palastine – malayalees.ch https://malayalees.ch Malayalam Online News Portal Fri, 03 Nov 2023 05:16:57 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png palastine – malayalees.ch https://malayalees.ch 32 32 ‘പലസ്തീൻ ഐക്യദാർഢ്യറാലിയിലേക്ക് സിപിഐഎം ക്ഷണിച്ചു’; സ്ഥിരീകരിച്ച് പിഎംഎ സലാം https://malayalees.ch/cpim-invites-muslim-league-to-palestine-solidarity-rally-says-pma-salam/ Fri, 03 Nov 2023 05:16:51 +0000 https://malayalees.ch/?p=90512 സിപിഐഎമ്മിന്റെ പലസ്തീൻ അനുകൂല റാലിയിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് മുസ്ലീം ലീ​ഗ്. വിഷയം പാർട്ടി ചർച്ച ചെയ്യുമെന്ന് മുസ്ലീം ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറ‍ഞ്ഞു. പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കണോയെന്ന് നേതാക്കളുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം ട്വന്റഫോറിനോട് പറഞ്ഞു. (CPIM invites Muslim league to Palestine solidarity rally says pma salam)

പലസ്തീൻ വിഷയത്തിൽ ആരുമായും സഹകരിക്കുന്നതിൽ തെറ്റില്ലെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള ലീ​ഗ് നേതാക്കളുടെ നിലപാട്. എന്നാൽ സിപിഐഎം പരിപാടിയിലേക്ക് പോകാൻ ലീ​ഗ് താത്പര്യം പ്രകടിപ്പിച്ചത് കോൺ​ഗ്രസിനെ പ്രതിരോധത്തിലാക്കുകയാണ്. സിപിഐഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ക്ഷണിച്ചാൽ ലീഗ് പങ്കെടുക്കുമെന്ന് ഇ ടി മുഹമ്മദ്‌ ബഷീർ എം പി പറഞ്ഞിരുന്നു. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചിരുന്നു. എന്നാൽ അടുത്ത ജന്മത്തിൽ പട്ടിയാകുന്നതിന് ഇപ്പോഴേ കുരയ്ക്കേണ്ടതുണ്ടോ എന്ന രൂക്ഷപരിഹാസം ഉയർത്തിയാണ് വിഷയത്തോട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചിരുന്നത്.

നവംബർ 11ന് കോഴിക്കോടാണ് സിപിഐഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലി നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് റാലി ഉദ്ഘാടനം ചെയ്യുന്നത്. സമസ്ത ഉൾപ്പെടെയുള്ള വിവിധ സാമുദായിക സംഘടനകളെയും റാലിയിലേക്ക് ക്ഷണിക്കാനാണ് സിപിഐഎം തീരുമാനിച്ചിരിക്കുന്നത്.

]]>
കുടിയേറ്റ കലാപം; പലസ്തീന്‍ ജനതയ്ക്ക് മൂന്ന് ലക്ഷം ഡോളറിന്റെ സഹായവുമായി ഇസ്രായേല്‍ https://malayalees.ch/israelis-donate-over-3lakh-dollar-for-palestinian/ Wed, 01 Mar 2023 11:41:34 +0000 https://malayalees.ch/?p=77138 അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഒരു പലസ്തീനി കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത കുടിയേറ്റക്കാരുടെ കലാപത്തിന് പിന്നാലെ പലസ്തീനികള്‍ക്ക് സഹായഹസ്തവുമായി ഇസ്രായേല്‍. 24 മണിക്കൂറിനുള്ളില്‍ മൂന്ന് ലക്ഷം ഡോളറാണ് പലസ്തീന് ഇസ്രായേല്‍ ജനത സമാഹരിച്ചുനല്‍കിയത്. ആക്രമണത്തില്‍ ഒരു പലസ്തീന്‍കാരന്‍ കൊല്ലപ്പെടുകയും മുന്നൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. നിരവധി കെട്ടിടങ്ങളും വാഹനങ്ങളും കത്തിനശിക്കുകയും ചെയ്തു.(Israelis donate over 3lakh dollar for Palestinian)

ആക്രമണത്തിന് തൊട്ടുപിന്നാലെ പലസ്തീനിലെ ആക്ടിവിസ്റ്റും ഇസ്രായേലി ലേബര്‍ പാര്‍ട്ടി അംഗവുമായ യായ ഫിങ്ക് ആണ് ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിംഗ് കാമ്പെയ്ന്‍ ആരംഭിച്ചത്. 27,275 ഡോളര്‍ സമാഹരണം ലക്ഷ്യമിട്ടുള്ള ക്രൗഡ് ഫണ്ടിങില്‍ ചൊവ്വാഴ്ച രാവിലെയോടെ മാത്രം 7,283 ഇസ്രായേലി പൗരന്മാര്‍ 291,015 ഡോളറാണ് സംഭാവന നല്‍കിയത്. ഇതൊരു ചെറിയ കാര്യം മാത്രമാണെന്നും പക്ഷേ ചെറിയ വെളിച്ചത്തിന് പോലും ഇരുട്ടിനെ അകറ്റാന്‍ കഴിയുമെന്നും ഫിങ്ക് ടൈംസ് ഓഫ് ഇസ്രായേലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കലാപത്തില്‍ പിടിയിലായ ആറ് പ്രതികളെ വിട്ടയച്ചു. രണ്ട് പേരെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചതായും ഇസ്രായേല്‍ പൊലീസ് അറിയിച്ചു. ആക്രമണത്തില്‍ കടുത്ത വിമര്‍ശനമാണ് ഇസ്രായേല്‍ നേരിട്ടത്. ലോഹദണ്ഡുകളും പാറകളും ഉപയോഗിച്ച് കലാപകാരികള്‍ പലസ്തീനികളെ ആക്രമിച്ചതായാണ് പലസ്തീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കണ്ണീര്‍ വാതക പ്രയോഗവും പുക ശ്വസിച്ചതും നിരവധി പേരെ ബാധിച്ചു. മുപ്പതോളം വീടുകളും നൂറിലേറെ വാഹനങ്ങളും കത്തിനശിച്ചു.

നൂറിലേറെ പേര്‍ ആക്രമണത്തില്‍ പങ്കെടുത്തെന്നും എട്ട് പേരെ മാത്രമാണ് പിടികൂടിയതെന്നും പലസ്തീന്‍ രാഷ്ട്രീയ വിശകലന വിദഗ്ധന്‍ ഇസ്മത്ത് മന്‍സൂര്‍ അല്‍ ജസീറയോട് പ്രതികരിച്ചു. അധിനിവേശ വെസ്റ്റ്ബാങ്കിലെ പലസ്തീനികള്‍ക്കെതിരെ അനധികൃത കുടിയേറ്റക്കാരായിട്ടുള്ള നൂറുകണക്കിന് ആക്രമണങ്ങളാണ് വര്‍ഷം തോറും നടത്തുന്നത്. ഈ വര്‍ഷം ഇതുവരെ അധിനിവേശ വെസ്റ്റ്ബാങ്കില്‍ മാത്രം നാല് പലസ്തീനികളാണ് കൊല്ലപ്പെട്ടത്.

ഞായറാഴ്ച ഉച്ചയോടെ നാബ്ലസിനടുത്തുള്ള ഹുവാരയില്‍ പലസ്തീന്‍ പൗരന്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് ഇസ്രായേലി ജൂത കുടിയേറ്റക്കാര്‍ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് കുടിയേറ്റക്കാരുടെ ആക്രമണമുണ്ടായത്. അധിനിവേശ വെസ്റ്റ് ബാങ്കില്‍ നിലവില്‍ നൂറുകണക്കിന് സൈനികരെ വിന്യസിച്ചിട്ടുണ്ട്.

]]>
ഗാസയിൽ തീപിടിത്തം; 10കുട്ടികൾ ഉൾപ്പെടെ 21 മരണം https://malayalees.ch/21-killed-in-fast-moving-gaza-fire-in-jabaliya-neighborhood/ Fri, 18 Nov 2022 04:03:57 +0000 https://malayalees.ch/?p=71475 പലസ്തീനിലെ ഗാസയില്‍ തീപിടിത്തത്തില്‍ 21 പേര്‍ മരിച്ചു. ജബലിയ അഭയാര്‍ത്ഥി ക്യാമ്പിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരില്‍ 10 കുട്ടികളും ഉള്‍പ്പെടുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

അഭയാര്‍ത്ഥി ക്യാമ്പിലെ വീട്ടില്‍ നിന്നും പാചക വാതകം ചോര്‍ന്നതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് പലസ്തീന്‍ ആരോഗ്യവിഭാഗം വ്യക്തമാക്കി.
മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.

]]>
ജറുസലേമിൽ ഇസ്രയേൽ പൊലീസുമായി ഏറ്റുമുട്ടൽ; 31 പലസ്തീൻ സ്വദേശികൾക്ക് പരുക്ക് https://malayalees.ch/palestinians-clash-israel-police-injury/ Fri, 22 Apr 2022 12:47:27 +0000 https://malayalees.ch/?p=60557 ഇസ്രയേൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ 31 പലസ്തീനികൾക്ക് പരുക്ക്. ജറുസലേമിലെ അൽ അഖ്സ പള്ളിയ്ക്ക് സമീപത്തുവച്ചാണ് ഏറ്റുമുറ്റലുണ്ടായത്. 14 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ട്. രണ്ട് പേരുടെ പരുക്ക് ഗുരുതരമാണ്. നൂറിലധികം ആളുകൾ കല്ലെറിഞ്ഞെന്ന് ഇസ്രയേൽ പൊലീസ് പറഞ്ഞു.

200ഓളം ആളുകളാണ് പൊലീസുമായി ഏറ്റുമുട്ടിയതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇവരിൽ ചിലർ കല്ലുകളെറിഞ്ഞു. രാവിലെ നടന്ന പ്രാർത്ഥനയക്ക് ശേഷമായിരുന്നു സംഭവം. ഇവരെ പിരിച്ചുവിടാൻ പൊലീസ് റബ്ബർ ബുള്ളറ്റുകളും സ്റ്റൺ ഗ്രനേഡുകളും പ്രയോഗിച്ചു. ഏറ്റുമുട്ടൽ ചിത്രീകരിച്ചുകൊണ്ടിരുന്ന മാധ്യമപ്രവർത്തകർക്ക് നേരെയും പൊലീസ് റബ്ബർ ബുള്ളറ്റുകൾ പ്രയോഗിച്ചു എന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

]]>
പാലസ്തീൻ ജീവിതങ്ങളെ അടയാളപെടുത്തുന്ന അമീറ ഉൾപ്പെടെ ഇന്ന് ചലച്ചിത്രമേളയിൽ 15 സിനിമകൾ https://malayalees.ch/amira-egyptian-film-kochi-film-festival/ Mon, 04 Apr 2022 04:16:10 +0000 https://malayalees.ch/?p=59504 ഈജിപ്ഷ്യൻ ചിത്രം അമീറ ഉൾപ്പെടെ 15 ചിത്രങ്ങൾ കൊച്ചി പ്രാദേശിക ചലച്ചിത്ര മേളയുടെ നാലാം ദിനമായ ഇന്ന് പ്രദർശിപ്പിക്കും. ചിക്കാഗോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച് മികച്ച അഭിപ്രായം നേടിയ അമീറ പാലസ്തീൻ ജീവിതങ്ങളെ അടയാളപെടുത്തുന്നു. ലോക സിനിമ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

സ്വവർഗാനുരാഗികളായ രണ്ടു യുവാക്കൾ കുട്ടികളുടെ സംരക്ഷകരാകുന്ന ഉറുഗ്വൻ ചിത്രം ദി എംപ്ലോയർ ആൻഡ് ദി എംപ്ലോയീ, ഇന്ത്യൻ ചിത്രം പെഡ്രോ, ഫ്രഞ്ച് ചിത്രം കാസബ്ലാങ്ക ബീറ്റ്‌സ്, സ്പാനിഷ് ചിത്രം പാരലൽ മദേഴ്‌സ്, ടർക്കിഷ് ചിത്രം കമ്മിറ്റ്‌മെന്റ് ഹസൻ ഉൾപ്പെടെ ആറ് ചിത്രങ്ങളാണ് ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.

രണ്ടു സഹോദരിമാർ തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ കഥപറഞ്ഞ ദിന അമർ സംവിധാനം ചെയ്ത യു റിസ്സമ്പിൾ മി, ടർക്കിഷ് സംവിധായകൻ എമിർ കായിസിന്റെ അനറ്റോളിയൻ ലെപ്പേർഡ്, പട്ടാള ഉദ്യോഗസ്ഥന്റെ കഥപറയുന്ന റഷ്യൻ ചിത്രം ക്യാപ്റ്റൻ വോൾകൊനോഗോവ് എസ്‌കേപ്ഡ് എന്നിവയാണ് മത്സരവിഭാഗത്തിൽ പ്രദർശനത്തിനെത്തുന്ന ചിത്രങ്ങൾ.

കെപിഎസി ലളിത, മാടമ്പ് കുഞ്ഞുക്കുട്ടൻ എന്നിവരെ അനുസ്മരിച്ച് ജയരാജ് സംവിധാനം ചെയ്ത ശാന്തം, ഹോമേജ് വിഭാഗത്തിൽ പ്രദർശിപ്പിക്കും. ഷൂ ബോക്‌സ്, അവനോവിലോന, ദി വാണ്ടർലസ്റ്റ് ഓഫ് അപു, പ്രാപ്പെട ഉൾപ്പെടെ ഏഴ് ഇന്ത്യൻ ചത്രങ്ങളും ഇന്ന് പ്രദർശിപ്പിക്കും. അഞ്ച് ദിവസം നീണ്ട് നിൽകുന്ന പ്രാദേശിക ചലച്ചിത്ര മേള നാളെ അവസാനിക്കും.

]]>
ഇസ്രായേല്‍ ആക്രമണം മാനവികതക്കെതിരായ കുറ്റകൃത്യം: തുര്‍ക്കി https://malayalees.ch/israels-actions-amount-to-crimes-against-humanity-turkey-news/ Sat, 29 May 2021 10:39:29 +0000 https://malayalees.ch/?p=44821 ഗാസയിലും അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളിലും ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങള്‍ മാനവികതക്കെതിരായ കുറ്റകൃത്യമാണെന്ന് തുര്‍ക്കി. യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ പ്രത്യേക സെഷനില്‍ സംസാരിക്കുമ്പോഴാണ് തുര്‍ക്കി വിദേശകാര്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ഫലസ്തീനിലെ സാധാരണ ജനങ്ങള്‍ക്കെതിരെ ഇസ്രായേല്‍ നടത്തിയ അക്രമങ്ങള്‍ മാനവികതക്കെതിരായ കുറ്റകൃത്യമായി കണക്കാക്കണം. ഇതുപോലുള്ള അതിക്രമങ്ങള്‍ക്ക് യാതൊരു നീതീകരണവുമില്ല. അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശത്ത് മനുഷ്യാവകാശ സാഹചര്യങ്ങള്‍ വളരെ മോശമാണെന്നും തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്‌ലൂത് കവുസോഗ്ലു പറഞ്ഞു.

നിലവില്‍ ഫലസ്തീനില്‍ കാണുന്ന ഹൃദയഭേദകമായ കാഴ്ചകള്‍ക്ക് കാരണം അല്‍ അഖ്‌സ പള്ളിയിലും ശൈഖ് ജറാഹ് മേഖലയിലും ഇസ്രായേല്‍ നടത്തിയ പ്രകോപനമാണ്. ഇത് ആസൂത്രിതമായ വംശീയവും മതപരവും സാംസ്‌കാരികവുമായ തുടച്ചുനീക്കലാണെന്നും കവുസോഗ്ലു പറഞ്ഞു. 11 ദിവസം നീണ്ടു നിന്ന ഇസ്രായേല്‍ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക കോഓപ്പറേഷന്‍ (ഒ.ഐ.സി) ആവശ്യപ്പെട്ടു.

]]>
വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ വിജയം അവകാശപ്പെട്ട് ഹമാസ് https://malayalees.ch/hamas-claims-victory-in-gaza/ Fri, 21 May 2021 05:54:03 +0000 https://malayalees.ch/?p=44448 വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വിജയം അവകാശപ്പെട്ട് ഗസ്സയില്‍ ഹമാസ്, ഇസ്‌ലാമിക് ജിഹാദ് പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനം. ആയിരങ്ങളാണ് ഫലസ്തീന്‍ പതാകയേന്തി വിജയചിഹ്നം ഉയര്‍ത്തി തെരുവിലിറങ്ങിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്. ഈജിപ്തിന്റെ മധ്യസ്ഥത അംഗീകരിച്ചാണ് വെടിനിര്‍ത്തലിന് തയ്യാറാണെന്ന് വ്യാഴാഴ്ച രാത്രി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയോടെ ഫലസ്തീന്‍ പോരാളി ഗ്രൂപ്പുകളും വെടിനിര്‍ത്തല്‍ അംഗീകരിക്കുകയായിരുന്നു.

ഇത് തങ്ങളുടെ വിജയമാണെന്ന് മുതിര്‍ന്ന ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യ പറഞ്ഞു. ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന വീടുകള്‍ ഹമാസ് നിര്‍മിച്ചു നല്‍കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. മെയ് 10ന് തുടങ്ങിയ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഇതുവരെ 232 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതില്‍ 65 പേര്‍ കുട്ടികളാണ്. ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തില്‍ 12 ഇസ്രായേലികള്‍ കൊല്ലപ്പെട്ടു.

]]>
പലസ്തീനും ഇസ്രയേലും സംഘര്‍ഷങ്ങളില്‍ അയവുണ്ടാക്കാന്‍ തയാറാകണമെന്ന് ഇന്ത്യ https://malayalees.ch/india-urges-palestine-and-israel-to-ease-tensions/ Mon, 17 May 2021 04:36:25 +0000 https://malayalees.ch/?p=44182 പലസ്തീന്‍- ഇസ്രയേല്‍ സംഘര്‍ഷങ്ങളില്‍ ഉടന്‍ അയവുണ്ടാക്കാന്‍ ഇരുവിഭാഗങ്ങളും തയാറാകണമെന്ന് ഇന്ത്യ. പലസ്തീന്‍- ഇസ്രായേല്‍ വിഷയം ചര്‍ച്ച ചെയ്ത യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തിലായിരുന്നു ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി എസ് തിരുമൂര്‍ത്തി രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്. മലയാളിയായ സൗമ്യയുടെ മരണത്തിന് കാരണമായ റോക്കറ്റ് ആക്രമണത്തെ രൂക്ഷമായ ഭാഷയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി വിമര്‍ശിച്ചു.

ജറുസലേമിലെ സ്ഥിതിയില്‍ ഇന്ത്യയ്ക്ക് ആശങ്കയുണ്ട്. കിഴക്കന്‍ ജറുസലേമിലും പരിസരത്തുമുളള നിലവിലെ സ്ഥിതിയില്‍ മാറ്റം വരുത്താനുളള ഏകപക്ഷീയമായ നീക്കങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. ഇരുപക്ഷത്തോടും അങ്ങേയറ്റം നിയന്ത്രണം പാലിക്കാനാണ് ഇന്ത്യയ്ക്ക് ആവശ്യപ്പെടാനുളളത്. സംഘര്‍ഷങ്ങള്‍ വഷളാക്കുന്ന നടപടികളില്‍ നിന്ന് ഇരുകൂട്ടരും പിന്തിരിയണം. ഗാസയിലേക്ക് നടന്ന പ്രത്യാക്രമണത്തിലും സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടു. ഇന്ത്യയില്‍ നിന്നുള്ള മലയാളിയായ സൗമ്യയുടെ ജീവന്‍ നഷ്ടമായ ഹമാസിന്റെ റോക്കറ്റ് ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നു.

ഇന്ത്യന്‍ സൂഫി സന്യാസിയായിരുന്ന ബാബാ ഫരീദുമായി ചരിത്രബന്ധമുളള സ്ഥലങ്ങളും പുരാതനമായ ജറുസലേം നഗരത്തിലുണ്ടെന്ന് തിരുമൂര്‍ത്തി പറഞ്ഞു. ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ മനസില്‍ ജറുസലേമിന് പ്രത്യേക സ്ഥാനമുണ്ട്. ഓരോ വര്‍ഷവും നിരവധി പേരാണ് ഇന്ത്യയില്‍ നിന്ന് ഇവിടം സന്ദര്‍ശിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

]]>
പെരുന്നാള്‍ ദിനത്തിലും ഗസ്സയെ ചോരയില്‍ മുക്കി ഇസ്രായേല്‍; കൊല്ലപ്പെട്ടവരുടെ എണ്ണം 69 ആയി https://malayalees.ch/69-palestinians-killed-in-israel-attack/ Thu, 13 May 2021 07:07:46 +0000 https://malayalees.ch/?p=44106 ഗസ്സക്ക് നേരെ ഇസ്രായേൽ സൈന്യം പെരുന്നാള്‍ ദിനത്തിലും ആക്രമണം തുടരുകയാണ്. കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 69 ആയെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരിൽ 17 പേര്‍ കുട്ടികളാണ്. എട്ട് പേര്‍ സ്ത്രീകളും. 400ഓളം പേർക്ക് പരിക്കേറ്റു. ഹമാസ് ഗസ്സ സിറ്റി കമാൻഡർ ബസ്സിം ഇസ്രായേല്‍ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചു. ഹമാസിന്‍റെ ചില മുതിർന്ന നേതാക്കളും കൊല്ലപ്പെട്ടിട്ടുണ്ട്. ഗസ്സ സിറ്റിയിലെ ടെൽ അൽ ഹവയിൽ ഗർഭിണിയും കുഞ്ഞും ആക്രമണത്തിൽ കൊല്ലപ്പെട്ടു.

മൂന്നാമത്തെ ഗസ്സ ടവർ ഇസ്രായേൽ മിസൈൽ ഉപയോഗിച്ച് തകർത്തതിന് പിന്നാലെ ഹമാസ് പ്രത്യാക്രമണം നടത്തി. 1500ഓളം റോക്കറ്റുകൾ ഗസ്സയിൽ നിന്ന് തങ്ങളെ ലക്ഷ്യമിട്ട് വന്നതായാണ് ഇസ്രായേൽ സേന പറയുന്നത്. ഒരു കുട്ടി ഉൾപ്പെടെ ആറ് ഇസ്രായേൽ പൗരന്മാർ കൊല്ലപ്പെട്ടെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇ​സ്രാ​യേ​ലി പൗ​ര​ൻ കൊ​ല്ല​പ്പെ​ട്ട ലോ​ദ്​ ന​ഗ​ര​ത്തി​ൽ അ​ടി​യ​ന്ത​രാ​വ​സ്​​ഥ പ്ര​ഖ്യാ​പി​ച്ചു.

അക്രമണം കടുപ്പിക്കുമെന്ന് നെതന്യാഹു, എങ്കില്‍ തിരിച്ചടിക്കുമെന്ന് ഹമാസ് ഗ​സ്സ​ക്ക്​ നേ​രെ​യു​ള്ള ആ​ക്ര​മ​ണം ശക്തമാക്കുമെന്ന്​ ഇസ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെഞ്ചമിൻ നെ​ത​ന്യാ​ഹു പറഞ്ഞു. അതാണ് ഇസ്രായേലിന്റെ തീരുമാനമെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് ഹമാസ് ഹമാസ് നേതാവ് ഇസ്മായിൽ ഹാനിയ പറഞ്ഞു. സംഘർഷം അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെടുന്നതിനിടെയാണ് ആക്രമണം വർധിപ്പിക്കുമെന്ന് നെതന്യാഹു പറഞ്ഞത്. 2014നു​ശേ​ഷം ഇത് ആദ്യമായാണ് ഗസ്സയില്‍ ഇത്രയധികം സംഘര്‍ഷമുണ്ടാകുന്നത്. ഇതിനിടെ ഇസ്രായേലിനെ പരോക്ഷമായി ന്യായീകരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന് ബൈഡൻ വാർത്താകുറിപ്പിൽ പറഞ്ഞു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി താൻ ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും സംഘർഷം പെട്ടെന്ന് അവസാനിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. “ജെറുസലമിനും തെൽ അവീവിനും നേരെ ഹമാസും മറ്റ് ഭീകര സംഘടനകളും നടത്തുന്ന അക്രമങ്ങളെ ബൈഡൻ അപലപിച്ചു. ഇസ്രായേലിന്റെ സുരക്ഷക്കും പ്രതിരോധത്തിനുള്ള അവകാശത്തിനും പൂർണ പിന്തുണ നൽകുന്നതായും അദ്ദേഹം വ്യക്തമാക്കി” – യുഎസ് പ്രസിഡന്റിന്റെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

ബൈഡന്റെ ഇസ്രായേൽ അനുകൂല നിലപാടിനെതിരെ അദ്ദേഹത്തിന്റെ പാർട്ടിയിൽ തന്നെയുള്ള ജനപ്രതിനിധികൾ രംഗത്തു വന്നിട്ടുണ്ട്. ഇസ്രായേലിന്റെ അക്രമങ്ങളെ കണ്ടില്ലെന്നു നടിക്കുന്നത് ശരിയല്ലെന്നും സമാധാനം പുനഃസ്ഥാപിക്കാൻ ഇടപെടണമെന്നും 25 എംപിമാർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

]]>
‘തീവ്രവലതുപക്ഷത്തിന്റെ പിന്തുണ ലഭിക്കുന്നുണ്ടെങ്കിൽ മനസിലാക്കൂ, നിങ്ങൾ തെറ്റാണ് ചെയുന്നതെന്ന്..’ ഇസ്രായേലിനെതിരെ സ്വര ഭാസ്കർ https://malayalees.ch/if-the-indian-right-wing-is-supporting-you-you-know-you-are-doing-something-wrong-swara-bhaskar/ Wed, 12 May 2021 06:04:31 +0000 https://malayalees.ch/?p=44038 ഫലസ്​തീനികൾക്കെതിരായി ഇസ്രായേൽ നടത്തുന്ന ആക്രമണത്തെയും അതിനെ പിന്തുണച്ചെത്തിയ ഇന്ത്യയിലെ തീവ്ര വലതുപക്ഷത്തെയും രൂക്ഷമായി വിമർശിച്ച് നടിയും ആക്ടിവിസ്​റ്റുമായ സ്വര ഭാസ്​കർ. ഇന്ത്യയിലെ വലതുപക്ഷ ഗ്രൂപ്പുകൾ ഇസ്രായേലിനൊപ്പമാണെങ്കില്‍ തീര്‍ച്ചയായും ഇസ്രായേൽ എന്തോ വലിയ തെറ്റു ചെയ്യുന്നുണ്ടെന്ന് തന്നെയാണ് അർത്ഥമെന്ന് സ്വര ട്വീറ്റ് ചെയ്തു. ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യയിലെ തീവ്ര വലതുപക്ഷ വിഭാഗങ്ങൾ സോഷ്യൽ മീഡിയയിലൂടെ ഇസ്രായേലിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ബോളിവുഡ് താരത്തിന്റെ വിമർശനം.

‘പ്രിയപ്പെട്ട ഇസ്രായേല്‍… ഇന്ത്യയിലെ തീവ്ര വലതുപക്ഷം നിങ്ങളെ പിന്തുണയ്ക്കുന്നുണ്ടെങ്കില്‍ മനസിലാക്കിക്കൊള്ളൂ, തെറ്റ് തന്നെയാണ് നിങ്ങൾ ചെയ്യുന്നതെന്ന്, വലിയ തെറ്റ്…’ സ്വര ട്വീറ്റ് ചെയ്തു

തീവ്രവലതുപക്ഷത്തിന്റെ പിന്തുണ ലഭിക്കുന്നുണ്ടെങ്കിൽ മനസിലാക്കൂ, നിങ്ങൾ തെറ്റാണ് ചെയുന്നതെന്ന്.. ഇസ്രായേലിനെതിരെ സ്വര ഭാസ്കർ

തിങ്കളാഴ്ച രാത്രി ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ പത്ത് കുട്ടികളുൾപ്പെടെ 28 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ചൊവ്വാഴ്ചയും ഇസ്രായേൽ വ്യോമാക്രമണം തുടർന്നു. ഇന്നലെ രാവിലെ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് പേർ കൂടി കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തിരുന്നു . അതേസമയം ഗാസയിൽ ആക്രമണം കൂടുതൽ ശക്തമാക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. ഫലസ്തീനികൾക്ക് നേരെ നിരന്തരം അക്രമം അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന ഇസ്രായേൽ സേന കിഴക്കൻ ജറുസലേമിലെ മസ്ജിദുൽ അഖ്‌സയിൽ നിന്നും പിന്മാറണമെന്ന് ഗാസ ഭരിക്കുന്ന ഹമാസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെ ഇസ്രായേലിലേക്ക് നടത്തിയ റോക്കറ്റ് ആക്രമണത്തിന് ശേഷമാണ് ഗാസയിലെ ഇസ്രായേലിന്റെ ആക്രമണം.

]]>