P K Kunhalikutty – malayalees.ch https://malayalees.ch Malayalam Online News Portal Sat, 30 Sep 2023 11:35:07 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png P K Kunhalikutty – malayalees.ch https://malayalees.ch 32 32 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലീഗിന് അധികസീറ്റിന് അര്‍ഹതയുണ്ട്; പി കെ കുഞ്ഞാലിക്കുട്ടി https://malayalees.ch/loksabha-election-2024-muslim-league-need-three-seats/ Sat, 30 Sep 2023 11:35:02 +0000 https://malayalees.ch/?p=88698 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലീഗിന് അധിക സീറ്റിന് അര്‍ഹതയുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി. സീറ്റ് സംബന്ധിച്ച ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ല. പാര്‍ട്ടി കമ്മിറ്റികള്‍ ചേര്‍ന്ന ശേഷം ലീഗ് നിലപാട് വ്യക്തമാക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിലവില്‍ മലപ്പുറത്ത് നിന്നും അബ്ദുസ്സമദ് സമദാനിയും പൊന്നാനിയില്‍ നിന്നും ഇ ടി മുഹമ്മദ് ബഷീറുമാണ് ലീഗിന്റെ എംപിമാര്‍.(loksabha election 2024 muslim league need three seats)

സഹകരണ മേഖലയിലെ അഴിമതിയെ ന്യായീകരിക്കാനാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍ നിലവിലെ വിവാദങ്ങള്‍ സഹകരണ മേഖലയെ മൊത്തത്തില്‍ ബാധിക്കരുത്. കരുവന്നൂരില്‍ നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നും പി കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

കേരളകോണ്‍ഗ്രസ് പിളര്‍ന്ന സാഹചര്യത്തില്‍ കോട്ടയം സീറ്റില്‍ നിന്ന് ജോസഫ് വിഭാഗത്തെ തന്നെയായിരിക്കും മത്സരിപ്പിക്കുകയെന്നാണ് സൂചന. ഇതിന് പുറമേ കണ്ണൂര്‍ എംപി കെ സുധാകരന്‍ മത്സരിക്കാനുള്ള സാധ്യതയും കുറവാണ്. ആലപ്പുഴയില്‍ നിന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റേ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

ഇതൊഴിച്ചാല്‍ മുഴുവന്‍ സീറ്റിലേക്കും സിറ്റിംഗ് എംപിമാര്‍ തന്നെ മത്സരിക്കട്ടെയെന്ന ആലോചനയിലാണ് കോണ്‍ഗ്രസ്. എന്നാല്‍ ലീഗ് മൂന്നാം സീറ്റ് എന്ന ആവശ്യം ഉയര്‍ത്തുന്നത് യുഡിഎഫില്‍ പുതിയ സീറ്റ് ചര്‍ച്ചകളിലേക്ക് വഴിതെളിക്കും.

]]>
ഡോക്ടർ അല്ല മരിച്ചത്, നമ്മൾ ഓരോരുത്തരുമാണ്; സർക്കാരിന് വീഴ്ച്ച ഉണ്ടായെന്ന് പി.കെ കുഞ്ഞാലികുട്ടി https://malayalees.ch/p-k-kunhalikutty-reacts-doctor-vandana-murder-kottarakara/ Wed, 10 May 2023 11:52:02 +0000 https://malayalees.ch/?p=81023 കൊട്ടാരക്കരയിലെ ഡോ.വന്ദന ദാസിന്റെ മരണത്തില്‍ സർക്കാരിന് വീഴ്ച്ച ഉണ്ടായെന്ന്
പി.കെ കുഞ്ഞാലികുട്ടി. ഇങ്ങനെ ഉള്ള ഒരാളെ ഡോക്ടർക്ക് മുന്നിലേക്ക് കൊണ്ട് പോയി ഇടുക എന്നത് അനാസ്ഥയാണ്, കുറ്റകരമാണ്. ഭാവിയിൽ ഇങ്ങനെ സംഭവിക്കാതിരിക്കാനുള്ള നടപടിയാണ് വേണ്ടത്.
നീതിപൂർവമായ സമീപനമാണ് സർക്കാരിൽ നിന്ന് ഇത്തരം വിഷയങ്ങളിൽ വേണ്ടത്. ഡോക്ടർ അല്ല മരിച്ചത് ,നമ്മൾ ഓരോരുത്തരുമാണ് മരിച്ചത്. ജനങ്ങൾക്ക് സംരക്ഷണം കൊടുക്കണം.കേരളത്തിന്റെ മനസാക്ഷിയ്‌ക്കേറ്റ കുത്താണ്, ഉണങ്ങാത്ത മുറിവ്. സർക്കാർ ഇനിയും ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ സമരം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കൊട്ടാരക്കരയിലെ ഡോ.വന്ദന ദാസിന്റെ മരണത്തില്‍ സര്‍ക്കാരിനും പൊലീസിനും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും ഉള്‍പ്പെട്ട ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. 22 വയസുള്ള യുവഡോക്ടറുടെ കുടുംബത്തിന്റെ ദുഃഖത്തിന്റെ ആഘാതം തിരിച്ചറിയണമെന്ന് പറഞ്ഞ കോടതി, ഡോ.വന്ദന മരണത്തില്‍ ആദരാഞ്ജലി രേഖപ്പെടുത്തി.

ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കോട്ടയം സ്വദേശി ഡോക്ടർ വന്ദന ദാസാണ് (23) കൊല്ലപ്പെട്ടത്. അടിപിടി കേസില്‍ കസ്റ്റഡിയിലെടുത്ത സന്ദീപിനെ മുറിവ് തുന്നിക്കെട്ടുന്നതിന് വേണ്ടിയാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇതിനിടെയാണ് അതിക്രമം നടത്തിയത്. മേശപ്പുറത്തെ കത്രിക കൈക്കലാക്കിയ പ്രതി പിന്നില്‍നിന്ന് ഡോക്ടറെ കുത്തുകയായിരുന്നു. ഡോക്ടറുടെ മുതുകിലും കഴുത്തിലും ഉള്‍പ്പെടെ ആറു തവണയാണ് ഇയാള്‍ കുത്തിയത്. പിന്നില്‍നിന്നുള്ള കുത്ത് മുന്‍പിലേക്ക് എത്തുന്ന തരത്തിലായിരുന്നു ആക്രമണം. ഡോക്ടറുടെ നിലവിളി കേട്ട് മുറിയിലേക്ക് ഓടിയെത്തിയ പോലീസുകാരും ആശുപത്രി ജീവനക്കാരും ഏറെ പണിപ്പെട്ടാണ് അക്രമാസക്തനായ പ്രതിയെ കീഴ്‌പ്പെടുത്തിയത്. തുടര്‍ന്നാണ് ഡോക്ടറെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

പരിക്ക് അതീവ ഗുരുതരമായതിനാല്‍ വെന്റിലേറ്ററിലേക്ക് മാറ്റിയ വന്ദനയുടെ മരണം ബുധനാഴ്ച പുലര്‍ച്ചെ ഒമ്പത് മണിയോടെയാണ് സ്ഥിരീകരിച്ചത്. കഴുത്തിന് ആഴത്തിലേറ്റ മുറിവാണ് മരണ കാരണമെന്നാണ് വിവരം.

]]>
‘കുഞ്ഞാലിക്കുട്ടിയെ വിമർശിച്ചു’: കെ എസ് ഹംസയെ പാര്‍ട്ടിസ്ഥാനങ്ങളില്‍ നിന്നും മാറ്റി ലീഗ് https://malayalees.ch/league-action-against-ks-hamza-on-criticizing-pk-kunhalikutty/ Mon, 18 Jul 2022 04:34:27 +0000 https://malayalees.ch/?p=64973 മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശനമുയർത്തിയ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസയെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും മാറ്റി. പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളിൽ നിന്നുമാണ് ഹംസയെ നീക്കിയത്. സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങൾ ഇടപെട്ടാണ് കെഎസ് ഹംസയ്ക്കെതിരെ നടപടിയെടുത്തത്.

പാർട്ടിക്കകത്തെ നടപടിയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്, നടപടിയോട് പ്രതികരിക്കാനില്ലെന്ന് കെഎസ് ഹംസ പറഞ്ഞു. പരസ്യ പ്രതികരണത്തിനില്ലെന്നും ഹംസ പറഞ്ഞു. കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ചിതിനല്ല, യോഗത്തില്‍ ആരൊക്കെയാണ് പങ്കെടുത്തത്, എന്തെല്ലാം കാര്യങ്ങളാണ് ചര്‍ച്ചയായത് എന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതാണ് നടപടിയിലേക്ക് നയിച്ചത് എന്നാണ് ലീഗ് കേന്ദ്രങ്ങള്‍ നല്‍കുന്ന വിശദീകരണം.

അതേസമയം കുഞ്ഞാലിക്കുട്ടി രാജി ഭീഷണി മുഴക്കിയെന്നത് നൂറ്റാണ്ടിലെ വലിയ തമാശയായാണ് തോന്നുന്നതെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കി. ലീഗ് ജനാധിപത്യ പാർട്ടിയാണ്. ചർച്ചകളെ അടിച്ചമർത്താറില്ല .അഭിപ്രായപ്രകടങ്ങൾ പ്രവര്‍ത്തകസമിതി യോഗത്തിലുണ്ടായി.എന്നാല്‍ വ്യക്തിപരമായ വിമർശനങ്ങൾ ഉണ്ടായില്ല. കുഞ്ഞാലിക്കുട്ടി രാജി ഭീഷണി മുഴക്കിയെന്നത് നൂറ്റാണ്ടിലെ വലിയ തമാശയായാണ് തോന്നുന്നതെന്നും ലീഗ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.

]]>
കിറ്റക്സിനെ രാഷ്ട്രീയമായി ഉപയോഗിച്ചത് ഇടതു മുന്നണി; രാഷ്ട്രീയക്കാരുടെ ധാര്‍ഷ്ട്യം നിക്ഷേപകരോട് കാണിക്കരുതെന്ന് പി കെ കുഞ്ഞാലിക്കുട്ടി https://malayalees.ch/pk-kunjalikutty-on-kitex-issue/ Mon, 12 Jul 2021 11:46:15 +0000 https://malayalees.ch/?p=46672 രാഷ്ട്രീയക്കാരും നിക്ഷേപകരും പരസ്പരം ധാ‌ർഷ്ട്യം കാണിക്കരുതെന്ന് എംഎല്‍എ പി.കെ.കുഞ്ഞാലിക്കുട്ടി. നിക്ഷേപകർ രാഷ്ട്രീയം കളിക്കരുതെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു . കിറ്റക്സിൽ ഇത് രണ്ടും സംഭവിച്ചു. പോകുന്നവർ പോകട്ടെയെന്ന നിലപാട് വലിയ ദോഷമുണ്ടാക്കുമെന്നും അതോടെ നിക്ഷേപത്തിന് ഏറെ സാധ്യതകളുള്ള കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെന്ന സന്ദേശം നൽകി.

സംസ്ഥാനത്ത് പ്രധാന വ്യവസായങ്ങൾ കൊണ്ടുവന്നത് എല്ലാം യുഡിഎഫ് സർക്കാരാണ്. വ്യവസായ വളർച്ച പിന്നീട് പലപ്പോഴും ഉണ്ടായില്ലെന്നും.ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് ചെറുകിട വ്യവസായ , ഐടി മേഖലകളിൽ വളർച്ചയുണ്ടായില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു .

കിറ്റക്സിനെ രാഷ്ട്രീയമായി ഉപയോഗിച്ചത് ഇടതു മുന്നണിയാണ് . യുഡിഎഫ് സ‍ർക്കാരിന്‍റെ കാലത്തും ഇതുപോലെ വിഷയങ്ങൾ ഉണ്ടായിട്ടുണ്ട് . അന്ന് വ്യവസായ മന്ത്രി എന്ന നിലയിൽ താൻ ഇടപെടുകയും പരിഹരിക്കുകയും ചെയ്തതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു .

നിലവിലെ ലോക്ക് ഡൗണ്‍ ചട്ടങ്ങൾ തുടരുന്നത് വ്യാപാരികള്‍ക്ക് തിരിച്ചടിയാണ് . ചെറുകിട വ്യാപാരികൾ എങ്ങനെ ജീവിക്കുമെന്ന് സർക്കാർ പറയണം . മദ്യഷാപ്പുകൾ തുറന്ന സർക്കാർ കച്ചവടക്കാരെ കാണാതിരിക്കരുതെന്നും ഈ വിഷയം സർക്കാർ ഗൗരവമായി കാണണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

]]>
“കൂത്തുപറമ്പില്‍ നടന്നത് ക്രൂരമായ കൊലപാതകം, ആസൂത്രിതം” https://malayalees.ch/kunhalikktty-comments-on-koothuparamba-mansoor-murder/ Wed, 07 Apr 2021 08:01:46 +0000 https://malayalees.ch/?p=42596 കണ്ണൂരിലെ മുസ്‍ലിം ലീ​ഗ് പ്രവർത്തകന്റെ കൊലപാതകം ക്രൂരവും ആസൂത്രിതവുമായിരുന്നു എന്ന് പി.കെ കുഞ്ഞാലിക്കുട്ടി. സമൂഹമാധ്യമങ്ങളിൽ കൂടി മുന്നറിയിപ്പ് കൊടുത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് കൊല നടത്തിയത്. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ പോലും കൊലയാളികൾ അനുവദിച്ചില്ല. വെട്ടേറ്റ് കാൽ അറ്റുപോയ മൻസൂർ രക്തം വാർന്നാണ് മരിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പരാജയ ഭീതിമൂലം ഉണ്ടായ വിഭ്രാന്തിയാണ് സി.പി.എമ്മുകാരെ കൊണ്ട് കൊല ചെയ്യിച്ചത്. മനുഷ്യജീവന് വില കല്‍പ്പിക്കാത്ത ഇവരൊക്കെ എങ്ങനെ നാട് നന്നാക്കാനാണ്. പ്രദേശത്ത് പ്രശ്നമുണ്ടായിട്ടും പൊലീസ് നിഷ്ക്രിയമായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വോട്ടെടുപ്പിന് പിന്നാലെ ചൊവ്വാഴ്ച്ച രാത്രിയാണ് കണ്ണൂരിലുണ്ടായ ആക്രമണത്തിൽ ലീഗ് പ്രവർത്തകനായ മൻസൂർ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച്ച രാത്രി 8.30 ഓടുകൂടിയാണ് മന്‍സൂറിന് നേരെ ആക്രമണമുണ്ടായത്. കൊലപാതകത്തില്‍ മൻസൂറിന്‍റെ അയൽവാസി ഷിനോസിനെ കസ്റ്റഡിയിലെടുത്തു. ഇയാൾ സി.പി.എം പ്രവർത്തകനാണ്.

മന്‍സൂറിനെയും മുഹ്‍സിനെയും അക്രമിച്ച സംഘത്തില്‍ 14ഓളം പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പ്രാഥമികമായി നല്‍കുന്ന വിവരം. ബൈക്കുകളിലായെത്തിയ മൂന്നംഗ സംഘമാണ് ഇവരുടെ വീട്ടുമുറ്റത്തേക്ക് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത്. മറ്റൊരു സംഘം വടിവാള്‍ ഉപയോഗിച്ച് ഇവരെ അക്രമിക്കുകയായിരുന്നു.

ആക്രമത്തിന് ശേഷം മൻസൂറിനെ തലശ്ശേരിയിലെ ഇന്ദിരാഗാന്ധി ആശുപത്രിയിലേക്കാണ് കൊണ്ടുപോയെങ്കിലും നില ഗുരുതരമായതിനാല്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. പക്ഷേ, രാത്രി 11.30 ഓടെ മന്‍സൂറിന്‍റെ മരണം സ്ഥിരീകരിച്ചു.

മന്‍സൂറിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കൂത്തുപ്പറമ്പിൽ ഇന്ന് യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്.

]]>
കോണ്‍ഗ്രസ് പട്ടിക വൈകുന്നത് തിരിച്ചടിയാകില്ലെന്ന് പ്രതീക്ഷ: പി കെ കുഞ്ഞാലിക്കുട്ടി https://malayalees.ch/pk-kunhalikutty-hopes-that-the-delay-in-the-congress-list-will-not-be-a-setback/ Sat, 13 Mar 2021 04:50:41 +0000 https://malayalees.ch/?p=41457 കോണ്‍ഗ്രസ് പട്ടിക വൈകുന്നത് തിരിച്ചടിയാകില്ലെന്നാണ് പ്രതീക്ഷയെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കല്‍ ദുഷ്‌ക്കരമായിരുന്നുവെന്നും യോഗ്യതയുള്ള പലരെയും മാറ്റി നിര്‍ത്തേണ്ടി വന്നെന്നും പി കെ കുഞ്ഞാലിക്കുട്ടി ട്വന്റിഫോറിനോട് പറഞ്ഞു.

കുന്ദമംഗലത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കാന്‍ കാരണമായത് സ്ഥാനാര്‍ത്ഥിയുടെ മികവ് പരിഗണിച്ചാണന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. യുവാക്കള്‍ക്കും പുതിയ സ്ഥാനാര്‍ത്ഥികള്‍ക്കും അവസരം കൊടുത്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പെട്ടെന്ന് പൂര്‍ത്തിയാക്കുമെന്നും കുഞ്ഞാലിക്കുട്ടി.

മുന്നണിയുടെ ആത്മവിശ്വാസം അനുദിനം കൂടുകയാണ്. മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടിക സ്വീകരിക്കപ്പെട്ടു. കേരളത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച ഉണ്ടാകില്ല. അടുത്തത് യുഡിഎഫ് തന്നെ സംസ്ഥാനം ഭരിക്കുമെന്ന ആത്മവിശ്വാസം കുഞ്ഞാലിക്കുട്ടി പ്രകടിപ്പിച്ചു.

]]>
മലപ്പുറം ലോക്‍സഭാ ഉപതെരഞ്ഞെടുപ്പ് ചർച്ചകൾ സജീവമാക്കി മുസ്‌ലിം ലീഗ്: എം. പി അബ്‍ദു സമദ് സമദാനിക്ക് സാധ്യത https://malayalees.ch/samadani-to-replace-kunhalikutty-in-parliament/ Sat, 20 Feb 2021 04:16:43 +0000 https://malayalees.ch/?p=40434 മലപ്പുറം ലോക്‍സഭാ ഉപതെരഞ്ഞെടുപ്പിനായി സ്ഥാനാർഥി ചർച്ചകൾ സജീവമാക്കി മുസ്‌ലിം ലീഗ്. എം. പി അബ്‍ദു സമദ് സമദാനിക്കാണ് കുഞ്ഞാലിക്കുട്ടിയുടെ പകരക്കാരനായി നേതൃത്വം പ്രഥമ പരിഗണന നൽകുന്നത്.

മുസ്‍ലിം ലീഗ് ദേശീയ സെക്രട്ടറി സിറാജ് ഇബ്രാഹീം സേട്ട്, യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, മണ്ണാര്‍ക്കാട് എം.എല്‍.എ എന്‍. ഷംസുദ്ദീന്‍, എന്നിവരുടെ പേരുകൾ കുഞ്ഞാലിക്കുട്ടിക്ക് പകരക്കാരനായി ലീഗില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ അബ്ദുസമദ് സമദാനിയെ മല്‍സരിപ്പിക്കാനാണു മുസ്‍ലിം ലീഗ് നേതൃത്വത്തിന്‍റെ തീരുമാനമെന്നാണ് സൂചന.

മുമ്പ് രണ്ട് തവണ രാജ്യസഭാംഗമായതും, ലോക്‍സഭയിൽ സജീവം ആയി ഇടപെടാൻ സാധിക്കും എന്ന നേതൃത്വത്തിന്‍റെ വിലയിരുത്തലുമാണ് സമദാനിയെ ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ഥിയാക്കാമെന്ന തീരുമാനത്തിന് പിന്നിൽ. പാണക്കാട് കുടുംബത്തിനും സമദാനിയോട് താല്‍പര്യമുണ്ട്. മുൻ പ്രതിനിധികൾ പഴി കേൾക്കേണ്ടി വന്ന ഭാഷ പരിജ്ഞാനത്തിന്റെ പേരിലെ വിമർശനങ്ങൾ തടയിടാനും സമദാനിക്ക് ആകുമെന്നാണ് ലീഗ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ.

അതേസമയം രാജ്യസഭാ കാലാവധി അവസാനിക്കുന്ന പി.വി അബ്ദുല്‍ വഹാബ് എം.പി ഇത്തവണ നിയമസഭയിലേക്ക് മല്‍സരിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഏറനാട്, മഞ്ചേരി മണ്ഡലങ്ങളിൽ വഹാബിനെ പരിഗണിക്കുമെന്നായിരുന്നു സൂചനകൾ. എന്നാൽ ജനറൽ സെക്രട്ടറി കെ.പി.എ മജീദും, പി.കെ കുഞ്ഞാലിക്കുട്ടിയും, പി.വി അബ്ദുൽ വഹാബും ഒരുമിച്ചു മത്സരിക്കേണ്ടെന്നാണ് നേതൃത്വത്തിന്‍റെ തീരുമാനം. കെ.പി.എ മജീദ് നിയമസഭയിലേക്ക് മത്സരിക്കുന്ന നിലപാടിൽ ഉറച്ചു നിന്നാൽ പി.വി അബ്ദുൽ വഹാബിനെ തന്നെ ഇത്തവണയും മുസ്‍ലിം ലീഗ് രാജ്യസഭാ പ്രതിനിധിയാക്കിയേക്കും.

]]>
അഴിമതിക്ക് മറ പിടിക്കാന്‍ പടച്ചട്ടയായി വിശുദ്ധ ഗ്രന്ഥം ഉപയോഗിച്ചു, വിശ്വാസികളുടെ മനസ്സ് വ്രണപ്പെട്ടെന്ന് കുഞ്ഞാലിക്കുട്ടി https://malayalees.ch/p-k-kunhalikutty-against-using-quran-as-shield/ Mon, 21 Sep 2020 05:21:17 +0000 https://malayalees.ch/?p=32094 സ്വര്‍ണക്കടത്ത് കേസില്‍ ചർച്ചകൾ വഴി മാറ്റി സർക്കാർ ഒഴിഞ്ഞു മാറുന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി. ആരോപണങ്ങൾക്ക് സർക്കാർ നേര്‍ക്ക് നേരെ മറുപടി പറയണം. വിശുദ്ധ ഗ്രന്ഥത്തെ മുൻനിർത്തിയുള്ള അടവ് പുറത്ത് എടുത്തവർ തന്നെ അവസാനിപ്പിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

വിശ്വാസികളുടെ മനസ്സ് വ്രണപ്പെട്ടു. അഴിമതിക്ക് മറ പിടിക്കുന്നതിന് പടച്ചട്ടയായി വിശുദ്ധ ഗ്രന്ഥത്തെ ഉപയോഗപ്പെടുത്തി. ഇടതുപക്ഷം മാപ്പ് പറയണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

ചർച്ച സ്വർണക്കടത്ത് മാത്രമാണ്. നേർക്ക് നേരെ മറുപടി പറയണം. ഇടതു പക്ഷത്തിന് അത് മനസിലായി തുടങ്ങിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

]]>