padma award – malayalees.ch https://malayalees.ch Malayalam Online News Portal Thu, 26 Jan 2023 04:53:17 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png padma award – malayalees.ch https://malayalees.ch 32 32 നാല് മലയാളികൾക്കും പത്മശ്രീ https://malayalees.ch/padmashri-for-4-malayalees/ Thu, 26 Jan 2023 04:53:09 +0000 https://malayalees.ch/?p=75047 പത്മശ്രീയിൽ മലയാളി തിളക്കം. നാല് മലയാളികളാണ് ഈ വർഷം പത്മശ്രീക്ക് അർഹരായത്. പയ്യന്നൂർ ഗാന്ധി എന്നറിയപ്പെടുന്ന വി.പി അപ്പുക്കുട്ടൻ പൊതുവാളിന് പത്മശ്രി ലഭിച്ചു. ക്വിറ്റ് ഇന്ത്യാ സമരത്തിലുൾപ്പെടെ പങ്കെടുത്തയാളാണ് അപ്പുക്കുട്ടൻ പൊതുവാൾ.

വയനാട്ടിലെ അപൂർവയിന നെൽവിത്ത് സംരക്ഷകൻ ചെറുവയൽ കെ രാമൻ, ചരിത്രകാരൻ സിഐ ഐസക്, കളരി ഗുരുക്കൾ എസ് ആർ ഡി പ്രസാദ് എന്നിവർക്കും പത്മശ്രീ ലഭിച്ചു.

പുരസ്‌കാര നേട്ടത്തിൽ സന്തോഷമുണ്ടെന്ന് പത്മശ്രീ ജേതാവ് സിഐ ഐസക് പറഞ്ഞു. പത്മശ്രീ പുരസ്‌കാരത്തിൽ സന്തോഷമെന്ന് അപ്പുക്കുട്ടൻ പൊതുവാളും പറഞ്ഞു. എല്ലാവർക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഗായിക വാണി ജയറാം, എഴുത്തുകാരി സുധാ മൂർത്തി ഉൾപ്പെടെ 9 പേർക്ക് പത്മഭൂഷൻ ലഭിച്ചു. സംഗീത സംവിധായകനും ഗോൾഡൻ ഗ്ലോബ് ജേതാവുമായ എംഎം കീരവാണിക്ക് പത്മശ്രീ ലഭിച്ചു.

]]>
പത്മ പുരസ്കാരങ്ങൾ ഇന്ന് വിതരണം ചെയ്യും https://malayalees.ch/padma-awards2022/ Mon, 21 Mar 2022 04:26:07 +0000 https://malayalees.ch/?p=58837 പത്മ പുരസ്കാരങ്ങൾ ഇന്ന് വിതരണം ചെയ്തു തുടങ്ങും. രണ്ട് ഘട്ടങ്ങളിലായി ആണ് ഈ വർഷം പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്യുക എന്ന് രാഷ്ട്രപതിഭവൻ അറിയിച്ചു. 128 പേരെയാണ് ഈ വർഷം രാജ്യം പത്മ പുരസ്കാരങ്ങൾ നൽകി ആദരിക്കുന്നത്.

കേരളത്തിൽനിന്ന് ഈ വർഷം നാല് പേരാണ് പത്മപുരസ്കാരങ്ങൾ സ്വീകരിക്കുക . മലയാളികളായ കെ പി റാബിയ, ശോശാമ്മ ഐപ്പ്, ശങ്കരനാരായണ മേനോൻ, പി നാരായണക്കുറുപ്പ് എന്നിവർ പത്മശ്രീ പുരസ്കാരം സ്വീകരിക്കും. വീരമൃത്യു വരിച്ച സംയുക്തസേനാ മേധാവി ബിപിൻ റാവത്തിന് രാജ്യം നൽകുന്ന പത്മവിഭൂഷൻ കുടുംബം ഇന്ന് ഏറ്റുവാങ്ങും . ഈ മാസം 28നാണ് അടുത്തഘട്ടത്തിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യുക.

ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഗുലാം നബി ആസാദിനും മുതിർന്ന സിപിഐഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യയും അടക്കം 17 പേർക്ക് പത്മഭൂഷൺ പുരസ്കാരങ്ങളുണ്ട്. പത്മശ്രീ ലഭിച്ചവരുടേതടക്കം 128 പുരസ്കാര ജേതാക്കളുടെ പേരുകളാണ് കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ചത്. നജ്മ അക്തർ, സോനു നിഗം എന്നിവർക്കും പത്മശ്രീ ലഭിച്ചിട്ടുണ്ട്.

]]>