P RAJEEV – malayalees.ch https://malayalees.ch Malayalam Online News Portal Sat, 16 Sep 2023 05:25:12 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png P RAJEEV – malayalees.ch https://malayalees.ch 32 32 ‘കെൽട്രോൺ ഉത്പന്നങ്ങൾക്കായി അന്തർദേശീയ തലത്തിൽ നിന്നും ഓർഡറുകൾ ലഭിക്കുന്നു, ദേശീയ തലത്തിലെ പ്രവർത്തനങ്ങൾ ശ്രദ്ധേയം’; അഭിമാനമെന്ന് മന്ത്രി പി രാജീവ് https://malayalees.ch/p-rajeev-praises-keltron-activities/ Sat, 16 Sep 2023 05:25:05 +0000 https://malayalees.ch/?p=87869 രാജ്യത്തെ തെർമൽ പവർ പ്ലാന്റുകളിലേക്ക് കെൽട്രോണിന്റെ ഇൻസ്ട്രുമെന്റേഷൻ സംവിധാനങ്ങൾ താപവൈദ്യുതനിലയങ്ങളിൽ വിവിധ ഇലക്ട്രോണിക്സ് സംവിധാനങ്ങൾ നിർമ്മിച്ചു നൽകി വീണ്ടും കെൽട്രോൺ മാതൃക തീർക്കുകയാണെന്ന് മന്ത്രി പി രാജീവ്. ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിഡിൻ്റെയും നെയ് വേലി ലിഗ്നൈറ്റ് കോർപറേഷന്റെയും ഇലക്ട്രോണിക്സ് സംവിധാനങ്ങൾ നിർമ്മിച്ചു നൽകി.(P Rajeev Praises Keltron activities)

ന്യൂമാറ്റിക് ആക്ചുവേറ്ററുകൾ നിർമ്മിച്ചു നൽകുന്നതിനായി അന്തർദേശീയ തലത്തിൽ നിന്നും ഓർഡറുകൾ കെൽട്രോണിന് ലഭിക്കുന്നുണ്ട്. കൺട്രോൾ & ഇൻസ്ട്രമെന്റേഷൻ സംവിധാനങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നെയ് വേലി ലിഗ്നൈറ്റ് കോർപറേഷന്റെ ഓർഡർ കെൽട്രോണിന് ലഭിച്ചിരുന്നുവെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

ആന്ധ്രാപ്രദേശിലുള്ള യദാദ്രി താപവൈദ്യുത നിലയങ്ങളിൽ നിന്ന് 2.5 കോടി രൂപയുടെ ഓർഡറുകൾ കഴിഞ്ഞ സാമ്പത്തിക വർഷം കെൽട്രോണിന് ലഭിച്ചിരുന്നു. 150 ന്യൂമാറ്റിക് ആക്ച്ചുവേറ്ററുകളും അനുബന്ധ സംവിധാനങ്ങളും നിർമ്മിച്ചു നൽകുന്നതിനായിരുന്നു ഓർഡർ. ഇതിൽ ഉത്തങ്കുടി താപവൈദ്യുത നിലയത്തിനുള്ള ഓർഡർ കെൽട്രോൺ പൂർണമായും നൽകിക്കഴിഞ്ഞു. യദാദ്രി താപവൈദ്യുത നിലയത്തിന് വേണ്ടിയുള്ളവയുടെ ഓർഡർ 90 ശതമാനത്തോളം പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയിലെ വിവിധ വ്യവസായ സ്ഥാപനങ്ങൾക്ക് വേണ്ടി കൺട്രോൾ & ഇൻസ്ട്രുമെന്റേഷൻ സംവിധാനങ്ങൾ നിർമ്മിക്കുന്ന കെൽട്രോൺ കൺട്രോൾസ് കൂടുതൽ ഓർഡറുകൾ നേടിയെടുത്ത് ഈ വർഷവും മുന്നേറ്റം സൃഷ്ടിക്കാനുള്ള ശ്രമം തുടരുകയാണെന്നും മന്ത്രി രാജീവ് കുറിച്ചു.

പി രാജീവ് ഫേസ്ബുക്കിൽ കുറിച്ചത്

രാജ്യത്തെ തെർമൽ പവർ പ്ലാന്റുകളിലേക്ക്
കെൽട്രോണിന്റെ ഇൻസ്ട്രുമെന്റേഷൻ സംവിധാനങ്ങൾ
ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിഡിൻ്റെയും നെയ് വേലി ലിഗ്നൈറ്റ് കോർപറേഷന്റെയും താപവൈദ്യുതനിലയങ്ങളിൽ വിവിധ ഇലക്ട്രോണിക്സ് സംവിധാനങ്ങൾ നിർമ്മിച്ചു നൽകി വീണ്ടും കെൽട്രോൺ മാതൃക തീർക്കുകയാണ്. താപവൈദ്യുത നിലയങ്ങളിലെ ഫർണ്ണസ്, ബോയിലർ എന്നിവയുടെ പ്രവർത്തനത്തിനാവശ്യമായ വായു മർദ്ദത്തിന്റെ തോത് നിയന്ത്രിക്കുന്ന ന്യൂമാറ്റിക് ആക്ചുവേറ്ററുകൾ നിർമ്മിച്ചുനൽകുന്നതിനായി
ഭെല്ലിന്റെ തമിഴ്നാട്ടിലുള്ള ഉത്തങ്കുടി ആന്ധ്രാപ്രദേശിലുള്ള യദാദ്രി താപവൈദ്യുത നിലയങ്ങളിൽ നിന്ന് 2.5 കോടി രൂപയുടെ ഓർഡറുകൾ കഴിഞ്ഞ സാമ്പത്തിക വർഷം കെൽട്രോണിന് ലഭിച്ചിരുന്നു. 150 ന്യൂമാറ്റിക് ആക്ച്ചുവേറ്ററുകളും അനുബന്ധ സംവിധാനങ്ങളും നിർമ്മിച്ചു നൽകുന്നതിനായിരുന്നു ഓർഡർ. ഇതിൽ ഉത്തങ്കുടി താപവൈദ്യുത നിലയത്തിനുള്ള ഓർഡർ കെൽട്രോൺ പൂർണമായും നൽകിക്കഴിഞ്ഞു. യദാദ്രി താപവൈദ്യുത നിലയത്തിന് വേണ്ടിയുള്ളവയുടെ ഓർഡർ 90 ശതമാനത്തോളം പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. ന്യൂമാറ്റിക് ആക്ചുവേറ്ററുകൾ നിർമ്മിച്ചു നൽകുന്നതിനായി അന്തർദേശീയ തലത്തിൽ നിന്നും ഓർഡറുകൾ കെൽട്രോണിന് ലഭിക്കുന്നുണ്ട്.
കൺട്രോൾ & ഇൻസ്ട്രമെന്റേഷൻ സംവിധാനങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നെയ് വേലി ലിഗ്നൈറ്റ് കോർപറേഷന്റെ ഓർഡർ കെൽട്രോണിന് ലഭിച്ചിരുന്നു. താപവൈദ്യുത നിലയത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ലിഗ്നൈറ്റ് ഹാൻഡ്ലിംഗ് & സ്റ്റോറേജ് സിസ്റ്റത്തിന് വേണ്ടിയുള്ള പ്ലാന്റിന്റെ പ്രോഗ്രാമബിൾ ലോജിക് കൺട്രോളർ സംവിധാനം നവീകരിക്കുന്നതിനുള്ള പ്രവർത്തനമാണ് കെൽട്രോൺ കൺട്രോൾസ് എറ്റെടുത്ത് പൂർത്തിയാക്കിയിരിക്കുന്നത്. ഇതിലേക്കായി നിർമ്മിച്ച ഇൻസ്ട്രുമെന്റേഷൻ പാനലുകൾ 2023 സെപ്തംബർ 8 ന് തമിഴ് നാട്ടിലെ നെയ് വേലി പവർ പ്ലാന്റിലെത്തിച്ചു.
ഇന്ത്യയിലെ വിവിധ വ്യവസായ സ്ഥാപനങ്ങൾക്ക് വേണ്ടി കൺട്രോൾ & ഇൻസ്ട്രുമെന്റേഷൻ സംവിധാനങ്ങൾ നിർമ്മിക്കുന്ന കെൽട്രോൺ കൺട്രോൾസ് കൂടുതൽ ഓർഡറുകൾ നേടിയെടുത്ത് ഈ വർഷവും മുന്നേറ്റം സൃഷ്ടിക്കാനുള്ള ശ്രമം തുടരുകയാണ്.

]]>
കെൽട്രോൺ ഒരു സ്ക്രൂ പോലും നിർമ്മിക്കാത്ത സ്ഥാപനമെന്ന് തിരുവഞ്ചൂർ; ചന്ദ്രയാൻ ദൗത്യത്തിൽ കെൽട്രോണിന്റെ മുഖ്യ പങ്കെന്ന് പി രാജീവ് https://malayalees.ch/thiruvanchoor-radhakrishnan-against-ai-camera-controversy/ Tue, 12 Sep 2023 08:27:24 +0000 https://malayalees.ch/?p=87623 എ ഐ ക്യാമറ വിവാദത്തെ ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ പോര്. പദ്ധതി നടത്തിപ്പ് നൽകിയത് സ്വകാര്യ വ്യക്തികൾക്കല്ലെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. (Thiruvanchoor Radhakrishnan Against AI Camera controversy)

കെൽട്രോൺ ഒരു സ്ക്രൂ പോലും നിർമ്മിക്കാത്ത സ്ഥാപനമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. എന്നാൽ പ്രസ്താവന പിൻവലിക്കണമെന്ന് മന്ത്രി പി രാജീവ് ആവശ്യപ്പെട്ടു. ചന്ദ്രയാൻ ദൗത്യത്തിലും ആദിത്യ ദൗത്യത്തിലും കെൽട്രോണിന്റെ പങ്കുണ്ടെന്ന് മന്ത്രി പറഞ്ഞു.

എ, ഐ ക്യാമറ സ്ഥാപിക്കുന്നത് പൊതുമേഖലാ സ്ഥാപനമായ കെൽട്രോങിനെ ഏൽപ്പിച്ചതിന് എതിരെയായിരുന്നു തിരുവഞ്ചൂരിന്റെ പരാമർശം. ഒരു പ്രവർത്തനവും ഇല്ലാത്ത സ്ഥാപനമാണ് കെൽട്രോൺ എന്ന് തിരുവഞ്ചൂർ പറഞ്ഞു. കെൽട്രോൺ നോക്കുകുത്തിയാണെന്ന തിരുവഞ്ചൂരിന്റ പരാമർശത്തോടെ മന്ത്രിമാർ മറുപടിയുമായി എഴുന്നേറ്റു.

തിരുവഞ്ചൂരിന്റെ പരാമർശം കേരള വിരുദ്ധമാണെന്നും പിൻവലിക്കണമെന്നും വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. രാജ്യത്തിന് തന്നെ മാതൃകയായ സ്ഥാപനമാണ് കെൽട്രോൺ ,ഐഎസ്ആർഒയുടെ ചന്ദ്രയാൻ, ആദിത്യ ദൗത്യങ്ങളിലടക്കം നിരവധി കമ്പോണന്റ്സ് നിർമിച്ചു നൽകിയ സ്ഥാപനമാണ് കെൽട്രോൺ.

വിവിധ സംസ്ഥാനങ്ങളിലേയും മഹാനഗരങ്ങളിലേയും ഗതാഗത നിയന്ത്രണ സംവിധാനങ്ങൾക്കാവശ്യമായ കമ്പോണന്റ്സ് കെൽട്രോൺ നൽകുന്നുണ്ട്. നിരവധി ഓർഡറുകളാണ് സ്ഥാപനത്തിന് ലഭിക്കുന്നത് – മന്ത്രി പി രാജിവ് പറഞ്ഞു.

തിരുവഞ്ചൂർ മന്ത്രിയായിരുന്ന കാലത്ത് പോലിസിന് ആവശ്യമായ ക്യാമറകൾ ലഭ്യമാക്കിയതും കെൽട്രോണാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ക്ഷമത കൂടിയ കമ്പോണന്റുകളാണ് കെൽട്രാൺ നൽകുന്നത്. അപകീർത്തികരമായ പരാമർശം പിൻവലിക്കണമെന്ന് തിരുവഞ്ചൂരിനോട് മന്ത്രി ആവശ്യപ്പെട്ടു.

]]>
സ്റ്റാർട്ട് അപ്പ് രംഗത്ത് വീണ്ടും അന്തർദേശീയ അംഗീകാരം നേടി കേരളം; അഭിമാനമെന്ന് മന്ത്രി പി രാജീവ് https://malayalees.ch/kerala-startup-mission-got-international-awards/ Fri, 27 Jan 2023 12:59:44 +0000 https://malayalees.ch/?p=75136 സ്റ്റാർട്ട് അപ്പ് രംഗത്ത് വീണ്ടും അന്തർദേശീയ അംഗീകാരം നേടി കേരള സ്റ്റാർട്ടപ്പ് മിഷൻ. സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയുടെ 2021-22 ആഗോള പഠനത്തിലാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് പൊതു/സ്വകാര്യ ബിസിനസ് ഇൻകുബേറ്ററുകളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടതെന്ന് മന്ത്രി പി രാജീവ് ഫേസ്ബുക്കിൽ കുറിച്ചു.

വേൾഡ് ബെഞ്ച്മാർക്ക് സ്റ്റഡി 2021-22ൽ 1895 സ്ഥാപനങ്ങളെയാണ് വിലയിരുത്തിയതിൽ നിന്നാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ വലിയ നേട്ടം കൈവരിച്ചതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ദക്ഷിണേഷ്യയിലെ ഏറ്റവും സ്റ്റാർട്ടപ്പ് ഹബ്ബ് നിർമ്മിച്ചും സർവകലാശാലകളിലും ഇൻകുബേഷൻ സെന്ററുകൾ സ്ഥാപിച്ചും സംസ്ഥാന സർക്കാർ നാടിന്റെ വളർച്ച മുന്നിൽ കണ്ട് നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണിതെന്നും മന്ത്രി പറഞ്ഞു.

മന്ത്രി പി രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

സ്റ്റാർട്ട് അപ്പ് രംഗത്ത് വീണ്ടും അന്തർദേശീയ അംഗീകാരം നേടി കേരള സ്റ്റാർട്ടപ്പ് മിഷൻ. സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയുടെ 2021-22 ആഗോള പഠനത്തിലാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ ലോകത്തിലെ ഏറ്റവും മികച്ച 5 പൊതു/സ്വകാര്യ ബിസിനസ് ഇൻകുബേറ്ററുകളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടത്.
വേൾഡ് ബെഞ്ച്മാർക്ക് സ്റ്റഡി 2021-22ൽ 1895 സ്ഥാപനങ്ങളെയാണ് വിലയിരുത്തിയതിൽ നിന്നാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ വലിയ നേട്ടം കൈവരിച്ചത്. വെർച്വൽ ഇൻകുബേഷൻ പ്രോഗ്രാം, സ്റ്റാർട്ടപ്പുകൾക്ക് നൽകുന്ന ഇൻകുബേഷൻ പിന്തുണ, സ്റ്റാർട്ടപ്പ് സീഡ് ഫണ്ടിംഗ് സംവിധാനം തുടങ്ങിയ ഘടകങ്ങൾ അംഗീകാരം ലഭിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.
ദക്ഷിണേഷ്യയിലെ ഏറ്റവും സ്റ്റാർട്ടപ്പ് ഹബ്ബ് നിർമ്മിച്ചും സർവകലാശാലകളിലും ഇൻകുബേഷൻ സെന്ററുകൾ സ്ഥാപിച്ചും സംസ്ഥാന സർക്കാർ നാടിന്റെ വളർച്ച മുന്നിൽ കണ്ട് നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണിത്. സ്റ്റാർട്ടപ്പുകൾക്ക് അനുയോജ്യമായ അന്തരീക്ഷം ഉറപ്പുവരുത്തുന്നതിലൂടെ കൂടുതൽ നിക്ഷേപങ്ങൾ കേരളത്തിലെ സ്റ്റാർട്ടപ്പ് മേഖലയിൽ കടന്നുവന്നിട്ടുണ്ട്. ഇപ്പോൾ ലഭിച്ച അംഗീകാരം നിക്ഷേപ സൗഹൃദ കേരളം സംരംഭകരുടെ ലക്ഷ്യസ്ഥാനമായി മാറുന്നതിനും സഹായകമാകും.

]]>
സസ്പെൻഡ് ചെയ്ത പൊലീസുദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ https://malayalees.ch/chief-ministers-police-medal-for-suspended-police-officer/ Sat, 13 Aug 2022 07:56:35 +0000 https://malayalees.ch/?p=66371 ഇന്നലെ സസ്പെൻഡ് ചെയ്ത പൊലീസുദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ. ഗ്രേഡ്‌ എസ്.ഐ സാബുരാജനാണ് മെഡൽ ലഭിച്ചത്. മന്ത്രി പി. രാജീവിന്റെ യാത്രാറൂട്ടിൽ മാറ്റം വരുത്തിയതിനാണ് ഗ്രേഡ്‌ എസ്.ഐ സാബുരാജനെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷനെതിരെ സേനയിൽ വ്യാപക പ്രതിഷേധം ഉയരുമ്പോഴാണ് ഉദ്യോഗസ്ഥന് അംഗീകാരം ലഭിക്കുന്നത്. മന്ത്രി പി. രാജീവിന് പൈലറ്റ് പോയ എസ് ഐയെ ഇന്നലെയാണ് കമ്മിഷണർ സസ്പെൻസ് ചെയ്തത്. 

പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. മുഖ്യമന്ത്രിയുടെ 2022ലെ പൊലീസ് മെഡൽ സംസ്ഥാന പൊലീസ് സേനയിലെ 21 പേർക്കാണ് ലഭിച്ചത്. സേവനം, സമർപ്പണം, പ്രതിബദ്ധത എന്നിവയുടെ അടിസ്ഥാനത്തിലാണ് മെഡൽ നൽകുന്നത്. തിരിക്കും കുഴികളുമുള്ള വഴിക്ക് പകരം നല്ല വഴിയെ കൊണ്ടുപോയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിരുന്നു. പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന എസ് ഐയെയും ഒരു പൊലീസുകാരനെയുമാണ് സസ്പെൻഡ് ചെയ്തത്.

പള്ളിച്ചൽ മുതൽ വെട്ട്റോഡ് വരെ മന്ത്രിക്ക് എസ്കോർട്ട് പോയ ജീപ്പിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ് ഗ്രേഡ് എസ് ഐ എസ് എസ് സാബുരാജനും സിപിഒ സുനിലും. ഇവരെയാണ് സസ്പെൻഡ് ചെയ്തത്. നെയ്യാറ്റിൻകരയിൽ നിന്ന് എറണാകുളത്തേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

]]>
കെ ഫോണുമായി സർക്കാർ മുന്നോട്ട്; പഠനം നടത്താൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ അഞ്ചംഗ സമിതി https://malayalees.ch/k-phone-five-member-committee-to-conduct-the-study/ Sat, 09 Jul 2022 04:49:47 +0000 https://malayalees.ch/?p=64533 കെ ഫോൺ പദ്ധതിയുടെ സാമ്പത്തികവശത്തയും നടത്തിപ്പ് രീതിയെയും കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ലാഭകരമായി പദ്ധതി നടപ്പാക്കുന്നതെങ്ങനെയെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ അഞ്ചംഗ സമിതി പരിശോധിക്കും. കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തന അനുമതി കിട്ടിയതിന് പിന്നാലെയാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. സര്‍വ്വീസ് പ്രൊവൈഡറിന് അപ്പുറം ഇന്റര്‍നെറ്റ് സേവനം നൽകുന്ന സ്ഥാപനമായി കെ ഫോണിനെ മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഐ.എസ്.പി ലൈസൻസിന് സമര്‍പ്പിച്ച അപേക്ഷ കേന്ദ്ര ടെലികോം മന്ത്രാലയത്തിൻ്റെ പരിഗണനയിലാണ്. ഒരാഴ്ചക്കകം ലൈസൻസ് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പദ്ധതിക്ക് 1531 കോടി രൂപയാണ് ചെലവ് വരുന്നതെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു. പദ്ധതിക്ക് ലൈസൻസ് ലഭിക്കുന്നതോടെ പാവപ്പെട്ടവർക്ക് അതിവേഗ ഇൻ്റർനെറ്റ് സൗജന്യമായി നൽകുമെന്നുള്ള സംസ്ഥാന സർക്കാരിൻ്റെ ഉറപ്പ് നടപ്പിലാക്കപ്പെടുന്നതിന് ഒരുപടി കൂടി അടുക്കുകയാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

കെ ഫോൺ പദ്ധതിക്ക് അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകുന്നതിനാവശ്യമായ ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ കാറ്റഗറി 1 ലൈസൻസ് ലഭിച്ചതോടെ രാജ്യത്തിനാകെ മാതൃകയാകുന്ന മറ്റൊരു പദ്ധതി കൂടി കേരളം ഇന്ത്യക്ക് മുന്നിൽ സമർപ്പിക്കാൻ പോവുകയാണ്. പ്രവർത്തനാനുമതി ആയതോടെ പദ്ധതിക്കുള്ള ഇന്റർനെറ്റ്‌ സർവീസ് പ്രൊവൈഡർ ലൈസൻസും ഏറെ വൈകാതെ ലഭ്യമാവും. പദ്ധതിക്ക് ലൈസൻസ് ലഭിക്കുന്നതോടെ പാവപ്പെട്ടവർക്ക് അതിവേഗ ഇൻ്റർനെറ്റ് സൗജന്യമായി നൽകുമെന്നുള്ള സംസ്ഥാന സർക്കാരിൻ്റെ ഉറപ്പ് നടപ്പിലാക്കപ്പെടുന്നതിന് ഒരുപടി കൂടി അടുക്കുകയാണ്.

എല്ലാ വിഭാഗം ജനങ്ങൾക്കും അതിവേഗ ഇൻ്റർനെറ്റ് സൗജന്യമായും കുറഞ്ഞനിരക്കിലും ലഭ്യമാക്കുന്ന പദ്ധതിക്ക് 1531 കോടി രൂപയാണ് ചെലവ് വരുന്നത്. കേരളമാണ് ബദൽ എന്ന പ്രഖ്യാപനം ഒരിക്കൽ കൂടി ഇന്ത്യയിലാകെ മുഴങ്ങുമ്പോൾ ഇൻ്റർനെറ്റ് ജനതയുടെ അവകാശമായി പ്രഖ്യാപിച്ച ഈ നാട് രണ്ടാം പിണറായി സർക്കാരിന് കീഴിൽ ഇനിയുമേറെ ദൂരം പോകുമെന്ന ഉറപ്പ് കൂടി നൽകുകയാണ്.

കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻ വകുപ്പിന്റെ ഔദ്യോഗിക രെജിസ്ട്രേഷൻ ലഭിച്ചതോടെ കെ ഫോണിന് ഫൈബർ ഒപ്റ്റിക് ലൈനുകൾ (ഡാർക്ക് ഫൈബർ), ഡക്ട് സ്പേസ്, ടവറുകൾ, നെറ്റ്‌വർക്ക് ശൃംഖല, മറ്റ് ആവശ്യ സംവിധാനങ്ങൾ തുടങ്ങിയവ സ്വന്തമാക്കാനും തയ്യാറാക്കാനും നിലനിർത്താനും അറ്റകുറ്റപണികൾ നടത്താനും ഇവ ടെലികോം സർവീസ് ലൈസൻസ് ഉള്ളവർക്ക് വാടകയ്‌ക്കോ ലീസിനോ നൽകുവാനും അല്ലെങ്കിൽ വിൽക്കുവാനുമുള്ള അധികാരമുണ്ടാകും. – മന്ത്രി പി. രാജീവ് അറിയിച്ചു.

]]>
ജനവിധി അംഗീകരിക്കുന്നു, തോൽവിയെ കുറിച്ച് പരിശോധിക്കും, പഠിക്കും: മന്ത്രി പി രാജീവ് https://malayalees.ch/p-rajeev-on-thrikkakara-bypoll-result/ Fri, 03 Jun 2022 12:22:54 +0000 https://malayalees.ch/?p=62856 തൃക്കാക്കരയിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് മന്ത്രി പി രാജീവ്. വോട്ടിൽ വർധനവുണ്ടായെങ്കിലും ഞങ്ങൾക്കെതിരായുള്ള വോട്ടുകളെല്ലാം ഏകോപിപ്പിച്ചതായാണ് കാണാൻ സാധിക്കുന്നത്. ബി ജെ പിയുടെ വോട്ടുകൾ കുറഞ്ഞിട്ടുണ്ട്. വികസനം മുൻനിർത്തിയാണ് പാർട്ടി പ്രവർത്തിച്ചത്. തൃക്കാക്കരയിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിച്ചത്. പരാജയ കാരണം സൂഷ്മമായി പരിശോധിക്കും. കഴിഞ്ഞ തവണത്തേക്കാൾ വോട്ട് നേടാൻ കഴിഞ്ഞു. എന്നാൽ ഉദ്ദേശിച്ച നിലയിലേക്ക് ജനങ്ങൾ വോട്ട് നൽകിയില്ല. ജനവിധിയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് തുടർന്നും പ്രവർത്തിക്കുമെന്ന് മന്ത്രി പ്രതികരിച്ചു.

അതേസമയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ ചരിത്ര വിജയം എൽഡിഎഫിന് വലിയ തിരിച്ചടി ആയിരിക്കുകയാണ്. എൽഡിഎഫിനെതിരെ 24300 വോട്ടുകൾക്കാണ് യുഡിഎഫിൻ്റെ ജയം. വോട്ടെണ്ണലിന് തൊട്ടുമുൻപ് വരെ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്ന എൽഡിഎഫ് പലതവണ തങ്ങൾ സെഞ്ചുറിയടിക്കുമെന്ന് അവകാശപ്പെട്ടിരുന്നു. തൃക്കാക്കരയിൽ സിക്സറടിച്ച് സെഞ്ചുറി തികയ്ക്കുമെന്ന എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് പക്ഷേ, ഗോൾഡൻ ഡക്കിൽ പുറത്തായി. ഒരു ബൂത്തിൽ പോലും ലീഡ് നേടാനായില്ലെന്ന് മാത്രമല്ല, ഭീമമായ പരാജയവും ജോ ജോസഫിന് നേരിടേണ്ടിവന്നു.

എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ് നേടിയത് 47,752 വോട്ടാണ്. കഴിഞ്ഞ തവണ ഇടതുസ്ഥാനാർത്ഥി നേടിയത് 45510 വോട്ടാണ്. ഇടതു വോട്ടുകളിൽ 2242 വോട്ടിൻറെ വർധനയുണ്ടായി. ബിജെപി സ്ഥാനാർഥി എ.എൻ രാധാകൃഷ്ണൻ നേടിയത് 12955 വോട്ടാണ്. കഴിഞ്ഞ തവണ ബിജെപി നേടിയത് 15483 വോട്ടുകളായിരുന്നു. ആകെ കണക്കിൽ ഒരു വര്‍ഷത്തിനിടെ തൃക്കാക്കരയിൽ ബിജെപിക്ക് 2528 വോട്ട് കുറഞ്ഞു.

]]>
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ഏറെ ഗൗരവത്തോടെ കാണുന്നു; നിയമമന്ത്രിക്കയച്ച കത്ത് പുറത്തുവിട്ട് ഡബ്ല്യുസിസി https://malayalees.ch/wcc-reveals-letter-to-minister-p-rajeev/ Mon, 02 May 2022 08:23:54 +0000 https://malayalees.ch/?p=61111 നിയമമന്ത്രി പി രാജീവിന് അയച്ച കത്ത് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച് ഡബ്ല്യുസിസി. 2022 ജനുവരി 21നാണ് മന്ത്രിക്ക് സംഘടനാ ഭാരവാഹികള്‍ കത്ത് നല്‍കിയത്. ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ് ആവശ്യപ്പെട്ടു എന്ന് മന്ത്രി പി രാജീവ് പറഞ്ഞിരുന്നു. ഡബ്ല്യുസിസി അംഗങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു എന്നും മന്ത്രി പറഞ്ഞു. ഒരു ഇംഗ്ലീഷ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. വിഷയത്തിലാണ് ഡബ്ല്യുസിസിയുടെ പ്രതികരണം.

കത്തിന്റെ പൂര്‍ണരൂപം;

‘ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഏറെ പണവും സമയവും ചിലവഴിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ നീണ്ടു പോയപ്പോള്‍ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തിയിരുന്നെന്ന് കത്തില്‍ പറയുന്നു. സര്‍ക്കാര്‍ ഇടങ്ങളിലും അതിനായി ആവശ്യപ്പെട്ടിരുന്നു. അവസാനം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗവണ്‍മെന്റ് നിശ്ശബ്ദമായിരുന്നപ്പോള്‍ ഞങ്ങള്‍ അതിനെതിരെ തുടരെ ശബ്ദമുയര്‍ത്തി. കമ്മിറ്റി റിപ്പോര്‍ട്ടു മുന്നോട്ടു വെക്കുന്ന ഗൗരവപ്പെട്ട വിഷയങ്ങള്‍ മൂടിവെച്ച് നിര്‍ദേശങ്ങള്‍ മാത്രം പുറത്തു വിട്ടാല്‍ പോര.

അതില്‍ രേഖപ്പെടുത്തിയ കേസ് സ്റ്റഡികളും, (അതിജീവതകളുടെ പേരും മറ്റു സൂചനകളും ഒഴിവാക്കിക്കൊണ്ടു തന്നെ), കണ്ടെത്തലുകളും ഞങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. അതിനാലാണ് ഹേമ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ മാത്രം ചര്‍ച്ച ചെയ്ത് കമ്മിറ്റികള്‍ ഒന്നിനു പുറകെ ഉണ്ടാക്കിയിട്ട് കാര്യമില്ല എന്നു ഞങ്ങള്‍ പറയുന്നത്.

ഹേമ കമ്മിറ്റി മുന്നോട്ടുവെച്ചു നിര്‍ദ്ദേശങ്ങളില്‍ അവര്‍ എത്താനുണ്ടായ കാരണം പൊതു ജനങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. മാത്രവുമല്ല ഗവണ്‍മെന്റ് പുറത്തു വിടുന്ന കമ്മിറ്റിയുടെ രൂപം ഹേമ കമ്മിറ്റി അംഗങ്ങള്‍ സാക്ഷ്യപ്പെടുത്തേണ്ടതുണ്ട് അതിപ്രധാനമാണ്. നാലാം തീയതി ഗവണ്‍മെന്റ് ക്ഷണിച്ച മീറ്റിങ്ങില്‍ ഏറെ പ്രതീക്ഷയോടെ തന്നെയാണ് ഞങ്ങള്‍ പങ്കെടുക്കുന്നത്’. കത്തില്‍ പറയുന്നു.

എന്തുകൊണ്ട് ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടില്ല എന്ന ചോദ്യത്തിന് ഡബ്ല്യുസിസിയെ ഉദ്ദേശിച്ച് ‘ദേ ദെംസെല്‍വ്സ് ഡിമാന്‍ഡഡ്’ എന്നാണ് മന്ത്രി ഉപയോഗിച്ചത്. അതുകൊണ്ടാണ് റിപ്പോര്‍ട്ട് പുറത്തുവിടാത്തത്. തന്റെ വകുപ്പ് ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം പൂര്‍ത്തീകരിച്ച് സാംസ്‌കാരിക വകുപ്പിനു കൈമാറിയിരുന്നു.

]]>
‘ആർട്ടിക്കിൾ 164നെ മന്ത്രി പി രാജീവ് തെറ്റായി വ്യാഖ്യാനിച്ചു’; വി ഡി സതീശൻ https://malayalees.ch/vd-satheesan-against-p-rajeev/ Wed, 26 Jan 2022 07:45:11 +0000 https://malayalees.ch/?p=56053 ലോകയുക്ത നിയമഭേദഗതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്ത്രിമാരുടെ പ്രതികരണം യുക്തിസഹമല്ല എന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. ആർട്ടിക്കിൾ 164നെ നിയമമന്ത്രി പി രാജീവ് തെറ്റായി വ്യാഖ്യാനിച്ചു, ഹൈക്കോടതി വിധിയെ കൂട്ടുപിടിച്ചുള്ള ന്യായീകരണം തെറ്റാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. (vd satheesan p rajeev)

ഭേദഗതി മുഖ്യമന്ത്രിയെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും രക്ഷിക്കാനാണ്. കോടിയേരിയുടെ പ്രതികരണത്തിൽ അത് വ്യക്തമാണ്. കോടതി വിധിയുണ്ടെന്ന വാദം തെറ്റാണ് എന്നും അദ്ദേഹം പറഞ്ഞു.

ഓർഡിനൻസിൽ ഒപ്പുവയ്ക്കരുതെന്ന് ആവശ്യവുമായി യുഡിഎഫ് നേതാക്കൾ നാളെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കാണും. ലോകായുക്തയുടെ ചിറകരിയുന്ന സർക്കാർ നടപടി അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാക്കൾ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

നാളെ രാവിലെ 9 മണിക്ക് രാജ്ഭവനിലെത്തി ഗവർണറെ കാണാനാണ് നേതാക്കൾ അനുമതി ചോദിച്ചിട്ടുള്ളത്. സർക്കാർ നീക്കം സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ഗൗരവതരമായി കാണുന്നതുകൊണ്ട് ഓർഡിനൻസിൽ ധൃതി പിടിച്ച് ഗവർണർ ഒപ്പുവച്ചേക്കില്ല. വിമർശനങ്ങളുടെ വസ്തുതയും ഗവർണർ ആരാഞ്ഞിട്ടുണ്ട്. ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഗവർണർക്ക് കത്തയച്ചിട്ടുണ്ട്.

അതേസമയം ലോകായുക്ത ഭേദഗതിയിൽ ആവശ്യമായ ചർച്ച എൽഡിഎഫിൽ നടന്നിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. നിയമസഭയിൽ ബില്ലായി അവതരിപ്പിക്കേണ്ട ഭേദഗതിയാണ് ഇത്. നിയമസഭയിൽ അവതരിപ്പിച്ചിരിക്കുന്നെങ്കിൽ എല്ലാവർക്കും അഭിപ്രായം പറയാമായിരുന്നു. ഓർഡിനൻസായി കൊണ്ടുവരാനുള്ള നീക്കമാണ് വിവാദങ്ങൾക്ക് കാരണമായത്. വിഷയത്തിൽ രാഷ്ട്രീയ കൂടിയാലോചന നടന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മതരാഷ്ട്രവാദത്തിന് കേന്ദ്രം കോപ്പുകൂട്ടുകയാണ്. സംസ്ഥാന അവകാശങ്ങളുടെ മേൽ കേന്ദ്രം കടന്നുകയറുകയാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. ലോകായുക്ത കേരളത്തിൽ വന്നത് എത്രയോ മുമ്പാണ്. ചില വകുപ്പുകൾ തമ്മിൽ വൈരുദ്ധ്യമുണ്ട്. നിയമസഭ ചേരും മുമ്പ് എന്തിനാണീ ഓർഡിനൻസ് എന്ന് പൊതുജനങ്ങൾക്ക് മനസിലാകുന്നില്ല. ഓർഡിനൻസ് ബില്ലായി സഭയിൽ കൊണ്ടുവന്നിരുന്നെങ്കിൽ എല്ലാവർക്കും നിലപാട് പറയാൻ അവസരമുണ്ടായേനേ എന്നും കാനം കൂട്ടിച്ചേർച്ചു

ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കാനുള്ള ഓർഡിനൻസ് കാര്യമായ ചർച്ചയില്ലാതെയാണ് കഴിഞ്ഞ മന്ത്രിസഭായോഗം അംഗീകരിച്ചത്. നിർണ്ണായക നിയമഭേദഗതി എൽഡിഎഫിലും ചർച്ച ചെയ്തില്ല. കെടി ജലീലിന്റെ രാജി മുതൽ ലോകായുക്ത നിയമത്തിലെ സെക്ഷൻ 14 ഭേദഗതി ചെയ്യാൻ സർക്കാർ നീക്കം തുടങ്ങിയിരുന്നു.

]]>
വ്യവസായ അനുകൂലമായ അന്തരീക്ഷമൊരുക്കലാണ് സര്‍ക്കാര്‍ നിലപാടെന്ന് മന്ത്രി പി രാജീവ് https://malayalees.ch/p-rajeev-said-govt-stand-is-to-create-a-conducive-environment-for-industry/ Fri, 10 Sep 2021 04:21:15 +0000 https://malayalees.ch/?p=49387 കേരളത്തില്‍ വ്യവസായ അനുകൂലമായ അന്തരീക്ഷമൊരുക്കലാണ് സര്‍ക്കാര്‍ നിലപാടെന്ന് വ്യവസായ മന്ത്രി പി രാജീവ്. ട്രേഡ് യൂണിയനുകള്‍ റിക്രൂട്ടിംഗ് ഏജന്‍സികളല്ലെന്നും മിന്നല്‍ പണിമുടക്ക് പാടില്ലെന്നും മന്ത്രി വ്യക്തമാക്കി.

വ്യവസായ പാര്‍ക്കുകളില്‍ ഏകീകൃത ഭൂനയം ഉടന്‍ നടപ്പിലാക്കും. എല്ലാ ജില്ലകളിലും ഒരു വ്യവസായ പാര്‍ക്ക് എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വ്യവസായങ്ങള്‍ക്ക് അതിവേഗ ലൈസന്‍സ് നല്‍കുന്ന ഏകജാലക സംവിധാനം പരിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു.

നേരത്തെ കിറ്റെക്‌സ് കമ്പനിയും സര്‍ക്കാരുമായി തര്‍ക്കങ്ങള്‍ ഉടലെടുത്തതിന് പിന്നാലെ കേരളത്തിലെ വ്യവസായം അവസാനിപ്പിക്കുന്നെന്നും സംസ്ഥാനത്ത് വ്യവസായ അനുകൂലമായ അന്തരീക്ഷമില്ലെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

]]>