p chidhambaram – malayalees.ch https://malayalees.ch Malayalam Online News Portal Sat, 06 May 2023 07:52:48 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png p chidhambaram – malayalees.ch https://malayalees.ch 32 32 ‘മണിപ്പൂരിലെ ഇരട്ട എൻജിൻ സർക്കാരിന്റെ ഫലം നോക്കൂ’; കർണാടക വോട്ടർമാരോട് ചിദംബരം https://malayalees.ch/p-chidambaram-warns-karnataka-voters/ Sat, 06 May 2023 07:41:52 +0000 https://malayalees.ch/?p=80821 ഇരട്ട എഞ്ചിൻ’ സർക്കാരിന്റെ വ്യാജ വാഗ്ദാനങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. മണിപ്പൂർ കലാപത്തിന്റെ അടിസ്ഥാനത്തിലാണ് കർണാടക വോട്ടർമാർക്കുള്ള മുന്നറിയിപ്പ്. 

മണിപ്പൂരിലെ ‘ഇരട്ട എൻജിൻ സർക്കാരിന്റെ’ അനന്തരഫലങ്ങൾ നോക്കൂ. രണ്ട് എഞ്ചിനുകളും പരാജയപ്പെട്ടു. സംസ്ഥാന സർക്കാർ ആഭ്യന്തര കലഹങ്ങളാൽ തകർന്നിരിക്കുകയാണ്. എല്ലാ പ്രശ്‌നങ്ങൾക്കും സമാധാനപരമായ പരിഹാരങ്ങൾ കേന്ദ്ര സർക്കാരിന്റെ പക്കലുണ്ട് – ബിജെപി സർക്കാരിനെ പരിഹസിച്ച് ചിദംബരം ട്വിറ്ററിൽ കുറിച്ചു.

സംസ്ഥാനത്തെ മെയ്തികളും ഗോത്ര വിഭാഗങ്ങളും തമ്മിലുള്ള ഭിന്നത വർധിപ്പിക്കാൻ ബിജെപിക്ക് കഴിഞ്ഞു. കോൺഗ്രസ് സർക്കാരുകളുടെ കാലത്ത് സമാധാനപരമായി സഹവർത്തിത്വത്തിന്റെ പാതയിലായിരുന്ന സമുദായങ്ങൾ ഇപ്പോൾ യുദ്ധപാതയിലാണെന്നും മുൻ ആഭ്യന്തര മന്ത്രി അവകാശപ്പെട്ടു. ഇരട്ട എഞ്ചിൻ സർക്കാരിന്റെ വ്യാജ വാഗ്ദാനങ്ങൾക്കെതിരെ കർണാടകയിലെ വോട്ടർമാർ ജാഗ്രത പാലിക്കണമെന്നും ചിദംബരം മുന്നറിയിപ്പ് നൽകി.

]]>
പി. ചിദംബരത്തിന്റെ വീട്ടില്‍ സിബിഐ റെയ്ഡ് https://malayalees.ch/cbi-raid-in-p-chidambaram-home/ Tue, 17 May 2022 04:39:20 +0000 https://malayalees.ch/?p=61926 കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്. മകന്‍ കാര്‍ത്തി ചിദംബരവുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ് നടക്കുന്നത്. ചിദംബരത്തിന്റെ ചെന്നൈയിലേയും ഡല്‍ഹിയിലേയും വീടുകളിലാണ് സിബിഐ പരിശോധന നടത്തുന്നതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരെ 2010-14 കാലയളവില്‍ വിദേശത്തേക്ക് പണമയച്ചെന്ന പരാതിയില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത പുതിയ കേസിന്റെ അടിസ്ഥാനത്തിലാണ് സിബിഐ ഇപ്പോള്‍ പരിശോധന നടത്തുന്നത്.

2019ല്‍ ഐഎന്‍എക്‌സ് മീഡിയ അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കേസുകളുമായി ബന്ധപ്പെട്ട് പി ചിദംബരത്തെ അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

]]>