padmapriya – malayalees.ch https://malayalees.ch Malayalam Online News Portal Fri, 27 Jan 2023 13:05:55 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png padmapriya – malayalees.ch https://malayalees.ch 32 32 രാജമാണിക്യം ഓർമ്മയിലേക്ക് ‘പത്താൻ ‘ കൊണ്ടുപോയി’; അതേ തീയറ്റർ അനുവഭമെന്ന് പത്മപ്രിയ https://malayalees.ch/actress-padmapriya-instagram-post-about-pathaan/ Fri, 27 Jan 2023 13:05:46 +0000 https://malayalees.ch/?p=75141 മമ്മൂട്ടി ചിത്രം ‘രാജമാണിക്യ’ത്തിന്റെ റീലിസ് സമയത്തുണ്ടായ അതേ ഊർജ്ജമാണ് പത്താൻ സിനിമ കണ്ടപ്പോൾ ഉണ്ടായതെന്ന് നടി പത്മപ്രിയ. നാല് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഷാരൂഖ് ഖാൻ നായകനായി എത്തിയ പത്താൻ തീയറ്ററുകളിൽ എത്തിയത്. വിവാദങ്ങൾക്കിടയിൽ റിലീസിനെത്തിയ ചിത്രത്തിന്റെ ഫസ്റ്റ് ഷോ കാണാനെത്തിയ സന്തോഷം പങ്കുവയ്ക്കുകയാണ് നടി പത്മപ്രിയ.

‘പത്താൻ ആദ്യദിനം ആദ്യ ഷോ കണ്ടു. ഇതാണ് സിനിമയുടെ മാജിക്. തീയറ്ററിലെ ഊർജ്ജം അയഥാർത്ഥമായിരുന്നു. അത് എന്നെ 2005 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം രാജമാണിക്യത്തിന്റെ റിലീസിലേക്ക് തിരികെ കൊണ്ടുപോയി. എന്തൊരു അത്ഭുതകരമായ അനുഭവമെന്നും’- പത്മപ്രിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ഡൽഹിയിലെ ഡിലൈറ്റ് സിനിമാസിലാണ് പത്മപ്രിയ സിനിമ കാണാനെത്തിയത്. ആരാധകര്‍ ചിത്രത്തിലെ ഗാനങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യുന്നത് അടക്കമുള്ള വിഡിയോയും പത്മപ്രിയ പങ്കുവച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രം ‘രാജമാണിക്യ’ത്തിന്റെ റീലിസ് സമയത്താണ് താന്‍ ഇതിനു മുമ്പ് ഇത്രയും ഊർജ്ജം കണ്ടതെന്ന് പത്മപ്രിയ പറയുന്നു.

അതേസമയം പത്താൻ വിജയത്തില്‍ അതീവ ആഹ്ളാദത്തിലാണ് ഷാരൂഖിന്‍റെ അടുത്ത സുഹൃത്തും നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍. “സെഞ്ച്വറിക്ക് അപ്പുറം അടിച്ചു, ഒരു ദിവസത്തെ കളക്ഷന്‍ 100 കോടിക്ക് അപ്പുറം. എല്ലാകാലത്തെയും വലിയവന്‍ (Greatest Of All Time GOAT) മെഗാ സ്റ്റാര്‍ എസ്ആര്‍കെ. കാഴ്ചപ്പാടും, പാരമ്പര്യവും ഉള്ള യാഷ് രാജ് ഫിലിംസും ആദിത്യ ചോപ്രയും. സിദ്ധാര്‍ത്ഥ് ആനന്ദ്, ദീപിക, ജോണ്‍. വൌ. സ്നേഹം എല്ലായിപ്പോഴും വെറുപ്പിനെ മറികടക്കും. ഇത് ഒര്‍ക്കുക”- കരൺ ജോഹര്‍ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

]]>