Palarivattom flyover – malayalees.ch https://malayalees.ch Malayalam Online News Portal Fri, 26 Feb 2021 08:03:00 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Palarivattom flyover – malayalees.ch https://malayalees.ch 32 32 പാലാരിവട്ടം മേല്‍പ്പാലം അടുത്തയാഴ്ച ഗതാഗതത്തിന് തുറന്ന് കൊടുക്കും https://malayalees.ch/the-palarivattom-flyover-will-be-opened-to-traffic-next-week/ Fri, 26 Feb 2021 08:02:47 +0000 https://malayalees.ch/?p=40713 പാലാരിവട്ടം മേല്‍പ്പാലം അടുത്തയാഴ്ച ഗതാഗതത്തിന് തുറന്ന് കൊടുക്കും. അഞ്ചാം തീയതി പണി പൂര്‍ത്തിയാക്കി ഡിഎംആര്‍സി പാലം സര്‍ക്കാരിന് കൈമാറും. പെരുമാറ്റച്ചടം നിലവില്‍ വരുന്നതിനാല്‍ പാലത്തിന്‍റെ ഉദ്ഘാടന ചടങ്ങ് ഉണ്ടാകില്ലെന്ന് ഉറപ്പായി.

പാലത്തിന്‍റെ ടാറിങ് ജോലികള്‍ ആണ് പൂര്‍ത്തിയാകുന്നത്. നാളെ രാവിലെ മുതല്‍ ഭാരപരിശോധന നടത്തും. കയറ്റാവുന്ന പരമാവധി ഭാരത്തിന്‍റെ അഞ്ചിലൊന്ന് ഭാരമാണ് ആദ്യം കയറ്റുക. പിന്നീടിത് ഘട്ടംഘട്ടമായി ഉയര്‍ത്തും. 24മണിക്കൂര്‍ പാലത്തിന് മുകളില്‍ ഭാരം കയറ്റിയ ട്രക്കുകള്‍ നിര്‍ത്തിയിടും. ട്രക്കുകള്‍ മാറ്റിയ ശേഷം ഗര്‍ഡറുകള്‍ക്ക് വളവോ വിള്ളലോ ഉണ്ടായോ എന്ന് പരിശോധിക്കും. മാര്‍ച്ച് നാല് വരെ ഭാരപരിശോധന ഉണ്ടാകും. അഞ്ചാം തീയതിക്ക് ശേഷം ഉദ്ഘാടനം നടത്താന്‍ ഉദ്ദേശിച്ചിരുന്നുവെങ്കിലും ഇനിയത് ഉണ്ടാകില്ലെന്ന് ഉറപ്പായി. അങ്ങനെയെങ്കില്‍ അടുത്തയാഴ്ച തന്നെ പാലം ഗതാഗതത്തിന് തുറന്നു കൊടുത്തേക്കും.

ഡിഎംആര്‍സിയുടെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ സൊസൈറ്റിയാണ് റെക്കോര്‍ഡ് വേഗത്തില്‍ പാലത്തിന്‍റെ നിര്‍മാണം പൂര്‍‌ത്തിയാക്കിയത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 28നാണ് പാലത്തിന്‍റെ പൊളിച്ചു പണിയല്‍ ജോലികള്‍ തുടങ്ങിയത്. പണി പൂര്‍ത്തിയാക്കാന്‍ ജൂണ്‍ വരെ സമയം അനുവദിച്ചിരുന്നു. ഉദ്ഘാടനം നടത്താനായില്ലെങ്കിലും പറഞ്ഞതിലും മൂന്ന് മാസം മുന്‍പ് നിര്‍മാണം പൂര്‍ത്തിയാക്കാനായത് സര്‍ക്കാരിന് നേട്ടമാണ്.

]]>
പാലാരിവട്ടം പാലം തുറക്കുന്നു; മാർച്ച്‌ അഞ്ചിന് ഗതാഗതയോഗ്യമാകും https://malayalees.ch/the-construction-of-the-palarivattom-bridge-will-be-completed-by-march-5/ Thu, 18 Feb 2021 04:05:53 +0000 https://malayalees.ch/?p=40330 പാലാരിവട്ടം പാലത്തിന്‍റെ നിര്‍മാണം മാര്‍ച്ച് അഞ്ചിന് പൂര്‍ത്തിയാകും. പെരുമാറ്റച്ചട്ടം വരുന്നതിന് മുന്‍പ് പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്താനാണ് തീരുമാനം. ടാറിങും റോഡ് ടെസ്റ്റിങുമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്

പാലാരിവട്ടം പാലത്തിന്‍റെ നിര്‍മാണം അതിവേഗമാണ് പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നത്. രണ്ടാഴ്ചക്കുള്ളില്‍ പാലത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് ചീഫ് എഞ്ചിനീയര്‍ കേശവചന്ദ്രന്‍ മീഡിയവണിനോട് പറഞ്ഞു. സ്പാനുകളുടെയും സ്ലാബുകളുടെയും പണി കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. പാര്‍ശ്വഭിത്തികളുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്. ഇത് കൂടി പൂര്‍ത്തിയാകുന്ന മുറയ്ക്ക് ടാറിങ് ആരംഭിക്കും. ലോഡ് ടെസ്റ്റിങ് കൂടി കഴിഞ്ഞാല്‍ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ സജ്ജമാകും.

ഡി.എം.ആര്‍.സിയുടെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയാണ് പാലം പണിയുന്നത്. സെപ്തംബര്‍ 28നായിരുന്നു പൊളിച്ചുപണിയല്‍ ആരംഭിച്ചത്. 8 മാസത്തിനുള്ളില്‍ പാലം പണി പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യം. എന്നാല്‍ വെറും 5 മാസവും 5 ദിവസവും കൊണ്ടാണ് പാലം യാഥാര്‍ത്ഥ്യമാകുന്നത്.

പുതുക്കി പണിയുന്ന പാലാരിവട്ടം പാലം തെരഞ്ഞെടുപ്പിന്​ മുമ്പ്​ തുറന്നുകൊടുക്കുമെന്ന് മന്ത്രി ജി. സുധാകരന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പെരുമാറ്റച്ചട്ടം വരുന്നതിന് മുന്‍പ് ഉദ്ഘാടനം നടത്തുകയാണ് ലക്ഷ്യം. പെരുമാറ്റച്ചട്ടം വന്നാല്‍ ഉദ്ഘാടനചടങ്ങ് ഒഴിവാക്കി പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാനും ആലോചനയുണ്ട്..

]]>
പാലാരിവട്ടം പാലം പൊളിക്കല്‍ തുടങ്ങി https://malayalees.ch/palarivattom-flyover-rebuilding-begins-today/ Mon, 28 Sep 2020 05:38:02 +0000 https://malayalees.ch/?p=32430 പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചുപണിയല്‍ തുടങ്ങി. പാലത്തിന്‍റെ 35 ശതമാനം ഭാഗം മാത്രമായിരിക്കും പൊളിച്ചുപണിയുക. ടാര്‍ നീക്കം ചെയ്യല്‍ മൂന്ന് ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്ന് ഊരാളുങ്കല്‍ ചീഫ് എന്‍ജിനീയര്‍ എ പി പ്രമോദ് പറഞ്ഞു. 8 മാസം കൊണ്ട് പണി പൂര്‍ത്തിയാക്കി പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ആദ്യ ഘട്ടത്തില്‍ ടാറിംഗ് നീക്കുന്ന ജോലികളാണ്. രണ്ടാം ഘട്ടത്തില്‍ ഗർഡറുകൾ നീക്കം ചെയ്യും. യന്ത്രങ്ങളുടെ സഹായത്തോടെയാകും മുഴുവൻ ഗർഡറുകളും മുറിച്ച് മാറ്റുക. ശേഷം പ്രീ സ്ട്രെസ്ഡ് കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ പുതുതായി സ്ഥാപിക്കും. പാലത്തിന്റെ മധ്യഭാഗത്തുള്ള സ്പാനുകളും പിയര്‍ ക്യാപുകളും പൂര്‍ണമായും നീക്കം ചെയ്യുന്നതാണ് അടുത്ത ഘട്ടം. അവശേഷിക്കുന്ന ഭാഗത്തുള്ള സ്പാനുകളും പിയര്‍ ക്യാപുകളും ഭാഗികമായും നീക്കം ചെയ്യും. ഇത്തരത്തില്‍ 8 മാസത്തോടെ പണി പൂര്‍ത്തിയാക്കി അടുത്ത വര്‍ഷം മെയില്‍ പുതിയ പാലം ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും. ഗതാഗത തടസ്സം ഉണ്ടാകാതിരിക്കാനായി മുന്‍കരുതല്‍ സ്വീകരിച്ചായിരിക്കും പണി നടക്കുക. ഇതിനായി കൃത്യമായി സമയം നിശ്ചയിച്ച് ഓരോ ഭാഗങ്ങളായി പൊളിച്ച് നീക്കാനാണ് തീരുമാനം.

പതിനെട്ടരക്കോടി രൂപയാണ് പാലാരിവട്ടം പാലം പൊളിച്ച് പണിയാനുള്ള ചിലവ് കണക്കാക്കുന്നത്. പാലത്തിന്റെ ടാറിങ് അവശിഷ്ടങ്ങൾ റോഡ് നിർമാണത്തിന് തന്നെ പുനരുപയോഗിക്കും. പൊളിച്ച് മാറ്റുന്ന ഗർഡറുകളുടെ അവശിഷ്ടങ്ങൾ കടൽഭിത്തി നിർമ്മാണത്തിനടക്കം ഉപയോഗിക്കാനുള്ള സാധ്യതകളാണ് സർക്കാർ തേടുന്നത്. 39 കോടി ചെലവില്‍ നിര്‍മ്മിച്ച പാലാരിവട്ടം പാലം 2016 ഒക്ടോബറില്‍ ഗതാഗതത്തിന് തുറന്ന് കൊടുത്തെങ്കിലും നിര്‍മ്മാണത്തിലെ വൈകല്യം കാരണം ഒന്നര വര്‍ഷത്തിനുളളില്‍ അടച്ചിടുകയായിരുന്നു. ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് പാലം പൊളിച്ചു പണിയാന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്.

]]>