pala – malayalees.ch https://malayalees.ch Malayalam Online News Portal Wed, 18 Jan 2023 10:03:33 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png pala – malayalees.ch https://malayalees.ch 32 32 നടുറോഡില്‍ പെണ്‍കുട്ടിയെ കാര്‍ ഇടിച്ചുതെറിപ്പിച്ചു; നിര്‍ത്താതെ പോയ വാഹനം കണ്ടെത്താനാകാതെ പൊലീസ് https://malayalees.ch/girl-was-hit-by-car-in-middle-of-the-road/ Wed, 18 Jan 2023 10:03:08 +0000 https://malayalees.ch/?p=74641 കോട്ടയം പാലായില്‍ പെണ്‍കുട്ടിയെ കാറിടിച്ച് തെറിപ്പിച്ചു. കടുത്തുരുത്തി ആയാംകുടി സ്വദേശി സ്‌നേഹ ഓമനക്കുട്ടനാണ് പരുക്കേറ്റത്. ഇന്നലെയാണ് സംഭവം. അപകടത്തില്‍ പെണ്‍കുട്ടിയുടെ കൈയ്ക്ക് പൊട്ടലുണ്ട്. നടുറോഡില്‍ സ്‌നേഹയെ കാറിടിച്ച് തെറിപ്പിച്ച ശേഷം കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടും വാഹനം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

ഇന്നലെ ഉച്ചയ്ക്ക് പാലാ ബൈപാസിനോട് ചേര്‍ന്നുള്ള ജംഗ്ഷനിലാണ് സംഭവമുണ്ടായത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ എതിര്‍ഭാഗത്ത് നിന്ന് വന്ന കാര്‍ പെണ്‍കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പെണ്‍കുട്ടി നിലത്തുവീണെങ്കിലും വാഹനം നിര്‍ത്താതെ പോയി. ഇവരെ ആദ്യം പാലായിലെ ജനറല്‍ ആശുപത്രിയിലെത്തിച്ചു. വൈകുന്നേരത്തോടെ ബന്ധുക്കള്‍ എത്തിയ ശേഷമാണ് പൊലീസില്‍ പരാതി നല്‍കിയത്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് ബന്ധുക്കള്‍ നേരിട്ടാണ് പരാതി നല്‍കിയത്. ഇന്നലെ തന്നെ പൊലീസ് കേസെടുത്തെങ്കിലും ഇടിച്ച കാര്‍ കണ്ടെത്താനായില്ല.

]]>
ബസ്റ്റാന്‍ഡില്‍ കുളി സമരം; കുളിച്ചു പ്രതിഷേധിച്ച് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് https://malayalees.ch/pala-congress-constituency-presidents-bath-protest/ Tue, 15 Nov 2022 04:12:27 +0000 https://malayalees.ch/?p=71281 പാലാ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡിലെ മേല്‍ക്കൂരയിലെ ചോര്‍ച്ചയ്‌ക്കെതിരെ കുളിച്ചു പ്രതിഷേധിച്ച് കോണ്‍ഗ്രസ് പാലാ മണ്ഡലം പ്രസിഡണ്ട് തോമസ് ആര്‍ വി ജോസ്. തിങ്കളാഴ്ച വൈകിട്ടാണ് ബസ്റ്റാന്‍ഡില്‍ കുളി സമരം അരങ്ങേറിയത്. കെഎം മാണി സ്മാരകമായി പുതുക്കി നിര്‍മ്മിച്ച കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡിലെ യാത്രക്കാരുടെ വിശ്രമ കേന്ദ്രത്തിന് സമീപമാണ് മേല്‍ക്കൂര തകര്‍ന്നു വെള്ളം അകത്തേക്ക് വീഴുന്നത്. മഴപെയ്താല്‍ യാത്രക്കാര്‍ക്ക് ഈ ഭാഗത്ത് നില്‍ക്കാന്‍ പോലും ആകാത്ത വിധം വലിയ രീതിഴില്‍ ഇങ്ങോട്ടേക്കു വെള്ളം ഒഴുകുന്നത്. നാളുകള്‍ ആയിട്ടും ഇത് പരിഹരിക്കാന്‍ നഗരസഭ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് ആയിരുന്നു മണ്ഡലം പ്രസിഡന്റിന്റെ സമരം.

]]>
എന്തു വന്നാലും പാലാ വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പൻ https://malayalees.ch/ncp-on-pala-and-kuttanad/ Sat, 02 Jan 2021 13:35:52 +0000 https://malayalees.ch/?p=37933 എന്തു വന്നാലും പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പൻ. എൻ.സി.പി ജയിച്ച ഒരു സീറ്റും ആർക്കും കൊടുക്കില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ എൻ.സി.പിയെ വേണ്ട വിധത്തിൽ പരിഗണിച്ചില്ലെന്നും മാണി സി. കാപ്പൻ പ്രതികരിച്ചു.

പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകൾ ജോസ് കെ. മാണിക്ക് നൽകാൻ എല്‍.ഡി.എഫില്‍ ധാരണയായതുമായി ബന്ധപ്പെട്ടാണ് മാണി സി. കാപ്പന്‍റെ പ്രതികരണം. ജോസ് കെ. മാണി വിഭാഗത്തിനെ മുന്നണിയിലെടുക്കുമ്പോള്‍ തന്നെ, പാലാ സീറ്റ് ഇടതുമുന്നണി അവര്‍ക്ക് കൊടുക്കും എന്ന ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. കെ. എം മാണിയുടെ അഭിമാന മണ്ഡലമാണ് പാല. പാല സീറ്റിന് ജോസിന് ലഭിക്കും എന്ന ധാരണയുടെ പുറത്താണ്, ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് വരുന്നതും. ഇടതുമുന്നണിക്കിടയില്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടില്ലെങ്കിലും സിപിഎമ്മിനും സിപിഐയ്ക്കുമിടയില്‍ ഇത് സംബന്ധിച്ച് ധാരണയായതായാണ് സൂചന.

പാലാ സീറ്റിന്‍റെ കാര്യത്തിൽ മുന്നണിയിൽ ചർച്ച നടന്നിട്ടില്ലെന്നായിരുന്നു എ. കെ ശശീന്ദ്രന്‍റെ പ്രതികരണം. മുന്നണി വിടേണ്ട സാഹചര്യം നിലവിലില്ല. എൽ.ഡി.എഫിനെ ക്ഷീണിപ്പിക്കുന്ന ഒന്നും പാർട്ടിയുടെ ഭാഗത്ത് നിന്നുണ്ടാകില്ല. സിറ്റിംഗ് സീറ്റുകൾ വിട്ടുകൊടുക്കുന്നതിനോട് യോജിപ്പില്ല. മുന്നണി വിപുലീകരിക്കുമ്പോൾ ചെറിയ നഷ്ടങ്ങൾ പാർട്ടികൾക്ക് സംഭവിക്കും. അത് സ്വാഭാവികമാണെന്നും എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

]]>
പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകൾ ജോസ് കെ. മാണിക്ക്; എന്‍.സി.പി പിളര്‍പ്പിലേക്ക് https://malayalees.ch/pala-and-kanjirapally-seat-to-jose-k-mani/ Sat, 02 Jan 2021 07:53:12 +0000 https://malayalees.ch/?p=37921 പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകൾ ജോസ് കെ. മാണിക്ക് നൽകാൻ എല്‍.ഡി.എഫില്‍ ധാരണ. കാഞ്ഞിരപ്പള്ളി സീറ്റ് സി.പി.ഐ വിട്ട് നൽകും. കാഞ്ഞിരപ്പള്ളിക്ക് പകരം കൊല്ലത്ത് ഒരു സീറ്റ് സി.പി.ഐ ആവശ്യപ്പെടും. പാലാ സീറ്റ് വിട്ടുനൽകുമ്പോൾ എൻ.സി.പിയിലെ ഒരു വിഭാഗം മുന്നണി വിടാൻ സാധ്യത.

ജോസ് കെ. മാണി വിഭാഗത്തിനെ മുന്നണിയിലെടുക്കുമ്പോള്‍ തന്നെ, പാലാ സീറ്റ് ഇടതുമുന്നണി അവര്‍ക്ക് കൊടുക്കും എന്ന ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. കെ. എം മാണിയുടെ അഭിമാന മണ്ഡലമാണ് പാല. പാല സീറ്റിന് ജോസിന് ലഭിക്കും എന്ന ധാരണയുടെ പുറത്താണ്, ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് വരുന്നതും. ഇടതുമുന്നണിക്കിടയില്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടില്ലെങ്കിലും സിപിഎമ്മിനും സിപിഐയ്ക്കുമിടയില്‍ ഇത് സംബന്ധിച്ച് ധാരണയായതായാണ് സൂചന.

പാലാ സീറ്റ് വിട്ടുനല്‍കുകയാണെങ്കില്‍ പിന്നെ മുന്നണിക്കൊപ്പം നില്‍ക്കേണ്ടതില്ലെന്ന് എന്‍സിപിയിലെ ഒരു വിഭാഗം തീരുമാനമെടുത്തിട്ടുണ്ട്. ടി പി പീതാംബരനും മാണി സി. കാപ്പനും യുഡിഎഫുമായി ഇത് സംബന്ധിച്ച് അനൌദ്യോഗിക ചര്‍ച്ചകളും നടത്തിക്കഴിഞ്ഞു. പാലയിലെ യുഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥി മാണി. സി കാപ്പന്‍ എന്ന അര്‍ത്ഥത്തിലുള്ള ചില സൂചനകളും കഴിഞ്ഞ ദിവസം പി. ജെ ജോസഫ് നല്‍കിയിരുന്നു.

എന്നാല്‍ പാലാ സീറ്റിന്‍റെ കാര്യത്തിൽ മുന്നണിയിൽ ചർച്ച നടന്നിട്ടില്ലെന്നായിരുന്നു എ. കെ ശശീന്ദ്രന്‍റെ പ്രതികരണം. മുന്നണി വിടേണ്ട സാഹചര്യം നിലവിലില്ല. എൽ.ഡി.എഫിനെ ക്ഷീണിപ്പിക്കുന്ന ഒന്നും പാർട്ടിയുടെ ഭാഗത്ത് നിന്നുണ്ടാകില്ല. സിറ്റിംഗ് സീറ്റുകൾ വിട്ടുകൊടുക്കുന്നതിനോട് യോജിപ്പില്ല. മുന്നണി വിപുലീകരിക്കുമ്പോൾ ചെറിയ നഷ്ടങ്ങൾ പാർട്ടികൾക്ക് സംഭവിക്കും. അത് സ്വാഭാവികമാണെന്നും എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

]]>
പാലായിൽ എൻ.സി.പി തന്നെ മത്സരിക്കുമെന്ന് മാണി സി.കാപ്പൻ https://malayalees.ch/mani-c-kappan-said-that-the-ncp-will-contest-in-pala/ Thu, 17 Dec 2020 08:18:43 +0000 https://malayalees.ch/?p=37093 പാലാ നിയമസഭ സീറ്റിന്‍റെ കാര്യത്തിൽ വിട്ടുവീഴ്‍ച്ചക്കില്ലെന്ന് ആവർത്തിച്ച് മാണി സി. കാപ്പൻ. സിറ്റിങ് സീറ്റായ പാലായിൽ എൻ.സി.പി തന്നെ മത്സരിക്കുമെന്ന് മാണി സി.കാപ്പൻ പറഞ്ഞു.

തനിക്ക് കിട്ടിയ ഭൂരിപക്ഷം തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ലഭിച്ചില്ല. ഇപ്പോഴത്തെ സൂചനകൾ ജോസ് കെ മാണിക്ക് അനുകൂലമല്ലെന്നും കാപ്പൻ പറഞ്ഞു.

എന്‍.സി.പിയില്‍ വോട്ട് ചോര്‍ച്ചയുണ്ടായിട്ടില്ലെന്നും കാപ്പന്‍ പറഞ്ഞു. പാലായില്‍ എല്‍.ഡി.എഫിന് ഭൂരിപക്ഷം കുറഞ്ഞു. ഭൂരിപക്ഷം എന്‍.സി.പിക്കാണ്. പാലാ നിയോജകമണ്ഡലത്തില്‍ എന്‍.സി.പിയോട് കാണിച്ചത് അനീതിയാണെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. എല്‍.ഡി.എഫിന്‍റെ കൂട്ടായ പ്രവര്‍ത്തനത്തിന്‍റെ ഫലമാണ് പാലാ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലെ വിജയം. പക്ഷെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കിട്ടിയ മേല്‍ക്കൈ ഈ തെരഞ്ഞെടുപ്പില്‍ കിട്ടിയില്ലെന്നും കാപ്പന്‍ പറഞ്ഞു.

]]>