PAK – malayalees.ch https://malayalees.ch Malayalam Online News Portal Tue, 12 Oct 2021 08:52:19 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png PAK – malayalees.ch https://malayalees.ch 32 32 ഡല്‍ഹിയില്‍ ആയുധങ്ങളുമായി പാക് ഭീകരന്‍ പിടിയില്‍ https://malayalees.ch/pak-terrorist-arrested-from-delhi/ Tue, 12 Oct 2021 08:52:11 +0000 https://malayalees.ch/?p=50876 ഡല്‍ഹി ലക്ഷ്മി നഗര്‍ മേഖലയില്‍ നിന്ന് ആയുധങ്ങളുമായി പാക് ഭീകരന്‍ അറസ്റ്റില്‍. ഇയാളില്‍ നിന്ന് എകെ 47 തോക്കും സ്‌ഫോടക വസ്തുക്കളും പൊലീസ് സ്‌പെഷ്യല്‍ സെല്‍ പിടികൂടി. ഇയാള്‍ വ്യാജ ഇന്ത്യന്‍ മേല്‍വിലാസത്തില്‍ ഡല്‍ഹിയില്‍ താമസിച്ചുവരികയായിരുന്നു. പിടികൂടിയ ആള്‍ ഐഎസ്‌ഐ ഏജന്റ് ആണോ എന്ന സംശയത്തിലാണ് അന്വേഷണ സംഘം. pak terrorist arrested

അതിനിടെ ഷോപ്പിയാനില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ലഷ്‌കര്‍ തൊയ്ബ ഭീകരരെ സൈന്യം വധിച്ചു. ഇവരില്‍ നിന്ന് നിരവധി ആയുധങ്ങളും പിടിച്ചെടുത്തു. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടല്‍ പ്രദേശത്ത് തുടരുകയാണ്.
കൊല്ലപ്പെട്ട ഭീകരരില്‍ ഒരാളായ മുക്താര്‍ ഷാ മാസങ്ങള്‍ക്കുമുന്‍പ് ബീഹാറിലെ ഒരു തെരുവില്‍ കച്ചവടം നടത്തുന്ന വീരേന്ദ്ര പസ്വാന്‍ എന്നയാളെ കൊലപെടുത്തിയ കേസിലെ പിടികിട്ടാപ്പുള്ളിയാണ്. ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടിസും പുറപ്പെടുവിച്ചിരുന്നു.

ഷോപ്പിയാനില്‍ സൈന്യത്തിനുനേരെ ആക്രമണം നടത്താനുള്ള ആസൂത്രണത്തിലായിരുന്നു. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനുശേഷം നടത്തിയ തെരച്ചിലില്‍ വലിയ തോതിലുള്ള സ്ഫോടക വസ്തുക്കള്‍ ഉള്‍പ്പെട്ട ആയുധ ശേഖരവും കണ്ടെത്തി. സൈന്യവും ജമ്മുകശ്മീര്‍ പൊലീസും സിആര്‍പിഎഫും സംയുക്തമായാണ് ഭീകരരുമായി ഏറ്റുമുട്ടിയത്. ഇന്നലെ ജമ്മുകശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മലയാളി ജവാന്‍ ഉള്‍പ്പെടെ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. അഞ്ച് ജില്ലയിലെ സുരന്‍കോട്ടില്‍ ഭീകരവിരുദ്ധ ഓപ്പറേഷന് എത്തിയ സുരക്ഷാ സേനയിലെ അഞ്ച് സൈനികരാണ് ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചത്.

]]>
കൂറ്റന്‍ സ്കോര്‍ നേടിയിട്ടും രക്ഷയില്ല, പാക്കിസ്ഥാനെ മൂന്നാം ഏകദിനത്തിലും തോൽപ്പിച്ച് ഇംഗ്ലണ്ട് https://malayalees.ch/england-victory-over-pakistan/ Wed, 14 Jul 2021 04:06:26 +0000 https://malayalees.ch/?p=46728 പാക്കിസ്ഥാനെ മൂന്നാം ഏകദിനത്തിലും തോൽപ്പിച്ച് ഇംഗ്ലണ്ട്. ബാബര്‍ അസമിന്റെ മികച്ച ഇന്നിംഗ്സും പാക്കിസ്ഥാന് തുണയായില്ല. ബാബര്‍ അസമിന്റെ 158 റണ്‍സിന്റെയും മുഹമ്മദ് റിസ്വാന്‍(74), ഇമാം ഉള്‍ ഹക്ക്(56) എന്നിവരുടെയും ബലത്തില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 331 റണ്‍സ് നേടിയ പാക്കിസ്ഥാന്റെ സ്കോറിനെ 48 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് ഇംഗ്ലണ്ട്.

ജയത്തോടെ പരമ്പര വൈറ്റ് വാഷ് ചെയ്താണ് ഇംഗ്ലണ്ടിന്റെ രണ്ടാം നിര പാക്കിസ്ഥാനെ നാണംകെടുത്തിയത്. ജെയിംസ് വിന്‍സ്, ലൂയിസ് ഗ്രിഗറി എന്നിവരുടെ ഇന്നിംഗ്സിന് തുണയായി ഫിലിപ്പ് സാള്‍ട്ട്(37), സാക്ക് ക്രോളി(39), ബെന്‍ സ്റ്റോക്സ്(32) എന്നിവരും മികവ് പുലര്‍ത്തിയപ്പോള്‍ 165/5 എന്ന നിലയിലേക്ക് ഇന്നിംഗ്സ് പകുതിയായപ്പോള്‍ വീണ ഇംഗ്ലണ്ട് അവിശ്വസനീയമായ വിജയം പിടിച്ചെടുക്കുന്നതാണ് കണ്ടത്. മേല്‍പ്പറഞ്ഞ ബാറ്റ്സ്മാന്മാരെല്ലാം കുറഞ്ഞ ബോളുകളില്‍ കൂടുതല്‍ റണ്‍സ് നേടി റണ്‍ ചേസ് സജീവമാക്കി നിര്‍ത്തുകയായിരുന്നു.

ആറാം വിക്കറ്റില്‍ ജെയിംസ് വിന്‍സും ലൂയിസ് ഗ്രിഗറിയും ചേര്‍ന്ന് നേടിയ 129 റണ്‍സാണ് മത്സരത്തിലെ ടേണിംഗ് പോയിന്റ്. വിന്‍സ് 95 പന്തില്‍ 102 റണ്‍സ് നേടിയപ്പോള്‍ ലൂയിസ് ഗ്രിഗറി 69 പന്തില്‍ 77 റണ്‍സാണ് നേടിയത്. വിന്‍സ് – ഗ്രിഗറി കൂട്ടുകെട്ട് പുറത്തായ ശേഷവും 29 റണ്‍സായിരുന്നു ഇംഗ്ലണ്ട് നേടേണ്ടിയിരുന്നത്.

ക്രെയിഗ് ഓവര്‍ട്ടണും(18*) – ബ്രൈഡണ്‍ കാര്‍സും(12) ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ ഈ റണ്‍സ് നേടി പാക്കിസ്ഥാന്റെ പ്രതീക്ഷകളെ ഇല്ലാതാക്കുകയായിരുന്നു. പാക്കിസ്ഥാന് വേണ്ടി ഹാരിസ് റൗഫ് നാലും ഷദബ് ഖാന്‍ രണ്ടും വിക്കറ്റ് നേടി. ഒരു ഘട്ടത്തില്‍ ഇംഗ്ലണ്ടിനെ 165/5 എന്ന നിലയിലേക്ക് തള്ളിയിട്ട ശേഷം പിന്നീട് മത്സരം പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ കൈവിടുന്നതാണ് ഏവരും കണ്ടത്.

]]>