P Jayarajan – malayalees.ch https://malayalees.ch Malayalam Online News Portal Thu, 27 Jul 2023 11:40:45 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png P Jayarajan – malayalees.ch https://malayalees.ch 32 32 ‘മിസ്റ്റർ ജയരാജൻ, വയസുകാലത്ത് വീട്ടിൽ അടങ്ങിയൊതുങ്ങി ഇരിക്കുന്നതാണ് നല്ലത്’; ശോഭാ സുരേന്ദ്രന്‍ https://malayalees.ch/sobha-surendran-reaction-to-p-jayarajan/ Thu, 27 Jul 2023 11:40:39 +0000 https://malayalees.ch/?p=85146 സ്പീക്കര്‍ എ എന്‍ ഷംസീറിന് നേരെ കയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരന്റെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജന്റെ മുന്നറിയിപ്പിന് മറുപടിയുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ഗുണ്ടാ നേതാക്കളുടെ വാക്കുകേട്ടാൽ തലകുനിച്ച് നിൽക്കുന്നവരല്ല യുവമോർച്ച.

വയസുകാലത്ത് പരാധീനതകളുമായി വീട്ടിലിരിക്കുന്നതാണ് നല്ലതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.പി ജയരാജന്‍ കണ്ണൂര്‍ ജില്ലയില്‍ മാഫിയ പ്രവര്‍ത്തനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ആയുധമായി പ്രവര്‍ത്തിച്ചയാളാണ്.

‘കാലം കുറേ മുന്നോട്ട് പോയി മിസ്റ്റര്‍ ജയരാജന്‍. ഗുണ്ടാ മാഫിയ നേതാക്കളുടെ മുന്നില്‍ തലകുനിച്ചു നില്‍ക്കുന്നവരല്ല യുവമോര്‍ച്ചക്കാര്‍. മോര്‍ച്ചറിയില്‍ നിങ്ങള്‍ ഒരുപാടുപേരെ അകത്താക്കി. ജയരാജന് ഈ ഡയലോഗ് കൊണ്ട് പിണറായി വിജയന്റെ ശ്രദ്ധ കിട്ടും എന്നതേയുള്ളൂ. കേരളം പഴയ കേരളമല്ല. ജയരാജന്റെ പാര്‍ട്ടിക്കകത്ത് പ്രത്യേക നിയമം ഇല്ല. അടങ്ങിയൊതുങ്ങി ഇരിക്കുന്നതാണ് നല്ലത്.’ ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

ഗണപതിയെ അപമാനിച്ച് സംസാരിച്ചുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം യുവമോര്‍ച്ച സംസ്ഥാന ജന. സെക്രട്ടറി ഗണേഷ് ഷംസീറിനെതിരെ ഭീഷണി മുഴക്കി തലശ്ശേരിയില്‍ പ്രസംഗിച്ചിരുന്നു. ഗണേഷിന്റെ പ്രസംഗത്തിന് മറുപടി ആയാണ് ജയരാജന്റ രംഗത്തെത്തിയത്.

]]>
‘പി ജയരാജനെതിരെ കേസെടുക്കണം, ഖാദി ബോർഡിൽ നിന്നും നീക്കണം’: കെ സുരേന്ദ്രൻ https://malayalees.ch/k-surendran-against-p-jayarajan-2/ Thu, 27 Jul 2023 11:13:36 +0000 https://malayalees.ch/?p=85137 യുവമോർച്ച പ്രവർത്തകരെ മോർച്ചറിയാലാക്കുമെന്ന് വധഭീഷണി മുഴക്കിയ പി ജയരാജനെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പരസ്യമായി കൊലവിളി മുഴക്കുന്ന ജയരാജനെ ഖാദി ബോർഡിന്റെ വൈസ് ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

ഇതിന് മുമ്പും പലരെയും മോർച്ചറിയിലേക്ക് അയച്ച നേതാവാണ് പി ജയരാജൻ. നിരവധി കൊലക്കേസുകളിൽ പ്രതിയായ ജയരാജൻ വീണ്ടും നാടിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണ്. ജയരാജന്റെ ഭീഷണിക്ക് മുമ്പിൽ മുട്ടുമടക്കുന്നവരല്ല യുവമോർച്ചക്കാരെന്ന് സിപിഐഎം മനസിലാക്കണം. കൊലക്കത്തി താഴെവെക്കാൻ സിപിഐഎം തയ്യാറല്ലെന്ന സന്ദേശമാണ് ജയരാജൻ നൽകുന്നത്. ഭരണത്തിന്റെ ഹുങ്കിൽ അക്രമരാഷ്ട്രീയം അഴിച്ചുവിടാൻ ശ്രമിച്ചാൽ ബഹുജനങ്ങളെ സംഘടിപ്പിച്ച് പ്രതിരോധിക്കാൻ ബിജെപി തയ്യാറാകുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

ഗണപതി ഭഗവാനെ അപമാനിച്ച സ്പീക്കർ എ.എൻ ഷംസീർ മാപ്പ് പറയണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഹിന്ദുക്കളെ അമ്പല നടയിൽ പച്ചയ്ക്ക് കെട്ടിത്തൂക്കുമെന്ന് മുസ്ലിംലീഗ് വർഗീയവാദികൾക്ക് മുദ്രാവാക്യം വിളിക്കാനുള്ള ധൈര്യം കൊടുത്തത് സർക്കാരാണ്. ഷംസീറിനെതിരെ നടപടിയെടുത്തിരുന്നെങ്കിൽ മുസ്ലിംലീഗുകാർ ഹിന്ദുക്കൾക്കെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കില്ലായിരുന്നു. കേരളത്തിൽ ഹിന്ദുവിരുദ്ധ ശക്തികളെ സർക്കാർ സ്പോൺസർ ചെയ്യുകയാണെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.

]]>
‘സ്വാതന്ത്ര്യ സമരത്തില്‍ കമ്യൂണിസ്റ്റുകാരുടെ പങ്ക് ഇല്ലെന്ന് വരുത്താന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുകയാണ്’; ദേശീയ പതാക ഉയര്‍ത്തി പി ജയരാജന്‍ https://malayalees.ch/har-ghar-tiranga-p-jayarajan-hoisted-the-national-flag/ Sat, 13 Aug 2022 07:54:45 +0000 https://malayalees.ch/?p=66368 സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഹര്‍ ഘര്‍ തിരംഗ’ പരിപാടിയോടനുബന്ധിച്ച് സിപിഐഎം മുതിര്‍ന്ന നേതാവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി ജയരാജന്‍ വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി. കുടുംബാംഗങ്ങളോടൊപ്പമായിരുന്നു വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തിയത്. സര്‍ക്കാര്‍ തലപ്പത്തിരിക്കുന്നവരെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹമാകുന്ന കാലത്ത് ദേശീയ പതാക ഉയര്‍ത്തി ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കും എന്ന പ്രതിജ്ഞ കൂടിയാണ് നിര്‍വഹിക്കുന്നതെന്ന് പി ജയരാജന്‍ പ്രതികരിച്ചു.

ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തില്‍ ജീവത്യാഗം ചെയ്തവരാണ് കമ്യൂണിസ്റ്റുകാരെന്നും പി ജയരാജന്‍ പറഞ്ഞു.സ്വാതന്ത്ര്യ സമരത്തില്‍ കമ്യൂണിസ്റ്റുകാരുടെ പങ്ക് ഇല്ലെന്ന് വരുത്താന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുകയാണ്. സ്വാതന്ത്ര്യത്തിന്റെ വില ഓരോ പൗരന്മാരും മനസിലാക്കണം.

അതുകൊണ്ട് സ്വാതന്ത്ര്യവും ജനാധിപത്യവും നമ്മുടെ ഭരണഘടനയുടെ ആമുഖത്തില്‍ പറഞ്ഞിട്ടുള്ള സ്ഥിതിസമത്വവും സംരക്ഷിക്കുന്നതിന് വേണ്ടി ജനങ്ങളാകെ രംഗത്ത് വരേണ്ട സമയമാണിതെന്നും പി ജയരാജന്‍ പ്രതികരിച്ചു. ഒട്ടേറെ ധീരാത്മാക്കള്‍ ജീവത്യാഗം ചെയ്തു കൊണ്ടും തടവറകളില്‍ വലിയ ത്യാഗം സഹിച്ചുകൊണ്ടാണ് രാജ്യത്തിന് സ്വാതന്ത്ര്യം നേടിയെടുത്തതെന്നും പി ജയരാജന്‍ പറഞ്ഞു.

]]>
മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമം നടന്നത് കെ സുധാകരന്‍റെ നേതൃത്വത്തിൽ; പി ജയരാജന്‍ https://malayalees.ch/sudhakaran-model-hooliganism-happend-p-jayarajan/ Tue, 14 Jun 2022 07:47:55 +0000 https://malayalees.ch/?p=63346 മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമം നടന്നത് കെ സുധാകരന്‍റെ നേതൃത്വത്തിലാണെന്ന് സിപിഐഎം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജന്‍. മുഖ്യമന്ത്രി വന്ന വിമാനത്തിനുള്ളിൽ ഇന്നലെ നടന്നത് സുധാകരൻ മോഡൽ ഗുണ്ടായിസമെന്ന് പി ജയരാജന്‍ പറഞ്ഞു. പ്രതിപക്ഷം സംഘർഷവും കലാപം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും പി ജയരാജന്‍ പറഞ്ഞു. വിമാനത്തിൽ സുരക്ഷാ ഭടന്‍റെ കയ്യിൽ ആയുധമില്ലെന്ന് മനസിലാക്കിയാണ് ആസൂത്രണം നടത്തിയത്. സുധാകരൻ ആകാശത്ത് ഭീകരപ്രവർത്തനം നടത്താനാണ് ശ്രമിച്ചതെന്നും പി ജയരാജന്‍ കുറ്റപ്പെടുത്തി.

അതേസമയം സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര അനുമതി നിർബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിപക്ഷ സമരങ്ങൾ വികസനങ്ങൾ അട്ടിമറിക്കാനാണെന്നും രാഷ്ട്രീയ സമരങ്ങളുടെ കാര്യത്തിൽ നിശബ്ദരാകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വിളപ്പിൽശാലയിൽ വികസന സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ ഉദ്ദേശമെന്താണെന്ന് തുറന്ന് കാട്ടണം. കേരളത്തിന്റെ വികസനം തകർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ജനജീവിതം നവീകരിക്കുകയാണ് സർക്കാർ ലക്ഷ്യം. മതനിരപേക്ഷ കേരളവുമായി മുന്നോട്ട് പോകുമെന്നും ജനങ്ങളെ ഭിന്നിപ്പിക്കാനുളള ശ്രമം അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

]]>
ക്വട്ടേഷൻ സംഘത്തിന് എതിരാണ് പാർട്ടി, ആ നിലപാടാണ് പി ജയരാജന്റേതും; എം വി ജയരാജൻ https://malayalees.ch/m-v-jayarajan-about-p-jayarajana-cpim/ Tue, 26 Apr 2022 05:07:10 +0000 https://malayalees.ch/?p=60691 അർജുൻ ആയങ്കിക്കെതിരെ ഡിവൈഎഫ്ഐ രംഗത്തെത്തിയതിൽ പ്രതികരണവുമായി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. പാർട്ടി നിലപാടാണ് പി ജയരാജന്റേത്. ക്വട്ടേഷൻ സംഘത്തിന് എതിരാണ് പാർട്ടി. ആ നിലപാട് തന്നെയാണ് പി ജയരാജന് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. പി ജയരാജനെ മാത്രം പുകഴ്ത്തുകയും മറ്റുള്ള നേതാക്കളെ ഇകഴ്ത്തുകയും ചെയ്യുന്നതിനെതിരെയാണ് എം വി ജയരാജന്റെ പ്രതികരണം.പി ജയരാജന്റെ ഒപ്പം നിന്ന് ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുന്നത് സമൂഹ മാധ്യമങ്ങളിൽ സ്വീകാര്യത ലഭിക്കാൻ വേണ്ടിയാണ്. ഇരുവരെയും പി ജയരാജൻ തളളി പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഡിവൈഎഫ്ഐക്ക് മുന്നറിയിപ്പുമായി അ‍ർജുൻ ആയങ്കി ഫേസ്ബുക്കിൽ കുറിപ്പിട്ടത്. വിചാരണ ചെയ്യാനിടയാക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമ്പോൾ പ്രതികരിക്കാൻ താൻ നിർബന്ധിതനായേക്കുമെന്നും അതിന് പിന്നാലെയുണ്ടാകുന്ന രാഷ്ട്രീയ സംഘർഷങ്ങൾക്ക് ഉത്തരവാദിത്വം പറയേണ്ടി വരുമെന്നുമായിരുന്നു അർജുൻ ആയങ്കിയുടെ മുന്നറിയിപ്പ്. അനാവശ്യകാര്യങ്ങൾക്ക് തന്നെ ഉപദ്രവിക്കാതിരിക്കണം. അതാർക്കും ഗുണം ചെയ്യുകയില്ലെന്നും അർജുൻ ആയങ്കി കുറിപ്പിൽ പറഞ്ഞിരുന്നു

അർജുൻ ആയങ്കിയുടെ ഫേസ്ബുക് പോസ്റ്റിന് മറുപടിയുമായി ഡിവൈ എഫ് ഐ സംസ്ഥാന നേതൃത്വം. സ്വർണക്കടത്ത് കേസ് പ്രതിയുടെ ഭീഷണിക്ക് മുമ്പിൽ മുട്ടുമടക്കില്ലെന്ന് ഡിവൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് . അർജുൻ ആയങ്കിക്കെതിരായ നിയമനടപടി തുടരും. ഡിവൈ എഫ് ഐയുടെ ലേബലിൽ നടത്തിയ തെറ്റായ കാര്യങ്ങളാണ് തുറന്നുകാണിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി ബന്ധമുള്ള ചിലർക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്ന ആരോപണം ഡിവൈ എഫ് ഐ തള്ളി. അർജുൻ ആയങ്കിയെ സംരക്ഷിക്കില്ലെന്ന ഡിവൈ എഫ് ഐ നിലപാടിൽ പ്രകോപിതനായാണ് ആരോപണങ്ങളെന്നും ഡിവൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് വ്യക്തമാക്കി.

]]>
എല്ലാവരും സഖാക്കളാണ്, പാർട്ടിയാണ് ക്യാപ്റ്റൻ: പി. ജയരാജൻ https://malayalees.ch/p-jayarajan-says-party-is-the-captain/ Sat, 03 Apr 2021 12:23:56 +0000 https://malayalees.ch/?p=42434 മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റനെന്നു വിളിക്കുന്നതിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന കമ്മിറ്റിയറ്റംഗം പി. ജയരാജൻ. എല്ലാവരും സഖാക്കളാണ്, പാർട്ടിയാണ് ക്യാപ്റ്റൻ, പി. ജയരാജൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

ചിലർ പാട്ടെഴുതി ഇഷ്ടം പ്രകടിപ്പിക്കും, ചിലർ ഫോട്ടോ ച്ചെ് ഇഷ്ടം പ്രകടിപ്പിക്കും, ചിലർ ടാറ്റു ചെയ്തു ഇഷ്ടം പ്രകടിപ്പിക്കും.എന്നാൽ, കമ്യൂണിസ്റ്റുകാർ വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ലെന്നും പി. ജയരാജൻ പറഞ്ഞു.

ആളുകൾ പലതും വിളിക്കുമെന്ന പിണറായിയുടെ പ്രതികരണത്തിന് പിന്നാലെയാണ് ജയരാജന്‍റെ പ്രതികരണം.

നേരത്തെ, പാർട്ടിക്ക് ക്യാപ്റ്റനില്ലെന്നും പാർട്ടി അങ്ങനെ വിശേഷിപ്പിച്ചിട്ടില്ലെന്നും മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. പാർട്ടിക്ക് എല്ലാവരും സഖാക്കളാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പി. ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം വായിക്കാം.

കമ്യൂണിസ്റ്റുകാർക്ക് ജനങ്ങൾക്കിടയിൽ വർദ്ധിച്ചു വരുന്ന ജനപ്രിയതയിൽ പലരും അസ്വസ്ഥരാണ്. ജനപക്ഷ രാഷ്ട്രീയവും ജനക്ഷേമ രാഷ്ട്രീയവും ഉയർത്തിപ്പിടിക്കുന്നവർ ഇടതുപക്ഷമാണ്.

ജനങ്ങളോട് ചേർന്നു നിൽക്കുമ്പോൾ ,അവർ സ്‌നേഹഹസൂചകമായി പല തരത്തിലും ഇഷ്ടം പ്രകടിപ്പിക്കും. ചിലർ പാട്ടെഴുതി ഇഷ്ടം പ്രകടിപ്പിക്കും, ചിലർ ഫോട്ടോ വെച്ച് ഇഷ്ടം പ്രകടിപ്പിക്കും, ചിലർ ടാറ്റു ചെയ്തു ഇഷ്ടം പ്രകടിപ്പിക്കും.എന്നാൽ, കമ്യൂണിസ്റ്റുകാർ വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ല. സഖാവ് കോടിയേരി മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞതു പോലെ, ഈ പാർട്ടിയിൽ ‘എല്ലാവരും സഖാക്ക’ളാണ്. പാർട്ടിയാണ് ക്യാപ്റ്റൻ. അതു കൊണ്ട് വലതുപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിക്ക് കിട്ടുന്ന ജനപിന്തുണയിൽ വല്ലാതെ അസ്വസ്ഥരായിട്ട് കാര്യമില്ല. വ്യക്തികളല്ല, പാർട്ടിയും ഇടതുപക്ഷവുമാണ് ജനങ്ങളുടെ ഉറപ്പ്.

]]>
ആർ.എസ്.എസുമായി മുമ്പും ചർച്ച നടത്തിയിട്ടുണ്ട്, കോടിയേരിയും താനും പങ്കെടുത്തു: പി ജയരാജൻ https://malayalees.ch/cpm-rss-discussion-have-held-earlier-says-p-jayarajan/ Thu, 04 Mar 2021 04:18:05 +0000 https://malayalees.ch/?p=41025 കൽപറ്റ: ശ്രീ എമ്മിന്റെ സാന്നിധ്യത്തിൽ ആർ.എസ്.എസുമായി നടത്തിയ ചർച്ച പുതിയതല്ലെന്നും മുമ്പും ഇത്തരം ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും സി.പി.എം കണ്ണൂർ ജില്ലാ മുൻ സെക്രട്ടറി പി. ജയരാജൻ. കണ്ണൂരിൽ അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരിയും താനും ആർ.എസ്.എസ് നേതാക്കളും ചർച്ചയിൽ പങ്കെടുത്തു. പയ്യന്നൂരിലും തലശ്ശേരിയിലും ചർച്ച നടന്നതായി ജയരാജൻ ‘മാധ്യമ’ത്തോട് പറഞ്ഞു.

ചർച്ചക്ക് ഗുണഫലങ്ങൾ ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രിയായിരിക്കുേമ്പാഴാണ് പിണറായി ചർച്ചയിൽ സംബന്ധിച്ചത്. ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായെങ്കിലും പൊതുവിൽ സമാധാനം ഉണ്ടായി. ശ്രീ എമ്മിന്റെ മധ്യസ്ഥതയിലെ ചർച്ച രഹസ്യ ബാന്ധവം അല്ല. രാഷ്ട്രീയവൈരം അവസാനിപ്പിക്കാനാവില്ല. കായികമായ ഏറ്റുമുട്ടലാണ് പ്രശ്‌നം. അത് അവസാനിപ്പിക്കാൻ ആർ.എസ്.എസ് തയാറെന്ന് പറഞ്ഞപ്പോൾ ഞങ്ങൾ റെഡിയാണെന്നു പറഞ്ഞു. ആർ.എസ്.എസ് അക്രമം തുടരുമ്പോൾ പ്രതിരോധമാണ് സംഭവിച്ചത്.

മുകൾതട്ടിലല്ല, പ്രാദേശിക സംഘർഷങ്ങളാണ് ഏറ്റുമുട്ടലുകൾക്ക് കാരണം. തെരഞ്ഞെടുപ്പ് മുന്നിൽനിൽക്കെ ചർച്ചകൾ ദുർവ്യാഖ്യാനം ചെയ്യുകയാണ്. 2019 ഫെബ്രുവരിയിൽ ശ്രീ എം കണ്ണൂരിൽ പദയാത്രയുമായി വന്നപ്പോഴും അതിൽ ആർ.എസ്.എസുകാരും സി.പി.എമ്മുകാരും കോൺഗ്രസുകാരും പങ്കെടുത്തിട്ടുണ്ട്. കോൺഗ്രസ് ആണ് അഖിലേന്ത്യതലത്തിലും കേരളത്തിലും ആർ.എസ്.എസുമായി മൃദുത്വ സമീപനം തുടരുന്നത്. വർഗീയ പ്രത്യയശാസ്ത്രങ്ങളെ സി.പി.എം ശക്തമായി എതിർത്തുവരുകയാണ്- ജയരാജൻ ചൂണ്ടിക്കാട്ടി.

]]>
പാര്‍ട്ടി കാര്യങ്ങളില്‍ നേതാക്കളുടെ മക്കള്‍ ഇടപെടുന്നത് ശരിയല്ല- പി.ജയരാജന്‍ https://malayalees.ch/p-jayarajan-on-party-leaders/ Tue, 22 Sep 2020 05:16:37 +0000 https://malayalees.ch/?p=32154 സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളിലോ പാര്‍ട്ടി കാര്യങ്ങളിലോ നേതാക്കളുടെ മക്കള്‍ ഇടപടെുന്നത് ശരിയല്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്‍. നേതാക്കളുടെ മക്കള്‍ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ബധ്യത പാര്‍ട്ടിക്കില്ല. പ്രവര്‍ത്തകരും നേതാക്കളും ചെയ്യുന്ന തെറ്റുകള്‍ക്കേ പാര്‍ട്ടിക്ക് ബാധ്യതയുള്ളൂ. ആരുടെയെങ്കിലും മക്കള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും പി.ജയരാജന്‍ പറഞ്ഞു. കൂത്ത് പറന്പ് ഏരിയാ കമ്മിറ്റി ഓഫീസില്‍ മാതൃഭൂമി ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പി.ജയരാജന്‍റെ പ്രതികരണം.

സിപിഎം നേതാക്കളെ രണ്ടുതട്ടിലാക്കി ചിത്രീകരിച്ച് മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണം ശരിയല്ല. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ നേതൃത്വത്തിനെതിരെ നുണക്കഥകള്‍ പ്രചരിക്കുന്നുണ്ട്. മകന്‍ എന്തെങ്കിലും ഇടപാടില്‍ പെട്ടിട്ടുണ്ടെങ്കില്‍ അത് അവന്‍ തന്നെ നേരിട്ടോളുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

]]>