p j joseph – malayalees.ch https://malayalees.ch Malayalam Online News Portal Mon, 25 Jul 2022 09:53:52 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png p j joseph – malayalees.ch https://malayalees.ch 32 32 യുഡിഎഫ് വിട്ടുപോയവരെയല്ല എല്‍ഡിഎഫിലെ അസംതൃപ്തരെയാണ് സ്വാഗതം ചെയ്യുന്നത്: പി ജെ ജോസഫ് https://malayalees.ch/p-j-joseph-on-udf-expansion/ Mon, 25 Jul 2022 09:48:18 +0000 https://malayalees.ch/?p=65370 യുഡിഎഫ് വിട്ടുപോയവരെയല്ല മറിച്ച് എല്‍ഡിഎഫിലെ അസംതൃപ്തരെയാണ് മുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നതെന്ന് പി ജെ ജോസഫ്. കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫില്‍ അതൃപ്തരാണോയെന്ന് അറിയില്ലെന്ന് പി ജെ ജോസഫ് പറഞ്ഞു. ഇടതുമുന്നണിയിലെ ഒരു പാര്‍ട്ടിയും യുഡിഎഫിലേക്ക് വരുന്നതിനെക്കുറിച്ച് അറിയില്ല. ആരെങ്കിലും വരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവരെ സ്വാഗതം ചെയ്യും. യുഡിഎഫ് വിപുലീകരണം മുന്നണിയില്‍ ചര്‍ച്ചയായിട്ടില്ലെന്നും പി ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

രണ്ട് ദിവസമായി കോഴിക്കോട് നടന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ മുന്നണി വിപുലീകരിക്കണമെന്ന് രാഷ്ട്രീയ പ്രമേയമുണ്ടായിരുന്നു. മുന്നണി വിപുലീകരണം യുഡിഎഫില്‍ ചര്‍ച്ചയായിട്ടില്ലെങ്കിലും കോണ്‍ഗ്രസിന് അത്തരമൊരു പ്രമേയം കൊണ്ടുവരാമല്ലോ എന്നും പി ജെ ജോസഫ് പ്രതികരിച്ചു.

ഇടതു മുന്നണിയില്‍ അതൃപ്തരായ കക്ഷികളെ യുഡിഎഫില്‍ എത്തിക്കണമെന്ന് സൂചിപ്പിച്ചായിരുന്നു രാഷ്ട്രീയ പ്രമേയം. കോണ്‍ഗ്രസ് ഇതിന് മുന്‍കൈ എടുക്കണം. വി. കെ. ശ്രീകണ്ഠനാണ് പ്രമേയം അവതരിപ്പിച്ചത്. ട്വന്റി20 പോലുള്ള അരാഷ്ട്രീയ പാര്‍ട്ടികളുമായി കൂട്ടുകെട്ട് വേണ്ടെന്ന് രാഷ്ട്രീയ പ്രമേയത്തിലുണ്ട്. മത തീവ്രവാദ സംഘടനകളുടെ വോട്ട് വേണ്ടെന്നും പ്രമേയം ആഹ്വാനം ചെയ്യുന്നു. സമുദായ സംഘടനകളുമായി സമദൂരം പാലിക്കണമെന്ന തീരുമാനവും പ്രമേയത്തിലുള്‍പ്പെട്ടു. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ കടന്നുകയറാനുള്ള ബിജെപി ശ്രമം തടയണമെന്നും തീരുമാനമെടുത്തിരുന്നു.

]]>
കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ പ്രതിസന്ധി; മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ വിയോജിപ്പ് രൂക്ഷം https://malayalees.ch/crisis-in-kerala-congress-joseph-faction-disagreement-among-senior-leaders/ Fri, 16 Jul 2021 04:13:27 +0000 https://malayalees.ch/?p=46847 പാര്‍ട്ടി പദവികളെ ചൊല്ലി തമ്മിലടി രൂക്ഷമായതോടെ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ പ്രതിസന്ധി മുറുകുന്നു. മുതിര്‍ന്ന നേതാക്കള്‍ക്കിടയിലെ വിയോജിപ്പുകള്‍ പരിഹരിക്കാന്‍ പി ജെ ജോസഫ് നടത്തിയ ഇടപെടലുകള്‍ ഫലം കണ്ടില്ല. പിളര്‍പ്പൊഴിവാക്കാന്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനമെങ്കിലും നേതാക്കളെ തൃപ്തിപ്പെടുത്തുക എളുപ്പമല്ല.https://6fc50ba4adf46e7c02edbbeae497a37d.safeframe.googlesyndication.com/safeframe/1-0-38/html/container.html

അധികാര തര്‍ക്കത്തില്‍ ജോസ് കെ മാണിയുമായി നടത്തിയ നിയമ പോരാട്ടത്തില്‍ പരാജയപ്പെട്ടെങ്കിലും വിവിധ വിഭാഗങ്ങളില്‍ നിന്ന് നേതാക്കളെ എത്തിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്നതായിരുന്നു പി ജെ ജോസഫിന്റെ തന്ത്രം. എന്നാല്‍ മുതിര്‍ന്ന നേതാക്കളുടെ എണ്ണത്തിനൊപ്പം ചേരിതിരിവും ശക്തമായി. പാര്‍ട്ടി മേല്‍വിലാസത്തിനായി പി സി തോമസുമായി ലയിച്ചതോടെയാണ് നേതൃതലത്തില്‍ പുനഃസംഘടന വന്നത്.

മോന്‍സ് ജോസഫ്, ജോയ് എബ്രഹാം എന്നിവര്‍ക്ക് ഉന്നത പദവികള്‍ നല്‍കിയതിലാണ് ഫ്രാന്‍സിസ് ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ക്ക് നീരസം. പരാതികള്‍ ആവര്‍ത്തിച്ചിട്ടും തിരുത്തല്‍ ഉണ്ടാകാതെ വന്നതോടെ മോന്‍സ് ജോസഫ് വിരുദ്ധ പക്ഷം പാര്‍ട്ടി പരിപാടി ബഹിഷ്‌കരിച്ചു. സംഘടനാ തെരഞ്ഞെടുപ്പ് നടത്തി വിഷയം ഒത്തുതീര്‍പ്പാക്കാനാണ് നീക്കം.

പി ജെ ജോസഫ് കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ ആര്‍ക്കാണ് അധികാരം എന്നതിലാണ് നേതാക്കള്‍ക്കിടയിലെ തര്‍ക്കം. ഉന്നത പദവികള്‍ ഗ്രൂപ്പ് വലയത്തിലാക്കി എന്ന ആരോപണം ഉയരുന്നതിനിടെ വിയോജിപ്പുകള്‍ ഇല്ലാതെ സംഘടനാ തെരഞ്ഞെടുപ്പ് നടത്തുക വെല്ലുവിളി ആകും. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ലഭ്യമായേക്കാവുന്ന താക്കോല്‍ പദവികള്‍ വാഗ്ദാനം ചെയ്താണ് പല നേതാക്കളെയും പി ജെ ജോസഫ് ആകര്‍ഷിച്ചത്. പ്രതിപക്ഷത്ത് തുടരേണ്ടി വന്നതോടെ സംഘടനാ പദവി നല്‍കി മുഴുവന്‍ നേതാക്കളെയും തൃപ്തിപ്പെടുത്താന്‍ ആകില്ല എന്നതാണ് ജോസഫ് ഗ്രൂപ്പിലെ പ്രതിസന്ധി.

]]>
പി. സി തോമസിന്റെ പാർട്ടിയിൽ ലയിക്കാൻ പി. ജെ ജോസഫ്; പ്രഖ്യാപനം ഇന്നുണ്ടായേക്കും https://malayalees.ch/p-j-joseph-may-join-with-p-c-thomas-party/ Wed, 17 Mar 2021 03:59:33 +0000 https://malayalees.ch/?p=41636 പി. ജെ ജോസഫ്- പി. സി തോമസ് ലയന പ്രഖ്യാപനം ഇന്നുണ്ടായേക്കും. എൻ.ഡി.എ വിട്ടുവരുന്ന പി. സി തോമസിനൊപ്പം ചേരാനാണ് പി. ജെ ജോസഫിന്റെ തീരുമാനം. കടുത്തുരുത്തിയിൽ നടക്കുന്ന യുഡിഎഫ് യോഗത്തിൽ പി. സി തോമസ് പങ്കെടുക്കും.

തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് പി. സി തോമസ് എൻ.ഡി.എ വിട്ടത്. ഇതിന് പിന്നാലെ പി. സി തോമസിന്റെ പാർട്ടിയിൽ ലയിക്കാൻ പി. ജെ ജോസഫ് തീരുമാനിക്കുകയായിരുന്നു. പി. ജെ ജോസഫ് ചെയർമാനും പി. സി തോമസ് ഡെപ്യൂട്ടി ചെയർമാനുമാകും. മോൻസ് ജോസഫിന് വൈസ് ചെയർമാൻ സ്ഥാനവും നൽകും.

]]>
തൊടുപുഴയിൽ പി.ജെ ജോസഫ്; തൃക്കരിപ്പൂരിൽ എം.പി ജോസഫ്; സ്ഥാനാർത്ഥി പട്ടിക പുറത്ത് https://malayalees.ch/p-j-joseph-announce-candidate-list-in-assembly-election/ Sat, 13 Mar 2021 08:12:47 +0000 https://malayalees.ch/?p=41481 പി. ജെ ജോസഫ് വിഭാഗത്തിന്റെ സ്ഥാനാർത്ഥി പട്ടിക പുറത്ത്. പി. ജെ ജോസഫ് തൊടുപുഴയിൽ നിന്നും മോൻസ് ജോസഫ് കടുത്തുരുത്തിയിൽ നിന്നുമാണ് മത്സരിക്കുക. തൃക്കരിപ്പൂരിൽ കെ. എം മാണിയുടെ മരുമകനും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ എം. പി ജോസഫ് സ്ഥാനാർത്ഥിയാകും. തൃക്കരിപ്പൂരിൽ എം. പി ജോസഫിന്റെ പേര് പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം, ജോസഫ്. എം. പുതുശ്ശേരിക്ക് സീറ്റില്ല.

സ്ഥാനാർത്ഥി പട്ടിക

തൊടുപുഴ- പി. ജെ ജോസഫ്
കടുത്തുരുത്തി- മോൻസ് ജോസഫ്
ഇടുക്കി- അഡ്വ. കെ. ഫ്രാൻസിസ് ജോർജ്
ഇരിങ്ങാലക്കുട- അഡ്വ. തോമസ് ഉണ്ണിയാടൻ
കോതമംഗലം- ഷിബു തെക്കുംപുറം
കുട്ടനാട്- ജേക്കബ് എബ്രഹാം
ചങ്ങനാശേരി- വി. ജെ ലാലി
ഏറ്റുമാനൂർ- അഡ്വ. പ്രിൻസ് ലൂക്കോസ്
തിരുവല്ല- കുഞ്ഞുകോശി പോൾ
തൃക്കരിപ്പൂർ- എം. പി ജോസഫ്

]]>
മാണി സി കാപ്പന് പാലാ നൽകും; കേരള കോൺഗ്രസ് 12 സീറ്റിൽ മത്സരിക്കുമെന്ന് പി ജെ ജോസഫ് https://malayalees.ch/mani-c-kappan-pala-seat-p-j-joseph/ Wed, 10 Feb 2021 04:17:10 +0000 https://malayalees.ch/?p=39953 മാണി സി കാപ്പന് പാലാ സീറ്റ് വിട്ട് നൽകി 12 സീറ്റിൽ കേരള കോൺഗ്രസ് മത്സരിക്കുമെന്ന് പി ജെ ജോസഫ്. 11ആം തിയ്യതി നടക്കുന്ന യുഡിഎഫ് യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും. തിരുവല്ല സീറ്റ് വിട്ടുനൽകില്ല. തളിപ്പറമ്പ്, ആലത്തൂർ സീറ്റുകൾ കോൺഗ്രസിന് വിട്ടുനൽകുമെന്നും പി ജെ ജോസഫ് മീഡിയവണിനോട് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മത്സരിച്ച 15 സീറ്റുകള്‍ തന്നെ ഇത്തവണയും വേണമെന്നാണ് പി ജെ ജോസഫ് നേരത്തെ ആവശ്യപ്പെട്ടിരുന്നത്. ഇപ്പോള്‍ ആ ആവശ്യത്തില്‍ നിന്ന് പി ജെ ജോസഫ് അയഞ്ഞു. തളിപ്പറമ്പ്, ആലത്തൂർ സീറ്റുകൾ കോണ്‍ഗ്രസിന് വിട്ടുനല്‍കുമെന്നും പകരം സീറ്റ് ആവശ്യപ്പെടില്ലെന്നുമാണ് ജോസഫ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

മാണി സി കാപ്പന്‍റെ യുഡിഎഫ് പ്രവേശനത്തിന് കളമൊരുങ്ങിയിരിക്കുകയാണ്. പാലാ സീറ്റ് സംബന്ധിച്ച് എൽഡിഎഫ് ഇനിയും മൗനം പാലിക്കുന്നത് ദുരൂഹമെന്നാണ് കാപ്പന്റെ വിലയിരുത്തൽ. യുഡിഎഫ് നേതാക്കളുമായി അവസാനവട്ട ചർച്ചകൾ ഏതാണ്ട് പൂർത്തിയായതോടെയാണ് പൊതുസമ്മതനായി മാണി സി കാപ്പൻ പാലായിൽ ഇറങ്ങുമെന്ന് ഉറപ്പായത്. കാപ്പൻ സ്ഥാനാര്‍ഥിയായില്ലെങ്കിൽ യുഡിഎഫിന് മറ്റൊരു ശക്തൻ പാലായിൽ ഇല്ല എന്നതും തീരുമാനത്തിലേക്ക് എത്താൻ കാരണമായി. രമേശ് ചെന്നിത്തലയുമായി കാപ്പൻ കഴിഞ്ഞ ദിവസം ഫോണിൽ ബന്ധപ്പെട്ടിരുന്നു.

രമേശ് ചെന്നിത്തല നയിക്കുന്ന യാത്ര ശനി, ഞായർ ദിവസങ്ങളിൽ കോട്ടയത്ത് എത്തുമ്പോൾ പാലായിലെ വേദിയിൽ കാപ്പനെ എത്തിക്കാനാണ് യുഡിഎഫ് തീരുമാനം. മാണി സി കാപ്പനൊപ്പം എൻസിപിയിലെ ഒരു വിഭാഗത്തെ യുഡിഎഫിൽ എത്തിക്കണമെന്ന നിർദേശമാണ് യുഡിഎഫ് നേതാക്കൾ കാപ്പന് നൽകിയിട്ടുള്ളത്.

]]>
‘പി.സി ജോര്‍ജിനെ മുന്നണിയിൽ എടുക്കില്ല, സ്വതന്ത്രനായി മത്സരിക്കട്ടെ’ പി.ജെ ജോസഫ് https://malayalees.ch/pj-joseph-will-not-take-pc-george-to-the-front/ Thu, 14 Jan 2021 09:26:18 +0000 https://malayalees.ch/?p=38577 പി.സി ജോര്‍ജിനെ മുന്നണിയിൽ എടുക്കില്ലെന്ന് പി.ജെ ജോസഫ്. യു.ഡി.എഫ് സ്വതന്ത്രനായി പി.സി ജോര്‍ജിന് മത്സരിക്കാമെന്നും മുന്നണി പുറത്തുനിന്ന് പിന്തുണക്കുമെന്നും ജോസഫ് പറഞ്ഞു. പാലാ അടക്കമുള്ള അതിരുകടന്ന അവകാശ വാദങ്ങൾ വേണ്ടെന്നും പൂഞ്ഞാർ നഷ്ടപ്പെടാതിരിക്കാനാണ് പിസി ജോർജ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാല്‍ പി.ജെ ജോസഫിന്‍റെ മകൻ മകൻ അപു ജോൺ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വന്ന വാര്‍ത്തകളെ അദ്ദേഹം നിഷേധിച്ചു. നിലവിൽ പാർട്ടി സ്റ്റിയറിങ് കമ്മിറ്റി അംഗം ആണ് മകനെന്നും കുറച്ച് കാലം കൂടി പാർട്ടിയിൽ പ്രവർത്തിച്ചതിന് ശേഷം മത്സരിക്കുന്ന കാര്യം ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പാർട്ടിയിൽ കുറേക്കൂടി സജീവമാകണമെന്നും ഇക്കാര്യം കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു. മലബാറിൽ അടക്കം സീറ്റുകൾ വെച്ചുമാറാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോൺഗ്രസിലെ ഗ്രൂപ്പ് കളി തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടി ആയെന്നും ഇസ്ലാമോ ഫോബിയ പടർത്താൻ സി.പി.എം മനപൂർവ്വം ശ്രമിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

]]>
മുന്നണിപ്രവേശന പ്രഖ്യാപനം ബുധനാഴ്ചക്കകമെന്ന് ജോസ് കെ. മാണി https://malayalees.ch/jose-k-mani-keeps-political-stance-in-suspense/ Sat, 10 Oct 2020 04:41:36 +0000 https://malayalees.ch/?p=33083 കേരളാ കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന്‍റെ ഇടതു മുന്നണി പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം ബുധനാഴ്ചയ്ക്കകം ഉണ്ടാകുമെന്ന് ജോസ് കെ. മാണി സ്റ്റിയറിങ് കമ്മിറ്റിയെ അറിയിച്ചു. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള സീറ്റുകളും നിയമസഭാ സീറ്റുകളും സംബന്ധിച്ച് അന്തിമ ചര്‍ച്ചകള്‍ നടക്കുന്നതിനാലാണ് പ്രഖ്യാപനം വൈകുന്നത്. ദിശയില്ലാതെ ഒഴുകി നടക്കുന്ന കൊതുമ്പുവള്ളമാണ് ജോസ് വിഭാഗമെന്ന് പി. ജെ ജോസഫ് പരിഹസിച്ചു.

ഇടതുമുന്നണി പ്രവേശനത്തിന് സര്‍വ്വം സജ്ജമെങ്കിലും ചില നിയമസഭാ സീറ്റില്‍ അന്തിമ ധാരണയില്‍ എത്താതെ ഉഴലുന്നതാണ് ജോസ് വിഭാഗത്തിന്‍റെ മുന്നണി പ്രവേശന പ്രഖ്യാപനം വൈകുന്നത്. എന്‍സിപി മല്‍സരിക്കുന്ന പാലാ സീറ്റ് ലഭിക്കുമെന്ന ഉറപ്പിലാണ് ജോസ് വിഭാഗം. പകരം കുട്ടനാട് സീറ്റിന് അവകാശപ്പെടില്ല. 14 സീറ്റുകള്‍ ആവശ്യപ്പെടുന്നുവെങ്കിലും അത്രയും സീറ്റുകള്‍ ലഭിക്കാന്‍ ഇടയില്ല. മുന്നണി പ്രവേശം സാധ്യമാകുന്നതോടെ കാഞ്ഞിരപ്പള്ളി സീറ്റില്‍ സി.പി.ഐ അയയുമെന്ന പ്രതീക്ഷയിലാണ് ജോസ് വിഭാഗം. ഇനി താമസം വിനാ പ്രഖ്യാപനം എന്നത് പാര്‍ട്ടി അണികളെ ജോസ് കെ.മാണി അറിയിച്ചുകഴിഞ്ഞു.

മുന്നണി പ്രവേശന പ്രഖ്യാപനം ഉടനെന്ന് ജോസ് കെ മാണി പലതവണ ആവര്‍ത്തിച്ചിട്ടും അവര്‍ക്ക് അതിന് സാധിക്കുന്നില്ലെന്ന് പി.ജെ ജോസഫ് പറഞ്ഞു. ജോസ് വിഭാഗം മുങ്ങിതാഴാന്‍പോകുന്ന കൊതുമ്പുവള്ളമെന്നാണ് പി. ജെയുടെ പരിഹാസം

ജോസ് വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും ഇടതുപക്ഷത്തോടൊപ്പം ചേരാനുള്ള പാര്‍ട്ടി തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും, വരുന്ന തെരഞ്ഞെടുപ്പുകളില്‍ മാന്യമായ പരിഗണന പാര്‍ട്ടിക്ക് ലഭിക്കുമെന്ന ഉറപ്പ് വേണമെന്നും പാര്‍ട്ടി ഭാരവാഹികള്‍ ജോസ് കെ. മാണിയെ ഓര്‍മിപ്പിച്ചു.

]]>
മന്ത്രി ഇ പി ജയരാജൻ ആശുപത്രിയിൽ https://malayalees.ch/p-j-joseph-group-new-magazine/ Tue, 06 Oct 2020 09:14:56 +0000 https://malayalees.ch/?p=32859 കേരളാ കോണ്‍ഗ്രസിന്‍റെ അവസാനത്തെ പിളര്‍പ്പിന് കാരണം ജോസ് കെ മാണിയുടെ ധാര്‍ഷ്ട്യമെന്ന് ജോസഫ് വിഭാഗം പുറത്തിറക്കിയ പുതിയ പ്രസിദ്ധീകരണത്തില്‍ കുറ്റപ്പെടുത്തല്‍. ജോസ് കെ മാണി സീനിയര്‍ നേതാക്കളെ അംഗീകരിച്ചിരുന്നുവെങ്കില്‍ ഭാവിയില്‍ ജോസ് കെ മാണി പാര്‍ട്ടി നേതാവാകുമായിരുന്നുവെന്നും മോന്‍സ് ജോസഫ് എംഎല്‍എയുടെ അഭിമുഖത്തില്‍ പറയുന്നു. എല്‍ഡിഎഫ് സര്‍ക്കാരിനെ കടന്നാക്രമിച്ചാണ് പുതിയ പ്രസി‍ദ്ധീകരണമായ ‘ശബ്ദമില്ലാത്തവരുടെ ശബ്ദം’ പുറത്തിറക്കിയത്.

ബാര്‍ കോഴ വിവാദം അടക്കമുണ്ടായ കാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ പല ഘട്ടത്തില്‍ വിമര്‍ശനങ്ങള്‍ കെ എം മാണി തൊടുത്തത് പ്രതിഛായ എന്ന പാര്‍ട്ടി പതിപ്പിലൂടെയായിരുന്നു. പിളര്‍പ്പിന് ശേഷം പ്രതിഛായ ജോസ് കെ മാണിക്കൊപ്പമാണ്. ഇതോടെ പി ജെ ജോസഫ് വിഭാഗം പുതിയ പ്രസിദ്ധീകരണം പുറത്തിറക്കി. ശബ്ദമില്ലാത്തവരുടെ ശബ്ദം എന്ന പേരില്‍ പുറത്തിറക്കിയ മാസികയില്‍ ജോസ് കെ മാണിക്കെതിരെയുള്ള വിമര്‍ശനങ്ങളും പിണറായി സര്‍ക്കാരിനെതിരെയുള്ള കടന്നാക്രമണങ്ങളുമാണ് പ്രധാനമായുമുള്ളത്.

സീനിയര്‍ നേതാക്കളെ അംഗീകരിക്കാത്ത ജോസ് കെ മാണിയുടെ ധാര്‍ഷ്ട്യമാണ് കേരളാ കോണ്‍ഗ്രസിനെ വീണ്ടും പിളര്‍ത്തിയതെന്നാണ് മോന്‍സ് ജോസഫ് എംഎല്‍എയുടെ കുറ്റപ്പെടുത്തല്‍. കെ എം മാണിയുടെ മരണ ശേഷം പി ജെ ജോസഫ്, സി എഫ് തോമസ് എന്നീ മുതിര്‍ന്ന നേതാക്കളെ അംഗീകരിച്ച് മുമ്പോട്ടുപോയിരുന്നവെങ്കില്‍ അവര്‍ തന്നെ ജോസ് കെ മാണിയെ പാര്‍ടിയുടെ നേതാവാക്കുമായിരുന്നു എന്നാണ് മോന്‍സ് ജോസഫ് അഭിപ്രായം പങ്കുവയ്ക്കുന്നത്.

ജോസ് കെ മാണിയുടെ ഇടത് മുന്നണി പ്രവേശന തീരുമാനത്തെ പ്രസിദ്ധീകരണം കാണുന്നത് ഇങ്ങനെ- അപഹാസ്യമായ മുന്നണിയിലേക്ക് പോകുമ്പോള്‍ പോകുന്നവര്‍ അതിനെക്കാള്‍ തറയാകണമല്ലോ എന്ന നിലയില്‍ പോലും മോന്‍സ് ജോസഫ് വിമര്‍ശിക്കുന്നു. പാര്‍ട്ടി പേരും രണ്ടില ചിഹ്നവും ജോസ് വിഭാഗത്തിന് ഇനി ഉപയോഗിക്കാന്‍ കഴിയില്ലെന്നും ‘കേരളാ കോണ്‍ഗ്രസ് എം തര്‍ക്കം കോടതിയില്‍ ‘ എന്ന ലേഖനത്തില്‍ പറയുന്നു. സ്വര്‍ണക്കടത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങളാണ് നടക്കുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്‍റെ നിഴലിലാണെന്നും പി ജെ ജോസഫ് പ്രസിദ്ധീകരണത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

ബാര്‍ കോഴ വിവാദം അടക്കമുണ്ടായ കാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ പല ഘട്ടത്തില്‍ വിമര്‍ശനങ്ങള്‍ കെ എം മാണി തൊടുത്തത് പ്രതിഛായ എന്ന പാര്‍ട്ടി പതിപ്പിലൂടെയായിരുന്നു. പിളര്‍പ്പിന് ശേഷം പ്രതിഛായ ജോസ് കെ മാണിക്കൊപ്പമാണ്. ഇതോടെ പി ജെ ജോസഫ് വിഭാഗം പുതിയ പ്രസിദ്ധീകരണം പുറത്തിറക്കി. ശബ്ദമില്ലാത്തവരുടെ ശബ്ദം എന്ന പേരില്‍ പുറത്തിറക്കിയ മാസികയില്‍ ജോസ് കെ മാണിക്കെതിരെയുള്ള വിമര്‍ശനങ്ങളും പിണറായി സര്‍ക്കാരിനെതിരെയുള്ള കടന്നാക്രമണങ്ങളുമാണ് പ്രധാനമായുമുള്ളത്.

സീനിയര്‍ നേതാക്കളെ അംഗീകരിക്കാത്ത ജോസ് കെ മാണിയുടെ ധാര്‍ഷ്ട്യമാണ് കേരളാ കോണ്‍ഗ്രസിനെ വീണ്ടും പിളര്‍ത്തിയതെന്നാണ് മോന്‍സ് ജോസഫ് എംഎല്‍എയുടെ കുറ്റപ്പെടുത്തല്‍. കെ എം മാണിയുടെ മരണ ശേഷം പി ജെ ജോസഫ്, സി എഫ് തോമസ് എന്നീ മുതിര്‍ന്ന നേതാക്കളെ അംഗീകരിച്ച് മുമ്പോട്ടുപോയിരുന്നവെങ്കില്‍ അവര്‍ തന്നെ ജോസ് കെ മാണിയെ പാര്‍ടിയുടെ നേതാവാക്കുമായിരുന്നു എന്നാണ് മോന്‍സ് ജോസഫ് അഭിപ്രായം പങ്കുവയ്ക്കുന്നത്.

ജോസ് കെ മാണിയുടെ ഇടത് മുന്നണി പ്രവേശന തീരുമാനത്തെ പ്രസിദ്ധീകരണം കാണുന്നത് ഇങ്ങനെ- അപഹാസ്യമായ മുന്നണിയിലേക്ക് പോകുമ്പോള്‍ പോകുന്നവര്‍ അതിനെക്കാള്‍ തറയാകണമല്ലോ എന്ന നിലയില്‍ പോലും മോന്‍സ് ജോസഫ് വിമര്‍ശിക്കുന്നു. പാര്‍ട്ടി പേരും രണ്ടില ചിഹ്നവും ജോസ് വിഭാഗത്തിന് ഇനി ഉപയോഗിക്കാന്‍ കഴിയില്ലെന്നും ‘കേരളാ കോണ്‍ഗ്രസ് എം തര്‍ക്കം കോടതിയില്‍ ‘ എന്ന ലേഖനത്തില്‍ പറയുന്നു. സ്വര്‍ണക്കടത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങളാണ് നടക്കുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്‍റെ നിഴലിലാണെന്നും പി ജെ ജോസഫ് പ്രസിദ്ധീകരണത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

]]>
ജോസ് കെ മാണിയെ കൈവിട്ട് യുഡിഎഫ്; കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് https://malayalees.ch/udf-give-kuttanad-seat-to-joseph-wing/ Tue, 08 Sep 2020 09:59:31 +0000 https://malayalees.ch/?p=31523 കുട്ടനാട്, ചവറ സീറ്റുകളിലെ യു.ഡി.എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ചവറയില്‍ ഷിബു ബേബി ജോണും കുട്ടനാട്ടില്‍ ജേക്കബ് എബ്രാഹാമും മത്സരിക്കും. ഇക്കാര്യം ഇന്ന് ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ തീരുമാനമായി. ജോസ് കെ.മാണിയുടെ കാര്യത്തില്‍ പുനഃപരിശോധനയില്ലെന്നും യുഡിഎഫ് യോഗത്തിന് ശേഷം പി.ജെ ജോസഫ് പറഞ്ഞു.

കേരള കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങൾ കുട്ടനാട്ടിലെ വിജയത്തിന് തടസമാകില്ലെന്ന് അഡ്വ. ജേക്കബ് എബ്രഹാം പറഞ്ഞു. യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കും. കുട്ടനാട്ടിൽ ജയം ഉറപ്പാണെന്നും ജേക്കബ് എബ്രഹാം മീഡിയവണിനോട് പറഞ്ഞു.

അതേസമയം സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്‍പേ ഷിബു ബേബി ജോണ്‍ പ്രചരണം തുടങ്ങിയിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് പ്രചരണം. ബേബി ജോണിന്‍റെ തൊഴിലാളി പ്രസ്ഥാന ചരിത്രമാണ് മത്സ്യ തൊഴിലാളിക്ക് മുമ്പിൽ ആർ എസ്.പി.വയ്ക്കുന്നത്.

കേരള കോൺഗ്രസ് എം യു.ഡി.എഫിലേക്ക് തിരിച്ച് വരാനുള്ള സാധ്യത മങ്ങിയ സാഹചര്യത്തിലാണ് പിജെ ജോസഫ്‌ വിഭാഗത്തിന് കുട്ടനാട്ടിൽ സീറ്റ് നൽകാൻ യു.ഡി.എഫ് തീരുമാനിച്ചത്.

എന്നാൽ ചിഹ്നത്തിന്‍റെ കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. കുട്ടനാട് സീറ്റ്‌ കോൺഗ്രസ് ഏറ്റെടുക്കാത്തതിൽ യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർക്കിടയിൽ അമർഷമുണ്ട്. സീറ്റ് ഏറ്റെടുത്ത് കോൺഗ്രസ് കുട്ടനാട്ടിൽ മത്സരിക്കണമെന്ന് യൂത്ത് കോൺഗ്രസും കെ.എസ്.യുവും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ എൽ.ഡി.എഫിന്‍റെ സ്ഥാനാർഥി പ്രഖ്യാപനം 18ന് ശേഷമേ ഉണ്ടാകൂ. എന്നാൽ മണ്ഡലത്തിൽ എൻസിപി സ്ഥാനാർഥി തോമസ് കെ. തോമസ് പ്രാദേശിക തലത്തിൽ പ്രചരണം ആരംഭിച്ചു. എൽ.ഡി.എഫ് ഘടക കക്ഷികളും രംഗത്തുണ്ട്. എന്നാൽ എൻ.ഡി.എയുടെ സ്ഥാനാർഥി ചിത്രം ഇപ്പോഴും വ്യക്തമല്ല. അതേസമയം സർവകക്ഷി യോഗത്തിന് ശേഷം മാത്രമേ ഉപതെരഞ്ഞെടുപ്പിന്‍റെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകൂ. എം.എൽ.എ ഇല്ലാത്തതിനാൽ മുടങ്ങിക്കിടക്കുന്ന കുട്ടനാടിന്‍റെ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ തെരെഞ്ഞെടുപ്പ് വേണമെന്ന ആവശ്യവും സജീവമാണ്.

]]>
അനുനയ നീക്കവുമായി യുഡിഎഫ്: ജോസ് കെ മാണിയുമായി ലീഗ് ചര്‍ച്ച നടത്തും https://malayalees.ch/udf-for-compromise-talk-with-jose-k-mani/ Wed, 02 Sep 2020 09:21:37 +0000 https://malayalees.ch/?p=31212 ജോസ് വിഭാഗത്തെ ഔദ്യോഗിക പാര്‍ട്ടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വീണ്ടും മുന്നണിയിലെത്തിക്കാനുള്ള കരുനീക്കങ്ങള്‍ക്ക് നേതൃത്വം തുടക്കമിടുന്നത്.

ജോസ് കെ മാണിയുമായി അനുനയ ചര്‍ച്ചക്ക് യുഡിഎഫ് നീക്കം. മുസ്‌ലിം ലീഗിന്‍റെ മധ്യസ്ഥതയിലാകും ചര്‍ച്ചകള്‍. ജോസ് വിഭാഗത്തെ മുന്നണിയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു.

ജോസ് വിഭാഗത്തെ ഔദ്യോഗിക പാര്‍ട്ടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജോസ് വിഭാഗത്തെ വീണ്ടും മുന്നണിയിലെത്തിക്കാനുള്ള കരുനീക്കങ്ങള്‍ക്ക് മുന്നണി നേതൃത്വം തുടക്കമിടുന്നത്. ജോസ് വിഭാഗത്തെ മുന്നണിയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് നേതാക്കള്‍ ആവര്‍ത്തിക്കുന്നുണ്ട്.

ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീര്‍ എന്നിവരാകും മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുക. ഫോണ്‍ വഴിയുള്ള അനൌദ്യോഗിക ചര്‍ച്ചകളാകും ആദ്യ ഘട്ടത്തില്‍. ജോസ് കെ മാണിയുടെ സമീപനമനുസരിച്ച് ഔദ്യോഗിക ചര്‍ച്ചകളിലേക്ക് കടക്കും. വരുന്ന യുഡിഎഫ് യോഗം ജോസ് കെ മാണിയുമായുള്ള ബന്ധത്തെക്കുറിച്ച് ചര്‍ച്ച ചെയ്യും. നാളെ ചേരാന്‍ തീരുമാനിച്ചിരുന്ന മുന്നണി യോഗം മാറ്റിയത് ഇക്കാര്യത്തില്‍ വ്യക്തത വരാത്തത് കൊണ്ടുകൂടിയാണെന്നാണ് സൂചന.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് ജോസ് വിഭാഗത്തെ മുന്നണി യോഗത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയത്. രാജ്യസഭാ തെരഞ്ഞെടുപ്പിലും അവിശ്വാസ പ്രമേയത്തിലും വോട്ട് ചെയ്യാത്തതിനെ തുടര്‍ന്ന് മുന്നണിയല്‍ നിന്ന് പുറത്താക്കാന്‍ നീക്കം നടക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിധി വരുന്നത്. ഇതോടെ യുഡിഎഫ് നിലപാടിലും മാറ്റം വരുകയായിരുന്നു.

]]>