P V Sindhu – malayalees.ch https://malayalees.ch Malayalam Online News Portal Fri, 04 Aug 2023 08:17:24 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png P V Sindhu – malayalees.ch https://malayalees.ch 32 32 ഓസ്‌ട്രേലിയൻ ഓപ്പൺ: പി.വി സിന്ധു പുറത്ത്, ക്വാർട്ടറിൽ അമേരിക്കൻ താരത്തോട് തോറ്റു https://malayalees.ch/pv-sindhu-knocked-out-of-australia-open/ Fri, 04 Aug 2023 08:17:17 +0000 https://malayalees.ch/?p=85611 രണ്ട് തവണ ഒളിമ്പിക്സ് മെഡൽ ജേതാവായ പി.വി സിന്ധു ഓസ്‌ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഫൈനലിൽ കാണാതെ പുറത്തായി. വെള്ളിയാഴ്ച നടന്ന വനിതാ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ ലോക 12-ാം നമ്പർ താരം അമേരിക്കയുടെ ബെയ്‌വെൻ ഷാങ്ങിനോട് നേരിട്ടുള്ള സെറ്റുകൾക്ക് തോറ്റു.

39 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ 12-21, 17-21 എന്ന സ്‌കോറിനായിരുന്നു സിന്ധു കീഴടങ്ങിയത്. 33 കാരിയായ ചൈനീസ് വംശജയായ അമേരിക്കൻ താരത്തിനെതിരെ മുമ്പ് 10 തവണ ഏറ്റുമുട്ടിയപ്പോൾ ആറ് തവണയും ജയം സിന്ധുവിനൊപ്പം നിന്നു. പക്ഷേ ഇത്തവണ ഭാഗ്യം സിന്ധുവിനെ തുണച്ചില്ല. ക്വാർട്ടറിൽ ഷാങ്ങിൽ നിന്ന് കടുത്ത പോരാട്ടമാണ് സിന്ധു നേരിട്ടത്.

]]>
സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണില്‍ പി വി സിന്ധുവിന് കിരീടം https://malayalees.ch/swiss-open-pv-sindhu-wons/ Mon, 28 Mar 2022 05:53:56 +0000 https://malayalees.ch/?p=59155 സ്വിസ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ പി വി സിന്ധുവിന് കിരീടം.സിന്ധുവിന്റെ വിജയം നേരിട്ടുള്ള ഗെയിമുകള്‍ക്ക്. ഫൈനലിൽ തായ്‌ലൻഡ് താരം ബുസാനനെയാണ് തോൽപ്പിച്ചത്.

അതേസമയം പുരുഷ സിംഗിൾസിൽ മലയാളി താരം എച്ച്.എസ്.പ്രണോയും വനിതകളിൽ പി.വി.സിന്ധുവുമാണ് ഫൈനലിൽ കടന്നത്. സെമിയിൽ ഇന്തൊനീഷ്യയുടെ ലോക 5–ാം നമ്പർ താരം ആന്തണി സിനിസുക ഗിന്റിങ്ങിനെയാണ് 26–ാം റാങ്കുകാരൻ പ്രണോയ് തോൽപിച്ചത്. സ്കോർ: 21–19,19–21,21–18. മത്സരം ഒരു മണിക്കൂറും 11 മിനിറ്റും നീണ്ടു നിന്നു.

2017ൽ യുഎസ് ഓപ്പൺ ജയിച്ചതിനു ശേഷം പ്രണോയിയുടെ ആദ്യ ഫൈനലാണിത്. ഫൈനലിൽ ഇന്ത്യൻ സഹതാരം കെ.ശ്രീകാന്തോ ഇന്തൊനീഷ്യൻ താരം ജൊനാതൻ ക്രിസ്റ്റിയോ ആകും പ്രണോയിയുടെ എതിരാളി. വനിതാ സെമിഫൈനലിൽ തായ്‌ലൻഡിന്റെ സുപാനിക കാറ്റതോങ്ങിനെയാണ് സിന്ധു തോൽപിച്ചത് (21–18,15–21,21–19).

]]>