Pakistan cricket team – malayalees.ch https://malayalees.ch Malayalam Online News Portal Wed, 07 Jun 2023 04:21:42 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Pakistan cricket team – malayalees.ch https://malayalees.ch 32 32 യാത്രക്കിടെ പ്രാർത്ഥനയ്ക്ക് സമയമായി; യു.എസിലെ തെരുവിൽ നമസ്‌കരിച്ച് പാക് ക്രിക്കറ്റർ മുഹമ്മദ് റിസ്‌വാൻ https://malayalees.ch/mohammad-rizwan-prays-on-us-street/ Wed, 07 Jun 2023 04:20:55 +0000 https://malayalees.ch/?p=82328 യാത്രക്കിടെ നമസ്‌കരിക്കാനായി വാഹനം നിർത്തി യു.എസിലെ തെരുവിൽ നമസ്‌കരിച്ച് പാകിസ്താൻ ക്രിക്കറ്റ് താരം മുഹമ്മദ് റിസ്‌വാൻ. ഹാർവാർഡ് ബിസിനസ് സ്‌കൂളിലെ എക്‌സിക്യൂട്ടീവ് എഡ്യൂക്കേഷൻ പ്രോഗ്രാമിൽ പങ്കെടുക്കാൻ പാക് ടീമിലെ സഹതാരമായ ബാബർ അസമിനൊപ്പം എത്തിയാതാണ് റിസ്‌വാനെന്ന് ക്രിക്ക് ട്രാക്കർ റിപ്പോർട്ട് ചെയ്തു. ഒഡിഷയിലെ ബാലസോറിൽ ട്രെയിനപകടത്തിൽ മരിച്ചവർക്ക് റിസ്‌വാൻ അന്ത്യാജ്ഞലി അർപ്പിച്ചിരുന്നു.

ബോസ്റ്റണിലെ തെരുവിൽ നിസ്‌ക്കാരപ്പായ വിരിച്ച് നമസ്‌കരിക്കുന്ന വിഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. തൊട്ടടുത്തായി താരം സഞ്ചരിച്ച കാർ നിർത്തിയിട്ടതും വിഡിയോയിൽ കാണാം.

ഹാർവാർഡ് ബിസിനസ് സ്‌കൂളിലെ എക്‌സിക്യൂട്ടീവ് എഡ്യൂക്കേഷൻ പ്രോഗ്രാമിൽ പാക് താരങ്ങൾക്ക് പുറമേ കാക, ജെറാർഡ് പിക്വ, ക്രിസ് പോൾ, പോൾ ഗാസോൾ തുടങ്ങിയവർ പങ്കെടുത്തു.

]]>
ശ്രീലങ്കയോടുള്ള തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനോട് പൊട്ടിത്തെറിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ https://malayalees.ch/pak-cricket-board-chairman-attacked-verbally-indian-journalist-after-losing-to-sri-lanka/ Mon, 12 Sep 2022 12:37:10 +0000 https://malayalees.ch/?p=67947 ശ്രീലങ്കയോടുള്ള തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനോട് പൊട്ടിത്തെറിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റാമിസ് രജ. ദുബായി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് പുറത്തുവച്ചാണ് റാമിസ് രജ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനോട് പ്രകോപിതനായി സംസാരിച്ചത്. ഏഷ്യാ കപ്പ് ഫൈനലിലെ തോല്‍വിയില്‍ പാകിസ്താനിലെ ജനങ്ങളുടെ നിരാശയെ കുറിച്ചായിരുന്നു റാമിസിനോട് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.

പാകിസ്താനിലെ ജനങ്ങളെല്ലാം വളരെ സങ്കടത്തിലാണ്. എന്ത് സന്ദേശമാണ് അവര്‍ക്ക് നിങ്ങള്‍ നല്‍കാനാഗ്രഹിക്കുന്നത് എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്. ‘നിങ്ങള്‍ ഇന്ത്യയില്‍ നിന്നാണോ എന്നും അപ്പോള്‍ പിന്നെ നിങ്ങള്‍ വളരെ സന്തോഷവാനായിരിക്കും എന്നും ദേഷ്യത്തോടെ റാമിസ് പ്രതികരിച്ചു.

ചോദ്യത്തിനും മറുചോദ്യത്തിനും ശേഷം വിഡിയോ എടുക്കുന്ന മാധ്യമപ്രവര്‍ത്തകന്റെ ഫോണ്‍ റാമിസ് പിടിച്ചുവാങ്ങുന്നതും ശേഷം തിരികെ നല്‍കി വേദി വിടുന്നതുമടക്കമുള്ള വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം താന്‍ തെറ്റായി എന്തെങ്കിലും പറഞ്ഞോ എന്നുചോദിച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തകന്‍ സംഭവം ട്വിറ്ററില്‍ ഷെയര്‍ചെയ്തിട്ടുമുണ്ട്. റാമിസിന്റെ പ്രതികരണത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

]]>