| pakistan – malayalees.ch https://malayalees.ch Malayalam Online News Portal Wed, 19 Oct 2022 04:33:21 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png | pakistan – malayalees.ch https://malayalees.ch 32 32 ഇന്ത്യ ഏഷ്യാ കപ്പിനായി പാകിസ്താനിലെത്തിയില്ലെങ്കിൽ 2023 ലോകകപ്പിൽ നിന്ന് പാകിസ്താൻ പിന്മാറിയേക്കുമെന്ന് റിപ്പോർട്ട് https://malayalees.ch/pakistan-pull-out-2023-world-cup-india-asia-cup/ Wed, 19 Oct 2022 04:33:02 +0000 https://malayalees.ch/?p=69845 ഇന്ത്യ അടുത്ത കൊല്ലത്തെ ഏഷ്യാ കപ്പിനായി പാകിസ്താനിലെത്തിയില്ലെങ്കിൽ 2023 ലോകകപ്പിൽ നിന്ന് പാകിസ്താൻ പിന്മാറിയേക്കുമെന്ന് റിപ്പോർട്ട്. പിസിബി അധികൃതരെ ഉദ്ധരിച്ച് പ്രെസ് ട്രസ്റ്റ് ഓഫ് ഇന്ത്യ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. അടുത്ത വർഷത്തെ ഏഷ്യാ കപ്പിന് പാകിസ്താനും ഏകദിന ലോകകപ്പിന് ഇന്ത്യയുമാണ് ആതിഥേയത്വം വഹിക്കുന്നത്. 

ഇങ്ങനെ മുന്നോട്ടുപോകാനാണ് ബിസിസിഐയുടെ പദ്ധതിയെങ്കിൽ പാകിസ്താനും അത്തരത്തിൽ തീരുമാനങ്ങളെടുക്കാൻ തയ്യാറാണെന്ന് മുതിർന്ന പിസിബി പ്രതിനിധി പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. മൾട്ടി നാഷണൽ ഇവൻ്റുകളിൽ പാകിസ്താൻ ഇന്ത്യക്കെതിരെ കളിച്ചില്ലെങ്കിൽ അത് ഐസിസിയ്ക്കും എസിസിയ്ക്കും സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് തങ്ങൾക്ക് അറിയാമെന്നും പിസിബി പ്രതിനിധി പറഞ്ഞു.

ഏഷ്യാ കപ്പ് നിക്ഷ്പക്ഷ വേദിയിലേക്ക് മാറ്റുന്നത് പരിഗണിക്കുമെന്ന ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷായുടെ പ്രസ്താവനക്കെതിരെ പാകിസ്താൻ്റെ മുൻ താരം സഈദ് അൻവർ രംഗത്തുവന്നിരുന്നു. ഏഷ്യാ കപ്പ് നിക്ഷ്പക്ഷ വേദിയിലാക്കുകയാണെങ്കിൽ 2023ൽ ഇന്ത്യയിൽ നടക്കേണ്ട ഏകദിന ലോകകപ്പും നിക്ഷ്പക്ഷ വേദിയിലാക്കണമെന്ന് സഈദ് അൻവർ പറഞ്ഞു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

‘പിഎസ്എലിനായി എല്ലാ രാജ്യാന്തര ക്രിക്കറ്റ് താരങ്ങളും പാകിസ്താനിലേക്ക് വരുമ്പോൾ എന്താണ് ബിസിസിഐയുടെ പ്രശ്നം? ഏഷ്യാ കപ്പ് നിക്ഷ്പക്ഷ വേദിയിലാക്കുകയാണെങ്കിൽ 2023ൽ ഇന്ത്യയിൽ നടക്കേണ്ട ഏകദിന ലോകകപ്പും നിക്ഷ്പക്ഷ വേദിയിലാക്കണമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെടണം.’- അൻവർ പറഞ്ഞു.

ബിസിസിഐയുടെ വാർഷിക ജനറൽ ബോഡി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ജയ് ഷാ തീരുമാനം അറിയിച്ചത്. കഴിഞ്ഞ ദിവസം ഇത്തരത്തിൽ പുറത്തുവന്ന റിപ്പോർട്ടുകൾ തള്ളിക്കൊണ്ടാണ് ജയ് ഷായുടെ പ്രതികരണം.

“പാകിസ്താനിലേക്ക് പോകാൻ സർക്കാർ അനുവാദം വേണം. അടുത്ത വർഷം പാകിസ്താനിൽ നടക്കേണ്ട ഏഷ്യാ കപ്പ് നിക്ഷ്പക്ഷ വേദിയിലേക്ക് മാറ്റും.”- ജയ് ഷാ പറഞ്ഞു. 2008ലെ ഏഷ്യാ കപ്പിനു ശേഷം ഇന്ത്യ ഇതുവരെ പാകിസ്താനിൽ ക്രിക്കറ്റ് പര്യടനം നടത്തിയിട്ടില്ല.

]]>
ന്യൂസീലൻഡിനെതിരെ 5 വിക്കറ്റ് ജയം; ത്രിരാഷ്ട്ര പരമ്പര പാകിസ്താന് https://malayalees.ch/pakistan-won-newzealand-cricket/ Sat, 15 Oct 2022 04:43:42 +0000 https://malayalees.ch/?p=69661 ബംഗ്ലാദേശ്, ന്യൂസീലൻഡ് എന്നീ ടീമുകൾ ഉൾപ്പെടുന്ന ത്രിരാഷ്ട്ര പരമ്പര പാകിസ്താന്. ഫൈനലിൽ ന്യൂസീലൻഡിനെ അഞ്ച് വിക്കറ്റിനു മറികടന്നാണ് പാകിസ്താൻ്റെ ജയം. ന്യൂസീലൻഡ് മുന്നോട്ടുവച്ച 164 റൺസ് വിജയലക്ഷ്യം 3 പന്തും 5 വിക്കറ്റും ബാക്കിനിർത്തി പാകിസ്താൻ മറികടന്നു. കെയിൻ വില്ല്യംസൺ (59) ന്യൂസീലൻഡിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ മുഹമ്മദ് നവാസ് (38 നോട്ടൗട്ട്) പാകിസ്താനു വേണ്ടി തിളങ്ങി. 

ഫിൻ അലൻ (12) തുടരെ മൂന്ന് ബൗണ്ടറികൾക്ക് ശേഷം ആദ്യ ഓവറിൽ തന്നെ മടങ്ങിയെങ്കിലും കെയിൻ വില്ല്യംസണിൻ്റെ തകർപ്പൻ ഫോം ന്യൂസീലൻഡിനു കരുത്തായി. ഡെവോൺ കോൺവേ (14) പുറത്തായതിനു പിന്നാലെ എത്തിയ ഗ്ലെൻ ഫിലിപ്സും നന്നായി ബാറ്റ് വീശിയതോടെ ന്യൂസീലൻഡിൻ്റെ സ്കോർ ഉയർന്നു. 3ആം വിക്കറ്റിൽ വില്ല്യംസണും ഫിലിപ്സും ചേർന്ന് 50 റൺസ് കൂട്ടിച്ചേർത്തു. ഗ്ലെൻ ഫിലിപ്സ് (29) പുറത്തായതോടെ ക്രീസിലെത്തിയ മാർക്ക് ചാപ്മാനും മികച്ച ഫോമിലായിരുന്നു. ഇതിനിടെ 33 പന്തുകളിൽ വില്ല്യംസൺ ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് പിന്നാലെ താരം മടങ്ങി. ചാപ്മാൻ (25), ജിമ്മി നീഷം (17) എന്നിവരും ന്യൂസീലൻഡ് നിരയിൽ തിളങ്ങി. 17-180 വരെയെങ്കിലും എത്തേണ്ട സ്കോർ സ്ലോഗ് ഓവറുകളിൽ ഗംഭീരമായി പന്തെറിഞ്ഞ പാക് ബൗളർമാർ തടഞ്ഞുനിർത്തുകയായിരുന്നു.

മറുപടി ബാറ്റിംഗിൽ പാകിസ്താൻ നന്നായി തുടങ്ങി. എന്നാൽ, മധ്യ ഓവറുകളിൽ അവർക്ക് അടിപതറുകയായിരുന്നു. ബാബർ അസം (15), ഷാൻ മസൂദ് (19), മുഹമ്മദ് റിസ്വാൻ (34) എന്നിവർ തുടരെ പുറത്തായപ്പോൾ പാകിസ്താൻ പതറി. എന്നാൽ, നാല്, അഞ്ച് നമ്പറുകളിലെത്തിയ മുഹമ്മദ് നവാസും ഹൈദർ അലിയും ആക്രമണോത്സുക ബാറ്റിംഗ് പുറത്തെടുത്തു. 14 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 97 റൺസെന്ന നിലയിൽ സമ്മർദ്ദത്തിലായിരുന്ന പാകിസ്താൻ ഇഷ് സോധി എറിഞ്ഞ 15ആം ഓവറിലാണ് കളി പിടിച്ചത്. ഓവറിൽ 3 സിക്സറും ഒരു ബൗണ്ടറിയും സഹിതം പിറന്നത് 25 റൺസ്. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 54 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. 15 പന്തുകളിൽ 31 റൺസെടുത്ത് ഹൈദർ അലി മടങ്ങിയെങ്കിലും ഇഫ്തിക്കാർ അഹ്‌മദുമായി (25) ചേർന്ന് മുഹമ്മദ് നവാസ് പാകിസ്താനെ വിജയിപ്പിക്കുകയായിരുന്നു. ഇഫ്തിക്കാറും മുഹമ്മദ് നവാസും നോട്ടൗട്ടാണ്.

]]>