pa muhammed riyaz – malayalees.ch https://malayalees.ch Malayalam Online News Portal Tue, 06 Sep 2022 04:32:47 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png pa muhammed riyaz – malayalees.ch https://malayalees.ch 32 32 പൊതുമരാമത്ത് വിശ്രമ കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ചത് മൂന്ന് കോടി https://malayalees.ch/3-crore-received-from-public-works-rest-centres/ Tue, 06 Sep 2022 04:32:39 +0000 https://malayalees.ch/?p=67630 പൊതുമരാമത്ത് വിശ്രമ കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ചത് മൂന്ന് കോടിയിലധികം രൂപയുടെ വരുമാനമാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കഴിഞ്ഞ മാസം വരെ 53,000 പേർ വിശ്രമ കേന്ദ്രങ്ങൾ ഉപയോഗിച്ചു. പീപ്പിൾസ് റസ്റ്റ് ഹൗസായി പൊതുമരാമത്ത് വിശ്രമ കേന്ദ്രങ്ങളെ ഉയർത്തി, ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചതോടെ നിരവധി പേർക്ക് ഉപയോഗപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

വെഞ്ഞാറമൂട്ടിലെ പി.ഡബ്ളിയു.ഡി പൊതുമരാമത്ത് റസ്റ്റ് ഹൗസിന്റെ പുതിയ മന്ദിരത്തിന്റെയും ഫയർ ആൻഡ് റസ്‌ക്യു സർവീസസ് പുതിയ കെട്ടിടത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പൊതുമരാമത്ത് വകുപ്പ് 2017-18 ബജറ്റിൽ ഉൾപ്പെടുത്തി രണ്ട് കോടി രൂപ ചെലവഴിച്ചാണ് വെഞ്ഞാറമൂട് വിശ്രമ കേന്ദ്രം നിർമ്മിക്കുന്നത്.

മൂന്ന് നിലകളിലായി നിർമ്മിക്കുന്ന കെട്ടിടത്തിൽ റെസ്റ്റോറന്റ്, ഓഫീസ്, ലോബി എന്നിവയുണ്ടാകും. ആഭ്യന്തരവകുപ്പ് 2019 – 20 ബജറ്റിൽ ഉൾപ്പെടുത്തി 2.60 കോടി രൂപ വിനിയോഗിച്ചാണ് ഫയർ ആൻഡ് റസ്‌ക്യു നിലയത്തിന്റെ പുതിയ മന്ദിരം നിർമ്മിക്കുന്നത്. 1082 ചതുരശ്ര അടി വിസ്തൃതിയിൽ ഇരുനില കെട്ടിടമാണ് പണിയുന്നത്.

]]>
തോപ്പുംപടി ബിഒടി പാലത്തിലെ കുഴിയടയ്ക്കല്‍; കൈ കഴുകി ജിസിഡിഎയും പൊതുമരാമത്തും https://malayalees.ch/trenching-of-thoppumpadi-bot-bridge/ Sat, 13 Aug 2022 04:33:54 +0000 https://malayalees.ch/?p=66353 തോപ്പുംപടി ബിഒടി പാലത്തില്‍ കുഴിയടയ്ക്കാനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് കൈകഴുകി ജിസിഡിഎയും പൊതുമരാമത്തും. പാലം പൊതുമരാമത്തിന് കൈമാറിയെന്ന് പറഞ്ഞ് ജിസിഡിഎ ഒഴിഞ്ഞു മാറുമ്പോള്‍ പാലത്തിന്റെ പരിപാലനം കൈമാറിയിട്ടില്ലെന്നാണ് പൊതുമരാമത്തിന്റെ മറുപടി.

ബിഒടി പാലം പൊട്ടിപ്പൊളിഞ്ഞിട്ട് കാലം കുറച്ചായി. പാലത്തിന്റെ അറ്റകുറ്റപണിയ്ക്കായി സമീപിച്ചപ്പോള്‍ ജിസിഡിഎ പറയുന്നത് പാലം പൊതുമരാമത്തിന് കൈമാറിയെന്നാണ്. മാര്‍ച്ച് 15 ന് കൈമാറ്റ നടപടികള്‍ നടന്നതായും ജിസിഡിഎ രേഖാമൂലം അറിയിക്കുന്നു. പൊതുമരാമത്തുകാരെ സമീപിച്ചപ്പോള്‍ മറുപടി വിചിത്രമായിരുന്നു. പാലത്തിന്റെ പരിപാലനം ഇപ്പോഴും ജിസിഡിഎ തന്നെയാണെന്നും കൈമാറ്റം നടക്കാതെ ഫണ്ട് വകയിരുത്താനാകില്ലെന്നും അവര്‍ കൈ കഴുകി.

ഫോര്‍ട്ട്‌കൊച്ചി മട്ടാഞ്ചേരി പള്ളുരുത്തി ഭാഗത്തേക്ക് എറണാകുളത്തുനിന്നും ആശ്രയിക്കുന്ന പ്രധാന പാലത്തിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി അധികൃതരെ മാറിമാറി സമീപിക്കുകയാണ് നാട്ടുകാര്‍. കുഴിയടയ്ക്കുന്ന കാര്യത്തില്‍ മാത്രമേ തര്‍ക്കുമുണ്ടെങ്കിലും കുഴിയില്‍ വീണ് നടുവൊടിയുന്നവര്‍ക്ക് നഷ്ടപരിഹാരം കിട്ടില്ലെന്ന കാര്യത്തില്‍ സംശയം വേണ്ട.

]]>
വിമോചന സമരത്തിന് സമാനമായി കലാപമുണ്ടാക്കാൻ ശ്രമം; മന്ത്രി പി.എ. മുഹമ്മദ് റിയാസ് https://malayalees.ch/akg-center-attack-attempt-to-provoke-a-riot-similar-to-liberation-struggle-muhammad-riyaz/ Fri, 01 Jul 2022 04:25:38 +0000 https://malayalees.ch/?p=64150 ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിക്കാൻ നടത്തിയ വിമോചന സമരത്തിന് സമാനമായ ആക്രമണമാണ് ഇപ്പോൾ നടക്കുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. എകെജി സെന്ററിലേക്ക് ബോംബെറിഞ്ഞ് കേരളത്തിന്റെ ക്രമസമാധാന നില തകർന്നുവെന്ന് വരുത്തിത്തീർക്കാനാണ് ശ്രമം. ഈ ബോംബെറിഞ്ഞയാളെ നാളെ കെപിസിസി സെക്രട്ടറിയായി നിയമിക്കാൻ പോലും ലജ്ജയില്ലാത്ത നേതൃത്വമാണ് ഇപ്പോൾ കോൺ​ഗ്രസിനുള്ളത്.

ഇടതുപക്ഷ തുടർഭരണം വന്നതിന് ശേഷം കേളത്തെ കലാപഭൂമിയാക്കി മാറ്റാൻ കോൺ​ഗ്രസും ബിജെപിയും ശ്രമിക്കുകയാണ്. കേസ് അന്വേഷണം നടക്കുന്നതുകൊണ്ട് മറ്റ് കാര്യങ്ങളിലേക്ക് കടക്കുന്നില്ല. അധികാരത്തിലെത്തി കട്ട് മുടിക്കാൻ ഇനി കഴിയില്ല എന്ന ചിന്തയാണ് ഇപ്പോൾ കോൺ​ഗ്രസിനുള്ളത്. ആക്രമണത്തിനെതിരെ ജനാധിപത്യപരമായി ഇടത് സംഘടനകൾ പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എകെജി സെന്റർ ആക്രമണത്തിന് പിന്നിൽ എൽ.ഡി.എഫിനെതിരായ ആസൂത്രിത ​ഗൂഢാലോചനയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആരോപിച്ചു. പാർട്ടി ഓഫീസുകളും പാർട്ടി പ്രവർത്തകരുടെ വീടുകളും ആക്രമിക്കാൻ പാടില്ലെന്നത് എല്ലാ രാഷ്ട്രീയ പാർട്ടികളും അം​ഗീകരിച്ച കാര്യമാണ്. അതാണ് ഇപ്പോൾ പരസ്യമായി ലംഘിക്കപ്പെട്ടിരിക്കുന്നത്.

കേരളത്തിന്റെ പൊതുസമൂഹം നിരുത്സാഹപ്പെടുത്തേണ്ട സംഭവങ്ങളാണിത്. ഈ പ്രശ്നത്തെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ വളരെ ​ഗൗരവത്തോടെയാണ് കാണേണ്ടത്. കേരളത്തിൽ ക്രമസമാധാന നില തകർന്നു, എകെജി സെന്ററിന് പോലും രക്ഷയില്ല എന്നൊക്കെ തെളിയിക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണിത്. സമാധാനം നിലനിർത്താൻ കോൺ​ഗ്രസ് ആ​ഗ്രഹിക്കുന്നില്ലെന്നാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺ​ഗ്രസും ബിജെപിയും ചേർന്ന് നടത്തിയ ആക്രമണമാവാം എകെജി സെന്ററിന് നേരെയുണ്ടായതെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പ്രതികരിച്ചു. പൊലീസ് അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരട്ടെ. അപലപനീയമായ സംഭവമാണിത്. തൃക്കാക്കര തെരഞ്ഞെടുപ്പു മുതൽ കോൺ​ഗ്രസ്- ബിജെപി രഹസ്യ സഖ്യമുണ്ട്. ഏത് പാർട്ടി ഓഫീസിന് നേരെയുള്ള അക്രമവും ഒഴിവാക്കപ്പെടേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. രാത്രി 11.30 ഓടെയാണ് സംഭവമുണ്ടായത്. എകെജി സെന്ററിന് മുന്നിലെ റോഡിലാണ് സ്ഫോടക വസ്തു വീണത്. വലിയ ശബ്ദം കേട്ട പ്രവർത്തകർ പുറത്തേക്ക് ഓടിയെത്തുകയായിരുന്നു. കന്റോൺമെന്റ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

]]>