p t thomas – malayalees.ch https://malayalees.ch Malayalam Online News Portal Sat, 04 Jun 2022 04:37:30 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png p t thomas – malayalees.ch https://malayalees.ch 32 32 ‘എന്നെ നയിക്കുന്നത് പി ടി, അഭിപ്രായങ്ങൾ എവിടേയും തുറന്നുപറയും’; ഉമ തോമസ് https://malayalees.ch/uma-thomas-on-thrikkakara-election-victory-p-t-thomas/ Sat, 04 Jun 2022 04:37:21 +0000 https://malayalees.ch/?p=62889 തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് വിജയം പി ടിയ്ക്ക് സമർപ്പിക്കാനാണ് ഉപ്പുതോട്ടിലെത്തിയതെന്ന് ഉമ തോമസ്. പി ടിയാണ് മാർഗദീപം, തന്നെ നയിക്കുന്നത് അദ്ദേഹമാണ്. പി ടിയുടെ വികസന സ്വപ്നങ്ങളും രാഷ്ട്രീയ നിലപാടുകളും തുടരാനാണ് താത്പര്യം. എന്റെ അഭിപ്രായങ്ങൾ എവിടേയും തുറന്നുപറയാൻ എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല. പറയാനുള്ളത് പറയുമെന്നും ഉമ തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

ഇതിനിടെ ഉപ്പുതോട് സെന്റ് തോമസ് ദേവാലയത്തിലുള്ള പി ടി തോമസിന്റെ കല്ലറയിലെത്തി ഉമ തോമസ് പ്രാർത്ഥിച്ചു. ഇടുക്കി ബിഷപ്പ് മാർ ജോർജ് നെല്ലിക്കുന്നേലിനെ സന്ദർശിക്കാനുള്ള അനുമതി തേടിയിട്ടുണ്ട്. അനുമതി ലഭിക്കുകയാണെങ്കിൽ അവിടെ സന്ദർശനം നടത്തിയ ശേഷം ഇടുക്കിയിലെ പ്രധാനപ്പെട്ട നേതാക്കളെ കണ്ട് ഉമ തോമസ് തൃക്കാക്കരയിലേക്ക് മടങ്ങും.

സ്ഥാനാർത്ഥി പ്രഖ്യാപനം വന്നശേഷം പി ടി തോമസിന്റെ ജന്മനാട്ടിൽനിന്നാണ് ഉമ തോമസ് പ്രചാരണം ആരംഭിച്ചത്.തെരെഞ്ഞെടുപ്പിൽ വൻ വിജയം നേടി പി ടി യെ കാണാൻ എത്തുമെന്ന് മാധ്യമങ്ങളോട് ഉമ തോമസ് അന്ന് പറഞ്ഞിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ 25,016 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് ഉമ തോമസിന് ജയം. തൃക്കാക്കര ഇതുവരെ കണ്ടതിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസിന്റെ ഏക വനിതാ എംഎല്‍എയായി ഉമ നിയമസഭയിലേക്ക് എത്തുന്നത്.

]]>
യുഡിഎഫിനെ ആലസ്യം ദോഷം ചെയ്തു: പി ടി തോമസ് https://malayalees.ch/laziness-hurts-udf-pt-thomas/ Mon, 03 May 2021 08:39:57 +0000 https://malayalees.ch/?p=43596 യുഡിഎഫിലെ ആലസ്യം ദോഷം ചെയ്തുവെന്ന് കോണ്‍ഗ്രസ് നേതാവ് പി ടി തോമസ്. കോണ്‍ഗ്രസ് പരമാവധി ചെയ്തു. അഗാധ ഗര്‍ത്തത്തിലേക്ക് പോയ തെരഞ്ഞെടുപ്പ് ഫലമാണിത്. അതിനിടയില്‍ തന്റെ കാലുകൊണ്ട് ഒരു ചവിട്ട് കൂടെ കോണ്‍ഗ്രസ് പാര്‍ട്ടിക്കോ യുഡിഎഫിനോ കൊടുക്കാന്‍ ആഗ്രഹിക്കുന്നില്ല. അത് ചര്‍ച്ച ചെയ്ത് പരിഗണിക്കും.

യുഡിഎഫിനോ കോണ്‍ഗ്രസിനോ ഉണ്ടായ പരാജയം ഏതെങ്കിലും ഒരു വ്യക്തിയുടെയോ ഒരു നേതാവിന്റെയോ മാത്രം കുഴപ്പം കൊണ്ട് ഉണ്ടായതല്ല. വളരെ കാലമായി, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 19 സീറ്റ് കിട്ടിയതിനെ തുടര്‍ന്ന് ഒരു ആലസ്യം ഉണ്ടായിട്ടുണ്ട്. ആലസ്യം ദോഷം ചെയ്തു.

പ്രതിപക്ഷ നേതാവ് നല്ല നിലയില്‍ പ്രവര്‍ത്തിച്ചു. പരാജയം ഉണ്ടാകുമ്പോള്‍ നേതാക്കളെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നതിന് പകരം കോണ്‍ഗ്രസ് പാര്‍ട്ടി ഗൗരവതരമായി സംഘടന സംവിധാനത്തെ പറ്റി ചര്‍ച്ച ചെയ്യണം. സംഘടനപരമായ വീഴ്ചകള്‍ പരിഹരിച്ചാലേ ശക്തമായി മുന്നോട്ട് പോകാന്‍ പറ്റൂ. നേതൃമാറ്റം കവലകളിലും തെരുവുകളില്‍ പറയേണ്ട കാര്യമല്ല. 19 സീറ്റ് ജയിച്ചപ്പോള്‍ ഒറ്റ സീറ്റ് വിജയിച്ച എല്‍ഡിഎഫിലെ പിണറായി വിജയന്‍ കുത്തിയൊലിച്ച് പോകുമെന്ന് ആരും പറഞ്ഞില്ലല്ലോ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

]]>
പിണറായിയുടെ ഈ ‘കരുതല്‍’ നാടിനപമാനമെന്ന് പി.ടി തോമസ് https://malayalees.ch/pinarayi-vijayan-criticize-pt-thomas-mla-news/ Sat, 13 Jun 2020 04:22:19 +0000 https://malayalees.ch/?p=27018 കൊലക്കേസ് പ്രതിയെ വെള്ള പൂശുന്നു, രക്തസാക്ഷിയായി പ്രഖ്യാപിക്കുന്നു !അപ്പോൾ നിർദ്ദയമായി കൊലചെയ്യപ്പെട്ട ടി പി ചന്ദ്രശേഖരന്റെ ജീവന് വിലയില്ലേ?+

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി പി.കെ കുഞ്ഞനന്തനെ അനുസ്മരിച്ച പിണറായിയുടെ നടപടിയെ വിമര്‍ശിച്ച് പി.ടി തോമസ് എം.എല്‍.എ. ഏതു മരണവും ദുഃഖകരമാണ്, മനസാക്ഷി ഉള്ളവർ ആ വേദനയിൽ പങ്കുചേരും. എന്നാൽ ഇവിടെ എന്താണ് സംഭവിക്കുന്നത് കൊലക്കേസ് പ്രതിയെ വെള്ള പൂശുന്നു, രക്തസാക്ഷിയായി പ്രഖ്യാപിക്കുന്നു !അപ്പോൾ നിർദ്ദയമായി കൊലചെയ്യപ്പെട്ട ടി പി ചന്ദ്രശേഖരന്റെ ജീവന് വിലയില്ലേ? കൊലക്കേസ് പ്രതിയെ നെഞ്ചോടു ചേർത്ത് പിടിക്കുന്ന മുഖ്യമന്ത്രിയോട് 6 ചോദ്യങ്ങളും പിടി തോമസ് ഫേസ്ബുക്കിലൂടെ ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

‘പിണറായിയുടെ ഈ കരുതൽ കേരളനാടിനപമാനം’

” പാർട്ടി പ്രവർത്തകരോടും സമൂഹത്തോടും കരുതൽ കാണിച്ച നേതാവാണ് പി കെ കുഞ്ഞനന്തൻ,

എല്ലാവിഭാഗം ജനങ്ങളാൽ ആദരിക്കപ്പെട്ട ആൾ “

ടി പി ചന്ദ്രശേഖരൻ വധക്കേസിലെ 13- ആം പ്രതി പി കെ കുഞ്ഞനന്തനെക്കുറിച്ചുള്ള കേരള മുഖ്യമന്ത്രിയുടെ അനുശോചന സന്ദേശത്തിലെ പ്രധാന വരികളാണവ. അതായത് ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന കണ്ടത്തലിനെ തുടർന്ന് കോടതി ജീവപര്യന്തം ശിക്ഷിച്ച ആൾ സമൂഹത്തോട് കരുതൽ കാണിച്ച നേതാവാണത്രേ!

ഏതു മരണവും ദുഃഖകരമാണ്, മനസാക്ഷി ഉള്ളവർ ആ വേദനയിൽ പങ്കുചേരും.

എന്നാൽ ഇവിടെ എന്താണ് സംഭവിക്കുന്നത് കൊലക്കേസ് പ്രതിയെ വെള്ള പൂശുന്നു, രക്തസാക്ഷിയായി പ്രഖ്യാപിക്കുന്നു !അപ്പോൾ നിർദ്ദയമായി കൊലചെയ്യപ്പെട്ട ടി പി ചന്ദ്രശേഖരന്റെ ജീവന് വിലയില്ലേ?

കൊലക്കേസ് പ്രതിയെ നെഞ്ചോടു ചേർത്ത് പിടിക്കുന്ന മുഖ്യമന്ത്രിയോട് 6 ചോദ്യങ്ങൾ…

1, കുഞ്ഞനന്തൻ ഭരണകൂട ഭീകരതയുടെ ഇരയാണത്രെ !പുതിയ കമ്മ്യൂണിസ്റ്റ് വരട്ടു വാദം. അങ്ങനെയാണെങ്കിൽ ഈ സർക്കാർ (NIA)എൻ ഐ എ ക്ക് ഏൽപ്പിച്ചു കൊടുത്ത രണ്ട് പാർട്ടി സഖാക്കളായ അലനും താഹയും ഭരണകൂട ഭീകരതയുടെ ഇരകളല്ലേ?

2, കുഞ്ഞനന്തൻ നിരപരാധിയാണെന്ന് താങ്കളും പാർട്ടിയും പറയുന്നു,

എങ്കിൽ ടി പി ചന്ദ്രശേഖരനെ കൊലക്കത്തിയിൽ തീർത്തതാര്?

3, കുഞ്ഞനന്തനെ കോടതിയാണ് ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചത്,

നിങ്ങളുടെ കുഞ്ഞനന്തൻ നിങ്ങൾക്ക് നിരപരാധിയാണെങ്കിൽ കോടതിയിൽ അപ്പീൽ നൽകി കുഞ്ഞനന്തനെ രക്ഷിക്കാൻ ശ്രമിക്കാഞ്ഞതെന്ത്?

4, ഭരണഘടന പുസ്തകമാക്കി അച്ചടിക്കാൻ നിർദേശിച്ച താങ്കൾ ഭരണഘടന സ്ഥാപനമായ നീതിന്യായ കോടതിയെ കുഞ്ഞനന്തനുവേണ്ടി എത്ര തവണ മറികടന്നു?

2018 ൽ മാത്രം കുഞ്ഞനന്തന് 200 ദിവസത്തെ പരോൾ !

ശിക്ഷ ഇളവ് ചെയ്യാനും ഒരിക്കൽ തീരുമാനിച്ചു, അത് ഗവർണർ തടഞ്ഞു. ഇത് അധികാര ദുർവിനിയോഗമല്ലേ?

കേരള മുഖ്യമന്ത്രി കൊലചെയ്യപ്പെട്ടവനൊപ്പമോ, കൊലപാതകിക്കൊപ്പമോ?

5, ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് താങ്കൾ വീണ്ടും ആവർത്തിക്കാൻ ധൈര്യമുണ്ടോ? എങ്കിൽ കുഞ്ഞനന്തൻ കൊലപാതകം നടന്ന് 50 ആം നാൾ കോടതിയിൽ കീഴടങ്ങിയതെന്തിന്?

6, രക്തത്തിന് വില പറഞ്ഞവൻ എങ്ങനെ രക്തസാക്ഷിയാകും?

]]>