Palakkad – malayalees.ch https://malayalees.ch Malayalam Online News Portal Sat, 10 Feb 2024 07:13:01 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Palakkad – malayalees.ch https://malayalees.ch 32 32 ’55 പോയിന്റുകൾ 170 ക്യാമറകൾ’; പാലക്കാട് നഗരം ഇനി പൂര്‍ണ്ണമായും ക്യാമറാ നിരീക്ഷണത്തിലാകും https://malayalees.ch/palakkad-cctv-camera-on-roads/ Sat, 10 Feb 2024 07:12:37 +0000 https://malayalees.ch/?p=96205 പാലക്കാട് നഗരം ഇനി പൂര്‍ണ്ണമായും ക്യാമറാ നിരീക്ഷണത്തിലാകും. രാജ്യത്ത് തന്നെ ആദ്യമായാകും ഒരു നഗരസഭ മുൻകൈയെടുത്ത് നഗരത്തെ ക്യാമറ നിരീക്ഷണത്തിലാകുന്നത്. ഈ മാസം മുതൽ തന്നെ ക്യാമറകൾ പ്രവർത്തിച്ചുതുടമെന്നാണ് നാഗസഭ അധികൃതർ അറിയിക്കുന്നത്. പരീക്ഷണ നിരീക്ഷണം തുടങ്ങി. നഗരപരിധിയിൽ പ്രധാനപ്പെട്ട ജംക്‌ഷനുകൾ, റോഡ്, ഓഫിസ്, കോളനികൾ ഉൾപ്പെടെ 55 പോയിന്റുകളായി 170 ക്യാമറകളാണു സ്ഥാപിച്ചിട്ടുള്ളത്.

ഇതിൽ നിന്നുള്ള നിരീക്ഷണ ദൃശ്യങ്ങൾ ജില്ലാ പൊലീസ് ഓഫിസിലെ കൺട്രോൾ റൂമിൽ തൽക്ഷണം കാണാനാകും. നഗരസഭാ അതിർത്തിക്കപ്പുറം ചന്ദ്രനഗർ ദേശീയപാത വരെ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ക്യാമറ സ്ഥാപിക്കുന്നതിന്റെ പ്രവൃത്തികൾ പൂർത്തീകരണ ഘട്ടത്തിലാണെന്നും ഈ മാസം തന്നെ പദ്ധതി നഗരത്തിനു സമർപ്പിക്കുമെന്നും നഗരസഭ ഉപാധ്യക്ഷൻ ഇ.കൃഷ്ണദാസ് അറിയിച്ചു.

നഗര സുരക്ഷയും കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസിന് ഏറെ സഹായകരമാകുന്ന പദ്ധതികൂടിയാണിത്. ശേഖരിക്കുന്ന ദൃശ്യങ്ങൾ 2 മാസം വരെ സൂക്ഷിക്കാനുള്ള സംവിധാനവും ഉണ്ട്. രാത്രി നിരീക്ഷണവും സാധ്യമാണ്. പൊലീസ് സുരക്ഷയ്ക്കു പുറമെ നഗരത്തിലെ മാലിന്യം തള്ളൽ ഉൾപ്പെടെയുള്ള സാമൂഹിക പ്രശ്നങ്ങൾക്കും ഇതോടെ ഒരു പരിധി വരെ പരിഹാരമാകും.

മാലിന്യം തള്ളുന്നവരെ കണ്ടെത്താനുമാകും.പദ്ധതി പ്രാവർത്തികമാകുന്നതോടെ പൂർണമായും ക്യാമറ നിരീക്ഷണമുള്ള നഗരമായി പാലക്കാട് മാറും.അത്യാവശ്യ ഘട്ടങ്ങളിൽ സ്വകാര്യ സിസിടിവി ദൃശ്യങ്ങളെയാണ് പൊലീസ് ഇപ്പോൾ ആശ്രയിക്കുന്നത്.

]]>
സപ്ലൈകോ സൂപ്പർമാർക്കറ്റിൽ മോഷണം; സിവിൽ സർവീസ് മത്സരാർത്ഥിയും കൂട്ടുപ്രതിയും അറസ്റ്റിൽ https://malayalees.ch/theft-at-supplyco-supermarket-civil-service-contestant-and-co-accused-arrested/ Sat, 06 Jan 2024 05:03:17 +0000 https://malayalees.ch/?p=94150 പാലക്കാട് വടക്കാഞ്ചേരിയിലെ സപ്ലൈകോ സൂപ്പർമാർക്കറ്റിൽ മോഷണം നടത്തിയ കേസിൽ സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന യുവാവ് ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. വണ്ടാഴി കിഴക്കേത്തറ സ്വദേശി ഹരിദാസിനെയും, മലമ്പുഴ കണയങ്കാവ് സ്വദേശി സന്തോഷിനെയുമാണ് വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

വടക്കഞ്ചേരിയിലെ സപ്ലൈക്കോ സൂപ്പർമാർക്കറ്റിൽ നിന്ന് രണ്ട് തവണയാണ് ഇവർ മോഷണം നടത്തിയത്. കഴിഞ്ഞ കൊല്ലം മാർച്ച് 11നും ജൂൺ 26 നുമായിരുന്നു മോഷണം. ആദ്യം രണ്ട് ലക്ഷത്തിലധികം രൂപയും, രണ്ടാം തവണ 1500 രൂപയുമാണ് കവർന്നത്. സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന ഹരിദാസാണ് മോഷണത്തിന് പിന്നിലെ സൂത്രധാരൻ.

പെട്ടന്ന് പണമുണ്ടാക്കാനുള്ള ആഗ്രഹമാണ് ഇയാളെ മോഷണത്തിന് ഇറങ്ങാൻ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഭാര്യയെ വെട്ടിയ കേസിലെ പ്രതിയാണ് കണയങ്കാവ് സ്വദേശി സന്തോഷ്.

]]>
16 വയസുകാരിയെ പീഡിപ്പിച്ച കേസിൽ സിപിഐഎം നേതാവ് പിടിയിൽ https://malayalees.ch/pocso-case-cpim-leader-arrest/ Mon, 27 Nov 2023 06:10:32 +0000 https://malayalees.ch/?p=91805 പോക്സോ കേസിൽ സിപിഐഎം നേതാവ് പിടിയിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിലാണ് 16 വയസുകാരിയെ പീഡിപ്പിച്ച കേസിൽ
സിപിഐഎം നേതാവും ഡിവൈഎഫ്ഐ ചെർപ്പുളശ്ശേരി മുൻ ബ്ലോക്ക്‌ കമ്മറ്റി അംഗവുമായ കെ.അഹമ്മദ് കബീനെ പൊലീസ് പിടികൂടിയത്.

ഇന്നലെ വൈകീട്ടാണ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. പെൺകുട്ടിയും കുടുംബവുമാണ് പോലീസിൽ പരാതി നൽകിയത്. പരാതിയിൽ കഴമ്പുണ്ടെന്ന് വ്യക്തമായതോടെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഉടൻ അറസ്റ്റ് രേഖപ്പെടുത്തും.

]]>
പാലക്കാട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു https://malayalees.ch/palakkad-husband-killed-wife/ Tue, 07 Nov 2023 04:49:29 +0000 https://malayalees.ch/?p=90689 പാലക്കാട് നല്ലേപ്പിള്ളിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. മാണിക്കകത്ത് കളം സ്വദേശി ഊർമിള(32) ആണ് മരിച്ചത്. ജോലിക്ക് പോവുമ്പോഴായിരുന്നു ആക്രമണം. പരുക്കേറ്റ ഊർമിളയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് ഒളിവിലാണ്. ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇരുവരും തമ്മിൽ കഴിഞ്ഞ ഏതാനും മാസങ്ങളിലായി പ്രശ്നങ്ങളുണ്ടായിരുന്നു. ഇരുവരും രണ്ട് വീടുകളിലാണ് കഴിഞ്ഞിരുന്നത്.

]]>
പാലക്കാട് വാഹനാപകടത്തില്‍ ഒരു മരണം https://malayalees.ch/palakkad-accident-one-death/ Fri, 27 Oct 2023 04:44:31 +0000 https://malayalees.ch/?p=90147 പാലക്കാട് മുട്ടിക്കുളങ്ങരയില്‍ ലോറിയും ഓമ്‌നി വാനും കൂട്ടിയിടിച്ച് അപകടം. ഒരാള്‍ മരിച്ചു. കാരാകുറിശ്ശി സ്വദേശി മുബാരിം ആണ് മരിച്ചത്. എതിരെ വന്ന വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. മുട്ടിക്കുളങ്ങര വല്ലിക്കോട് ജംഗ്ഷനില്‍ വെച്ചാണ് സംഭവം. അമിതവേഗതയാണ് അപകടകാരണം.

]]>
പാലക്കാട് പന്നിയെ തടയാനായി സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു https://malayalees.ch/palakkad-pig-trap-housewife-shocked-death/ Wed, 04 Oct 2023 10:52:22 +0000 https://malayalees.ch/?p=88893 പാലക്കാട് പന്നിയെ തടയാനായി സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കരൂർ പുത്തൻ പുരയ്ക്കൽ ഗ്രേസിയാണ് (56) മരിച്ചത്. വീടിനോട് ചേർന്ന സ്വന്തം കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീട്ടിലേക്കുള്ള കണക്ഷൻ നേരിട്ട് കൊടുക്കുകയായിരുന്നു എന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ അറിയിച്ചു.

ഗ്രേസി തനിച്ചാണ് ഈ വീട്ടിൽ താമസം. രാവിലെ മീൻ വിൽക്കാൻ വന്ന ആൾ മൃതദേഹം കാണുകയും അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു. മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. മൃതദേഹത്തിന് ഒരു ദിവസം പഴക്കമുണ്ടെന്നാണ് വിവരം.

]]>
കേസ് പിൻവലിക്കണം; മോഷണക്കേസിൽ ആളുമാറി അറസ്റ്റ് ചെയ്ത ഭാരതിയമ്മക്ക് പൊലീസ് ഭീഷണി https://malayalees.ch/kerala-police-threatening-bharathiyamma-palakkad/ Sat, 09 Sep 2023 05:07:07 +0000 https://malayalees.ch/?p=87480 മോഷണക്കേസിൽ പൊലീസ് ആളുമാറി അറസ്റ്റ് ചെയ്ത ഭാരതിയമ്മയ്ക്ക് പൊലീസിന്റെ ഭീഷണി. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഭീഷണിയെന്ന് സഹോദരൻ വ്യക്തമാക്കി. വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ പരാതിയില്ലെന്ന് എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടെന്ന് സഹോദരന്‍ പറയുന്നു. ഡിജിപിക്ക് പരാതി നൽകി സഹോദരൻ.(kerala police threatening bharathiyamma palakkad)

എന്നാൽ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് പൊലീസ് ആരോപണം തള്ളി. കേസ് പിൻവലിക്കാനുള്ള നടപടി തുടങ്ങിയത് ഭാരതിയമ്മയുടെ ആവശ്യപ്രകാരമെന്ന് വിശദീകരണം. തന്നെ അകാരണമായി അറസ്റ്റ് ചെയ്ത് കോടതി കയറ്റിയ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭാരതിയമ്മ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് ഭീഷണി.

1998ല്‍ എടുത്ത കേസിലാണ് ഭാരതിയമ്മ കഴിഞ്ഞമാസം കുറ്റവിമുക്തയായത്. വെണ്ണക്കര സ്വദേശിയായ രാജഗോപാലിന്റെ വീട്ടില്‍ ജോലിക്കെത്തിയ സ്ത്രീക്കെതിരെ ചുമത്തിയ കേസാണ് ഭാരതിയമ്മയെ കുടുക്കിയത്. ഇനി ജോലിക്ക് വരേണ്ടതില്ലെന്ന് പറഞ്ഞതില്‍ പ്രതിഷേധിച്ച് വീട്ടുജോലിക്കാരി വീട്ടിലെ ചെടിച്ചട്ടിയും ജനല്‍ചില്ലും തകര്‍ത്തു, അസഭ്യം വിളിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വീട്ടുടമയായ രാജഗോപാല്‍ പാലക്കാട് സൗത്ത് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പൊലീസ് അറസ്റ്റ് ചെയ്ത സമയത്ത് ഭാരതിയമ്മ എന്നായിരുന്നു വീട്ടുജോലിക്കാരി നല്‍കിയിരുന്ന പേര്. വീട്ടുപേര് യഥാര്‍ത്ഥ ഭാരതിയമ്മയുടേതും നല്‍കി. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ വീട്ടുജോലിക്കാരി ഒളിവില്‍ പോയി. കേസ് അന്വേഷിച്ച പൊലീസ് 20 വര്‍ഷത്തിന് ശേഷം വീട്ടുവിലാസത്തില്‍ ഭാരതിയമ്മയെ അന്വേഷിച്ചെത്തി. ചെയ്യാത്ത കുറ്റത്തിന് ഭാരതിയമ്മയ്ക്ക് പിറ്റേന്ന് കോടതിയില്‍ ഹാജരാകേണ്ടി വന്നു.

നാലു വര്‍ഷത്തിനിടയ്ക്ക് മൂന്നും നാലും തവണ കോടതി കയറിയിറങ്ങിയെന്നും ഭാരതിയമ്മ പറയുന്നു. പ്രതിയുടെ പേര് ഭാരതിയമ്മ എന്നാണെന്നും ഒരേ വിലാസമാണെന്നുമാണ് പാലക്കാട് സൗത്ത് പൊലീസ് പറയുന്നത്.

]]>
പാലക്കാട് കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് സഹോദരിമാർ മുങ്ങിമരിച്ചു https://malayalees.ch/3-sisters-drowned-dead-palakkad/ Wed, 30 Aug 2023 11:22:47 +0000 https://malayalees.ch/?p=86971 പാലക്കാട് കുളത്തിൽ കുളിക്കാനിറങ്ങിയ സഹോദരിമാർ മുങ്ങിമരിച്ചു. പാലക്കാട് മണ്ണാർക്കാട് കോട്ടോപ്പാടത്താണ് മൂന്നു സഹോദരികൾ മുങ്ങി മരിച്ചത്. കോട്ടോപ്പാടം പെരുങ്കുളത്തിൽ കുളിക്കാൻ ഇറങ്ങിയവരാണ് മരിച്ചത്. റിൻഷി (18), നിഷിത (26), റമീഷ (23) എന്നിവർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു അപകടം. അതിഥി തൊഴിലാളികളാണ് ഇവരെ പുറത്തെത്തിച്ചത്. ഫയര്‍ഫോഴ്സ് വരുന്നതിന് മുന്‍പേ ഇവരെ അതിഥി തൊഴിലാളികൾ പുറത്തെത്തിച്ചിരുന്നു. മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

]]>
പാലക്കാട് 5 ദിവസം പ്രായമായ കുഞ്ഞിന് അധിക വാക്‌സിൻ നൽകി; കുഞ്ഞ് തീവ്ര പരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിൽ; നഴ്‌സിന് സസ്‌പെൻഷൻ https://malayalees.ch/palakkad-5-days-old-newborn-baby-given-additional-vaccine-nurse-suspended/ Fri, 18 Aug 2023 05:09:56 +0000 https://malayalees.ch/?p=86367 പാലക്കാട് 5 ദിവസം പ്രായമായ കുഞ്ഞിന് അധിക വാക്‌സിൻ നൽകിയ സംഭവത്തിൽ നഴ്‌സിന് സസ്‌പെൻഷൻ. പിരായിരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്‌സ് ചാരുലതയെയാണ് സസ്‌പെൻഡ് ചെയ്തത് . ആരോഗ്യ വകുപ്പ് ഡയറക്ടറാണ് ഉത്തരവിറക്കിയത് . നിർദ്ദേശിച്ചതിലും കൂടുതൽ വാക്‌സിൻ ഇവർ കുഞ്ഞിന് നൽകുകയായിരുന്നു.

ബിസിജി വാക്‌സിൻ എടുക്കുന്നതിനായി പിരായിരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിയ നാദിർഷാ – സിബിനിയാ ദമ്പതികളുടെ കുഞ്ഞിനാണ് അധികവാക്‌സിൻ നൽകിയത്. അഞ്ചാം ദിവസത്തെ വാക്‌സിനെ കുറിച്ച് അറിയിച്ചെങ്കിലും നഴ്‌സ് ചാരുലതയുടെ ഭാഗത്ത് നിന്നും ഉണ്ടായത് രൂക്ഷമായ പ്രതികരണമാണെന്ന് ഇവർ പറയുന്നു. തുടർന്ന് കയ്യിലെടുക്കേണ്ട കുത്തിവെപ്പിന് പുറമേ രണ്ട് കാലുകളിലും നഴ്‌സ് കുത്തിവെപ്പെടുത്തു. രണ്ട് തരം തുള്ളിമരുന്നും കുഞ്ഞിന് നൽകി. ഇതിൽ സംശയം തോന്നിയ കുടുംബം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ സീനിയർ ഡോക്ടറോട് വിവരം പറഞ്ഞതോടെയാണ് വലിയ പിഴവ് തിരിച്ചറിഞ്ഞത്.

ഉടൻ കുഞ്ഞിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. കടുത്ത പനി അനുഭവപ്പെട്ട കുട്ടി തീവ്ര പരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.കുഞ്ഞിന്റെ ആരോഗ്യ നില തൃപ്തികരമാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ നൽകിയ കുറിപ്പിൽ അധികമായി 5 വാക്‌സിൻ നൽകിയ കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കുഞ്ഞ് ചികിത്സയിൽ കഴിയുന്ന ജില്ലാ ആശുപത്രിയിൽ നിന്നും പിഴവ് ശരിവെക്കുന്ന റിപ്പോർട്ടും ഡിഎംഒയ്ക്ക് കൈമാറിയിട്ടുണ്ട്.

]]>
അട്ടപ്പാടിയിലും നെല്ലിയാമ്പതിയിലും ഒറ്റയാനയുടെ പരാക്രമം; രാത്രികാല പെട്രോളിംഗ് ശക്തമാക്കി വനംവകുപ്പ് https://malayalees.ch/elephant-attack-in-attapadi/ Sat, 05 Aug 2023 06:57:23 +0000 https://malayalees.ch/?p=85677 പാലക്കാട് അട്ടപ്പാടിയിലും നെല്ലിയാമ്പതിയിലും ഇറങ്ങി ഒറ്റയാനയുടെ പരാക്രമം.നെല്ലിയാമ്പതിയില്‍ ചില്ലികൊമ്പനും അട്ടപ്പാടിയില്‍ കഴിഞ്ഞ ദിവസം വാഹനം തകര്‍ത്ത ഒറ്റയാനയുമാണ് ഇറങ്ങിയത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രണ്ടിടങ്ങളിലും ആനകള്‍ ഇറങ്ങുന്നത്. അട്ടപ്പാടിയില്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ ആറംഗ കുടുംബം സഞ്ചരിച്ച വാഹനം തകര്‍ത്ത അതേ ഒറ്റയാനാണ് പരിപ്പന്തറ ഊരിലും എത്തിയത്.

ഒരു മണിക്കൂറോളം മേഖലയില്‍ നിലയുറപ്പിച്ച ഒറ്റയാനെ വനംവകുപ്പും നാട്ടുകാരും ചേര്‍ന്നാണ് കാടുകയറ്റിയത്.ഒറ്റയാന്‍ ഈ പ്രദേശത്ത് വന്‍ കൃഷി നാശമടക്കം ഉണ്ടാകകിയതായാണ് നാട്ടുകാരുടെ പരാതി.നെല്ലിയാമ്പതിയില്‍ നടുറോഡില്‍ അടക്കം സ്ഥിരം സന്ദര്‍ശകനായി കുപ്രസിദ്ധി നേടിയ ചില്ലിക്കൊമ്പനാണ് എത്തിയത്.

സര്‍ക്കാരിന്റെ ഓറഞ്ച് ഫാമില്‍ കയറിയ ചില്ലിക്കൊമ്പന്‍ വ്യാപക നാശനഷ്ടങ്ങളാണുണ്ടാക്കിയത്.ഒടുവില്‍ ഫാമിലെ തൊഴിലാളികളും വനം വകുപ്പും ചേര്‍ന്നാണ് കൊമ്പനെ ഓടിച്ചത്. നാല് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ചില്ലികൊമ്പന്‍ ഇറങ്ങുന്നത്. കഴിഞ്ഞദിവസം സീതാര്‍കുണ്ടിലെ വീടുകളോട് ചേര്‍ന്നും കൊമ്പന്‍ പ്രത്യക്ഷപ്പെട്ട് വ്യാപക നാശം വരുത്തിയിരുന്നു. ഒറ്റയാന ഇറങ്ങുന്നത് പതിവായതോടെ രാത്രികാല പെട്രോളിംഗ് ശക്തമാക്കാനാണ് വനം വകുപ്പിന്റെ തീരുമാനം.

]]>