pakisthan – malayalees.ch https://malayalees.ch Malayalam Online News Portal Sat, 05 Aug 2023 11:31:22 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png pakisthan – malayalees.ch https://malayalees.ch 32 32 തോഷഖാന അഴിമതി കേസ്‌: പാക്‌ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് മൂന്ന് വര്‍ഷം തടവ് https://malayalees.ch/ex-pakistan-pm-imran-khan-found-guilty-in-toshakhana-case/ Sat, 05 Aug 2023 11:30:43 +0000 https://malayalees.ch/?p=85701 തോഷഖാന അഴിമതി കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രീകെ ഇൻസാഫ് പാർട്ടി തലവനുമായ ഇമ്രാൻ ഖാന് തിരിച്ചടി. കേസിൽ ഇമ്രാൻ ഖാൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി മൂന്ന് വർഷത്തെ തടവിന് ശിക്ഷിച്ചു. ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി ജയിലിൽ കഴിയേണ്ടിവരുമെന്ന് പാക് പത്രമായ ‘ദ ഡോൺ’ റിപ്പോർട്ട് ചെയ്തു.

ഇസ്ലാമാബാദിലെ വിചാരണ കോടതിയാണ് ഇമ്രാനെ 3 വർഷം തടവിന് ശിക്ഷിച്ചത്. കുറ്റം തെളിഞ്ഞതിനെ തുടർന്നാണ് വിചാരണ കോടതി വിധി പ്രസ്താവിച്ചത്. കോടതി വിധിയെ തുടർന്ന് പി.ടി.ഐ ചെയർമാനെ സമാൻ പാർക്കിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തതായി അദ്ദേഹത്തിന്റെ പാർട്ടി ട്വീറ്റിൽ അറിയിച്ചു. ജിയോ ന്യൂസ് ചാനലിന്റെ റിപ്പോർട്ട് പ്രകാരം വസതിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സമാന് പാർക്ക് റോഡിൽ ഗതാഗതം നിർത്തിവച്ചു. ഒത്തുചേരൽ അനുവദനീയമല്ല. സമരക്കാരെ അറസ്റ്റ് ചെയ്യും.

കോടതി വിധിക്ക് പിന്നാലെ ഇമ്രാന്റെ രാഷ്ട്രീയ ജീവിതം പ്രതിസന്ധിയിലായിരിക്കുകയാണ്. അടുത്ത അഞ്ച് വർഷത്തേക്ക് അദ്ദേഹത്തിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. തോഷഖാന കേസിൽ തെറ്റായ പ്രസ്താവനകൾ നടത്തിയതിന് പാകിസ്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ വർഷം ഒക്ടോബർ 21 ന് മുൻ പ്രധാനമന്ത്രിയെ അയോഗ്യനാക്കിയിരുന്നു. തോഷഖാന കേസിൽ ഇളവ് ആവശ്യപ്പെട്ട് ഇമ്രാൻ ഖാന്റെ ഹർജി പാകിസ്താൻ സുപ്രീം കോടതി നേരത്തെ തള്ളി.

അതേസമയം നിലവിലെ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഓഗസ്റ്റ് 9 ന് പാർലമെന്റ് പിരിച്ചുവിടുമെന്ന് പാകിസ്താനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 90 ദിവസത്തിനുള്ളിൽ രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

]]>
ടി20 ലോകകപ്പ് ഫൈനൽ: ചരിത്രം പാക്ക് പടയ്‌ക്കൊപ്പം, ഇംഗ്ലണ്ടിന് കൂട്ടായി ഫോം; ജയം ആർക്കൊപ്പം? https://malayalees.ch/t20-world-cup-final-history-favours-pakistan-form-is-with-england/ Sat, 12 Nov 2022 08:33:08 +0000 https://malayalees.ch/?p=71158 ടി20 ക്രിക്കറ്റിലെ ലോക ചാമ്പ്യന്മാരെ അറിയാൻ ഒരു ദിവസം മാത്രമാണ് ശേഷിക്കുന്നത്. ചരിത്രപ്രസിദ്ധമായ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ പാകിസ്താനും ഇംഗ്ലണ്ടും ടൈറ്റിലിനായി ഏറ്റുമുട്ടും. സെമിയിൽ ഇന്ത്യയെ 10 വിക്കറ്റിന് തോൽപ്പിച്ച് ഇംഗ്ലണ്ട് ഫൈനലിൽ പ്രവേശിച്ചപ്പോൾ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയാണ് പാകിസ്താൻ കിരീടപ്പോരാട്ടത്തിൽ പ്രവേശിച്ചത്. ചരിത്രം പാക്ക് പടയ്ക്ക് മുൻതൂക്കം നൽകുമ്പോൾ, ഫോം ഇംഗ്ലണ്ട് നിരയ്‌ക്കൊപ്പമാണ്.

നാളെ നടക്കുന്ന ഫൈനലിന് 1992ലെ ഏകദിന ലോകകപ്പുമായി ഏറെ സാമ്യമുണ്ടെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ഫൈനല്‍ പോരാട്ടം ഓസ്‌ട്രേലിയയിലെ മെല്‍ബണിലാണെന്നതും 1992ല്‍ ഇതേ വേദിയിലാണ് പാകിസ്താനും ഇംഗ്ലണ്ടും ലോകകപ്പ് ഫൈനലിനായി ഇറങ്ങിയത് എന്നതുമാണ് പ്രധാന സാമ്യം. അന്ന് പാക്ക് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കിരീടം നേടിയപോലെ ഇത്തവണയും വിജയം ആവര്‍ത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 1992ല്‍ പാകിസ്താൻ ഏതു ടീമിനെ പരാജയപ്പെടുത്തിയാണോ ഫൈനലിലെത്തിയത് അതേ ടീമിനേയാണ് ഇത്തവണയും മറികടന്നത്.

1992 ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരും സഹ ആതിഥേയരുമായിരുന്നു ഓസ്ട്രേലിയ. 1992 ലോകകപ്പിന്റെ ഫൈനലില്‍ ഇംഗ്ലണ്ട് എത്തി, എന്നാല്‍ അന്ന് സിംബാബ്‌വെയ്‌ക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ പരാജയപ്പെട്ടു. ടൂര്‍ണമെന്റില്‍ സിംബാബ്‌വെയുടെ ഏക ജയമാണിത്. അതുപോലെ 2022ല്‍ സൂപ്പര്‍ 12 റൗണ്ടിലെ അയര്‍ലന്‍ഡിന്റെ ഏക വിജയം ഇംഗ്ലണ്ടിനെതിരെയായിരുന്നു.1992 ലോകകപ്പില്‍ രണ്ട് മത്സരങ്ങള്‍ മാത്രമാണ് ഇന്ത്യ വിജയിച്ചത്. അതിലൊന്ന് പാകിസ്താനെതിരെ ആയിരുന്നു.

ടൂർണമെന്റിന്റെ തുടക്കത്തിൽ ചിരവൈരികളായ ഇന്ത്യയോടും സിംബാബ്‌വെയോടും തോൽവി ഏറ്റുവാങ്ങിയ പാകിസ്താൻ ഫൈനൽ കാണുമെന്ന് സ്വപ്നത്തിൽ പോലും ആരും പ്രതീക്ഷിച്ചിരുന്നില്ല. 2009-ലെ ചാമ്പ്യൻമാരുടെ ഫൈനൽ പ്രവേശനം ഹോളിവുഡ് ത്രില്ലർ സ്‌ക്രിപ്റ്റിനെ പോലും തോൽപ്പിക്കും. നിശ്ചയദാർഢ്യമുള്ള ബാബർ അസം ടീമിന് കിരീടം സമ്മാനിച്ചാൽ അത് ചരിതമാണ്. പാകിസ്താൻ ക്രിക്കറ്റിന്റെ ഹാൾ ഓഫ് ഫെയിമിൽ മഹാനായ ഇമ്രാൻ ഖാന്റെ അരികിൽ ബാബർ അസമിനും തന്റെ ഇരിപ്പിടം ഉറപ്പാക്കാം.

England:
Jos Buttler (captain), Alex Hales, Phil Salt, Harry Brook, Liam Livingstone, Adil Rashid, Moeen Ben Stokes, Moeen Ali, David Willey, Chris Woakes, Chris Jordan, Dawid Malan, Sam Curran, Mark Wood, Tymal Mills.

Pakistan:
Babar Azam (captain), Mohammed Rizwan, Shan Masood, Iftikhar Ahmed, Mohammed Haris, Khushdil Shah, Asif Ali, Haider Ali, Mohammed Wasim, Naseem Shah, Haris Rauf, Shadab Ahmed, Mohammed Nawaz, Shaheen Shah Afridi, Mohammed Hasnain.

]]>
‘കളിക്കിടയിൽ ഹാർദിക് പ്രചോദിപ്പിച്ച് കൊണ്ടിരുന്നു, വിശ്വസിക്കാൻ കഴിയുന്നില്ല’; ത്രസിപ്പിക്കും വിജയത്തിൽ കോലി https://malayalees.ch/virat-kohli-rates-knock-vs-pak-his-best/ Mon, 24 Oct 2022 12:06:02 +0000 https://malayalees.ch/?p=70132 ആധുനിക ക്രിക്കറ്റിലെ വിശ്വസ്തനായ മാച്ച് വിന്നറാണ് താനെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് വിരാട് കോലി. പാകിസ്താന് മുന്നിൽ മുങ്ങുമായിരുന്ന ടീമിനെ തനിച്ച് തുഴയെറിഞ്ഞ് അദ്ദേഹം വിജയ തീരത്തെത്തിച്ചു. ടി20 ലോകകപ്പിൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ചിരവൈരികൾക്കെതിരെ 53 പന്തിൽ 82 റൺസുമായി അദ്ദേഹം പുറത്താകാതെ നിന്നു. കോലി യുഗം അവസാനിച്ചെന്ന് വിമർശിച്ചവർക്കുള്ള മറുപടി.

‘കിംഗ് കോലി’ ഒരായിരം നന്ദി…ഓരോ ഭാരതീയനും പറയുന്നുള്ളത് ഇതാവും. വിമർശകർ പോലും നിങ്ങളെ രഹസ്യമായി ആരാധിക്കുമെന്ന് ഉറപ്പ്. ചരിത്ര വിജയത്തിന് പിന്നാലെ വിജയശിൽപ്പിയെ എടുത്തുയർത്തുന്ന നായകൻ രോഹിത് ശർമ്മയുടെയും വികാരാധീനനായി കണ്ണുനീർ പൊഴിക്കുന്ന കോലിയുടെയും വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഹൃദയം കീഴടക്കി മുന്നേറുകയാണ്.

The moment Rohit Sharma lifted Virat Kohli – The Best moment of this match. pic.twitter.com/bg0Sq8ZKp5— CricketMAN2 (@ImTanujSingh) October 23, 2022

“സത്യം പറഞ്ഞാൽ എനിക്ക് വാക്കുകളില്ല, അതെങ്ങനെ സംഭവിച്ചുവെന്ന് എനിക്കറിയില്ല…’വിശ്വസിക്കൂ’ ഹാർദിക് എന്നോട് പറഞ്ഞുകൊണ്ടിരുന്നു… അവസാനം വരെ നിൽക്കുക. ഷഹീൻ പവലിയൻ എൻഡിൽ നിന്ന് പന്തെറിഞ്ഞപ്പോൾ ഞാൻ സ്വയം സംസാരിക്കാൻ തുടങ്ങി. അവരുടെ പ്രധാന ബൗളറായ ഹാരിസ് റൗഫിനെ സമ്മർദ്ദത്തിലാക്കാൻ കഴിഞ്ഞാൽ പാകിസ്താൻ പരിഭ്രാന്തരാകുമെന്ന് എനിക്ക് തോന്നി. ആ രണ്ട് സിക്സറുകൾ അടിക്കാൻ എന്നെ പ്രചോദിപ്പിച്ചത് ഈ ചിന്തയാണ്.” – മത്സരശേഷം വികാരഭരിതനായ കോലി പറഞ്ഞു.

“അത് വളരെ സവിശേഷമായ ഒരു നിമിഷമാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൊഹാലി (2016 ടി20 ലോകകപ്പ്) ഇന്നിംഗ്‌സാണ് എന്റെ ഏറ്റവും മികച്ചതെന്ന് ഞാൻ വിശ്വസിച്ചിരുന്നു. അന്നെനിക്ക് 52 പന്തിൽ 82 റൺസ് നേടാൻ സാധിച്ചു. എന്നാൽ ഇന്ന് എനിക്ക് 53 ൽ നിന്ന് 82 റൺസ് നേടാൻ കഴിഞ്ഞു. കളിയുടെ വ്യാപ്തിയും സാഹചര്യവും കണക്കിലെടുത്തു ഇന്നത്തെ ഇന്നിംഗ്സ് ഏറ്റവും മികച്ചതായി ഞാൻ കരുതുന്നു. ഇത് അസാധ്യമാണെന്ന് തോന്നി, പക്ഷേ ഹാർദിക് എന്നെ ആഴത്തിൽ പ്രേരിപ്പിച്ചു… ഒടുവിൽ അത് സംഭവിച്ചു…”- കോലി കൂട്ടിച്ചേർത്തു.

]]>
ടി20 ലോകകപ്പ്: ഇന്ത്യ-പാക്ക് പോർവഴിയിലൂടെ ഒരു തിരഞ്ഞു നോട്ടം https://malayalees.ch/india-and-pakistans-t20i-rivalry/ Fri, 21 Oct 2022 08:54:17 +0000 https://malayalees.ch/?p=69975 ടി20 ലോകകപ്പിലെ ഇന്ത്യ-പാക്ക് മെഗാ പോരാട്ടത്തിന് ഇനി 48 മണിക്കൂർ മാത്രം. ഒക്ടോബർ 23 ഞായറാഴ്ച ഉച്ചയ്ക്ക് 1.30 നാണ് ഈ ക്ലാസിക് പോര്. ഇക്കുറി ടൂര്‍ണമെന്‍റിലെ ചിരവൈരികളുടെ ആദ്യ പോരാട്ടത്തിന് മുമ്പ് ഇരു ടീമുകൾക്കും മുൻ താരങ്ങൾ ഉപദേശങ്ങൾ നൽകി കഴിഞ്ഞു. മഴ ഭീഷണി ഉണ്ടായിരുന്നിട്ടും മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടും ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ എല്ലാ പങ്കാളികളും ബ്ലോക്ക്ബസ്റ്റർ ഏറ്റുമുട്ടലിന് തയ്യാറെടുക്കുകയാണ്.

ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള ടി20 ഐ ടീമായാണ് ഇന്ത്യ ടൂർണമെന്റിൽ എത്തിയിരിക്കുന്നത്. പാകിസ്താൻ മൂന്നാം സ്ഥാനത്തും. ടി20 ക്രിക്കറ്റിൽ അയൽക്കാരേക്കാൾ 8-3ന്റെ മുൻതൂക്കം ടീം ഇന്ത്യയ്ക്കുണ്ട്. ഈയിടെയായി മൾട്ടിനാഷൻ ടൂർണമെന്റുകളിൽ മാത്രമാണ് ഇരുരാജ്യങ്ങളും ഏറ്റുമുട്ടുന്നത്. ചിരവൈരികൾ തമ്മിലുള്ള അവസാന മൂന്ന് ഏറ്റുമുട്ടലുകളിൽ രണ്ടെണ്ണം പാകിസ്താൻ വിജയിച്ചു എന്നതും ശ്രദ്ധേയമാണ്. ഈ ലോകകപ്പിൽ ഒരിക്കൽ കൂടി ഇരുവരും നേർക്കുനേർ എത്തും മുമ്പ് ആ പോർവഴിയിലൂടെ ഒന്ന് തിരഞ്ഞു നടക്കാം.

2007 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലാണ് ആദ്യമായി ഇന്ത്യ-പാക്ക് ടി20 ഏറ്റുമുട്ടൽ നടന്നത്. മത്സരത്തിൽ റോബിൻ ഉത്തപ്പയുടെ അർധസെഞ്ചുറിയുടെ പിൻബലത്തിൽ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 141 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ മിസ്ബാ ഉൾ ഹഖ് അർധസെഞ്ചുറി നേടി പാകിസ്താനെ ലക്ഷ്യത്തിനടുത്തെത്തിച്ചു. എന്നാൽ അവസാന ഓവറുകളിൽ ഇന്ത്യൻ ബൗളർമാർ സമർത്ഥമായി പന്തെറിഞ്ഞതോടെ മത്സരം സമനിലയിൽ അവസാനിച്ചു. ഫോർമാറ്റിന്റെ ആദ്യ നാളുകളിൽ സമനിലയെ തുടർന്ന് വിജയികളെ തീരുമാനിക്കാൻ ഉപയോഗിച്ചിരുന്ന ‘ബൗൾ-ഔട്ട്’ വഴി ഇന്ത്യയെ അന്തിമ വിജയികളായി പ്രഖ്യാപിച്ചു.

ധോണിയും കൂട്ടരും ഒന്നിച്ചപ്പോൾ നേടിയ കന്നി ലോകകപ്പ് (2007 ജോഹന്നാസ്ബർഗ്)

2007ലെ ലോകകപ്പ് ഫൈനലിൽ ഇന്ത്യയും പാക്സിതാനും ഒരിക്കൽ കൂടി പരസ്പരം ഏറ്റുമുട്ടി. ഗൗതം ഗംഭീർ നേടിയ 75 റൺസ് ഇന്ത്യയെ 157/5 എന്ന നിലയിലെത്താൻ സഹായിച്ചു. ഓപ്പണർ ഇമ്രാൻ നസീറിലൂടെ വെടിക്കെട്ടോടെയാണ് പാക്ക് മറുപടി ബാറ്റിംഗ് ആരംഭിച്ചത്. വെറും 14 പന്തിൽ നിന്ന് 33 റൺസ് അദ്ദേഹം അടിച്ചു കൂട്ടി. എന്നാൽ കൃത്യമായ ഇടവേളകളിൽ പാക്കിസ്ഥാന് വിക്കറ്റുകൾ നഷ്ടമായത് അവരെ സമ്മർദത്തിലാഴ്ത്തി. മിസ്ബ അവസാന ഓവറുകളിൽ പൊരുതി ജയത്തിനരികെ വരെ എത്തി. പാകിസ്താന് വിജയിക്കാൻ വേണ്ടിയിരുന്നത് ആറ് പന്തിൽ നിന്ന് 13 റൺസ്. ഇന്ത്യയ്ക്ക് ഒരു വിക്കറ്റ് അകലെ കന്നി ലോകകപ്പ് കിരീടം. ജോഗീന്ദർ ശർമ്മയുടെ മൂന്നാം പന്ത് ഷോർട്ട് ഫൈൻ ലെഗിലേക്ക് ഉയർത്തി അടിച്ച് സിക്സിറിന് ശ്രമിച്ച മിസ്ബയെ ശ്രീശാന്ത് ക്യാച്ചെടുത്തു. പിന്നീട് പിറന്നത് ചരിത്രം.

കോലി ബാലാജി മാജിക് (2012 കൊളംബോ)

2012 ടി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമുകളും വീണ്ടും ഏറ്റുമുട്ടി. ലക്ഷ്മിപതി ബാലാജിയുടെ മിന്നും പ്രകടനത്തോടെ ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ 128 റൺസിന് ഇന്ത്യ എറിഞ്ഞിട്ടു. അന്ന് വെറും 22 റൺസ് വഴങ്ങി 3 വിക്കറ്റുകൾ അദ്ദേഹം നേടി. വിരാട് കോലി 61 പന്തിൽ പുറത്താകാതെ 75 റൺസ് നേടിയപ്പോൾ ഏകപക്ഷീയമായ മത്സരത്തിൽ ഇന്ത്യ എട്ട് വിക്കറ്റും മൂന്ന് ഓവറും ശേഷിക്കെ ടീം വിജയിച്ചു.

പാകിസ്താന്റെ ആദ്യ ജയം (2012 ബെംഗളൂരു)

ലോകകപ്പ് തോൽവിക്ക് മാസങ്ങൾക്ക് ശേഷം, മൂന്ന് മത്സരങ്ങളുടെ ഏകദിന, ടി20 പരമ്പരകൾക്കായി പാകിസ്താൻ ഇന്ത്യയിൽ എത്തി. ഇരുപക്ഷവും തമ്മിലുള്ള അവസാന ഉഭയകക്ഷി പരമ്പര കൂടിയായിരുന്നു ഇത്. ഓപ്പണർമാരായ ഗംഭീറും അജിങ്ക്യ രഹാനെയും നൽകിയ മികച്ച തുടക്കത്തിന് ശേഷം, ഇന്ത്യൻ വിക്കറ്റുകൾ അതിവേഗം വീഴാൻ തുടങ്ങി. ഉമർ ഗുലിന്റെ മൂന്ന് വിക്കറ്റ് (3/21) സ്പെൽ ആതിഥേയരെ 133/9 എന്ന നിലയിൽ ഒതുക്കി. മുഹമ്മദ് ഹഫീസിന്റെയും (61) ഷൊയ്ബ് മാലിക്കിന്റെയും (പുറത്താകാതെ 57) അർധസെഞ്ചുറികളുടെ കരുത്തിൽ ഇന്ത്യൻ മണ്ണിൽ ടീമിനെ അഞ്ച് വിക്കറ്റിന് തോൽപിച്ച പാകിസ്താൻ എതിരാളികൾക്കെതിരായ ആദ്യ ടി20 വിജയത്തിനായുള്ള കാത്തിരിപ്പിന് വിരാമമിട്ടു.

ഇന്ത്യയുടെ പ്രതികാരം (2012 അഹമ്മദാബാദ്)

ആദ്യ ടി20യിലെ തോൽവിക്ക് ശേഷം, ഇന്ത്യ അഹമ്മദാബാദിലേക്ക് യാത്രതിരിച്ചു. യുവരാജ് സിംഗ് വെറും 36 പന്തിൽ 72 റൺസെടുത്ത് ആതിഥേയരെ 192/5 എന്ന കൂറ്റൻ സ്‌കോറിലെത്തിച്ചു. ഓപ്പണർ നസീർ ജംഷീദ് 41 റൺസും ഹഫീസ് 26 പന്തിൽ 55 റൺസും നേടി ഇന്ത്യയെ വിറപ്പിച്ചു. എന്നാൽ ഹഫീസിനെ പുറത്താക്കി ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചു വന്നു. പാക്ക് പോരാട്ടം 11 റൺസ് അകലെ വീണു.

ആദ്യ ടി20 ഏഷ്യാ കപ്പ് വിജയം (മിർപൂർ 2016)

ബംഗ്ലാദേശിൽ നടന്ന കന്നി ടി20 ഏഷ്യാ കപ്പിൽ ടൂർണമെന്റിലെ നാലാം മത്സരത്തിൽ ഇരുടീമുകളും ഏറ്റുമുട്ടി. ഹാർദിക് പാണ്ഡ്യയുടെയും (3/8), രവീന്ദ്ര ജഡേജയുടെയും (2/11) മിന്നും പ്രകടനം പാകിസ്താനെ 83 റൺസിന് ഒതുക്കി. തുടക്കത്തിലെ ചില തിരിച്ചടികൾക്ക് ശേഷം വിരാട് കോലി 51 പന്തിൽ 49 റൺസ് നേടി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഇതോടെ കോണ്ടിനെന്റൽ ഇവന്റിന്റെ ടി20 പതിപ്പിൽ പാകിസ്താനെതിരായ ആദ്യ വിജയം സ്വന്തമാക്കി.

കോലിയുടെ ആറാട്ട് (കൊൽക്കത്ത 2016)

ഏഷ്യാ കപ്പ് വിജയിച്ച് ഒരു മാസത്തിന് ശേഷം കൊൽക്കത്തയിൽ നടന്ന ലോകകപ്പ് സൂപ്പർ 10 മത്സരത്തിൽ ഇന്ത്യ പാകിസ്താനെ നേരിട്ടു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ വെറും 118/5 എന്ന നിലയിൽ ഇന്ത്യൻ ഒതുക്കി. രണ്ട് ഓപ്പണർമാരെയും വളരെ നേരത്തെ തന്നെ നഷ്ടമായതിനാൽ ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചില്ല. എന്നാൽ ഫോമിലുള്ള കോലി 37 പന്തിൽ പുറത്താകാതെ 55 റൺസ് നേടി ആറ് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.

ഇന്ത്യയുടെ വൻ തോൽവി (ദുബായ് 2021)

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം, ടി20 ലോകകപ്പ് ഗ്രൂപ്പ് ഓപ്പണറിൽ ഇന്ത്യ പാകിസ്താനെ നേരിട്ടു. ഷഹീൻ അഫ്രീദിയുടെ മിന്നും പ്രകടനത്തിൽ രോഹിത് ശർമ്മയെയും കെ.എൽ രാഹുലിനെയും നേരത്തെ തന്നെ ഇന്ത്യക്ക് നഷ്ടമായി. ക്യാപ്റ്റൻ കോലിയുടെ ഫിഫ്റ്റിയും ഋഷഭ് പന്തിന്റെ വിലപ്പെട്ട 39 റൺസും ഇന്ത്യൻ സ്‌കോർ 151ൽ എത്തിച്ചു. എന്നാൽ പാകിസ്താൻ ഓപ്പണർമാരായ ബാബർ അസമും മുഹമ്മദ് റിസ്വാനും യഥാക്രമം 68, 79 റൺസ് നേടി പുറത്താകാതെ 10 വിക്കറ്റ് ജയം നേടി.

ഹാർദിക്കിന്റെ ഓൾ റൗണ്ട് ഷോ (ദുബായ് 2022)

കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന ഏഷ്യാ കപ്പിന്റെ രണ്ടാം ടി20 പതിപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ പുതിയ ക്യാപ്റ്റൻ രോഹിതിന്റെ കീഴിലുള്ള ഇന്ത്യ പാകിസ്താനുമായി കൊമ്പുകോർത്തിരുന്നു. ഭുവനേശ്വർ കുമാറിന്റെയും (4/26) ഹാർദിക് പാണ്ഡ്യയുടെയും (3/25) പ്രകടനം പാക്ക് ഇന്നിംഗ്‌സ് 147 റൺസിന് ഒതുക്കി. 17 പന്തിൽ പുറത്താകാതെ 33 റൺസ് നേടി ഹാർദിക് ഫിനിഷറുടെ റോൾ മിന്നിച്ചപ്പോൾ പാകിസ്താനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി.

]]>
‘വൈകിയാണെങ്കിലും ഇന്ത്യ ഞങ്ങളെ ബഹുമാനിക്കാൻ തുടങ്ങി’; റമീസ് രാജ https://malayalees.ch/ramiz-rajas-huge-billion-dollar-industry-remark-before-t20-wc-clash/ Sat, 08 Oct 2022 07:56:07 +0000 https://malayalees.ch/?p=69259 ക്രിക്കറ്റ് മൈതാനത്ത് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുമ്പോഴെല്ലാം ലോക ശ്രദ്ധ ലഭിക്കുന്നുണ്ട്. രണ്ട് രാജ്യങ്ങൾക്കുമിടയിൽ ഉഭയകക്ഷി പരമ്പരകൾ നടക്കാറില്ലെങ്കിലും, മൾട്ടിനാഷണൽ ടൂർണമെന്റുകളിൽ ചിരവൈരികൾ പരസ്പരം ഏറ്റുമുട്ടുന്നു. നേർക്കുനേർ പോരാട്ടത്തിൽ ഇന്ത്യക്ക് മുൻ‌തൂക്കം ഉണ്ടായിരുന്നെങ്കിലും, അടുത്തിടെ കാര്യങ്ങൾ മാറിമറിഞ്ഞു.

മൾട്ടിനാഷണൽ ടൂർണമെന്റുകളിൽ ഇന്ത്യൻ ടീം പാകിസ്താനോട് തോൽവി ഏറ്റുവാങ്ങാൻ തുടങ്ങി. പാക്ക് നിരയിലെ വീര്യം വർധിച്ചത് ഇന്ത്യൻ താരങ്ങൾ പോലും അഭിനന്ദിച്ചിരുന്നു. ഇപ്പോൾ ഇതാ പാക്ക് ടീമിൻ്റെ മെച്ചപ്പെട്ട പ്രകടനത്തിൽ പ്രതികരണവുമായി പി.സി.ബി ചീഫ് റമീസ് രാജ രംഗത്ത് വന്നു. വളരെ വൈകിയാണെങ്കിലും ഇന്ത്യ തങ്ങളെ ബഹുമാനിക്കാൻ തുടങ്ങി എന്നായിരുന്നു പ്രതികരണം.

പാകിസ്താന് ഒരിക്കലും തങ്ങളെ തോൽപ്പിക്കാൻ കഴിയില്ലെന്ന് ഇന്ത്യ കരുതിയിരുന്നു. എന്നാൽ ഇന്ന് ഇന്ത്യ തങ്ങളെ ബഹുമാനിക്കാൻ തുടങ്ങി. സമീപകാലത്തെ തോൽവിയും, ടീമിൻ്റെ മെച്ചപ്പെട്ട പ്രകടനവുമാണ് ഇതിന് കാരണം. ഒരു ബില്യൺ ഡോളർ ടീം ക്രിക്കറ്റ് ഇൻഡസ്‌ട്രിയെ തോൽപ്പിച്ചതിനാൽ പാകിസ്താന് ക്രെഡിറ്റ് നൽകണമെന്നും അദ്ദേഹം പറഞ്ഞു.

“ഞാൻ തന്നെ ലോകകപ്പ് കളിച്ചിട്ടുണ്ട്, ഞങ്ങൾക്ക് ഇന്ത്യയെ തോൽപ്പിക്കാൻ കഴിഞ്ഞില്ല. ഈ ടീമിന് ക്രെഡിറ്റ് നൽകണം, കാരണം ഇന്ത്യയെ അപേക്ഷിച്ച് പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് മത്സരിക്കാൻ അവർ തയ്യാറാണ്.” രാജ പറയുന്നു. വരാനിരിക്കുന്ന ഇന്ത്യ-പാക്ക് മത്സരത്തെക്കുറിച്ചും റമീസ് രാജ സംസാരിച്ചു. നൈപുണ്യത്തിനും കഴിവിനുമപ്പുറം ഈ പോരാട്ടം മാനസിക മത്സരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

]]>
പാകിസ്താനിൽ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി https://malayalees.ch/%e0%b4%aa%e0%b4%be%e0%b4%95%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b4%bf%e0%b5%bd-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%b2%e0%b4%bf%e0%b4%9c%e0%b5%bb%e0%b4%b8%e0%b5%8d-%e0%b4%ac/ Sat, 21 May 2022 06:51:23 +0000 https://malayalees.ch/?p=62158 പാകിസ്താനിലെ പെഷവാറിൽ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർക്ക് നേരെ വെടിവപ്പ്. സംഭവത്തിൽ ഒരു ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും മറ്റൊരു ഉദ്യോഗസ്ഥനും, ഇയാളുടെ സഹോദരനും പരുക്കേൽക്കുകയും ചെയ്തതായി പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

യകറ്റൂട്ട് പ്രദേശത്ത് അത്താഴം കഴിഞ്ഞ് കാറിൽ കയറുന്നതിനിടെയാണ് ഉദ്യോഗസ്ഥർക്ക് നേരെ അജ്ഞാതൻ വെടിയുതിർത്തത്. ആക്രമണത്തിൽ പരുക്കേറ്റ ഐബിയിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ നജ്ബീർ റഹ്മാൻ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെട്ടു. മറ്റൊരു ഉദ്യോഗസ്ഥനായ അമാനുള്ള, സഹോദരൻ ജുനൈദ് ബാഗ്ദാദി എന്നിവർ ചികിസത്സയിലാണ്.

ആക്രമണത്തിൽ തീവ്രവാദ വിരുദ്ധ വകുപ്പ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ ഐബി ഉദ്യോഗസ്ഥർക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഏപ്രിലിൽ സെക്യൂരിറ്റി ചെക്ക്‌പോസ്റ്റിനു നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട മറ്റ് നാല് നിയമപാലകരിൽ ഒരു ഐബി ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു.

]]>
അഫ്ഗാൻ വിഷയം; പാകിസ്താന് പിന്നാലെ ചൈനയും യോഗത്തിൽ പങ്കെടുക്കില്ല https://malayalees.ch/china-to-skip-indias-upcoming-nsa-meeting-on-afghanistan/ Tue, 09 Nov 2021 08:09:23 +0000 https://malayalees.ch/?p=52225 അഫ്ഗാൻ വിഷയം ചർച്ച ചെയ്യുന്ന കാര്യത്തിൽ പാകിസ്താന്റെ പാത പിന്തുടർന്ന് ചൈനയും. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ചർച്ചയിൽ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിക്കാനാവില്ലെന്ന നിലപാട് ചൈനയും സ്വീകരിച്ചു. അതേസമയം മേഖലാ സുരക്ഷാ യോഗം മുൻ നിശ്ചയിച്ചപ്രകാരം നാളെ തന്നെ തുടങ്ങുമെന്ന് ഇന്ത്യ വ്യക്തമാക്കി.

അഫ്ഗാനെ സംബന്ധിച്ച മേഖലാ സുരക്ഷാ യോഗം നാളെയാണ് ഡൽഹിയിൽ ആരംഭിക്കുന്നത്. 2018 സെപ്റ്റംബർ ആരംഭിച്ച ചർച്ച 2019 നവംബറിലും ഇറാനിൽ വെച്ച് നടന്നു. കൊവിഡ് മൂലം 2020ൽ ഇന്ത്യ ആതിഥേയത്വം വഹിക്കേണ്ട ചർച്ച മാറ്റിവെച്ചു. ഈ ചർച്ചയാണ് ഇപ്പോൾ നടക്കുന്നത്. യോഗത്തിൽ പാകിസ്താനും ചൈനയും റഷ്യയും ഇറാനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആണ് പങ്കെടുക്കേണ്ടത്.

അഫ്ഗാനിലെ പുതിയ സാഹചര്യവും അതിൻറെ പ്രത്യാഘാതങ്ങളുമടക്കം യോഗം വിലയിരുത്തും. അഫ്ഗാനിലെ താലിബാനെ നിയന്ത്രിക്കുന്നതും മേഖലയിൽ അസ്വസ്ഥത ഉണ്ടാക്കുന്നതിനും കൂട്ടു നിൽക്കുന്നതും പാകിസ്താൻ ആണെന്ന് ഇന്ത്യ ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങൾ യോഗത്തിൽ വിമർശനം ഉന്നയിക്കും. ഇത് മുന്നിൽകണ്ട് യോഗത്തിൽ നിന്ന് പാകിസ്താൻ കഴിഞ്ഞദിവസം പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയുടെയും തീരുമാനം.

]]>
ഗുജറാത്ത് തീരത്തെ പാക് നാവികസേന വെടിവയ്പ് ; സ്ഥിരീകരിച്ച് കോസ്റ്റ് ഗാർഡ് https://malayalees.ch/one-fisherman-killed-in-pak-firing-near-gujrat-coast-reports-2/ Mon, 08 Nov 2021 04:16:03 +0000 https://malayalees.ch/?p=52147 ഗുജറാത്ത് തീരത്തെ പാക് നാവികസേന വെടിവയ്പ് സ്ഥിരീകരിച്ച് കോസ്റ്റ് ഗാർഡ്. പാകിസ്താൻ മാരി ടൈം സെക്യൂരിറ്റി ഏജൻസിയാണ് വെടിവച്ചത്. ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടതായും ഒരാൾക്ക് പരുക്കേറ്റതായും സ്ഥിരീകരണം. സംഭവത്തിൽ സംയുക്ത അന്വേഷണം നടത്തുകയാണെന്നും കോസ്റ്റ് ഗാർഡ് വ്യക്തമാക്കി.

വെടിവയ്പ്പിൽ കൊല്ലപ്പെട്ടത് മഹാരാഷ്ട്ര സ്വദേശി ശ്രീധർ. ഗുജറാത്ത് തീരത്തിനടുത്തുള്ള ഇന്ത്യ – പാക് സമുദ്രാതിർത്തിയ്ക്ക് സമീപമാണ് ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ ബോട്ടിന് നേരെയുള്ള പാകിസ്താന്റെ വെടിവയ്പ്പ് നടന്നത് .

ഇന്ത്യൻ ബോട്ട് പാക് നാവിക സേന പിടിച്ചെടുത്തു. ആറ് മത്സ്യത്തൊഴിലാളികളെയും ഇവർ സഞ്ചരിച്ച ബോട്ടും പാക് നാവികസേന കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുണ്ട്. ​

ഗുജറാത്ത് തീരത്താണ് സംഭവം. ശ്രീധർ എന്ന മത്സ്യത്തൊഴിലാളിയാണ് കൊല്ലപ്പെട്ടതെന്നും സൂചനയുണ്ട്. പാക് നാവിക സേന കസ്റ്റഡിയിലെടുത്ത ജൽപാരി എന്ന ബോട്ടിൽ ഏഴ് മത്സ്യത്തൊഴിലാളി ഉണ്ടായിരുന്നുവെന്നും ഇതിലൊരാൾ വെടിവെപ്പിൽ കൊല്ലപ്പെട്ടെന്നും വിവരമുണ്ട്.

ഇന്ത്യയുടെയോ പാകിസ്താന്റെയോ ഔദ്യോ​ഗിക ഏജൻസികൾ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. അതേസമയം ​ഗുജറാത്തിലെ പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ട വാർത്തയിൽ നാവിക സേന വെടിവെപ്പുണ്ടായെന്ന് വ്യക്തമാക്കുന്നുണ്ട്.

]]>
ഡ്രോണുകള്‍ അതിര്‍ത്തി കടന്നാല്‍ ശക്തമായ നടപടി; പാക്കിസ്താന് താക്കീതുമായി ഇന്ത്യ https://malayalees.ch/strong-action-drones-cross-border-india-warns-pakistan/ Fri, 09 Jul 2021 04:04:40 +0000 https://malayalees.ch/?p=46563 തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പാകിസ്താനെ താക്കീത് ചെയ്ത് ഇന്ത്യ. വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ ഇന്ത്യയ്‌ക്കെതിരെ ഉന്നയിക്കരുത്. ഭീകരനായ ഹാഫിസ് സെയ്തിന്റെ വീടിന് സമീപം നടന്ന സ്‌ഫോടനത്തില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് പങ്കില്ല. ഭീകരവാദത്തെ പാകിസ്താന്‍ ഇപ്പോഴും പിന്തുണയ്ക്കുന്നു എന്നതിന് തെളിവാണ് ആരോപണം.

ഇന്ത്യയ്‌ക്കെതിരെ അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ പാക്കിസ്താന്റെ ഭീകര ബന്ധത്തിന് തെളിവുകള്‍ ഇല്ലാതാകില്ല. ഡ്രോണുകള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നാല്‍ ശക്തമായ നടപടിയെന്നും ഇന്ത്യ മുന്നറിയിപ്പ് നല്‍കി. ഇന്ത്യയുടെ സംയമനത്തിന്റെ ആനുകൂല്യമാണ് പലപ്പോഴും പാക്കിസ്താനിലെ ഭീകരവാദികള്‍ക്ക് ലഭിക്കുന്നത്.

അതേസമയം ഇസ്ലാമിക രാജ്യങ്ങളുടെ സംഘടന മുന്നോട്ടുവച്ച ഇന്ത്യ നിര്‍ദേശം തള്ളി. കശ്മീരിലേക്ക് പ്രതിനിധിസംഘത്തെ അയയ്ക്കാനുള്ള നിര്‍ദേശമാണ് ഇന്ത്യ തള്ളിയത്. നിക്ഷിപ്ത താത്പര്യക്കാരുടെ അജണ്ടയില്‍ സംഘടന വീഴരുതെന്ന് ഇന്ത്യ പറഞ്ഞു. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ മറ്റാരെയും ഇടപെടാന്‍ അനുവദിക്കില്ല. ഇന്ത്യ- പാകിസ്താന്‍ ചര്‍ച്ച സാധ്യമാക്കണം എന്ന നിര്‍ദേശവും ഇന്ത്യ തള്ളി.

]]>
ഹസൻ അലിക്ക് പത്ത് വിക്കറ്റ് ; രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്കെതിരെ പാകിസ്താന് ചരിത്ര വിജയം https://malayalees.ch/historic-win-for-pak-over-sa/ Mon, 08 Feb 2021 13:12:15 +0000 https://malayalees.ch/?p=39883 ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ പാകിസ്താന് നാടകീയ വിജയം. രണ്ടാം ടെസ്റ്റിന്റെ അവസാന ദിവസമായ ഇന്ന് 274 റൺസിന്‌ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം അവസാനിച്ചു. 95 റൺസിനാണ് പാകിസ്താന്റെ വിജയം. രണ്ടു ഇന്നിങ്‌സുകളിലായി പത്തു വിക്കറ്റ് നേടിയ ഹസൻ അലിയാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയുടെ മുനയൊടിച്ചത്.

Image
ഇതോടെ ദക്ഷിണാഫ്രിക്കയുമായുള്ള രണ്ടു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര പാകിസ്താൻ തൂത്തുവാരി. 2003 നു ശേഷം ആദ്യമായിട്ടാണ് ദക്ഷിണാഫ്രിക്കക്കെതിരെ പാകിസ്താൻ സ്വന്തം മണ്ണിൽ പരമ്പര നേടുന്നത്. രണ്ടാം ഇന്നിങ്സിൽ അറുപത് റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് നേടിയ ഫാസ്റ്റ് ബൗളർ ഹസൻ അലിയുടെ മിന്നും പ്രകടനമാണ് ദക്ഷിണാഫ്രിക്കയുടെ വിജയ പ്രതീക്ഷകൾക്ക് വിലങ്ങു തടിയായത്.370 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങിനറങ്ങിയ ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഐഡൻ മാർക്കരവും റ്റെമ്പ ബാവുമായുമാണ് ചെറിയ ചെറുത്തുനിൽപ്പെങ്കിലും നടത്തിയത്. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 106 റൺസ് കൂട്ടിച്ചേർത്തു. ഉച്ചഭക്ഷണത്തിനു ശേഷം ദക്ഷിണാഫ്രിക്കക്ക് ബാറ്റിംഗ് തകർച്ചയായിരുന്നു. 33 റൺസ് എടുക്കുന്നതിനിടെ ഏഴു വിക്കറ്റുകളാണ്‌ അവർക്ക് നഷ്ടപ്പെട്ടത്. പരമ്പര വിജയത്തോടെ പാകിസ്താൻ ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തേക്കുയർന്നു.
]]>