p sasi – malayalees.ch https://malayalees.ch Malayalam Online News Portal Mon, 02 May 2022 08:35:27 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png p sasi – malayalees.ch https://malayalees.ch 32 32 ആരെയും ലക്ഷ്യം വച്ചെഴുതിയതല്ല ആത്മകഥ; പി ശശിയുടെ വക്കീല്‍ നോട്ടിസിന് മറുപടി നല്‍കുമെന്ന് ടീക്കാറാം മീണ https://malayalees.ch/eeka-ram-meena-about-his-autobiography/ Mon, 02 May 2022 08:35:09 +0000 https://malayalees.ch/?p=61126 തന്റെ ആത്മകഥ ഒരു വ്യക്തിയെയും ഉദ്ദേശിച്ചിട്ടുള്ളതല്ലെന്ന് ആത്മകഥാ പ്രകാശന ചടങ്ങിന് ശേഷം ടീക്കാറാം മീണ. ജനങ്ങള്‍ പലരും ആഗ്രഹിച്ചതാണ് തന്റെ ആത്മകഥ. ബാല്യം മുതലുള്ള അനുഭവങ്ങളും എങ്ങനെ എത്ര കഷ്ടപ്പെട്ടാണ് ഐഎഎസിലേക്ക് എത്തിയെന്നത് അടക്കമുള്ള കാര്യങ്ങള്‍ ഞാന്‍ സ്‌കൂളിലും കോളജിലുമൊക്കെ കുട്ടികളുമായി സംവദിക്കുമ്പോള്‍ അവരാവശ്യപ്പെട്ടതാണ് പലപ്പോഴും, ഈ ആത്മകഥ. അതുകൊണ്ടാണ് ഇതിലേക്കെത്തിയത്. ടീക്കാറാം മീണ പറഞ്ഞു.

വിവാദങ്ങളെ കുറിച്ച് ഇപ്പോള്‍ പറയുന്നില്ല. എല്ലാം പുസ്തകത്തിലുണ്ട്. എല്ലാവരും ആത്മകഥ വായിച്ചിരിക്കണം. ഇപ്പോഴുണ്ടായ വിവാദങ്ങളെ കുറിച്ചൊക്കെ നേരത്തെ തന്നെ ഇവിടുത്തെ പത്രങ്ങളൊക്കെ എഴുതിയാണ്. ഇന്നിപ്പോള്‍ അതില്‍ പുതുമയുണ്ടോ എന്നറിയില്ലെന്നും മീണ മാധ്യമങ്ങളോട് പറഞ്ഞു.

‘സര്‍വീസ് കാല ജീവിതത്തില്‍ നല്ലതും ചീത്തയുമായ അനുഭവങ്ങളുണ്ടായിട്ടുണ്ട്. അതില്‍ പ്രത്യേകമായി ഒരാളെ ലക്ഷ്യം വച്ചുകൊണ്ട് എഴുതിയിട്ടില്ല. അതങ്ങനെ സംഭവിച്ചുപോയതാണ്. അനുഭവങ്ങളാണ് ആത്മകഥയില്‍ എഴുതിയത്’. ടീക്കാറാം മീണ കൂട്ടിച്ചേര്‍ത്തു. പി ശശിയുടെ വക്കീല്‍ നോട്ടിസിന് മറുപടി നല്‍കുമെന്നും മീണ വ്യക്തമാക്കി.

‘കൃഷി ആയിരുന്നു നാട്ടില്‍ ഇഷ്ടം. അവിടെ ആരംഭിച്ച ജീവിതം അവിടെ തന്നെ അവസാനിപ്പിക്കണം. പക്ഷേ കേരളത്തില്‍ എന്റെ സേവനം എപ്പോള്‍ വേണ്ടിവന്നാലും ക്ഷണിച്ചാല്‍ ഞാനെത്തും. വളരെ സുന്ദരമായ രാജ്യാണ് ഇന്ത്യ. അങ്ങോട്ടുമിങ്ങോട്ടും ഞാന്‍ യാത്ര ചെയ്തുകൊണ്ടേയിരിക്കും. അമ്പലത്തിലോ പള്ളിയിലോ പോയിട്ട് മാത്രം കാര്യമില്ല. ധര്‍മമാണ് കര്‍ത്തവ്യം. ജനങ്ങളെ സേവിക്കുകയാണ് വേണ്ടത്. എവിടെ ജോലി ചെയ്താലും ജനങ്ങള്‍ നമ്മളെ കണ്ടിട്ട് പോകുമ്പോള്‍ അവരുടെ മുഖത്ത് ചിരിയുണ്ടാകണം’. അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പി.ശശിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ടിക്കറാം മീണയുടെ ആത്മകഥയില്‍ ഉയര്‍ത്തിയത്. തൃശൂര്‍ കളക്ടറായിരിക്കെ വ്യാജകള്ള് നിര്‍മ്മാതാക്കള്‍ക്കെതിരെ നടപടിയെടുത്തതിന്റെ പേരില്‍ ഇ.കെ.നയനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി.ശശി ഇടപെട്ട് സ്ഥലം മാറ്റിയെന്ന് ടീക്കാറാം മീണ ആത്മകഥയില്‍ പറയുന്നു. മാധ്യമപ്രവര്‍ത്തകന്‍ എം.കെ.രാംദാസിനൊപ്പം ചേര്‍ന്നാണ് ടിക്കറാം മീണ പുസ്തകമെഴുതിയിരിക്കുന്നത്. ഇന്ന് നടന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ ശശി തരൂരും പങ്കെടുത്തിരുന്നു.

]]>
പി ശശിയുടെ നിയമനം സ്ത്രീത്വത്തോടുള്ള വെല്ലുവിളി : ജെബി മേത്തർ എം പി https://malayalees.ch/jebi-mather-against-p-sasi/ Wed, 20 Apr 2022 05:24:39 +0000 https://malayalees.ch/?p=60416 മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായുള്ള പി ശശിയുടെ നിയമനം റദ്ദാക്കണമെന്ന് മഹിളാ കോൺഗ്രസ്. പി ശശിയുടെ നിയമനം സ്ത്രീത്വത്തോടുള്ള വെല്ലുവിളിയെന്ന് ജെബി മേത്തർ എം പി പറഞ്ഞു. ശശി ഇപ്പോൾ വിശുദ്ധനായോ എന്ന് പിണറായി വിജയൻ വ്യക്തമാക്കണമെന്നാണ് ജെബി മേത്തൽ പറഞ്ഞത്. ശിവശങ്കറിന് പിന്നാലെ കളങ്കിതരെ കുടിയിരുത്തുന്ന കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫിസ് മാറിയെന്നും ജെബി മേത്തർ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പൊൽറ്റിക്കൽ സെക്രട്ടറിയായി പി ശശിയുടെ ചുമതല സംസ്ഥാന സമിതി അംഗീകരിക്കുന്നത് ഇന്നലെയാണ്. ഇ.കെ നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായിരുന്നു പി ശശി. 11 വർഷം സംസ്ഥാന സമിതിക്ക് പുറത്തുനിന്ന ശശിയെ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് തിരിച്ചെത്തിച്ചത്. സംസ്ഥാന സമിതിക്ക് താഴെയുള്ളവരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കാറില്ല. ഇതിനാലാണ് ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുത്തി ശശിയെ കമ്മിറ്റിയിലെത്തിച്ചത്.

കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശിയെ ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് 2011ൽ പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു. ഈ കേസിൽ 2016ൽ അദ്ദേഹത്തെ കോടതി കുറ്റവിമുക്തനാക്കി. 2018 ജൂലൈയിലാണ് പി ശശി പാർട്ടിയിൽ തിരിച്ചെത്തിയത്. 2019ൽ കണ്ണൂർ ജില്ലാ കമ്മിറ്റിയിലും ഈ സമ്മേളന കാലത്ത് സംസ്ഥാന കമ്മിറ്റിയിലും തിരിച്ചെത്തി.

]]>
തെറ്റ് ആര്‍ക്കും സംഭവിക്കാം; അത് തിരുത്താനാണ് അവസരം നല്‍കേണ്ടത്; പി ശശിയുടെ നിയമനത്തില്‍ ഭിന്നതയില്ലെന്ന് ഇ.പി ജയരാജന്‍ https://malayalees.ch/ep-jayarajn-support-p-sashi-appointment-as-political-secretart/ Wed, 20 Apr 2022 04:55:22 +0000 https://malayalees.ch/?p=60388 മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശിയുടെ നിയമനത്തില്‍ പാര്‍ട്ടിക്കകത്ത് ഒരു ഭിന്നതയുമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. പി ശശിയുടെ നിയമനം സംബന്ധിച്ച് ഒരു വിവാദവും ഇല്ല. എല്ലാ കാര്യങ്ങളും ഏകകണ്ഠമായാണ് പാര്‍ട്ടിയില്‍ തീരുമാനിച്ചിട്ടുള്ളത്. മറ്റെല്ലാം തെറ്റായ പ്രചാരണങ്ങളാണ്. ഓരോരുത്തര്‍ക്കുമുള്ള അഭിപ്രായങ്ങള്‍ വ്യത്യാസമാണെങ്കിലും തീരുമാനങ്ങളെടുക്കുന്നത് ഐക്യകണ്‌ഠേനയാണെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഒരു പ്രശ്‌നത്തെ അടിസ്ഥാനമാക്കി നടപടിയെടുത്താല്‍ ആ നടപടി ആജീവനാന്തം തുടരുന്നതല്ല പാര്‍ട്ടി നയം. അതാരുടെയും ജീവിതം നശിപ്പിക്കാനല്ല. തെറ്റ് തിരുത്തി എല്ലാവരെയും ശരിയായ പാതയിലേക്ക് നയിക്കാനുള്ളതാണ് പാര്‍ട്ടിയിലെ അച്ചടക്കനടപടി. ഒരിക്കല്‍ പുറത്താക്കിയെന്ന് കരുതി അയാള്‍ക്ക് ആജീവനാന്തം പുറത്ത് നില്‍ക്കാനാകില്ല. ചില തെറ്റുകളൊക്കെ ആര്‍ക്കും സംഭവിക്കാം. അത് തിരുത്തി ശരിയായി മുന്നോട്ടുവരുന്ന അനുഭവമാണുള്ളത്. എല്‍ഡിഎഫ് കണ്‍വീനര്‍ നിലപാട് വ്യക്തമാക്കി.

ഇന്നലെയാണ് പി ശശിയുടെ നിയമനത്തില്‍ എതിര്‍പ്പ് പ്രകടമാക്കി പി ജയരാജന്‍ രംഗത്തെത്തിയത്. എന്നാല്‍ എതിര്‍പ്പുണ്ടായിരുന്നെങ്കില്‍ നേരത്തെ അറിയിക്കണമെന്ന് പാര്‍ട്ടി പി ജയരാജന് മറുപടി നല്‍കി. എന്നാല്‍ സംസ്ഥാന കമ്മിറ്റിയില്‍ വരുമ്പോഴല്ലേ ചര്‍ച്ച ചെയ്യാന്‍ കഴിയൂ എന്ന് ജയരാജന്‍ ചോദിച്ചു.
പൊളിറ്റിക്കല്‍ സെക്രട്ടറി നിയമനത്തില്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും ചെയ്ത തെറ്റ് ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും പി ജയരാജന്‍ പറഞ്ഞു. ചുമതല വിഭജനത്തില്‍ സന്തുലനം പാലിച്ചില്ലെന്നും ജയരാജന്‍ വിമര്‍ശിച്ചു.

മുന്‍പ് ജില്ലാ സെക്രട്ടറിയായിരുന്ന പി ശശിയെ പാര്‍ട്ടിയില്‍ നിന്ന് നീക്കേണ്ട സാഹചര്യത്തിലെ പരാതിയടക്കം ഓര്‍മിപ്പിച്ചുകൊണ്ടാണ് പി ജയരാജന്റെ വാക്കുകള്‍. പി ശശിയുടെ നിയമനത്തില്‍ ഒരു തവണ കൂടി ആലോചിക്കണമെന്ന നിലപാടെടുത്തപ്പോഴാണ് കോടിയേരി ബാലകൃഷ്ണന്റെ ഇടപെടല്‍. എതിര്‍പ്പ് നേരത്തെ അറിയിക്കണമായിരുന്നെന്നും നിയമനം ചര്‍ച്ച ചെയ്യുമ്പോഴല്ല എതിര്‍പ്പ് പറയേണ്ടതെന്നും കോടിയേരി വ്യക്തമാക്കി.

]]>
പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി https://malayalees.ch/p-sasi-cm-political-secretary/ Tue, 19 Apr 2022 10:24:41 +0000 https://malayalees.ch/?p=60365 മുഖ്യമന്ത്രിയുടെ പൊൡറ്റിക്കൽ സെക്രട്ടറിയായി പി ശശി ചുമതലയേൽക്കും. ദേശാഭിമാനി ചീഫ് എഡിറ്ററായി പുത്തലത്ത് ദിനേശനെയും നിയമിച്ചു. പുതിയ ചുമതലകൾ സംസ്ഥാന സമിതി അംഗീകരിച്ചു.

ഇ.കെ നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായിരുന്നു പി ശശി. 11 വർഷം സംസ്ഥാന സമിതിക്ക് പുറത്തുനിന്ന ശശിയെ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് തിരിച്ചെത്തിച്ചത്. സംസ്ഥാന സമിതിക്ക് താഴെയുള്ളവരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കാറില്ല. ഇതിനാലാണ് ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുത്തി ശശിയെ കമ്മിറ്റിയിലെത്തിച്ചത്.

നിലവിലെ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശനെ ദേശാഭിമാനി പത്രാധിപരാക്കി. എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റേയും ഇഎംഎസ് അക്കാദമിയുടെയും ചുമതല എസ് രാമചന്ദ്രൻ പിള്ളയക്ക് നൽകി.

]]>