P Chidambaram – malayalees.ch https://malayalees.ch Malayalam Online News Portal Wed, 10 Feb 2021 12:01:54 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png P Chidambaram – malayalees.ch https://malayalees.ch 32 32 സമരജീവി ആയതില്‍ അഭിമാനം, ഗാന്ധിജിയാണ് ഏറ്റവും വലിയ സമരജീവി: ചിദംബരം https://malayalees.ch/proud-andolanjeevi-says-p-chidambaram/ Wed, 10 Feb 2021 12:01:44 +0000 https://malayalees.ch/?p=39984 പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്‍റില്‍ നടത്തിയ സമരജീവി പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. സമരജീവി ആയതില്‍ അഭിമാനിക്കുന്നു, മഹാത്മാഗാന്ധിയാണ് ആര്‍ക്കും ഒഴിവാക്കാനാവാത്ത സമരജീവിയെന്നാണ് ചിദംബരത്തിന്‍റെ ട്വീറ്റ്.

കര്‍ഷക സമരത്തെ കുറിച്ച് പറയുന്നതിനിടെയാണ് ‘ആന്ദോളന്‍ ജീവി’ എന്ന പരാമര്‍ശം പ്രധാനമന്ത്രി നടത്തിയത്- “പുതിയ തരം ആളുകള്‍ ഉയര്‍ന്നുവരുന്നുണ്ട്. അതാണ് ആന്ദോളന്‍ ജീവി (സമരജീവി). അഭിഭാഷകരുടെ പ്രക്ഷോഭത്തില്‍ അവരെ കാണാം, വിദ്യാര്‍ഥികളുടെ പ്രക്ഷോഭത്തില്‍ കാണാം, തൊഴിലാളികളുടെ പ്രക്ഷോഭത്തില്‍ കാണാം. ചിലയിടത്ത് അവര്‍ തിരശീലയ്ക്ക് പിന്നിലാണ്. മറ്റിടങ്ങളില്‍ അവര്‍ മുന്നിലാണ്. അവര്‍ക്ക് പ്രക്ഷോഭമില്ലാതെ ജീവിക്കാനാവില്ല. ഇത്തരക്കാരില്‍ നിന്ന് രാജ്യത്തെ രക്ഷിക്കണം. അവര്‍ പരാന്ന ഭോജികളാണ്”.

കര്‍ഷക സമരത്തെക്കുറിച്ച് എല്ലാവരും സംസാരിക്കുന്നു. എന്നാല്‍ സമരത്തിന്റെ കാരണം ആരും പറയുന്നില്ല. കര്‍ഷകരെ വിശ്വാസത്തില്‍ എടുത്താണ് നിയമം പാസാക്കിയതെന്നും നിയമം ചെറുകിട കര്‍ഷകര്‍ വഞ്ചിക്കപ്പെടാതിരിക്കാന്‍ വേണ്ടിയാണെന്നും മോദി അവകാശപ്പെട്ടു.

പ്രധാനമന്ത്രി കര്‍ഷകരെ അപമാനിച്ചെന്ന പരാതി ഉയര്‍ന്നു. പ്രതിഷേധ സൂചകമായി പലരും ട്വിറ്ററിലെ പേര് തന്നെ മാറ്റി. എഴുത്തുകാരി മീന കന്ദസ്വാമി ട്വിറ്ററില്‍ ആന്തോളന്‍ ജീവി ഡോ. മീന കന്ദസ്വാമി എന്നാണ് മാറ്റിയത്.

പ്രധാനമന്ത്രിയെ പിന്തുണച്ചും അനുകൂലികള്‍ എത്തി. ആന്തോളന്‍ ജീവി എന്നത് ഈ വര്‍ഷത്തിന്‍റെ തന്നെ വാക്കാണെന്ന് ബിജെപി എംപി പി സി മോഹന്‍ ട്വീറ്റ് ചെയ്തു.

]]>
ബീഹാറിലെ തോല്‍വി; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ചിദംബരം https://malayalees.ch/chidambaram-truth-bombs-for-congress/ Wed, 18 Nov 2020 13:17:47 +0000 https://malayalees.ch/?p=35324 ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പു ഫലവും മറ്റു സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലവും ചൂണ്ടിക്കാണിച്ച് മുതിർന്ന നേതാവ് ചിദംബരം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രംഗത്ത്.

പാർട്ടി നേതൃത്വത്തിനെതിരെ മുതിർന്ന നേതാവ് കബിൽ സിബൽ രംഗത്തെത്തിയതിനു പിന്നാലെയാണ് ചിദംബരവും പ്രസ്താവന നടത്തിയത്. താഴേത്തട്ടില്‍ കോണ്‍ഗ്രസിനു സംഘടനാ സംവിധാനമില്ലെന്ന്‌ കുറ്റപ്പെടുത്തിയ പി. ചിദംബരം കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാകുമെന്നും പറഞ്ഞു.

ആവശ്യത്തിലധികം സീറ്റിൽ കോൺഗ്രസ് ബീഹാറിൽ മത്സരിച്ചെങ്കിലും നേട്ടമുണ്ടാക്കാനായില്ല. ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, കർണാടക എന്നിവിടങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം കൂടുതൽ ആശങ്കപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വ്യാപനം, സാമ്പത്തിക മാന്ദ്യം തുടങ്ങിയവയൊന്നും പ്രചാരണത്തിൽ ഉയർത്തിക്കൊണ്ടുവരാൻ സാധിച്ചില്ല. മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തിസ്ഗഡ്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ കോൺഗ്രസിന് ജയിക്കാനായി. ബിഹാറിൽ ജയിക്കാനുള്ള എല്ലാ സാധ്യതയുമുണ്ടായിരുന്നു. എന്തുകൊണ്ട് തോറ്റുവെന്ന് വിശദമായി പഠിക്കണം.

സി.പി.ഐ എം.എൽ, എ.ഐ.എം.ഐ.എം പോലുള്ള ചെറിയ പാർട്ടികൾ പോലും അടിത്തട്ടിൽ പ്രവർത്തിക്കുകയും മികച്ച നേട്ടമുണ്ടാക്കുകയും ചെയ്തു. അടിത്തട്ടിൽ കോൺഗ്രസ് പാർട്ടിയെ കെട്ടിപ്പടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

]]>
അസംതൃപ്തിയാണ് മാറ്റത്തിന് വഴിവെക്കുക: പി ചിദംബരം https://malayalees.ch/discontent-always-brings-about-change-p-chidambaram-about-internal-rift-in-congress/ Tue, 25 Aug 2020 05:15:09 +0000 https://malayalees.ch/?p=30785 കോൺഗ്രസിന് സ്ഥിരം അധ്യക്ഷനെ ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതിയ നേതാക്കളുടെ അതൃപ്തി തുടരുന്നു. പ്രവർത്തക സമിതി യോഗ ശേഷം ഗുലാം നബി ആസാദിന്റെ വസതിയില്‍ നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. അസംതൃപ്തിയാണ് മാറ്റത്തിന് വഴിവെക്കുന്നത് എന്നായിരുന്നു പി ചിദംബരത്തിന്റെ പ്രസ്താവന.

സ്ഥിരം അധ്യക്ഷനെ ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കള്‍ ബിജെപിയെ സഹായിക്കുന്ന നടപടി സ്വീകരിച്ചെന്ന പ്രസ്താവന രാഹുല്‍ ഗാന്ധി നടത്തിയിട്ടില്ലെന്നാണ് നേതൃത്വം വിശദീകരിക്കുന്നത്. പ്രവർത്തക സമിതി യോഗത്തില്‍ അതൃപ്തി അറിയിച്ച ഗുലാം നബി ആസാദും വിശദീകരണം വന്നതോടെ പ്രതികരണം മാറ്റി. സോണിയാ ഗാന്ധി പ്രവർത്തക സമിതി യോഗം അവസാനിപ്പിച്ചത് കഴിഞ്ഞതെല്ലാം മറന്ന് ഒറ്റക്കെട്ടായി പോകണം എന്ന് നിർദേശിച്ചാണ്.

കത്തിലെ വിഷയങ്ങള്‍ പരിശോധിക്കാന്‍ കമ്മറ്റി രൂപീകരിക്കുമെന്നാണ് സോണിയ ഗാന്ധി അറിയിച്ചത്. എന്നാല്‍ യോഗ ശേഷം വീട്ടിലെത്തിയ ഗുലാം നബി ആസാദ് കത്തില്‍ ഒപ്പ് വെച്ച നേതാക്കളായ മുകുള്‍ വാസ്നിക്, ശശി തരൂര്‍, കപില്‍ സിബല്‍, മനിഷ് തിവാരി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. അനാരോഗ്യം അലട്ടുന്ന സോണിയ ഗാന്ധിയെ എല്ലായ്പ്പോഴും സമീപിക്കാനാകാത്തതും രാഹുല്‍ ഗാന്ധിയുമായുള്ള അഭിപ്രായ വ്യത്യാസവും പരസ്യമായിരിക്കുകയാണ്.

അസംതൃപ്തിയാണ് മാറ്റങ്ങള്‍ക്ക് വഴിവെക്കുക എന്ന് പി ചിദംബരം പ്രതികരിച്ചു. എല്ലാം ശരിയാണെന്ന് പറയാനാകില്ല. കടലിലെ തിരമാലകള്‍ നിശബ്ദമാകാറുണ്ടോ? ചില പ്രശ്നങ്ങള്‍ ഇന്നലെ ചര്‍ച്ച ചെയ്തു. പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകുന്നത് പാര്‍ട്ടിയെ ശക്തവും സജീവവുമാക്കുമെന്നും ചിദംബരം കൂട്ടിച്ചേർത്തു.

]]>
കശ്മീര്‍ ജനത ‘വെര്‍ച്വല്‍ കാരാഗൃഹ’ത്തില്‍ അകപ്പെട്ട് ഒരു വര്‍ഷം; ഓര്‍മ്മപ്പെടുത്തലുമായി പി ചിദംബരം https://malayalees.ch/75-million-kashmiris-living-in-virtual-prison-says-chidambaram/ Thu, 06 Aug 2020 12:56:53 +0000 https://malayalees.ch/?p=29749 കശ്മീരിലെ പല രാഷ്ട്രീയ നേതാക്കളും വീട്ടുതടങ്കലിലാണെങ്കിലും ഇത്തരം സത്യങ്ങങ്ങള്‍ സര്‍ക്കാര്‍ കോടതിയില്‍ മറച്ചുപിടിക്കുകയാണെന്നും ചിദംബരം ആരോപിച്ചു

കഴിഞ്ഞ ഒരു വര്‍ഷമായി കശ്മീര്‍ ജനത ഒരു ‘വെര്‍ച്വല്‍ കാരാഗൃഹ’ത്തിന്‍റെ തുറുങ്കിലകപ്പെട്ടിരിക്കുകയാണെന്നും ഇന്ത്യയുടെ ജനാധിപത്യത്തിന്‍റെ പാരമ്പര്യം ദിനംപ്രതി മങ്ങിക്കൊണ്ടിരിക്കുകയാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. തടങ്കലില്‍ തുടരുന്ന കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബാ മുഫ്തിയെ ജയില്‍ മോചിതനാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിരവധിയായ ട്വീറ്റുകളിലൂടെയായിരുന്നു മുന്‍ കേന്ദ്രമന്ത്രിയുടെ പരാമര്‍ശം. കശ്മീരിലെ പല രാഷ്ട്രീയ നേതാക്കളും വീട്ടുതടങ്കലിലാണെങ്കിലും ഇത്തരം സത്യങ്ങങ്ങള്‍ സര്‍ക്കാര്‍ കോടതിയില്‍ മറച്ചുപിടിക്കുകയാണെന്നും ചിദംബരം ആരോപിച്ചു.

മറ്റ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി ഡോ. ഫറൂഖ് അബ്ദുള്ളക്ക് ഒരു രാഷ്ട്രീയ കൂടിക്കാഴ്ച നടത്താന്‍ സാധിച്ചിട്ടില്ല. ഇതോണോ, ബിജെപി മുന്നില്‍ കണ്ട പുതിയ ജനാധിപത്യം? എല്ലാ നേതാക്കളും വീട്ടുതടങ്കലിലാണ്. ആരെങ്കിലും ഇതിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചാല്‍, ആരും വീട്ടുതടങ്കലിലില്ലെന്ന് കേന്ദ്രം കോടതിയില്‍ പറയും. ഇത് അധികാര ദുര്‍വിനിയോഗമാണ്. ഇന്ത്യ മഹാരാജ്യത്തിലെ ഈ കടുത്ത മനുഷ്യാവകാശ ധ്വംസനം ലോകം കാണുന്നുണ്ട്. ഇന്ത്യയുടെ വലിയ ജനാധിപത്യ മൂല്യങ്ങള്‍ ഓരോ ദിവസം കഴിയുമ്പോഴും മാഞ്ഞുകൊണ്ടിരിക്കുകയാണ്. ചിദംബരം കൂട്ടിച്ചേര്‍ത്തു.

]]>
രാജ്യത്തെ ടെലികോം മേഖല തകര്‍ച്ചയുടെ വക്കിലാണെന്ന കാര്യം സര്‍ക്കാര്‍ മനസിലാക്കിയിട്ടുണ്ടോ? കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് പി. ചിദംബരം https://malayalees.ch/telecom-aviation-crumbling-when-will-the-government-pay-attention-p-chidambaram/ Fri, 31 Jul 2020 04:58:30 +0000 https://malayalees.ch/?p=29373 രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നുവെന്ന് മുന്‍ ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നുവെന്ന് മുന്‍ ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം. ടെലികോം, വ്യോമയാനം എന്നീ പ്രമുഖ വ്യവസായ മേഖലകള്‍ തകര്‍ച്ചയുടെ വക്കിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്ത് ലക്ഷക്കണക്കിന് ആളുകളാണ് കഴിഞ്ഞ 12 മാസത്തിനിടെ തൊഴില്‍രഹിതരായത്. രണ്ട് പ്രമുഖ വ്യവസായ മേഖലകള്‍കൂടി തകരാനിടയായാല്‍ ഇനിയും ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി ആഴത്തിലുള്ളതാണെന്ന് ബി.ജെ.പി. സര്‍ക്കാര്‍ എന്ന് അംഗീകരിക്കും? തന്റെയും ഒപ്പമുള്ള സാമ്പത്തിക വിദഗ്ധരുടെയും പരാജയം പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന് അംഗീകരിക്കാന്‍ തയ്യാറാവുമെന്നും ചിദംബരം ട്വിറ്ററിലൂടെ ചോദിച്ചു.

കനത്ത നഷ്ടം നേരിടേണ്ടിവന്ന വ്യോമയാന മേഖലയുടെ ഭാവി കേന്ദ്ര സര്‍ക്കാര്‍ രക്ഷാപദ്ധതി പ്രഖ്യാപിക്കാത്തപക്ഷം അനിശ്ചിതത്വത്തിലാകും. രാജ്യത്തെ ടെലികോം മേഖല തകര്‍ച്ചയുടെ വക്കിലാണെന്ന കാര്യം സര്‍ക്കാര്‍ മനസിലാക്കിയിട്ടുണ്ടോ? കനത്ത പ്രതിസന്ധി നേരിടുന്ന ടെലികോം മേഖലയുടെ രക്ഷക്കായി എന്തെങ്കിലും പദ്ധതി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ? വ്യോമയാന മേഖല നേരിടുന്ന പ്രതിസന്ധി സര്‍ക്കാരിന് ബോധ്യമായിട്ടുണ്ടോ? സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകാത്തപക്ഷം എയര്‍ ഇന്ത്യയുടെ അവസ്ഥയിലാകും മറ്റ് വിമാനക്കമ്പനികളെന്നും ചിദംബരം ട്വീറ്റ്‌ ചെയ്തു.

]]>