PAKISTAN – malayalees.ch https://malayalees.ch Malayalam Online News Portal Tue, 28 Nov 2023 09:06:49 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png PAKISTAN – malayalees.ch https://malayalees.ch 32 32 “ഇത്രയും ഇടുങ്ങിയ ചിന്താഗതി പാടില്ല”: പാക് കലാകാരന്മാരെ ഇന്ത്യയിൽ നിരോധിക്കണമെന്ന ഹർജിയിൽ സുപ്രീം കോടതി https://malayalees.ch/dont-be-so-narrow-minded-supreme-court-on-plea-to-ban-pak-artists-in-india/ Tue, 28 Nov 2023 09:06:40 +0000 https://malayalees.ch/?p=91926
പാക്കിസ്ഥാൻ കലാകാരന്മാരെ ഇന്ത്യയിൽ നിരോധിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ഇത്രയും ഇടുങ്ങിയ ചിന്താഗതിക്കാരനാകരുതെന്ന് ഹർജിക്കാരനെ കോടതി വിമർശിച്ചു. നേരത്തെ ഇതേ ഹർജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് ഹർജിക്കാരൻ സുപ്രീം കോടതിയെ സമീപിച്ചത്.

ബോംബെ ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ താൽപര്യമില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്.വി.എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. അപ്പീലുമായി മുന്നോട്ട് പോകരുതെന്നും ഇത്ര ഇടുങ്ങിയ ചിന്താഗതി പാടില്ലെന്നും ഹർജിക്കാരനോട് കോടതി പറഞ്ഞു. ഹർജിക്കാരനെതിരേ ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ ഒഴിവാക്കണമെന്ന ആവശ്യവും സുപ്രീം കോടതി തള്ളി.

സിനിമാ പ്രവർത്തകനും കലാകാരനും ആണെന്ന് അവകാശപ്പെടുന്ന ഫായിസ് അൻവർ ഖുറേഷിയാണ് ഹർജിക്കാരൻ. പാക് കലാകാരന്മാർ ഇന്ത്യയിൽ പരിപാടി അവതരിപ്പിക്കുന്നതും ജോലി ചെയ്യുന്നതും പൂർണമായി വിലക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. നിരോധനം ഏർപ്പെടുത്താൻ കേന്ദ്രസർക്കാരിനോട് കോടതി നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

]]>
ലാമിനേഷന്‍ പേപ്പര്‍ വാങ്ങാന്‍ പണമില്ല; പാകിസ്താനിൽ പാസ്പോര്‍ട്ട് അച്ചടി പ്രതിസന്ധിയില്‍ https://malayalees.ch/lamination-paper-shortage-delay-in-pakistan-passport/ Fri, 10 Nov 2023 09:24:21 +0000 https://malayalees.ch/?p=90905
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് പാകിസ്താൻ. രാജ്യം സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ വിവിധ ബുദ്ധിമുട്ടുകളാണ് നേരിടുന്നത്. എന്നാൽ ഇപ്പോൾ പൗരന്മാർക്ക് പാസ്‌പോർട്ട് നൽകാനും ഭരണകൂടത്തിന് സാധിക്കാതെ വരുന്നു. ലാമിനേഷൻ പേപ്പറിന് ക്ഷാമം നേരിട്ടതിനെ തുടർന്നാണ് പുതിയ പാസ്‌പോർട്ടുകൾ പ്രിന്റ് ചെയ്യാൻ സാധിക്കത്തതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്. 

ഫ്രാൻസിൽ നിന്നായിരുന്നു പാകിസ്താൻ ലാമിനേഷൻ പേപ്പറുകൾ ഇറക്കുമതി ചെയ്തിരുന്നത്. പ്രതിദിനം 3,000 മുതൽ 4,000 വരെ പാസ്പോർട്ടുകളായിരുന്നു മുമ്പ് തയ്യാറാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ 12 മുതൽ 13 വരെ പാസ്പോർട്ടുകൾ മാത്രമാണ് തയ്യാറാകുന്നത്.

സാമ്പത്തിക പ്രതിസന്ധിയും ലാമിനേഷൻ പേപ്പറുകളുടെ ലഭ്യതക്കുറവും കാരണം അച്ചടിയിൽ കാലതാമസം നേരിടുകയായിരുന്നു. പ്രതിസന്ധി എത്രയും വേഗം അവസാനിപ്പിക്കാനാണ് ശ്രമമെന്നും ഉടൻ തന്നെ പ്രതിസന്ധി നിയന്ത്രണ വിധേയമാക്കുമെന്നുമാണ് സർക്കാർ പറയുന്നത്

രാജ്യത്ത് വിദ്യാർത്ഥികളും തൊഴിലാളികളും വിദേശത്തേക്ക് പോകാൻ കാത്തിരിക്കുന്നത്. പലരും പാസ്‌പോർട്ടുകൾക്ക് അപേക്ഷ നൽകി കാത്തിരിക്കുകയാണ്. എന്നാൽ പുതിയ പാസ്പോർട്ടുകൾ ലഭിക്കാനുണ്ടാകുന്ന കാലതാമസം പൗരന്മാരെ പ്രതിസന്ധിയിലാക്കി. ഉടൻ തന്നെ ശരിയാകുമെന്ന് പറയുന്നുണ്ടെങ്കിലും പാസ്പോർട്ട് ഓഫീസുകൾ ഇത് സബന്ധിച്ച് കൃത്യമായി വിവരം നൽകുന്നില്ല.

]]>
ലോകകപ്പിൽ പാകിസ്താന് ഇന്ന് ജീവന്മരണ പോരാട്ടം, എതിരാളികൾ ബംഗ്ലാദേശ് https://malayalees.ch/world-cup-2023-pakistan-vs-bangladesh/ Tue, 31 Oct 2023 04:53:30 +0000 https://malayalees.ch/?p=90338 ഏകദിന ലോകകപ്പിൽ ഇന്ന് പാകിസ്താൻ ബംഗ്ലാദേശിനെ നേരിടും. സെമി സാധ്യത നിലനിർത്താൻ പാകിസ്താന് ജയം അനിവാര്യമാണ്. ഉച്ചയ്ക്ക് 2 മണി മുതലാണ് മത്സരം. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻ സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുക.

ടൂർണമെന്റിൽ ഇതുവരെ ഇരു ടീമുകളുടെയും പ്രകടനം വളരെ മോശമായിരുന്നു. തുടർച്ചയായി നാല് തോൽവികൾ ഏറ്റുവാങ്ങിയ പാകിസ്താന് ഇന്ന് ജീവന്മരണ പോരാട്ടമാണ്. സെമി പ്രതീക്ഷ നിലനിർത്താൻ അവർക്ക് ഇന്ന് ജയിക്കണം. മറുവശത്ത് ബംഗ്ലാദേശിന് ഒന്നും നഷ്ടപ്പെടാനില്ല. അഞ്ച് തോൽവികൾ ഏറ്റുവാങ്ങിയ ടീം പുറത്താക്കലിന്റെ വക്കിലാണ്. ശേഷിക്കുന്ന മത്സരങ്ങൾ ജയിച്ച് നാട്ടിലേക്ക് മടങ്ങുകയാണ് ടീമിൻ്റെ ലക്ഷ്യം.

ബാറ്റിംഗിൽ ബാബർ അസം, മുഹമ്മദ് റിസ്‌വാൻ, അബ്ദുല്ല ഷഫീഖ് എന്നിവർ മെച്ചപ്പെട്ട പ്രകടനം നടത്തുന്നുണ്ടെങ്കിലും സ്ഥിരതയില്ലായ്മ ഒരു പ്രധാന പ്രശ്നമായി തുടരുന്നു. മറ്റ് ബാറ്റർമാർ സാഹചര്യത്തിനനുസരിച്ച് മുന്നേറേണ്ടതുണ്ട്. ഫീൽഡിംഗും പാകിസ്താന്റെ ദുർബലമായ കണ്ണിയാണ്, ഇതിന് അടിയന്തിര പരിഹാരം ആവശ്യമാണ്. ടീമിൽ നായകൻ ബാബർ അസം മാറ്റങ്ങൾ വരുത്തിയേക്കും.

ബംഗ്ലാദേശും ഇതേ പ്രശ്നമാണ് നേരിടുന്നത്. ഷാക്കിബ് അൽ ഹസൻ നയിക്കുന്ന ടീമിൽ മഹ്മൂദുള്ളയും മുഷ്ഫിഖുർ റഹീമും ഒഴികെയുള്ള ബാറ്റർമാർ നിരാശപ്പെടുത്തി. ആദ്യ മത്സരത്തിൽ അഫ്ഗാനെ തോൽപ്പിച്ച കടുവകൾക്ക് പിന്നീട് ജയിക്കാനായിട്ടില്ല. ആറിൽ അഞ്ചും തോറ്റ ബംഗ്ലാദേശിന്റെ പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ചു.

]]>
മക്കളെ കാണണം; യുവാവിനൊപ്പം ജീവിക്കാന്‍ പാകിസ്താനിലേക്ക് പോയ യുപി സ്വദേശിനി തിരിച്ചെത്തിയേക്കും https://malayalees.ch/indian-national-anju-likely-to-return-from-pakistan/ Mon, 18 Sep 2023 04:44:16 +0000 https://malayalees.ch/?p=87918 യുവാവിനൊപ്പം ജീവിക്കാന്‍ പാകിസ്താനിലേക്ക് പോയ യുപി സ്വദേശിനി തിരിച്ചെത്തിയേക്കും. ഉത്തര്‍പ്രദേശില്‍ നിന്നുള്ള 34 കാരിയായ അഞ്ജു ഇന്ത്യയില്‍ ഉള്ള രണ്ടു മക്കളെ കാണാത്തതിനാല്‍ മാനസികബുദ്ധമുട്ട് അനുഭവിക്കുകയാണ് പാകിസ്താനിലെ ഭര്‍ത്താവ് നസറുല്ല(29) അറിയിച്ചു. ഫാത്തിമ എന്നു പേരുസ്വീകരിച്ച അഞ്ജു ജൂലൈ 25നു നസറുല്ലയെ വിവാഹം ചെയ്തിരുന്നു.

അടുത്തമാസം അഞ്ജു തിരിച്ചെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. വാഗ ബോര്‍ഡര്‍ വഴിയാണ് അഞ്ജു ഇസ്ലാമബാദിലേക്ക് കടന്നത്. ഭര്‍ത്താവ് അരവിന്ദിനോട് കുറച്ച് ദിവസത്തേക്ക് ജയ്പൂരിലേക്ക് പോകുന്നെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോയത്.

2019 മുതല്‍ സമൂഹമാധ്യമത്തിലുണ്ടായ പരിചയമാണ് അതിര്‍ത്തി കടന്നു വിവാഹത്തിലെത്തിയത്. നാലു വര്‍ഷം മുന്‍പാണ് ഇരുവരും ഫേസ്ബുക്ക് വഴി പരിചയപ്പെട്ടത്. എന്നാല്‍ അഞ്ജു പാകിസ്ഥാനില്‍ എത്തിയത് വിവാഹം കഴിക്കാനല്ലെന്ന് നസ്രുള്ളയുടെ കുടുംബം ആദ്യം പറഞ്ഞിരുന്നത്. കൃത്യമായ രേഖകളുമായാണ് അഞ്ജു പാകിസ്ഥാനിലേക്ക് പോയത്.

]]>
ഏഷ്യാ കപ്പിൽ ഇന്ന് ചിരവൈരികൾ ഏറ്റുമുട്ടും; ഇന്ത്യ പാക് പോരാട്ടത്തിന് ഭീഷണിയായി മഴ https://malayalees.ch/asia-cup-2023-india-vs-pakistan/ Sat, 02 Sep 2023 05:13:01 +0000 https://malayalees.ch/?p=87118 ഏഷ്യ കപ്പിൽ ഇന്ന് ചിരവൈരികളുടെ പോരാട്ടം. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശ്രീലങ്കയിലെ പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യ ബദ്ധവൈരികളായ പാകിസ്താനെ നേരിടുക. ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യ മത്സരമാണിത്. മറുവശത്ത് ആദ്യ മത്സരം ജയിച്ച് ആത്മവിശ്വാസവുമായാണ് പാകിസ്താൻ എത്തുന്നത്. അതേസമയം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടത്തിൽ മഴ വില്ലനായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

ചരിത്രം പരിശോധിച്ചാൽ ഏകദിനത്തിൽ പാക്കിസ്താനെക്കാൾ മുൻതൂക്കം ഇന്ത്യയ്ക്കുണ്ട്. ഏകദിന ഫോർമാറ്റിൽ 14-ാം തവണയാണ് ഇന്ത്യയും പാകിസ്താനും ഏഷ്യാ കപ്പിൽ ഏറ്റുമുട്ടുന്നത്. 13 മത്സരങ്ങളിൽ ഇന്ത്യ ഏഴിലും ജയിച്ചപ്പോൾ അഞ്ചിൽ പാകിസ്താൻ വിജയിച്ചു. രോഹിത് ശർമ്മ നയിക്കുന്ന ഇന്ത്യയും ബാബർ അസമിന്റെ പാക്കിസ്താനും ഒരിക്കൽ കൂടി ഏറ്റുമുട്ടിയതിന്റെ ആവേശത്തിലാണ് ആരാധകർ. പാക് പേസർമാരും ഇന്ത്യൻ ബാറ്റ്‌സ്മാൻമാരും തമ്മിലുള്ള പോരാട്ടം കാണാനാണ് ആരാധകർ കാത്തിരിക്കുന്നത്.

രോഹിത് ശർമ, വിരാട് കോലി, ശുഭ്മാൻ ഗിൽ എന്നിവരാണ് ബാറ്റിംഗിലെ ഇന്ത്യൻ ശക്തി. മധ്യനിരയിൽ ഇഷാൻ കിഷനും കരുത്ത് പകരുന്നു. ശ്രേയസ് അയ്യരുടെയും ലോകേഷ് രാഹുലിന്റെയും തിരിച്ചുവരവ് ഇന്ത്യയുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവാണ് മറ്റൊരു ആശ്വാസം. അതേസമയം ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ നേപ്പാളിനെതിരെ 238 റൺസിന്റെ വമ്പൻ ജയം രേഖപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് പാകിസ്താൻ.

]]>
146 വർഷത്തിനിടെ ഇതാദ്യം; പാക് താരം സൗദ് ഷക്കീലിന് അപൂർവ റെക്കോർഡ് https://malayalees.ch/pakistan-saud-shakeel-test-record/ Thu, 27 Jul 2023 11:22:06 +0000 https://malayalees.ch/?p=85140 പാകിസ്താൻ ക്രിക്കറ്റ് താരം സൗദ് ഷക്കീലിന് അപൂർവ റെക്കോർഡ്. ടെസ്റ്റ് ക്രിക്കറ്റിൽ 146 വർഷം നീണ്ട റെക്കോർഡാണ് ഷക്കീൽ തിരുത്തിയെഴുതിയത്. അരങ്ങേറി തുടർച്ചയായ ഏറ്റവുമധികം ടെസ്റ്റ് മത്സരങ്ങളിൽ 50 റൺസിലധികം നേടിയ താരമെന്ന റെക്കോർഡാണ് ഷക്കീൽ നേടിയത്. താരത്തിൻ്റെ ഏഴാം ടെസ്റ്റ് മത്സരമാണ് ശ്രീലങ്കക്കെതിരെ ഇപ്പോൾ നടക്കുന്നത്. ഈ മത്സരത്തിൽ സൗദ് ഷക്കീൽ 57 റൺസ് നേടി പുറത്തായി.

ശ്രീലങ്കക്കെതിരെ ഷക്കീൽ നേടിയത് തൻ്റെ കരിയറീലെ ആറാം അർദ്ധസെഞ്ചുറിയാണ്. ഇതോടൊപ്പം ഷക്കീലിന് ഒരു സെഞ്ചുറിയും ഒരു ഇരട്ട സെഞ്ചുറിയും ഉണ്ട്. ഇതോടെ കളിച്ച എല്ലാ ടെസ്റ്റിലും അർദ്ധസെഞ്ചുറിക്ക് മുകളിൽ സ്കോർ ചെയ്യാൻ ഷക്കീലിനു സാധിച്ചു. സുനിൽ ഗവാസ്കർ, സഈദ് അഹ്‌മദ് തുടങ്ങിയ താരങ്ങളെയാണ് ഷക്കീൽ മറികടന്നത്. ഈ താരങ്ങൾ തങ്ങളുടെ ആദ്യ 6 മത്സരങ്ങളിൽ ഫിഫ്റ്റിക്ക് മുകളിൽ നേടിയവരാണ്.

അതേസമയം, രണ്ടാം ടെസ്റ്റിൽ പാകിസ്താൻ വമ്പൻ ജയത്തിലേക്ക് കുതിക്കുകയാണ്. ശ്രീലങ്കയുടെ ആദ്യ ഇന്നിംഗ്സ് സ്കോറായ 166ന് മറുപടിയായി പാകിസ്താൻ 5 വിക്കറ്റ് നഷ്ടത്തിൽ 576 റൺസെന്ന വമ്പൻ സ്കോറിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. അബ്ദുള്ള ഷഫീക്ക് (201), ആഘ സൽമാൻ (132) എന്നീ താരങ്ങൾ പാകിസ്താനുവേണ്ടി തിളങ്ങി. രണ്ടാം ഇന്നിംഗ്സിൽ ശ്രീലങ്ക 9 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് എന്ന നിലയിലാണ്. നോമാൻ അലി പാകിസ്താനുവേണ്ടി 7 വിക്കറ്റ് വീഴ്ത്തി.

]]>
ഏകദിന ലോകകപ്പ്: ഇന്ത്യ-പാക് മത്സരത്തിന്റെ തീയതി മാറ്റിയേക്കും https://malayalees.ch/icc-world-cup-2023-india-vs-pakistan-match-likely-to-be-rescheduled/ Wed, 26 Jul 2023 05:55:01 +0000 https://malayalees.ch/?p=85048 2023 ക്രിക്കറ്റ് ഏകദിന ലോകകപ്പിൽ ചിരവൈരികളുടെ പോരട്ടം കാണാൻ അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. ഒക്ടോബർ 15-ന് ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാക് ഐതിഹാസിക പോരാട്ടം നിശ്ചയിച്ചിട്ടുള്ളത്. മാസങ്ങൾക്കുമുമ്പ് തന്നെ ഫ്ലൈറ്റ് ടിക്കറ്റും ഹോട്ടൽ മുറികളും ബുക്ക് ചെയ്ത് മത്സരം കാണാനൊരുങ്ങിയ ആരാധകരെ നിരാശരാക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. മത്സരത്തിന്റെ തീയതി മാറ്റിയേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.

നവരാത്രി പ്രമാണിച്ച് ഇന്ത്യ-പാക് മത്സരത്തിന്റെ ഷെഡ്യൂൾ മാറ്റണമെന്ന് സുരക്ഷാ ഏജൻസികൾ ബിസിസിഐയോട് ആവശ്യപ്പെട്ടതായി ‘ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്യുന്നു. നവരാത്രി ഗുജറാത്തിൽ ഉടനീളം ഗർബ രാത്രികളോടെ വിപുലമായി ആഘോഷിക്കാറുണ്ട്. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി മത്സരത്തിൻ്റെ തീയതി മാറ്റണമെന്നാണ് സുരക്ഷാ ഏജൻസികൾ ബിസിസിഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്. തീയതി മാറ്റത്തിൽ ഉടൻ തീരുമാനം ഉണ്ടായേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, നാളെ ന്യൂഡൽഹിയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകൾക്ക് ബിസിസിഐ സെക്രട്ടറി ജയ് ഷാ കത്ത് നൽകിയിരുന്നു. ഈ യോഗത്തിൽ അഹമ്മദാബാദിൽ നടക്കുന്ന ഇന്ത്യ-പാക് മത്സരത്തിന്റെ സുരക്ഷാ പ്രശ്‌നങ്ങൾ ബോർഡ് അംഗങ്ങളെ അറിയിച്ചേക്കുമെന്നും മത്സരത്തിന്റെ തീയതി നിശ്ചയിച്ചേക്കുമെന്നും അറിയുന്നു. തീയതി മാറ്റം ആരാധകരെ സംബന്ധിച്ച് വലിയ തിരിച്ചടിയാകും. പലരും ഇതിനോടകം ഫ്ലൈറ്റ് ടിക്കറ്റുകളും, ഹോട്ടൽ ബുക്കിങ്ങും നടത്തി കഴിഞ്ഞു.

ഒരു ലക്ഷത്തോളം പേരെ ഉൾകൊള്ളാൻ സാധിക്കുന്ന നരേന്ദ്ര മോദി സ്റ്റേഡിയം, ന്യൂസിലൻഡും ഇംഗ്ലണ്ടും തമ്മിലുള്ള ടൂർണമെന്റ് ഓപ്പണർ, ഇന്ത്യ vs പാകിസ്താൻ, ഇംഗ്ലണ്ട് vs ഓസ്‌ട്രേലിയ, ഫൈനൽ പോരാട്ടം എന്നിവ ഉൾപ്പെടെ ലോകകപ്പിലെ നാല് മാർക്വീ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കും.

]]>
പാകിസ്താനിൽ സിഖ് സമുദായത്തിന് നേരെ ആക്രമണം; പ്രതിഷേധം അറിയിച്ച് ഇന്ത്യ https://malayalees.ch/india-concerned-over-sikh-mans-killing-in-pakistan/ Tue, 27 Jun 2023 04:40:30 +0000 https://malayalees.ch/?p=83363 പാകിസ്താനിൽ സിഖ് സമുദായത്തിന് നേരെയുള്ള ആക്രമങ്ങളിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഇന്ത്യയിലെ പാക് ഹൈക്കമ്മീഷനിലെ മുതിർന്ന നയതന്ത്രജ്ഞനെ ഇന്ത്യ വിളിച്ചുവരുത്തി. സുരക്ഷ ഉറപ്പാക്കണമെന്നും അന്വേഷണം നടത്തി റിപ്പോർട്ട് പങ്കുവയ്ക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. പാകിസ്താനിൽ സിഖ് സമുദായത്തിന് നേരെ നടക്കുന്ന സംഭവങ്ങളിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

2023 ഏപ്രിൽ-ജൂൺ കാലയളവിൽ മാത്രം സിഖ് സമുദായത്തിനെതിരെ നാല് ആക്രമണ പരമ്പരയാണ് നടന്നത്. ഇതിന് പിന്നാലെയാണ് നടപടി. അജ്ഞാതരായ ആയുധധാരികൾ വെടിയുതിർത്തതിനെത്തുടർന്ന് ഒരു സിഖ് സമുദായാംഗം വെടിയേറ്റ് മരിച്ചതായി പാകിസ്താനിലെ പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. പാകിസ്താനിലെ കക്ഷാൽ പ്രദേശത്ത് മൻമോഹൻ സിംഗ് എന്നയാളാണ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. വൈകുന്നേരം വീട്ടിലേക്ക് പോകുകയായിരുന്ന ഇയാൾക്ക് നേരേ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

പാകിസ്താനിലെ സിഖ് സമുദായത്തിനെതിരായ കൊലപാതകങ്ങൾ വർധിച്ചുവരുന്നു എന്നും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ പാകിസ്താൻ സർക്കാരിന്റെ പരാജയം കുറ്റവാളികളെ ശിക്ഷാരഹിതമായി പ്രവർത്തിക്കാൻ പ്രോത്സാഹിപ്പിക്കുകയാണെന്നും ന്യൂനപക്ഷ സമുദായങ്ങളും പ്രത്യേകിച്ച് സിഖുകാരും പാകിസ്താനിൽ അരക്ഷിതാവസ്ഥയിലാണെന്നും ഇന്ത്യ അറിയിച്ചു. ഇതിന് എത്രയും വേഗം നടപടിയുണ്ടാകണം എന്നും ഇന്ത്യ ആവശ്യപ്പെട്ടു.

]]>
ഏകദിന ലോകകപ്പ്; ഇന്ത്യ – പാകിസ്താൻ മത്സരം ഒക്ടോബർ 15ന് അഹ്‌മദാബാദിലെന്ന് റിപ്പോർട്ട് https://malayalees.ch/india-pakistan-odi-world-cup-ahmedabad/ Mon, 12 Jun 2023 08:19:00 +0000 https://malayalees.ch/?p=82602 ഇക്കൊല്ലം നടക്കുന്ന ഏകദിന ലോകകപ്പിൽ ഇന്ത്യ – പാകിസ്താൻ മത്സരം ഒക്ടോബർ 15ന് അഹ്‌മദാബാദിൽ നടക്കുമെന്ന് റിപ്പോർട്ട്. ഒക്ടോബർ എട്ടിന് ചെന്നൈയിൽ ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ബിസിസിഐയെ ഉദ്ധരിച്ച് ഇഎസ്പിഎൻ ക്രിക്കിൻഫോ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ഒക്ടോബർ അഞ്ചിന് ഇംഗ്ലണ്ടും ന്യൂസീലൻഡും തമ്മിൽ അഹ്‌മദാബാദിലാണ് ഉദ്ഘാടന മത്സരം. നവംബർ 19ന് അഹ്‌മദാബാദിൽ തന്നെ ഫൈനൽ മത്സരവും നടക്കും. നവംബർ 15, 16 തീയതികളിലാണ് സെമിഫൈനൽ മത്സരങ്ങൾ. ഈ മത്സരങ്ങളുടെ വേദികൾ തീരുമാനിച്ചിട്ടില്ല.

10 ടീമുകളാണ് ആകെ ലോകകപ്പിൽ കളിക്കുക. എട്ട് ടീമുകൾ തീരുമാനിക്കപ്പെട്ടുകഴിഞ്ഞു. ബാക്കി രണ്ട് ടീമുകൾ ക്വാളിഫയർ മത്സരങ്ങൾ കളിച്ചെത്തും.

]]>
ഇമ്രാൻ ഖാനെതിരെ ഭൂമി തട്ടിപ്പ് കേസ്; ആകെ കേസുകളുടെ എണ്ണം 140 https://malayalees.ch/imran-khan-land-scam-pakistan-case/ Mon, 12 Jun 2023 04:36:15 +0000 https://malayalees.ch/?p=82580 പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ ഭൂമി തട്ടിപ്പ് കേസ്. പഞ്ചാബിൽ 625 ഏക്കർ ഭൂമി തട്ടിപ്പിലൂടെ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കിയെന്നാണ് കേസ്. ഇതോടെ 70 വയസുകാരനായ ഇമ്രാൻ ഖാനെതിരായ ആകെ കേസുകളുടെ എണ്ണം 140 ആയി. ഭീകരവാദം, അക്രമ പ്രേരണ, തീവെപ്പ്, മതനിന്ദ, കൊലപാതകശ്രമം, അഴിമതി, വഞ്ചന തുടങ്ങിയ കേസുകളാണ് ഇമ്രാൻ ഖാനെതിരെ ഉള്ളത്.

ഭൂമി തട്ടിപ്പ് കേസിൽ ഇമ്രാൻ്റെ സഹോദരി ഉസ്‌മ ഖാൻ, ഭർത്താവും പഞ്ചാബിലെ മുൻ മുഖ്യമന്ത്രിയുമായ ഉസ്‌മാൻ ബസ്ദാർ എന്നിവരെയും പ്രതി ചേർത്തിട്ടുണ്ട്. ഏതാണ്ട് 600 കോടി പാകിസ്താൻ രൂപ വിലയുള്ള ഭൂമി വെറും 13 കോടി പാകിസ്താൻ രൂപയ്ക്കാണ് ഇവർ സ്വന്തമാക്കിയത്.

കഴിഞ്ഞ ദിവസം, പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് കേസ് നൽകിയ സുപ്രിം കോടതി അഭിഭാഷകൻ കോടതിയിലേക്കുള്ള യാത്രയ്ക്കിടെ വെടിയേറ്റു മരിച്ചിരുന്നു. ഈ മാസം എട്ടിനായിരുന്നു സംഭവം. കോടതി ഈ കേസ് പരിഗണിക്കാനിരിക്കെയാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്. തൊട്ടുപിന്നാലെ ഇമ്രാൻ ഖാൻ ആണ് വധത്തിന് പിന്നിലെന്ന് ആരോപിച്ച് അഭിഭാഷകന്റെ മകൻ പൊലീസിൽ പരാതി നൽകി.

ബലൂചിസ്ഥാൻ ഹൈക്കോടതിയിൽ കേസ് നൽകിയ അബ്ദുൽ റസാഖ് ഷെർ ആണ് കൊല്ലപ്പെട്ടത്. 3 ബൈക്കുകളിലെത്തിയ 6 പേർ ക്വറ്റ എയർപോർട്ട് റോഡിൽ വച്ച് അദ്ദേഹത്തെ വെടിവയ്ക്കുകയായിരുന്നു. ശരീരത്തിൽ നിന്ന് 16 വെടിയുണ്ടകൾ കണ്ടെടുത്തു.

സംഭവത്തെത്തുടർന്ന് ബലൂചിസ്ഥാനിൽ അഭിഭാഷകർ കോടതികൾ ബഹിഷ്കരിച്ചു. ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി അബ്ദുൽ റസാഖ് കോടതിയെ സമീപിച്ചിരുന്നതായി ക്വറ്റ ബാർ അസോസിയേഷൻ പ്രസിഡന്റ് അബിദ് കാകർ വ്യക്തമാക്കി.

]]>