലൈംഗികാക്രമണത്തിൻ്റെ വിഷയമാണ്. ഈ കുട്ടിക്ക് നീതി നൽകാനുള്ള പ്രാഥമികമായ ഉത്തരവാദിത്തം ജനപ്രതിനിധി എന്ന നിലയിലും ഭരണാധികാരി എന്ന നിലയിലും നിങ്ങൾ തന്നെ ഏറ്റെടുക്കണം. ഉറങ്ങരുത്, ഉറക്കം നടിക്കുകയും ചെയ്യരുത്

]]>
പാലത്തായി കേസ്; ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു, ചുമത്തിയത് നിസ്സാര വകുപ്പ് https://malayalees.ch/palathayi-posco-case-crime-sheet-registered-without-pocso-charge/ Tue, 14 Jul 2020 12:46:49 +0000 https://malayalees.ch/?p=28498 തലശ്ശേരി പോക്‌സോ കോടതിയിലാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്

കണ്ണൂർ പാലത്തായിയിൽ പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിയെ ബി.ജെ.പി നേതാവ് പത്മരാജന്‍ പീഡിപ്പിച്ച കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. ഭാഗിക കുറ്റപത്രമാണ് ക്രൈംബ്രാഞ്ച് സമർപ്പിച്ചത്. താരതമ്യേന നിസ്സാര വകുപ്പായ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 82-ാം വകുപ്പ് ചുമത്തിയാണ് തലശ്ശേരി പോക്‌സോ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പോക്സോ വകുപ്പുകൾ നിലവിൽ ചുമത്തിയിട്ടില്ല. ഡി.വൈ.എസ്.പി മധുസൂധനൻ ആണ് കുറ്റപത്രം സമർപ്പിച്ചത്. കുട്ടികളെ അധ്യാപകൻ ശാരീരികമായി ഉപദ്രവിച്ചെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. ലൈംഗിക ഉപദ്രവത്തെ സംബന്ധിച്ച് തുടരന്വേഷണം നടത്തണമെന്നും ക്രൈം ബ്രാഞ്ച് ചൂണ്ടിക്കാട്ടി.

പെൺകുട്ടിയുടെ മനോനില ശരിയല്ലാത്തതിനാൽ പോക്‌സോ വകുപ്പുകൾ ചുമത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിഞ്ഞില്ലെന്നും പ്രതിയുടെ ഫോൺ രേഖകൾ അടക്കമുള്ള ശാസ്ത്രീയ രേഖകൾ ലഭിച്ചിട്ടില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചതായാണ് വിവരം. കേസിൽ കുറ്റപത്രം വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ, റിമാന്‍റ് കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

പ്രതി പത്മരാജന്‍ പെണ്‍കുട്ടിയെ സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച് ആദ്യം പീഡിപ്പിക്കുകയും പിന്നീട് പൊയിലൂരിലെ ഒരു വീട്ടില്‍ കൊണ്ടു പോയി മറ്റൊരാള്‍ക്ക് കാഴ്ചവെക്കുകയും ചെയ്തുവെന്നാണ് പരാതി. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായത്. പോക്സോ നിയമപ്രകാരം കേസെടുത്ത് ഒരുമാസത്തിന് ശേഷമാണ് പ്രതിയെ തലശേരി പൊയിലൂരിലെ ബന്ധുവീട്ടില്‍ നിന്ന് പൊലീസ് പിടികൂടിയത്.

ഇതിന് മുമ്പ് ജൂലൈ എട്ടിന് ഇയാളുടെ ജാമ്യഹര്‍ജി ഹൈക്കോടതി തളളിയിരുന്നു. നേരത്തെ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും അതും തളളിയിരുന്നു. കേസില്‍ പെണ്‍കുട്ടിയുടെ മാതാവിനെയും കക്ഷി ചേര്‍ത്താണ് ഹൈക്കോടതി പത്മരാജന്‍റെ ജാമ്യഹരജി തളളിയത്. പ്രതിയായ കുനിയിൽ പത്മരാജൻ നിലവിൽ തലശേരി സബ്ജയിലിൽ റിമാൻഡിലാണ്. ഐജി ശ്രീജിത്തിന്‍റെ നേതൃത്വത്തിലുളള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.

]]>
പാലത്തായി പീഡന കേസിൽ കുറ്റപത്രം സമർപ്പിക്കാതെ സർക്കാർ സംഘ്പരിവാറുമായി ഒത്തുകളിക്കുന്നു: വെൽഫെയർ പാർട്ടി https://malayalees.ch/welfare-party-on-palathayi-case/ Tue, 14 Jul 2020 04:42:11 +0000 https://malayalees.ch/?p=28455 ആഭ്യന്തരവകുപ്പിലെ സംഘ്പരിവാർ സ്വാധീന ശക്തികൾ അവരുടെ താൽപ്പര്യങ്ങൾ നിഷ്പ്രയാസം നടപ്പാക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതിയോടെയാണ് ഇത്തരം നീക്കങ്ങൾ നടക്കുന്നത്

കണ്ണൂരിലെ പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച ബി.ജെ.പി നേതാവ് പത്മരാജനെ രക്ഷിച്ചെടുക്കാൻ ഇടതു സർക്കാർ സംഘ്പരിവാറും ചേർന്നു നടത്തുന്ന ഒത്തുകളി അവസാനിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. ഏപ്രിൽ 15 ന് അറസ്റ്റ് ചെയ്യപ്പെട്ട പ്രതിക്കെതിരെ ഇതുവരെയും കുറ്റപത്രം സമർപ്പിക്കാതിരിക്കുന്നത് പോലീസിലെ സംഘപരിവാറിന്റെ സ്വാധീനം ഉറപ്പിക്കുന്നതാണ്. മാർച്ച് 19 – ന് നടന്ന സംഭവത്തിൽ ഒരു മാസം കഴിഞ്ഞാണ് ചുറ്റുവട്ടത്ത് തന്നെ ഉണ്ടായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായത്. വിമൻ ജസ്റ്റിസ് ഉൾപ്പെടെയുള്ള സംഘടനകളും സാമൂഹിക പ്രവർത്തകരും നടത്തിയ ശക്തമായ പോരാട്ടത്തിന് ഒടുവിലാണ് പത്മരാജൻ അറസ്റ്റ് ചെയ്യപ്പെടുന്നത്. മറ്റൊരാൾ കൂടി പീഡന കേസിൽ പ്രതിയാണ് എന്ന കുട്ടിയുടെ മാതാവിന്റെ പരാതിയുടെ മേൽ ഇതുവരെ കുട്ടിയുടെ മൊഴിയെടുക്കാനോ എഫ്ഐആർ ഇടാനോ പോലീസ് തയ്യാറായിട്ടില്ല. പീഡനത്തിന് ഇരയായ കുട്ടിയെ മനോരോഗി ആക്കാനും ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ട 90 ദിവസം പൂർത്തിയാകുമ്പോൾ സ്വാഭാവികമായും പ്രതിക്ക് ജാമ്യം ലഭിക്കാൻ സാധ്യതയുണ്ട്. ഈ സാധ്യത ഉപയോഗപ്പെടുത്തി പ്രതിയെ രക്ഷിക്കാനാണ് ഇടത് ഭരണകൂടം ശ്രമിക്കുന്നത്. ആഭ്യന്തരവകുപ്പിലെ സംഘ്പരിവാർ സ്വാധീന ശക്തികൾ അവരുടെ താൽപ്പര്യങ്ങൾ നിഷ്പ്രയാസം നടപ്പാക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതിയോടെയാണ് ഇത്തരം നീക്കങ്ങൾ നടക്കുന്നത്.

ഭരണ പക്ഷത്തുനിന്ന് പരസ്യമായ പിന്തുണ പ്രതികൾക്കുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് സർക്കാരിന്റെ ഈ കേസുമായി ബന്ധപ്പെട്ട് പല നടപടികളും. ആരോഗ്യ മന്ത്രിയുടെ സ്വന്തം മണ്ഡലമായ കൂത്തുപറമ്പിൽ നടന്ന ക്രൂരമായ പീഡനത്തിൽ നാളിതുവരെ കുട്ടിയുടെ വീട് സന്ദർശിക്കാനോ വീട്ടുകാരെ കാണാനോ വനിതാ ശിശുക്ഷേമ മന്ത്രി കൂടിയായ ശൈലജ ടീച്ചർ തയ്യാറായിട്ടില്ല. കോവിഡ് കാലത്തെ കുട്ടികളുടെ ആത്മഹത്യാപ്രവണതയെ കുറിച്ച് സോഷ്യൽ മീഡിയയിൽ അസ്വസ്ഥതകൾ പങ്കുവയ്ക്കുന്ന ആരോഗ്യമന്ത്രി പാലത്തായി കേസിൽ മൗനം പാലിക്കുന്നത് സംശയാസ്പദമാണ്.

ക്രൂരമായി പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ കുടുംബത്തിന് ഭരണകൂടത്തിൽ നിന്ന് നീതി ലഭിക്കില്ലയെന്ന് ഉറപ്പായ സാഹചര്യത്തിൽ പൊതു സമൂഹത്തിന്റെ നിരന്തര ജാഗ്രതയും പ്രതിഷേധവും ശക്തിപ്പെടേണ്ടത് അനിവാര്യമാണ്. ഒരുകാരണവശാലും പ്രതി രക്ഷപ്പെട്ടില്ല എന്ന് ഉറപ്പാക്കേണ്ടത് നീതി ബോധമുള്ള സമൂഹത്തിൻറെ ബാധ്യത കൂടിയാണ്. മറ്റൊരു വാളയാർ ആവർത്തിക്കാതിരിക്കാനുള്ള നിരന്തര ഇടപെടൽ അനിവാര്യമാണ്. സിപിഎം – സംഘപരിവാർ ഒത്തുകളിക്ക് എതിരെ ജനങ്ങൾ രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

]]>