PA Mohammed Riyas – malayalees.ch https://malayalees.ch Malayalam Online News Portal Wed, 27 Sep 2023 04:55:42 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png PA Mohammed Riyas – malayalees.ch https://malayalees.ch 32 32 പേരുനോക്കാതെ മനുഷ്യരെ സൗഹൃദം വെയ്ക്കുന്ന മലയാളി; ആ മലയാളി തന്നെ ഒരു ടൂറിസം പ്രൊഡക്ട് ആണെന്ന് മന്ത്രി മുഹമ്മദ് റിയാസ് https://malayalees.ch/tourism-day-pa-mohammed-riyas/ Wed, 27 Sep 2023 04:55:34 +0000 https://malayalees.ch/?p=88447 ലോക ട്രെൻഡ് അനുസരിച്ച് സംസ്ഥാനത്തെ ടൂറിസം മേഖല മാറ്റിമറിയ്ക്കുമെന്ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ്‌ റിയാസ്. പ്രകൃതിയോടിണങ്ങിയ ടൂറിസമാണ് സംസ്ഥാന സർക്കാരിൻ്റെ ലക്ഷ്യം. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യ പ്രശ്നത്തിൽ വിശദമായ പഠനം നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും ലോക വിനോദസഞ്ചാര ദിനവുമായി ബന്ധപ്പെട്ട് മന്ത്രി 24 നോട് പ്രതികരിച്ചു

വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യ പ്രശ്നത്തിൽ കൂട്ടായ ഇടപെടലിൽ പ്രശ്നം പരിഹരിക്കും. മുഖ്യമന്ത്രി തന്നെ മുൻ കൈ എടുത്തുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. ടൂറിസം ക്ലബുകൾ രൂപീകരിച്ച് പുതിയ തലമുറയെ ഉത്തരവാദിത്തം ഏല്പിക്കും. വിവിധ ക്യാമ്പസുകൾ കേന്ദ്രീകരിച്ച് വിവിധ ടൂറിസം കേന്ദ്രങ്ങൾ സംരക്ഷിക്കാൻ ചുമതല നൽകും. ലോക ട്രെൻഡ് അനുസരിച്ച് സംസ്ഥാനത്തെ ടൂറിസം മേഖല മാറ്റിമറിക്കും.

ഫ്ലോട്ടിങ് ബ്രിഡ്ജും ഗ്ലാസ് ബ്രിഡ്ജും പുതിയ മാതൃകയാണ്. ഇനിയും വിവിധയിടങ്ങളിൽ ഇത്തരം ബ്രിഡ്ജുകൾ കൊണ്ടുവരും. ഹരിത നിക്ഷേപവും മാലിന്യ പ്രശ്‌നവുമാണ് ഇനിയുള്ള ശ്രദ്ധ. കാലാവസ്ഥ മാറ്റം ആശങ്കയല്ല. കാലാവസ്ഥ മാറ്റം മറ്റുള്ളവർക് തലവേദനയാകുമ്പോൾ കേരള ടൂറിസത്തിനു സാധ്യത ഏറുകയാണ്. വിവിധ നിലകളിൽ ടൂറിസ്റ്റുകളെ ആകർഷിക്കാം. 2022ന് ശേഷം ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിൽ സർവകാല റെക്കോർഡ് വർധനയാണ്. കേരളത്തിലെ മതനിരപേക്ഷത മറ്റുള്ളവർക്ക് കേരളം സന്ദർശിക്കാനുള്ള പ്രചോദനമാണ്. പേരുനോക്കാതെ മനുഷ്യരെ സൗഹൃദം വെയ്ക്കുന്ന മലയാളി. ആ മലയാളി തന്നെ ഒരു ടൂറിസം പ്രൊഡക്ട് ആണെന്നും അദ്ദേഹം പറഞ്ഞു.

]]>
‘ഡെസ്റ്റിനേഷന്‍ ചലഞ്ചി’നുള്ള രജിസ്‌ട്രേഷന്‍ തീയതി ആഗസ്റ്റ് 30 വരെ https://malayalees.ch/destination-challenge-kerala-registration/ Thu, 25 Aug 2022 08:20:24 +0000 https://malayalees.ch/?p=67065 സംസ്ഥാന ടൂറിസം വകുപ്പിന്റെ ഡെസ്റ്റിനേഷന്‍ ചലഞ്ചിനുള്ള രജിസ്‌ട്രേഷന്‍ തീയതി ആഗസ്റ്റ് 30 നടത്താം.
ഓരോ തദ്ദേശ സ്ഥാപനത്തിലും ഒന്നിലധികം വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് ഡെസ്റ്റിനേഷന്‍ ചലഞ്ച്. മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതിയിലൂടെ അറിയപ്പെടാത്ത പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തങ്ങളുടെ പരിധിക്കുള്ളിലെ ടൂറിസം സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി, ഡിപിആര്‍ തയ്യാറാക്കി ടൂറിസം വകുപ്പിന്റെ വെബ്‌സൈറ്റ് വഴിയാണ് പ്രൊപ്പോസല്‍ സമര്‍പ്പിക്കേണ്ടത്.

ടൂറിസം വകുപ്പിന്റെ വെബ്‌സൈറ്റില്‍ ഡെസ്റ്റിനേഷന്‍ അപ്‌ലോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങള്‍ ആഗസ്റ്റ് 30നകം വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യണം.

]]>
മൂന്ന് വർഷത്തിനുള്ളിൽ കേരളത്തിലെ ദേശീയ പാതകൾ ആറുവരിയാക്കും: മന്ത്രി പി.എ. മുഹമ്മദ് റിയാസ് https://malayalees.ch/national-highways-in-kerala-to-be-six-lane-in-three-years-pa-mohammed-riyas/ Sat, 25 Jun 2022 04:20:48 +0000 https://malayalees.ch/?p=63866 2025 ഓടെ സംസ്ഥാനത്തെ ദേശീയപാതാ നവീകരണം പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കാസർ​ഗോഡ് മുതൽ തിരുവനന്തപുരം വരെ ഏകദേശം 600 കിലോമീറ്റർ റോഡാണ് ആറുവരി പാതയാക്കുന്നത്. ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിന്‌ 25 ശതമാനം തുക നൽകുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ്‌ കേരളം. മറ്റു സംസ്ഥാനങ്ങളിൽ മുഴുവൻ തുകയും ദേശീയപാത അതോറിറ്റിയാണ്‌ വഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പാറശ്ശാല മണ്ഡലത്തിലെ മൈലക്കര, പൂഴനാട്, മണ്ഡപത്തിൻകടവ്, മണക്കാല, പേരോണം റിംഗ് റോഡിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകക്കായിരുന്നു മന്ത്രി.

പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളെയെല്ലാം ബിഎംബിസി നിലവാരത്തിലേക്ക് ഉയർത്തണമെന്നാണ് സർക്കാരിന്റെ ആഗ്രഹം. എന്നാൽ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയിൽ അത് സാധ്യമല്ല. പക്ഷേ അടുത്ത അഞ്ചു കൊല്ലം കൊണ്ട് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളിലെ 50 ശതമാനം ബിഎംബിസി നിലവാരത്തിലേക്ക് ഉയർത്താനാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഒറ്റശേഖരമംഗലം, കള്ളിക്കാട് ഗ്രാമ പഞ്ചായത്തുകളെ മലയോര ഹൈവേയുമായി ബന്ധിപ്പിച്ച് കടന്നുപോകുന്ന പ്രധാന ഗ്രാമീണ റോഡാണ് മൈലക്കര- പൂഴനാട്- മണ്ഡപത്തിൻകടവ് -മണക്കാല- പേരേക്കോണം- റിംഗ് റോഡ്. ബി എം ബി സി നിലവാരത്തിലാണ് റോഡ് നവീകരിക്കുന്നത്. 10 കോടി രൂപയാണ് പദ്ധതിയുടെ ബഡ്ജറ്റ്.

]]>