PALARIVATTOM BRIDGE – malayalees.ch https://malayalees.ch Malayalam Online News Portal Fri, 11 Dec 2020 08:55:10 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png PALARIVATTOM BRIDGE – malayalees.ch https://malayalees.ch 32 32 പാലാരിവട്ടം അഴിമതി കേസ് വാദത്തിനിടെ ഊരാളുങ്കല്‍ വിഷയം ഉന്നയിച്ച് ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ https://malayalees.ch/v-k-ebrahimkunju-mla-case-update/ Fri, 11 Dec 2020 08:55:03 +0000 https://malayalees.ch/?p=36765 പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച വിധി പറയാനായി ഹൈക്കോടതി മാറ്റി. കരാറുകാർക്ക് മുന്‍കൂറായി പണം നല്‍കുന്നത് ആദ്യമായല്ലെന്നും ഊരാളുങ്കല്‍ സർവീസ് സൊസൈറ്റിക്ക് ഇങ്ങനെ പണം നല്‍കിയിട്ടുണ്ടെന്നും ഇബ്രാഹിംകുഞ്ഞിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ മറ്റ് കരാറുകളുമായി ഈ കരാറിനെ താരതമ്യം ചെയ്യേണ്ടതില്ലെന്ന് സർക്കാരും കോടതിയിൽ വാദിച്ചു. ഇബ്രാഹിംകുഞ്ഞിനെ കൂടുതൽ ചോദ്യം ചെയ്യണമെന്നും സർക്കാർ കോടതിയെ അറിയിച്ചു.

പാലാരിവട്ടം പാലം അഴിമതി കേസിൽ തനിക്ക് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണവുമായി പൂർണമായി സഹകരിക്കുന്നുണ്ടെന്ന് ഇബ്രാഹിംകുഞ്ഞ് കോടതിയെ അറിയിച്ചു.

ആശുപത്രിയിലാണെന്ന് അറിയിച്ചിട്ടും പോലീസ് വീട്ടിൽ തെരച്ചിൽ നടത്തിയെന്നുമായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ പരാതി. ജാമ്യം അനുവദിക്കണമെന്ന ആവശ്യത്തില്‍ നിങ്ങൾ സ്വമേധയാ തെരഞ്ഞെടുത്ത ആശുപത്രിയും ഡോക്ടറും അല്ലേ, അവിടെ തുടരുന്നതിൽ എന്താണ് ബുദ്ധിമുട്ടെന്ന് കോടതി വാദത്തിനിടെ ചോദിച്ചു.

]]>
പാലാരിവട്ടം കേസിൽ നിർണായക നീക്കവുമായി വിജിലൻസ്; ഇബ്രാഹിംകുഞ്ഞിന്‍റെ വീട്ടിലെത്തി https://malayalees.ch/vigilance-team-in-ebrahim-kunju-home/ Wed, 18 Nov 2020 04:51:57 +0000 https://malayalees.ch/?p=35295 പാലാരിവട്ടം പാലം അഴിമതി കേസിൽ നിർണായക നീക്കവുമായി വിജിലൻസ്. വിജിലൻസ് സംഘം രാവിലെ ഇബ്രാഹിംകുഞ്ഞിന്റെ ആലുവയിലെ വീട്ടിലെത്തി. വീണ്ടും ചോദ്യം ചെയ്യാനായാണ് എത്തിയതെന്നാണ് വിജിലൻസ് വിശദീകരണം. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വീടിനുള്ളില്‍ പരിശോധന നടത്തുകയാണ്.

10 അംഗ വിജിലന്‍സ് സംഘമാണ് എത്തിയത്. ഇബ്രാഹിംകുഞ്ഞ് വീട്ടില്‍ ഇല്ല. ആശുപത്രിയിലാണെന്നാണ് കുടുംബം വിജിലന്‍സിനെ അറിയിച്ചത്. വിജിലന്‍സിലെ ഒരു സംഘം മരടിലെ ആശുപത്രിയിലേക്ക് പോയി.

ഇതിന് മുന്‍പ് വിജിലന്‍സ് സംഘം ഇബ്രാഹിംകുഞ്ഞിനെ വിശദമായി ചോദ്യംചെയ്തിരുന്നു. പാലാരിവട്ടം കേസില്‍ അഞ്ചാം പ്രതിയാണ് ഇബ്രാഹിംകുഞ്ഞ്. കേസില്‍ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി ഒ സൂരജ് അറസ്റ്റിലായിരുന്നു. ഇന്ന് വിജിലന്‍സ് വന്നത് കസ്റ്റഡിയില്‍ എടുക്കാനാണോ എന്ന് വ്യക്തമല്ല. സ്ത്രീകള്‍ മാത്രമേ വീട്ടിലുള്ളൂ എന്നതിനാല്‍ വനിതാ പൊലീസ് എത്തിയ ശേഷമാണ് വിജിലന്‍സ് സംഘം വീടിനുള്ളില്‍ പ്രവേശിച്ചത്.

പാലാരിവട്ടം പാലം നിർമാണത്തിന് മുൻകൂർ പണം നൽകിയത് മന്ത്രിയുടെ ഉത്തരവിൻമേലാണെന്നാണ് പാലം നിർമാണ അഴിമതിക്കേസിൽ അറസ്റ്റിലായ ടി.ഒ സൂരജ് വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇബ്രാഹംകുഞ്ഞിനെ വിജിലൻസ് പ്രതി ചേർത്തത്. ഫെബ്രുവരിയിൽ മൂന്ന് വട്ടം വിജിലൻസ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു.

]]>
പാലാരിവട്ടം മേൽപ്പാലം പൊളിക്കൽ നടപടി തിങ്കളാഴ്ച തുടങ്ങും https://malayalees.ch/palarivattom-bridge-destroyed-process-start-on-monday/ Sat, 26 Sep 2020 12:28:13 +0000 https://malayalees.ch/?p=32391 പാലാരിവട്ടം മേൽപ്പാലത്തിന്റെ പൊളിക്കൽ നടപടി തിങ്കളാഴ്ച തുടങ്ങും. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയും ഡിഎംആർസിയും നടത്തിയ സംയുക്തയോഗത്തിലാണ് തീരുമാനം. പാലം പൊളിച്ച ഉടൻ പുനഃനിർമാണം തുടങ്ങാനാണ് ഡിഎംആർസിയുടെ നീക്കം.

പാലാരിവട്ടം മേൽപ്പാലം പുനഃനിർമിക്കുന്നതിന് മുന്നോടിയായുള്ള പൊളിക്കൽ നടപടികളാണ് തിങ്കളാഴ്ച തുടങ്ങുന്നത്. പാലത്തിന്റെ ടാർ കട്ടിംഗ് ജോലികളാണ് ആദ്യം നടക്കുക. ഉപരിതലത്തിലെ ടാർ നീക്കം ചെയ്യാൻ ഒരാഴ്ച വേണ്ടിവരും. പിന്നീടാകും പാലത്തിന്റെ കോൺക്രീറ്റ് ഭാഗങ്ങൾ പൊളിക്കുക. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കാണ് പൊളിക്കാനുള്ള കരാർ. ഇക്കാര്യങ്ങൾ തീരുമാനിക്കാൻ ഊരാളുങ്കൽ സൊസൈറ്റിയും ഡിഎംആർസിയും സംയുക്തയോഗം ചേർന്നു.

ഗതാഗതത്തെ ബാധിക്കാത്ത രീതിയിൽപകലും രാത്രിയുമായിട്ടാകും പൊളിക്കൽ നടപടികൾ നടക്കുക. എട്ട് മാസത്തിനുള്ളിൽ പാലം പണി പൂർത്തിയാക്കുമെന്ന് ഡിഎംആർസി നേരത്തെ അറിയിച്ചിരുന്നു. ഇ.ശ്രീധരനാണ് പാലത്തിന്റെ പുനഃനിർമാണത്തിന് മേൽനോട്ടം വഹിക്കുക. ഇതിനായി പതിനെട്ട് കോടിയോളം രൂപ ചിലവാണ് പ്രതീക്ഷിക്കുന്നത്. മറ്റ് പാലങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾക്ക് നൽകിയിട്ടുള്ള തുകയിൽ ബാക്കിവന്ന പണത്തിൽ നിന്ന് പാലം നിർമിക്കാമെന്നാണ് ഇ.ശ്രീധരൻ സർക്കാരിന് നൽകിയ കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.

]]>
പാലാരിവട്ടം പാലം ഡിഎംആർസി നിർമിക്കുന്നത് സൗജന്യമായി https://malayalees.ch/palarivattom-over-bridge-dmrc-builds-for-free/ Thu, 24 Sep 2020 05:25:14 +0000 https://malayalees.ch/?p=32264 പാലാരിവട്ടം പാലം ഡിഎംആർസി നിർമിക്കുന്നത് സൗജന്യമായി. ഇക്കാര്യം ഇ.ശ്രീധരൻ സർക്കാരിനെ അറിയിച്ചു. സർക്കാർ മുമ്പ് നൽകിയ കരാറുകളിലെ മിച്ച തുക ബാങ്കിലുണ്ട്. ഇതുപയോഗിച്ച് നിർമ്മാണം നടത്തും. 17.4 കോടി രൂപയാണ് മിച്ചമുള്ളത്.

നിർമാണത്തിന്റെ പ്രവർത്തനം ഇ.ശ്രീധരൻ ഏറ്റെടുക്കണമെന്ന് പറഞ്ഞ് സർക്കാർ അദ്ദേഹവുമായി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം. 40 കോടി രൂപ ചെലവഴിച്ച് പണിത പാലം മാസങ്ങൾക്കകം തന്നെ പൊളിച്ച് പുതിയ പാലം പണിയേണ്ട സ്ഥിതിയാണ് പാലാരിവട്ടത്ത്. ഈ പശ്ചാത്തലത്തിൽ ഡിഎംആർസിയുടെ പുതിയ നീക്കം സർക്കാരിന് ആശ്വാസമാവുകയാണ്.

കഴിഞ്ഞ ദിവസമാണ് പാലാരിവട്ടം പാലം പൊളിച്ച് പണിയാൻ സുപ്രിംകോടതി ഉത്തരവിടുന്നത്. ജസ്റ്റിസ് ആർ.എസ് നരിമാൻ അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി. ഹൈക്കോടതിയിലെ ഹർജി ആറ് മാസത്തിനകം തീർപ്പാക്കണമെന്നും ജനതാത്പര്യമനുസരിച്ച് പാലം പണി വേഗത്തിൽ പൂർത്തിയാക്കണമെന്നുമായിരുന്നും സുപ്രിംകോടതി ഉത്തരവിട്ടു.

പാലം ഭാരപരിശോധന നടത്താൻ കഴിയാത്ത വിധം അപകടാവസ്ഥയിലാണെന്ന വാദം ശരിവച്ചുകൊണ്ടാണ് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്. ഐഐടി ചെന്നൈ, ഇ ശ്രീധരൻ എന്നിവർ നൽകിയ റിപ്പോർട്ടിൽ പാലം പുതുക്കി പണിതാൽ നൂറ് വർഷത്തെ ആയുസ് ഉറപ്പ് നൽകുന്നുണ്ട്. ഇതും അറ്റോണി ജനറൽ കെകെ വേണുഗോപാൽ സുപ്രിംകോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെ പാലം പണി ഏറ്റെടുക്കാൻ ഇ.ശ്രീധരൻ സന്നധത അറിയിച്ചു.

]]>
പാലാരിവട്ടം പാലം പൊളിച്ച് പണിയണം : സുപ്രിംകോടതി https://malayalees.ch/sc-orders-palarivattom-over-bridge-re-construction/ Tue, 22 Sep 2020 13:04:09 +0000 https://malayalees.ch/?p=32183 പാലാരിവട്ടം പാലം പൊളിച്ചു പുതിയത് പണിയാൻ സുപ്രിംകോടതി ഉത്തരവ്. സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചു. ജസ്റ്റിസ് ആർ.എസ് നരിമാൻ അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി. ഹൈക്കോടതിയിലെ ഹർജി ആറ് മാസത്തിനകം തീർപ്പാക്കണമെന്നും ജനതാത്പര്യമനുസരിച്ച് പാലം പണി വേഗത്തിൽ പൂർത്തിയാക്കണമെന്നുമായിരുന്നും സുപ്രിംകോടതി ഉത്തരവിട്ടു.

പാലം ഭാരപരിശോധന നടത്താൻ കഴിയാത്ത വിധം അപകടാവസ്ഥയിലാണെന്ന വാദം ശരിവച്ചുകൊണ്ടാണ് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്. വൈറ്റില-കുണ്ടന്നൂർ പാലം ഉടൻ തന്നെ കമ്മീഷൻ ചെയ്യും. ഈ പശ്ചാത്തലത്തിൽ ഗതാഗത കുരുക്കുണ്ടാകുമെന്നും അതുകൊണ്ട് തന്നെ വേഗത്തിൽ പണി പൂർത്തിയാക്കണമെന്ന് സുപ്രിംകോടതി പറഞ്ഞു. പാലം അഴിമതി വിഷയത്തിൽ സുപ്രിംകോടതി കടന്നില്ല. പാലം പൊളിച്ചു പണിയണം എന്ന വിഷയത്തിൽ ഊന്നിനിന്നുകൊണ്ടായിരുന്നു സുപ്രിംകോടതിയുടെ വിധി. ഐഐടി ചെന്നൈ, ഇ ശ്രീധരൻ എന്നിവർ നൽകിയ റിപ്പോർട്ടിൽ പാലം പുതുക്കി പണിതാൽ നൂറ് വർഷത്തെ ആയുസ് ഉറപ്പ് നൽകുന്നുണ്ട്. ഇതും അറ്റോണി ജനറൽ കെകെ വേണുഗോപാൽ സുപ്രിംകോടതിയിൽ സമർപ്പിച്ചിരുന്നു.

നേരത്തെ ഭാരപരിശോധന വേണമെന്ന കിറ്റ്‌കോ വാദം ആർഡിഎസ് കമ്പനിയെ സഹായിക്കാനെന്ന് സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ ആരോപിച്ചിരുന്നു. കിറ്റ്‌കോയുടെ ശ്രമം ക്രിമിനൽ കേസ് അന്വേഷണം തടസപ്പെടുത്താനാണെന്നും സിവിൽ, ക്രിമിനൽ കുറ്റങ്ങൾ ഒഴിവാക്കാൻ കിറ്റ്‌കോയും കരാർ കമ്പനിയും ഒത്തുകളിക്കുന്നുവെന്നും സർക്കാർ ആരോപിക്കുന്നു. ഭാരപരിശോധന നടത്തേണ്ടത് മേൽപ്പാലം കമ്മീഷൻ ചെയ്ത ശേഷമല്ല. മേൽപ്പാലത്തിന്റെ സുരക്ഷാ ഉറപ്പാക്കാനുള്ള ഒരു വഴി മാത്രമാണ് ഭാരപരിശോധനയെന്നും സുപ്രിംകോടതിയിൽ സമർപ്പിച്ച മറുപടിയിൽ സംസ്ഥാന സർക്കാർ പറയുന്നു. ഭാരപരിശോധനയെ അനുകൂലിച്ച് കിറ്റ്‌കോ നേരത്തെ സത്യവാങ്മൂലം നൽകിയിരുന്നു. ഇതിന് മറുപടിയായാണ് സർക്കാർ വാദം.

]]>