pala constituency – malayalees.ch https://malayalees.ch Malayalam Online News Portal Wed, 10 Feb 2021 12:06:47 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png pala constituency – malayalees.ch https://malayalees.ch 32 32 ‘പാലാ ഇല്ലെങ്കില്‍ പിന്നെന്ത് ചര്‍ച്ച?’ മാണി സി കാപ്പന്‍ https://malayalees.ch/mani-c-kappan-about-leaving-ldf/ Wed, 10 Feb 2021 12:06:40 +0000 https://malayalees.ch/?p=39989 സിപിഎം മുന്നണി മര്യാദ പാലിച്ചില്ലെന്ന് പാലാ എംഎല്‍എ മാണി സി കാപ്പന്‍. അന്തിമ തീരുമാനം വെള്ളിയാഴ്ച ദേശീയ നേതൃത്വമെടുക്കും. മുന്നണി വിടുന്ന കാര്യം നിങ്ങൾക്ക് ഊഹിക്കാമല്ലോയെന്നും മാണി സി കാപ്പൻ പറഞ്ഞു.

പ്രഫുല്‍ പട്ടേല്‍ വളരെ വ്യക്തമായി പറഞ്ഞതാണല്ലോ. പാലാ ഉള്‍പ്പെടെ ഞങ്ങള്‍ മത്സരിച്ച നാല് സീറ്റുകളും തരാം എന്ന ഉറപ്പിലാണ് ഇടത് മുന്നണിയില്‍ തുടരുമെന്ന് തീരുമാനിച്ചത്. പാലാ തരാന്‍ പറ്റില്ല, പകരം വേണമെങ്കില്‍ കുട്ടനാട് തരാമെന്ന് പറഞ്ഞ സാഹചര്യത്തില്‍ ദേശീയ നേതൃത്വം തീരുമാനമെടുക്കും. അത് അവര്‍ വെള്ളിയാഴ്ച പറയും. ദേശീയ നേതൃത്വമെടുക്കുന്ന തീരുമാനം എനിക്ക് അനുകൂലമായിരിക്കുമെന്ന് ഉത്തമബോധ്യമുണ്ട്. പാലായുടെ വിഷയം അല്ലിത്. വിശ്വാസ്യതയുടെ വിഷയമാണ്. പാലാ ഉപതെരഞ്ഞെടുപ്പിന് ശേഷമാണ് ഇടത് മുന്നണിക്ക് ഉണര്‍വുണ്ടായത്. അത് സത്യമല്ലേ? ആ സീറ്റ് തോറ്റയാള്‍ക്ക് കൊടുത്ത് ജയിച്ചയാളോട് പോകാന്‍ പറഞ്ഞാല്‍ ന്യായമാണോ?

മാണി സി കാപ്പന്‍

പാലാ സീറ്റിനെ ചൊല്ലി മാണി സി കാപ്പന്‍ എല്‍ഡിഎഫുമായി ഇടഞ്ഞതിനു പിറകേ എൻസിപി പിളരുമെന്ന് ഉറപ്പായി. ടി പി പിതാംബരനും മാണി സി കാപ്പനും ഉൾപ്പെടുന്ന വിഭാഗം യുഡിഎഫിൽ ചേരും. ഞായറാഴ്ച ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയിൽ ഇരുവരും പങ്കെടുക്കും. മന്ത്രി എ കെ ശശീന്ദ്രനും അദ്ദേഹത്തെ പിന്തുണക്കുന്നവരും എല്‍ഡിഎഫില്‍ തുടരും. പാലാ സീറ്റ് നൽകില്ലെന്ന് പിണറായി വിജയൻ എൻസിപി നേതാവ് പ്രഫുൽ പട്ടേലിനെ അറിയിച്ചിരുന്നു.

]]>
‘പാലാ സീറ്റില്ലെങ്കില്‍ മറ്റ് വഴി തേടേണ്ടി വരും’: നിലപാട് കടുപ്പിച്ച് മാണി സി കാപ്പന്‍ https://malayalees.ch/mani-c-kappan-not-willing-to-hand-over-pala-seat/ Tue, 13 Oct 2020 08:55:02 +0000 https://malayalees.ch/?p=33236 പാലാ വിട്ടു കൊടുത്തുള്ള ഒരു ഒത്തുതീര്‍പ്പിനും താനില്ലെന്ന് നേതൃത്വത്തെ മാണി സി കാപ്പന്‍ അറിയിച്ചു കഴിഞ്ഞു

ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിലെത്തുമെന്ന ചര്‍ച്ചക്കിടെ പാലാ സീറ്റിന്‍റെ കാര്യത്തില്‍ സിറ്റിംഗ് എംഎല്‍എ മാണി സി കാപ്പന്‍ നിലപാട് കടുപ്പിക്കുന്നു. പാലാ സീറ്റില്ലെങ്കില്‍ മറ്റ് വഴികള്‍ തേടേണ്ടി വരുമെന്ന് മാണി സി കാപ്പന്‍ വിഭാഗം എന്‍സിപി നേതൃത്വത്തെ അറിയിച്ചു വെള്ളിയാഴ്ച കൊച്ചിയില്‍ ചേരുന്ന എന്‍സിപി ഭാരവാഹി യോഗത്തില്‍ വിഷയം ചര്‍ച്ചയ്ക്ക് വരും.

ജോസ് കെ മാണിയും കൂട്ടരും ഇടത് പാളയത്തിലെത്തിയാല്‍ പാലാ കൈവിടേണ്ടി വരുമെന്ന ആശങ്ക എന്‍സിപി നേതൃത്വത്തിനുണ്ട്. സിറ്റിങ് സീറ്റുകള്‍ കൈവിടരുതെന്ന് ദേശീയ നേതൃത്വം സംസ്ഥാന ഘടകത്തിന് നിര്‍ദേശവും നല്‍കി. പാലാ വിട്ടു കൊടുത്തുള്ള ഒരു ഒത്തുതീര്‍പ്പിനും താനില്ലെന്ന് നേതൃത്വത്തെ മാണി സി കാപ്പന്‍ അറിയിച്ചു കഴിഞ്ഞു. മാത്രമല്ല ഇതിനിടയില്‍ കോണ്‍ഗ്രസ് നേതാക്കളില്‍ ചിലരുമായി മാണി സി കാപ്പന്‍ അനൌദ്യോഗിക ആശയ വിനിമയം നടത്തുകയും ചെയ്തു. തനിക്കൊപ്പമാണ് ദേശീയ നേതൃത്വമെന്ന് കോണ്‍ഗ്രസ് നേതാക്കളെ മാണി സി കാപ്പന്‍ അറിയിച്ചു.

കോണ്‍ഗ്രസും എന്‍സിപിയിലെ പ്രശ്നങ്ങളെ വീക്ഷിച്ചു വരികയാണ്. എന്‍സിപി സംസ്ഥാന ഭാരവാഹി യോഗം സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെങ്കിലും തീരുമാനങ്ങളിലേക്ക് കടക്കില്ല. ജോസ് കെ മാണി മുന്നണിയുടെ ഭാഗമായ ശേഷം മാത്രം അക്കാര്യം അലോചിച്ചാല്‍ മതിയെന്നാണ് എ കെ ശശീന്ദ്രന്‍ വിഭാഗത്തിന്റെ നിലപാട്. ജോസ് കെ മാണിയും കൂട്ടരും വരുന്ന കാര്യം മുന്നണിയില്‍ ചര്‍ച്ചയാകുമ്പോള്‍ പാലാ സീറ്റിന്റെ കാര്യം എന്‍സിപി ഉയര്‍ത്തും. അതുവരേയ്ക്കും പരസ്യ ചര്‍ച്ചകള്‍ ഒഴിവാക്കണമെന്നാണ് ശശീന്ദ്രന്റെയും കൂട്ടരുടേയും നിലപാട്. ഇതില്‍ മറുവിഭാഗം തൃപ്തരല്ല.

]]>