P K KunJalikutty – malayalees.ch https://malayalees.ch Malayalam Online News Portal Tue, 15 Aug 2023 05:07:01 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png P K KunJalikutty – malayalees.ch https://malayalees.ch 32 32 ‘പുതുപ്പള്ളിയില്‍ വികസനം ചര്‍ച്ച ചെയ്താല്‍ ലാഭം യുഡിഎഫിനാകും’; ഉമ്മന്‍ ചാണ്ടിയ്ക്ക് നൂറ് മാര്‍ക്കെന്ന് പി കെ കുഞ്ഞാലിക്കുട്ടി https://malayalees.ch/p-k-kunhalikkutty-on-puthuppally-by-election/ Tue, 15 Aug 2023 05:06:30 +0000 https://malayalees.ch/?p=86154 പുതുപ്പള്ളിയില്‍ വികസനം ചര്‍ച്ച ചെയ്താല്‍ ലാഭം യുഡിഎഫിനെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പുതുപ്പള്ളിയില്‍ ഏത് അളവുകോലില്‍ നോക്കിയാലും ഉമ്മന്‍ചാണ്ടിക്ക് നൂറ് മാര്‍ക്ക് നല്‍കാമെന്ന് പി കെ കുഞ്ഞാലിക്കുട്ടി ട്വന്റിഫോറിനോട് പറഞ്ഞു. അഞ്ച് പതിറ്റാണ്ടുകൊണ്ട് പുതുപ്പള്ളിയിലെ ജനങ്ങള്‍ക്ക് കിട്ടിയത് മികച്ച നേട്ടങ്ങളാണ്. ഉമ്മന്‍ചാണ്ടിയാണ് കേരളത്തില്‍ വികസനമെത്തിച്ചത്. യുഡിഎഫിന്റെ വിജയസാധ്യത വഴിതിരിച്ച് വിടാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഉമ്മന്‍ചാണ്ടിയോടുള്ള വൈകാരികത മണ്ഡലത്തില്‍ നിറഞ്ഞു നില്‍ക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ പ്രചരണത്തിനായി എത്തിയപ്പോഴായിരുന്നു പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. (P K Kunhalikkutty on Puthuppally by-election)

യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ പര്യടനം രാവിലെ ഏഴിന് പുതുപ്പള്ളിയില്‍ നിന്ന് ആരംഭിച്ചിരുന്നു. മണ്ഡലത്തിലെ ആറ് നാല് പഞ്ചായത്ത്കളിലാണ് ഇന്ന് പര്യടനം ഉണ്ടാവുക. പ്രധാന നേതാക്കള്‍ വിവിധ പരിപാടികളില്‍ സംസാരിക്കും. ജെയ്ക് സി തോമസ് ഇന്നും സ്വകാര്യ സന്ദര്‍ശനങ്ങളിലാണ്. മന്ത്രി വിഎന്‍ വാസവനൊപ്പം പ്രമുഖ വ്യക്തികളെ കണ്ട് പിന്തുണ തേടുകയാണ് ജെയ്ക്. എല്‍ഡിഎഫിന്റെ ബൂത്ത് തല യോഗങ്ങളില്‍ പാര്‍ട്ടി സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. നാളെയാണ് ജെയ്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക. എന്‍ഡിഎ സ്ഥാനാര്‍ഥി ലിജിന്‍ ലാല്‍ ഇന്നലെ മണ്ഡലത്തില്‍ ആദ്യ പര്യടനം നടത്തി. ഇന്ന് പുതുപ്പള്ളിയില്‍ നിന്ന് പര്യടനം പരിപാടികള്‍ ആരംഭിക്കും. കേന്ദ്ര മന്ത്രിമാര്‍ അടക്കം ലിജിന് വേണ്ടി പ്രചാരണത്തിനെത്തും.

]]>
‘മലിനീകരണത്തിന്‍റെ പൂര്‍ണ ഉത്തരവാദി സിഎംആര്‍എല്‍ അല്ല’; പണം വാങ്ങിയത് നിഷേധിക്കാതെ കുഞ്ഞാലിക്കുട്ടി https://malayalees.ch/p-k-kunhalikutty-about-niyamasabha-sasidharan-kartha-veena-vijayan-contraversy-nbu-rz5y2p/ Thu, 10 Aug 2023 11:01:57 +0000 https://malayalees.ch/?p=85947 തിരുവനന്തപുരം: സിഎംആർഎൽ കമ്പനിയിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണം നിഷേധിക്കാതെ മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പണം വാങ്ങിയത് എല്ലാം നേതാക്കളാണ്. അങ്ങനെ പണം വാങ്ങുന്നതിൽ തെറ്റില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മൊത്തം പരിസ്ഥിതി മലിനീകരണത്തിന്റെ ഉത്തരവാദിത്തം ഒരു കരിമണൽ കമ്പനിയുടെ തലയിൽ ഇടുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയ വിഷയം സഭയിൽ ഉന്നയിക്കാത്ത പ്രതിപക്ഷ നിലപാടിനെ ചട്ടം പറഞ്ഞ് ന്യായീകരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സഭയിൽ പ്രതിപക്ഷം എന്ത് ഉന്നയിക്കണമെന്ന് മാധ്യമങ്ങൾ അല്ല തീരുമാനിക്കുന്നതെന്നും സതീശൻ പറഞ്ഞു. സംഭാവന വാങ്ങാൻ പാർട്ടി ചുമതലപ്പെടുത്തിയവർ ആയിരുന്നതിനാലാണ് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും സിഎംആർഎൽ കമ്പനി മേധാവികളിൽ നിന്ന് പണം വാങ്ങിയതെന്നും വി ഡി സതീശൻ ന്യായീകരിച്ചു. ശശിധരൻ കർത്ത കള്ളക്കടത്ത് നടത്തുന്നയാൾ അല്ല, നാട്ടിലെ ഒരു വ്യവസായി ആണ്. അങ്ങനെ ഒരാളിൽ നിന്ന് സംഭാവന വാങ്ങുന്നതിൽ എന്താണ് തെറ്റെന്നും സതീശൻ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

]]>