p m arsho – malayalees.ch https://malayalees.ch Malayalam Online News Portal Thu, 08 Jun 2023 04:33:53 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png p m arsho – malayalees.ch https://malayalees.ch 32 32 ‘വാഴക്കുല മുതൽ ആരാന്റെ കവിത വരെ’ നമ്മുടേതാകും പൈങ്കിളിയേ; കോപ്പിയടി നാം ഒരു സമര മാർഗമായി അംഗീകരിച്ചതാണ്; ജോയ് മാത്യു https://malayalees.ch/joy-mathew-against-pm-arsho/ Thu, 08 Jun 2023 04:28:03 +0000 https://malayalees.ch/?p=82377 പി.എം ആർഷോയുടെ മാർക്ക് ലിസ്റ്റിനെച്ചൊല്ലിയുള്ള വിവാദത്തിൽ പരിഹാസവുമായി നടൻ ജോയ് മാത്യു. കോപ്പിയടിഒരു സമരമാർഗമായി നമ്മൾ അംഗീകരിച്ചതാണ്. വാഴക്കുല മുതൽ ആരാന്റെ കവിത വരെ നമ്മുടെതാകും പൈങ്കിളിയെ. വിപ്ലവം എന്നാൽ നിലവിലുള്ള സമ്പ്രദായങ്ങളെ തകർത്ത് മുന്നേറുക തന്നെയാണെന്നും ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു.

ഈ പരീക്ഷ ഒക്കെ ആരാ കണ്ടുപിടിച്ചത് ? നമ്മുടെ ബുദ്ധിയെ പരീക്ഷിക്കുന്ന ബൂർഷാ സമ്പ്രദായമാണ് അത് എന്ന് മറക്കരുത്. അപ്പോ പരീക്ഷയെഴുതാതെ പാസ്സാകുന്നതും തെറ്റല്ല. അതൊരുതരം ഒളിപ്പോരാണ്. കഠിനമായി പഠിച്ച് പരീക്ഷയെഴുതി പാസാകുന്ന എല്ലാ വിഡ്ഢികൾക്കും നല്ല നമസ്കാരം മാറ്റമില്ലാത്തതായി ഒന്നുമാത്രം എല്ലാം സഹിക്കുന്ന മലയാളികൾ എന്ന ഹതഭാഗ്യജന്മങ്ങളെന്നും ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു.

ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചത്

ഇതൊക്കെ ഒരു തെറ്റാണോ ?
കോപ്പിയടിഒരു സമരമാർഗമായി നമ്മൾ അംഗീകരിച്ചതാണ്
വാഴക്കുല മുതൽ ആരാന്റെ കവിത വരെ നമ്മുടെതാകും പൈങ്കിളിയെ.
വിപ്ലവം എന്നാൽ നിലവിലുള്ള സമ്പ്രദായങ്ങളെ തകർത്ത് മുന്നേറുക തന്നെയാണ്.
അല്ലെങ്കിൽ തന്നെ ഈ പരീക്ഷ ഒക്കെ ആരാ കണ്ടുപിടിച്ചത് ?
നമ്മുടെ ബുദ്ധിയെ പരീക്ഷിക്കുന്ന ബൂർഷാ സമ്പ്രദായമാണ് അത് എന്ന് മറക്കരുത്.
അപ്പോ പരീക്ഷയെഴുതാതെ പാസ്സാകുന്നതും തെറ്റല്ല.അതൊരുതരം ഒളിപ്പോരാണ്.
കഠിനമായി പഠിച്ച് പരീക്ഷയെഴുതി പാസ്സാകുന്ന എല്ലാ വിഡ്ഢികൾക്കും നല്ല നമസ്കാരം
മാറ്റമില്ലാത്തതായി ഒന്നുമാത്രം എല്ലാം സഹിക്കുന്ന മലയാളികൾ എന്ന ഹതഭാഗ്യജന്മങ്ങൾ
ഇൻക്വിലാബ് സിന്ദാബാ….ബാ….

]]>
‘വനിതാ നേതാവിനെ ആക്രമിച്ചു എന്ന് പറയുന്ന സമയത്ത് ആ പരിസരത്തെ ഇല്ല’; ജയിൽ മോചിതയായ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ https://malayalees.ch/sfi-state-secratary-pm-arsho-got-bail/ Thu, 11 Aug 2022 12:35:03 +0000 https://malayalees.ch/?p=66263 എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ജയിൽ മോചിതനായി. തനിക്കെതിരെയുള്ള കേസുകൾ പ്രതിഷേധ സമരങ്ങളുമായി ബന്ധപ്പെട്ടതെന്ന് പി എം ആർഷോ പറഞ്ഞു. എഐഎസ്എഫ് വനിതാ നേതാവിനെ ആക്രമിച്ചു എന്ന് പറയുന്ന സമയത്ത് താൻ ആ പരിസരത്തെ ഇല്ല. തന്നെ ഭീകര വ്യക്തിയായി ചിത്രീകരിക്കാൻ ശ്രമിച്ചെന്ന് പി എം ആർഷോ വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്ത സംഭവം എസ്എഫ്ഐയുടെ ഭാഗത്ത് നിന്നും ഉണ്ടായ പോരായ്‌മയാണെന്നും അദ്ദേഹം പറഞ്ഞു.

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയ്ക്ക് ഇന്നലെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.ജസ്റ്റിസ് വിജു എബ്രഹാമിന്റേതാണ് ഉത്തരവ്.വധശ്രമ കേസില്‍ ജയിലില്‍ കഴിയുന്ന ആര്‍ഷോയ്ക്ക് പിജി പരീക്ഷ എഴുതാനായി നേരത്തെ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് കോടതി ഉപാധികളോടെ ജാമ്യം നല്‍കിയത്. സാക്ഷികളെ സ്വാധീനിക്കരുത്, സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ആര്‍ഷോയെ ഇക്കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

]]>