p a muhammad riyas – malayalees.ch https://malayalees.ch Malayalam Online News Portal Mon, 04 Sep 2023 11:26:03 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png p a muhammad riyas – malayalees.ch https://malayalees.ch 32 32 ‘ജയിലർ ഇറങ്ങിയപ്പോൾ റിയാസ് സാറും മുഖ്യമന്ത്രിയും തീയറ്ററിൽ കാണാൻ പോയി അതുപോലെ എന്റെ ചിത്രവും കാണണം’ ; ആന്റണി വർഗീസ് https://malayalees.ch/rdx-team-praises-pa-muhammad-riyas/ Mon, 04 Sep 2023 11:25:52 +0000 https://malayalees.ch/?p=87214
ഖത്തർ വേൾഡ് കപ്പിന് പോയ ആവേശമാണ് തിരുവനന്തപുരത്തും ഉള്ളതെന്ന് നടൻ ആന്റണി വർഗീസ്.സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷ ചടങ്ങിന് മുഖ്യാതിഥികളായി എത്തിയതായിരുന്നു നടൻ. ഖത്തർ വേൾഡ് കപ്പിന് ഗ്രൗണ്ടിൽ റൊണാൾഡോയെയും മെസിയെയും നെയ്മറിനെയും കണ്ട അതെ ആവേശമാണ് തിരുവന്തപുരത്ത്.

ആർടിഎക്സ് സ്വീകരിച്ച എല്ലാവർക്കും നന്ദി. ജയിലർ ഇറങ്ങിയപ്പോൾ റിയാസ് സാറും മുഖ്യമന്ത്രിയും തീയറ്ററിൽ കാണാൻ പോയി.അപ്പോൾ നമ്മുടെ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും കൂടി എന്റെ സിനിമ കാണാൻ പോകണമെന്ന് അഭ്യർത്ഥിക്കുന്നു.

സിനിമയ്ക്ക് നൽകിയ പിന്തുണയ്ക്ക് എല്ലാ നന്ദിയുണ്ടെന്ന് ഷെയിൻ നിഗം പറഞ്ഞു. നിങ്ങളിലൊരാളെ പോലെ ഞങ്ങളെ സ്വീകരിച്ചതിന് നന്ദി അറിയിക്കുന്നുവെന്ന് നീരജ് മാധവ് പറഞ്ഞു.

ടൂറിസം വകുപ്പിന്റെ ചടങ്ങിൽ അതിഥിയായി എത്തിയത് വലിയ കാര്യമാണ്. സിനിമ ടൂറിസം പദ്ധതിക്ക് എല്ലാ പിന്തുണയും നൽകും. മറ്റ് രാജ്യങ്ങൾ കേരളത്തെ വളരെ സ്നേഹിക്കുന്നു.

നമുക്ക് ഇടയ്ക്ക് ചുവട് പതറും ആ ചുവട് പതറുമ്പോൾ ഒരിക്കലും വീഴരുത് നിലയ്ക്കാതെ ഓടണം ഒരിക്കൽ വിജയത്തിന്റെ സ്വാദ് അറിയും. അതിന് ഉദാഹരണമാണ് ഞങ്ങൾ എന്ന് നീരജ് മാധവ് പറഞ്ഞു. ജനകീയോത്സവമായിരുന്നു ഓണാഘോഷം. ഓണാഘോഷത്തിന് തിരുവനന്തപുരത്ത് സമാപനം.സഹകരിച്ച എല്ലാവർക്കും നന്ദിയെന്നും മന്ത്രി മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു.

]]>
ഫ്രാൻസ് സന്ദർശനം; ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി മന്ത്രി മന്ത്രി മുഹമ്മദ് റിയാസ് https://malayalees.ch/pa-muhammed-riyas-in-france/ Wed, 21 Sep 2022 07:42:25 +0000 https://malayalees.ch/?p=68406 വിദേശ സന്ദർശനത്തിനിടെ ഫ്രാൻസിലെ ഇന്ത്യൻ അംബാസഡർ ജാവേദ് അഷ്റഫുമായി കൂടിക്കാഴ്ച നടത്തി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളവും ഫ്രാൻസുമായുള്ള വിനോദസഞ്ചാര സാധ്യതകളെ കുറിച്ച് വിശദമായി ചർച്ച ചെയ്തതായി മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഫ്രാൻസിലെ പാരിസ് ടോപ് റെസ ഫെയറിൽ കേരളടൂറിസത്തിന്റെ പവലിയൻ വച്ചായിരുന്നു കൂടിക്കാഴ്ച.

‘ഫ്രാൻസിലെ പാരിസ് ടോപ് റെസ ഫെയറിൽ കേരളടൂറിസത്തിന്റെ പവലിയൻ ഫ്രാൻസിലെ ഇന്ത്യൻ അംബാസഡർ ശ്രീ ജാവേദ്അഷ്റഫ് സന്ദർശിച്ചു. കേരളവും ഫ്രാൻസുമായുള്ള വിനോദസഞ്ചാര സാധ്യതകളെ കുറിച്ച് വിശദമായി ചർച്ച ചെയ്തു എന്നും’- മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

https://www.facebook.com/PAMuhammadRiyas/posts/632702164893924

മൂന്ന് ദിവസത്തെ സന്ദർശനത്തിന് ശേഷം മുഹമ്മദ് റിയാസ് വെള്ളിയാഴ്ച കേരളത്തിൽ തിരിച്ചെത്തും.തിങ്കളാഴ്ചയാണ് അദ്ദേഹം ഫ്രാൻസിലേക്ക് പോയത്.വിവിധ മേഖലകളുടെ പുരോഗതി ലക്ഷ്യമിട്ട് ഒക്ടോബര്‍ 1 മുതല്‍ 14 വരെ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും വിദേശ സന്ദര്‍ശനം നടത്തും. ലണ്ടന്‍, ഫ്രാന്‍സ്, ഫിന്‍ലാന്‍ഡ്, നോര്‍വേ എന്നീ രാജ്യങ്ങളാണ് സന്ദര്‍ശിക്കുക.

]]>
പുതിയ റോഡുകൾ നിർമിച്ചു ആറ് മാസത്തിനകം കേടുപാടുകൾ ഉണ്ടായാൽ നടപടി; മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് https://malayalees.ch/minister-mohammed-riyas-about-kerala-roads/ Sat, 03 Sep 2022 08:14:17 +0000 https://malayalees.ch/?p=67545 പുതിയ റോഡുകൾ നിർമിച്ചു ആറ് മാസത്തിനകം കേടുപാടുകൾ ഉണ്ടായാൽ നിർമാണ കമ്പനിക്കെതിരെ വിജിലൻസ് കേസെടുക്കും. മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി വരുമെന്ന് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് വ്യക്തമാക്കി.

പരിപാലന കാലയളവിൽ കേടുപാടുകൾ ഉണ്ടാവാൻ പാടില്ല. ഉണ്ടായാൽ കർക്കശ നടപടി ഉണ്ടാകും. മുഖം നോക്കാതെ മുന്നോട്ട് പോകുമെന്നും ഒരു വിട്ടു വീഴ്ചയും ഉണ്ടാകില്ലെന്നും മന്ത്രി പി എ മുഹമ്മദ്‌ റിയാസ് കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ റോഡുകൾ ഡിസൈൻഡ് റോഡുകളാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. വാഹന സാന്ദ്രതയ്‌ക്ക് അനുസരിച്ച് ഭാരം താങ്ങാൻ കഴിയുന്ന റോഡുകളാണ് കേരളത്തിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

മികച്ച ഡ്രെയിനേജ്, സുരക്ഷാ സംവിധാനം, ബിഎം-ബിസി പോലുള്ള നിലവാരും എന്നിങ്ങനെയുളള റോഡാണ് കേരളത്തിന് ആവശ്യം. വാഹനം കൂടി വരുമ്പോൾ അതിനുസരിച്ച് റോഡിന് വീതിയും വേണം. എന്നാൽ മാത്രമേ റോഡുകൾ മികച്ച രീതിയിൽ നിലനിർത്താൻ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

]]>
ജില്ലയിലെ ദേശീയ പാത നിർമാണം 2024 മെയ് 15നുള്ളിൽ പൂർത്തീകരിക്കും; മന്ത്രി പി.എ മുഹമ്മദ് റിയാസ് https://malayalees.ch/p-a-muhammed-riyas-about-national-highway/ Tue, 16 Aug 2022 12:27:09 +0000 https://malayalees.ch/?p=66500 കാസർഗോഡ് ജില്ലയിലെ ദേശീയ പാത വികസന പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്നും 2024 മെയ് 15നുള്ളിൽ പൂർത്തീകരിക്കുമെന്നും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കാസർഗോഡ് പുതിയ ബസ് സ്റ്റാന്റിൽ മേൽപ്പാലം നിർമാണ പുരോഗതി നേരിൽ കണ്ടു വിലയിരുത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ 9 ജില്ലകളിലും അതിവേഗമാണ് നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ ചിരകാല സ്വപ്നമാണ് ദേശീയ പാത. ദേശീയ പാത അതോറിറ്റി ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. കുമ്പളയിലെ മേൽപ്പാലം 2022 ഡിസംബറിലും കാസർകോട് മേൽപ്പാലം 2023 അവസാനവും തുറന്നു കൊടുക്കും. കാസർഗോഡിന്റെ മുഖച്ഛായ തന്നെ മാറുകയാണ്.നിശ്ചയിച്ച തീയതിക്ക് മുൻപ് തന്നെ പൂർത്തീകരിക്കും വിധമാണ് പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ദേശിയ പാത പ്രവർത്തിയുടെ ഓരോ കാര്യവും സൂക്ഷ്മമായി വിലയിരുത്തപ്പെടുന്നുണ്ട്.

തിരുവനന്തപുരത്ത് ദേശീയ പാതയുമായി ബന്ധപ്പെട്ട് നടക്കുന്ന യോഗത്തിൽ എല്ല വിഷയങ്ങളും ചർച്ച ചെയ്യും. ദേശീയ പാതയുടെ നിർമാണ പുരോഗതി ഓരോ ജില്ലയിലും തുടർച്ചയായി നടത്തുന്നുണ്ട്.എത്രയും വേഗത്തിൽ പൂർത്തീകരിക്കണം എന്ന ലക്ഷ്യത്തോടെ ആണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു.

]]>
സിനിമയുടെ പരസ്യവാചകത്തെ പരസ്യമെന്ന നിലയിൽ കണ്ടാൽ മതി: മന്ത്രി മുഹമ്മദ് റിയാസ് https://malayalees.ch/pa-muhammed-riyas-about-nna-than-case-kodu-movie/ Thu, 11 Aug 2022 12:29:34 +0000 https://malayalees.ch/?p=66254 സിനിമയുടെ പരസ്യത്തെ ആ നിലയിൽ എടുക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സിനിമയുടെ പരസ്യത്തെ ആ നിലയിൽ കണ്ടാൽ മതി. കേരളം ഉണ്ടായ സമയം മുതലുള്ള പ്രശ്‌നമാണ് റോഡുകളുടേത്. വിമർശനങ്ങൾ സ്വാഭാവികമാണ്. വ്യക്തിയ്‌ക്കോ സംഘടനയ്‌ക്കോ സിനിമയ്‌ക്കോ വിമർശിക്കാം. ക്രിയാത്മകമായ വിമർശനങ്ങളെയും നിർദേശങ്ങളെയും സ്വാഗതം ചെയ്യും. സുതാര്യമായ രീതിയിൽ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ശ്രമം. വിമർശനങ്ങളെ സ്വാഗതം ചെയ്യുക എന്നതാണ് വ്യക്തിപരമായ നിലപാടെന്നും മന്ത്രി പറഞ്ഞു.

‘തീയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്നത് സിനിമയുടെ പരസ്യമായി മാത്രം കണ്ടാൽ മതിയെന്ന് മന്ത്രി പറഞ്ഞു. സിനിമയുടെ പരസ്യത്തെ ആ നിലയിൽ എടുക്കണം. സൈബർ ആക്രമണത്തെ കുറിച്ചറിയില്ല. അതിനെ കുറിച്ച് അത് നടത്തുന്നവരോട് ചോദിക്കണം. അനാവശ്യ വിവാദമാണ് നടക്കുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ഈ വിമർശനങ്ങളെ സ്വാഗതം ചെയ്യുക എന്നതാണ് വ്യക്തിപരമായ നിലപാടെന്നും റിയാസ് വ്യക്തമാക്കി. ‘വെള്ളാനകളുടെ നാട്’ എന്ന സിനിമയിൽ പൊതുമരാമത്ത് വകുപ്പിനെ വിമർശിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

]]>
മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മണ്ഡലത്തിലെ റോഡിലെ കുഴിയിൽ വാഴ നട്ട് യൂത്ത് ലീഗ് പ്രതിഷേധം https://malayalees.ch/youth-league-protest-against-muhammed-riyas/ Mon, 08 Aug 2022 08:32:07 +0000 https://malayalees.ch/?p=66084 പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മണ്ഡലത്തിലെ റോഡിലെ കുഴിയിൽ വാഴ നട്ട് യൂത്ത് ലീഗ് പ്രതിഷേധം.കോഴിക്കോട് മീഞ്ചന്ത ജംഗ്ഷനിലെ കുഴിയിൽ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് വാഴ നട്ടു.

സംസ്ഥാനത്തെങ്ങും റോഡിലെ കുഴികളിൽ വാഴ നട്ട് പ്രതിഷേധിക്കുമെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. തകർന്ന് കിടക്കുന്ന റോഡുകളും കനത്ത മഴയും നിരത്തുകളെ അപകടക്കെണിയാക്കുകയാണ്. സർക്കാരിനെതിരെ രൂക്ഷ പ്രതിഷേധമാണ് ഇതിനോടകം ഉയരുന്നത്. റോഡിലെ കുഴിൽ വീണ് ഒരു യാത്രക്കാരൻ മരിച്ചതും പ്രതിഷേധം ശക്തമാക്കി. ഇതോടെയാണ് വാഴ നട്ട് പ്രതിഷേധിക്കാൻ യൂത്ത് ലീഗ് തീരുമാനിച്ചത്.

അതേസമയം ദേശീയ സംസ്ഥാന പാതകളിലെ അപകടകരമായ കുഴികൾ മൂടണമെന്ന് ആവശ്യപ്പെട്ട് എറണാകുളത്ത് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം നടന്നു. ആലുവ PWD ഓഫീസിലേക്ക് അൻവർ സാദത്ത് എംഎൽഎയുടെ നേതൃത്വത്തിലാണ് മാർച്ച് നടന്നത്.

]]>
റോഡിലെ കുഴികൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉത്തരവാദി; വി ഡി സതീശൻ https://malayalees.ch/v-d-satheeshan-crticizes-p-a-muhammed-riyas-road-issue/ Mon, 08 Aug 2022 08:30:39 +0000 https://malayalees.ch/?p=66082 പൊതുമരാമത്ത് മന്ത്രിക്കെതിരെ വിമർശനവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. റോഡിലെ കുഴിയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രി പറഞ്ഞ കാര്യം വസ്തുതാ വിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പൊതുമരാമത്ത് വകുപ്പിലെ തർക്കം മൂലം പല പണികളും വൈകി. ദേശീയപാത റോഡുകളിൽ PWD പണി നടത്തുന്നത് എന്തിന്.

റോഡിലെ കുഴികൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഉത്തരവാദി. ഒരു കാലത്തും ഇല്ലാത്ത രീതിയിൽ റോഡ് മെയിൻറനൻസ് വൈകുകയാണെന്നും മന്ത്രി പറഞ്ഞു. റോഡ് നിർമ്മാണവും അറ്റകുറ്റ പണികളും കൃത്യമായി നടക്കുന്നില്ലെന്ന് മന്ത്രി അറിയണം. ജോലികൾ നടന്നിട്ടില്ല. റിയാസിന് പരിചയക്കുറവുണ്ട്. പഴയ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനെ പോയി കണ്ട് റിയാസ് ഉപദേശങ്ങൾ തേടണം. പറയുന്ന കാര്യങ്ങൾ സുധാകരൻ ഗൗരവത്തിൽ എടുക്കാറുണ്ടായിരുന്നുവെന്നും ഉപദേശം തേടുന്നത് നല്ലതായിരിക്കുമെന്നും സതീശൻ അഭിപ്രായപ്പെട്ടു.

വകുപ്പിലെ തർക്കം കാരണം പല ജോലികളും ടെൻഡർ ചെയ്യാൻ വൈകി. പൈസ അനുവദിച്ചു എന്നാണ് മന്ത്രി പറഞ്ഞത്. വകുപ്പിൽ നടക്കുന്ന കാര്യങ്ങൾ മന്ത്രി അറിയണം. വായ്ത്താരിയും പിആർഡി വർക്കും കൊണ്ട് മാത്രം കാര്യമില്ലെന്നും വി ഡി സതീശൻ പറഞ്ഞു.

]]>
“എനിക്ക് മറക്കാനാകില്ല, പക്ഷേ പൊറുക്കാനാകും” ഇനിയുമെത്രകാലം കോണ്‍ഗ്രസിനോട് പൊറുക്കണം; മന്ത്രി പി എ മുഹമ്മദ് റിയാസ് https://malayalees.ch/p-a-muhammed-riyas-against-congress/ Sat, 30 Jul 2022 13:11:33 +0000 https://malayalees.ch/?p=65670 “എനിക്ക് മറക്കാനാകില്ല, പക്ഷേ പൊറുക്കാനാകും” ഇനിയുമെത്രകാലം മതനിരപേക്ഷ മനസ്സുകൾ കോണ്‍ഗ്രസിനോട് പൊറുക്കണമെന്ന് ടൂറിസം പൊതുമരാത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. തിരുവനന്തപുരത്ത് യുഡിഎഫ് പൊതുയോഗത്തില്‍ പച്ചനിറത്തിലുള്ള കൊടി കണ്ട് ഹാലിളകി അത് മലപ്പുറത്തോ പാകിസ്ഥാനിലോ നാട്ടിയാല്‍ മതി എന്ന് മുസ്ലീം ലീഗ് നേതാവിനോട് പറഞ്ഞ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് ഒരു വ്യക്തിയല്ല, പ്രതീകമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു.

ബി.ജെ.പിയുടെ തീവ്രഹിന്ദുത്വ നിലപാടിനെതിരെ വോട്ടുബാങ്ക് ലക്ഷ്യമാക്കി മൃദുഹിന്ദുത്വ നയം കോണ്‍ഗ്രസ് കഴിഞ്ഞ കുറേ കാലങ്ങളായി സ്വീകരിച്ചുവരുന്നതിന്‍റെ ഭാഗമായി, മുസ്ലീം വിരുദ്ധത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതൃത്വത്തിൽ വേരുറപ്പിക്കുവാന്‍ കാരണമായിട്ടുണ്ട്. മുസ്ലീം മതത്തോട് ബന്ധപ്പെട്ടുകിടക്കുന്ന ചിഹ്നങ്ങളോടും നിറങ്ങളോടും പേരുകളോടും അന്യതാബോധത്തോടുകൂടിയ ഒരു വെറുപ്പ് സംഘപരിവാര്‍ ആശയപ്രചരണത്തിന്‍റെ ഭാഗമായി കോണ്‍ഗ്രസ് നേതൃത്വത്തില്‍ വലിയൊരു വിഭാഗത്തിന്‍റെ പൊതുബോധമായി മാറിക്കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

“എനിക്ക് മറക്കാനാകില്ല, പക്ഷേ പൊറുക്കാനാകും”
ഇനിയുമെത്രകാലം മതനിരപേക്ഷ മനസ്സുകൾ കോണ്‍ഗ്രസിനോട് പൊറുക്കണം ?
-പി എ മുഹമ്മദ് റിയാസ് –
തിരുവനന്തപുരം നഗരത്തിൽ യു.ഡി.എഫ് പൊതുയോഗസ്ഥലത്ത് കെട്ടിയ മുസ്ലീം ലീഗിന്‍റെ പതാക വലിച്ചെറിഞ്ഞുകൊണ്ട് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് പറഞ്ഞത് പച്ചക്കൊടി നീ മലപ്പുറത്തോ, പാകിസ്ഥാനിലോ കൊണ്ടുപോയി കെട്ടിയാൽ മതിയെന്നാണ്. അനുഭവസ്ഥനായ ലീഗ് നേതാവ് വിതുമ്പലോടെ ചാനലിൽ ഈ വിവരം വെളിപ്പെടുത്തുന്നത് കാണാനിടയായി. ഒരുമിച്ച് നിന്നാലേ ഭാവിയില്‍ പഞ്ചായത്ത് ഭരണക്കസേരയില്‍ ഇരിക്കാനെങ്കിലും ചെറിയ സാധ്യതയുള്ളു എന്ന ഒറ്റക്കാരണത്താല്‍ പ്രശ്നം രണ്ടുകൂട്ടരും വേഗത്തില്‍ പരിഹരിക്കുമായിരിക്കും.
എന്നാല്‍ ഇത് യു.ഡി.എഫിലെ രണ്ടു പാർട്ടികൾ തമ്മിലുള്ള തർക്കമെന്നതിനപ്പുറം മറ്റു ചില ഗൗരവമേറിയ യാഥാർത്ഥ്യങ്ങൾ വിളിച്ചോതുന്നുണ്ട്.
ബി.ജെ.പിയുടെ തീവ്രഹിന്ദുത്വ നിലപാടിനെതിരെ വോട്ടുബാങ്ക് ലക്ഷ്യമാക്കി മൃദുഹിന്ദുത്വ നയം കോണ്‍ഗ്രസ് കഴിഞ്ഞ കുറേ കാലങ്ങളായി സ്വീകരിച്ചുവരുന്നതിന്‍റെ ഭാഗമായി, മുസ്ലീം വിരുദ്ധത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതൃത്വത്തിൽ വേരുറപ്പിക്കുവാന്‍ കാരണമായിട്ടുണ്ട്. മുസ്ലീം മതത്തോട് ബന്ധപ്പെട്ടുകിടക്കുന്ന ചിഹ്നങ്ങളോടും നിറങ്ങളോടും പേരുകളോടും അന്യതാബോധത്തോടുകൂടിയ ഒരു വെറുപ്പ് സംഘപരിവാര്‍ ആശയപ്രചരണത്തിന്‍റെ ഭാഗമായി കോണ്‍ഗ്രസ് നേതൃത്വത്തില്‍ വലിയൊരു വിഭാഗത്തിന്‍റെ പൊതുബോധമായി മാറിക്കഴിഞ്ഞിട്ടുണ്ട്. സംഘടനയ്ക്ക് അകത്ത് ഇത് തിരുത്തിക്കുവാനുള്ള പ്രത്യയ ശാസ്ത്ര വ്യായാമം കോൺഗ്രസിൽ നിലച്ചിട്ട് കാലങ്ങളേറെയായി.
പ്രശസ്ത ജർമ്മൻ തത്വചിന്തകൻ വാൾട്ടർ ബെഞ്ചമിൻ പറഞ്ഞതു പോലെ ആപത്തിന്‍റെ കാലത്ത് മനസ്സിലൂടെ മിന്നിമറയുന്ന ഓര്‍മ്മകളെ കയ്യെത്തിപ്പിടിക്കലാണ് ചരിത്രജ്ഞാനമെങ്കില്‍, ബാബറി മസ്ജിദിന്റെ മിനാരങ്ങൾ തകർന്നപ്പോൾ കോൺഗ്രസ് കൈക്കൊണ്ട നിലപാട് കയ്യെത്തിപ്പിടിക്കാതിരിക്കാനാകില്ല.
‘എനിക്ക് മറക്കാനാകില്ല, പക്ഷേ പൊറുക്കാനാകും’ എന്ന് ചരിത്രത്തില്‍ ശരിക്കും പ്രയോഗിച്ച മഹാത്മാ മണ്ഡേലയെപ്പോലെ 2019 ല്‍ മതന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ മതനിരപേക്ഷ മനസ്സുകള്‍ ബിജെപി വീണ്ടും അധികാരത്തില്‍ വരാതിരിക്കുവാന്‍ കോണ്‍ഗ്രസ് ഏക ആശ്രയമെന്ന തെറ്റായ പ്രചരണത്തില്‍ പെട്ടുപോയി. 2019 ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ മതനിരപേക്ഷ മനസ്സുകൾ പോളിംഗ് ബൂത്തിലെത്തിയപ്പോള്‍ മഹാനായ മണ്ഡേല പറഞ്ഞതുപോലെ കോണ്‍ഗ്രസ് ചെയ്തത് മറന്നില്ലെങ്കിലും താല്‍ക്കാലികമായി പൊറുത്തു.
പിന്നീട് കോണ്‍ഗ്രസിന്‍റെ മൃദുഹിന്ദുത്വ നിലപാടുകള്‍ ഘോഷയാത്രപോലെ നമ്മുടെ മുന്നിലൂടെ കടന്നുപോയിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ ദേശീയഭാരവാഹികള്‍, കേന്ദ്ര മന്ത്രി, മുഖ്യമന്ത്രി എന്നീ പദവികളടക്കം അലങ്കരിച്ച കോണ്‍ഗ്രസ് നേതാക്കള്‍ ക്യൂ നിന്ന് ബിജെപിയില്‍ ചേരുന്നത് പെട്രോളിനും ഡീസലിനും വില കൂടുന്നത് പോലെ ഇന്നൊരു നിത്യസംഭവമാണ്. കോണ്‍ഗ്രസില്‍ ഭൂരിപക്ഷം വരുന്ന മതനിരപേക്ഷവാദികള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നിലപാടില്‍ മനംനൊന്ത് ശബ്ദമൊന്ന് പുറത്തുകേള്‍പ്പിക്കാതെ മനസ്സില്‍ പൊട്ടിപ്പൊട്ടി കരഞ്ഞുകൊണ്ടിരിക്കുകയാണ്.
തിരുവനന്തപുരത്ത് യുഡിഎഫ് പൊതുയോഗത്തില്‍ പച്ചനിറത്തിലുള്ള കൊടി കണ്ട് ഹാലിളകി അത് മലപ്പുറത്തോ പാകിസ്ഥാനിലോ നാട്ടിയാല്‍ മതി എന്ന് മുസ്ലീം ലീഗ് നേതാവിനോട് പറഞ്ഞ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് ഒരു വ്യക്തിയല്ല, പ്രതീകമാണ്.
ഇന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ഗ്രസിച്ചിരിക്കുന്ന വര്‍ഗ്ഗീയ അതിപ്രസരത്തിന്‍റെയും ന്യൂനപക്ഷ വിരുദ്ധതയുടെയും പ്രതീകം.

]]>
ദേശീയപാത റോഡുകൾ നോക്കിയാൽ, പൊതുമരാമത്ത് വകുപ്പ് റോഡുകളിൽ കുഴി കുറവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് https://malayalees.ch/kerala-roads-are-better-than-indias-p-a-muhammed-riyas/ Thu, 14 Jul 2022 08:38:42 +0000 https://malayalees.ch/?p=64836 റോഡിലെ കുഴിയടയ്ക്കും കുഴികളില്ലാത്ത റോഡുകളാണ് ലക്ഷ്യമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഒരു റോഡിലും ഒരു കുഴിപോലും ഉണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു. നിയമസഭയിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.ദേശീയപാത റോഡുകൾ നോക്കിയാൽ, പൊതുമരാമത്ത് വകുപ്പ് റോഡുകളിൽ കുഴി കുറവെന്ന് മന്ത്രി പറഞ്ഞു. 

മഴയും, ഡ്രെയിനേജ് സംവിധാനം ഇല്ലാത്തതും റോഡിലെ കുഴിക്ക് കാരണമാണ്. എന്നാൽ ചില തെറ്റായ പ്രവണതകളും ഇതിനു കാരണമാകുന്നുണ്ട്.അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കും റോഡിലെ കുഴിക്ക് കാലാവസ്ഥയെ മാത്രം പറഞ്ഞിട്ട് കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.

കേരളത്തെ അപമാനിക്കാൻ മാത്രമാണ് കേന്ദ്രമന്ത്രി വി മുരളീധരൻ വാ തുറക്കുന്നതെന്ന് മന്ത്രി റിയാസ് വിമർശിച്ചു. കേന്ദ്ര മന്ത്രി പറഞ്ഞത് ദൗർഭാഗ്യകരമാണ്. കേരളത്തിന്റെ വികസനത്തെ സഹായിക്കുവാൻ ഒന്നും തന്നെ അദ്ദേഹം പറയാറില്ല. കേരളത്തിന്റെ വികസനത്തെ തടയുവാനും കേരള സർക്കാരിനെ ആക്ഷേപിക്കുവാനും വേണ്ടിയാണ് അദ്ദേഹം നാവ് ചലിപ്പിക്കുന്നത്. അത്തരത്തിൽ അദ്ദേഹം നാവ് ചലിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

അതേസമയം കേന്ദ്ര മന്ത്രിമാരെ പരിഹസിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഇന്നലെ രംഗത്തെത്തിയിരുന്നു. കേരളത്തിൽ ജനിച്ച് വളർന്ന ഒരു കേന്ദ്രമന്ത്രിയുണ്ട്. അദ്ദേഹം നടത്തുന്ന വാർത്താ സമ്മേളനങ്ങളേക്കാൾ കുഴികൾ ദേശീയ പാതയിലുണ്ട്. പലതവണ പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്നും മന്ത്രി പറഞ്ഞു. പൂർത്തിയാകാറായ പദ്ധതികൾക്ക് മുന്നിൽ നിന്ന് പടമെടുത്ത് പോകുന്ന കേന്ദ്ര മന്ത്രിമാർ ദേശീയ പാതയിലെ കുഴികൾ കൂടി എണ്ണണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു.

]]>
‘ഓൾഡ് വീഞ്ഞ് ഇൻ ന്യൂ കുപ്പി’ വീണ വിജയനെതിരായ പ്രതിപക്ഷ ആരോപണം തള്ളി മന്ത്രി മുഹമ്മദ് റിയാസ് https://malayalees.ch/pa-muhammed-riyas-on-allegations-against-veena-vijayan/ Wed, 29 Jun 2022 08:40:56 +0000 https://malayalees.ch/?p=64056 വീണ വിജയനെതിരായ മാത്യു കുഴൽനാടൻ എംഎൽഎയുടെ ആരോപണം തള്ളി മന്ത്രി പി എ മുഹമ്മദ് റിയാസ്. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി പ്രചരിപ്പിക്കുകയാണ് പ്രതിപക്ഷം. 2021 നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പും ഇക്കാര്യം പ്രചരിപ്പിച്ചിരുന്നു എന്നാൽ ഒരുകാലത്തുമില്ലാത്ത ഭൂരിപക്ഷം എൽഡിഎഫിന് ലഭിച്ചു.

ഇത്തരം പ്രചരണങ്ങൾ ഇടതുപക്ഷത്തിന്റെ വലിയ വിജയത്തിന് കാരണമായി. ഒരുകാലത്തും ഇല്ലാത്ത ഭൂരിപക്ഷമാണ് അന്ന് ലഭിച്ചതെന്നും റിയാസ് പറഞ്ഞു. മമ്മൂട്ടിയുടെ മകനാണ് ദുൽഖർ…ദുൽഖറിന്റെ വാപ്പയാണ് മമ്മൂട്ടി ഇക്കാര്യം തിരിച്ചും മറിച്ചും പറയുന്നത് പോലെയാണ് ഓരോ കാര്യങ്ങളും. പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്നെ പറയാനുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

‘2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപും ഇത് ഉന്നയിച്ചതാണല്ലോ. ഞാൻ മത്സരിച്ച ബേപ്പൂർ നിയോജക മണ്ഡലത്തിൽ ഇതൊരു വലിയ ക്യാമ്പയിൻ ആകാൻ ശ്രമിച്ചിരുന്നു. അവിടെ ഒരുകാലത്തുമില്ലാത്ത ഭൂരിപക്ഷമാണ് കിട്ടിയത്. കേരളത്തിൽ യുഡിഎഫ് തുടർ പ്രതിപക്ഷമാകൻ കാരണമായതിന് ഒരു കാരണം ഇതാണ്. ‘ഓൾഡ് വീഞ്ഞ് ഇൻ ന്യൂ കുപ്പി’ അതെ പറയാനുള്ളു’- മന്ത്രി റിയാസ് പറഞ്ഞു .

അതേസമയം മുഖ്യമന്ത്രിയുടെ മകൾക്കെതിരായ ആരോപണത്തിൽ ഉറച്ച് നിൽക്കുന്നെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. മുഖ്യമന്ത്രിയുടെ പ്രതികരണം യോജിച്ചതാണോയെന്ന് ജനം വിലയിരുത്തട്ടെ. താൻ പറഞ്ഞ കാര്യങ്ങൾ അസംബന്ധമാണോയെന്ന് മുഖ്യമന്ത്രി തെളിയിക്കട്ടെ. മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട് താൻ ഒന്നും പറഞ്ഞിട്ടില്ല. എന്നാൽ കമ്പനിയുമായി ബന്ധപ്പെട്ട വെബ്സൈറ്റിന്റെ എഡിറ്റ് ഹിസ്റ്ററി പ്രദർശിപ്പിച്ച് മാത്യു കുഴൽനാടൻ രംഗത്തെത്തി. നിർണായക വിവരങ്ങൾ ഒഴിവാക്കിയെന്ന് അദ്ദേഹം ആരോപിച്ചു. ജെയ്‌ക് ബാലകുമാറിന്റെ പേര് മാറ്റിയതെന്തിനെന്ന് അറിയണം. വീണയുടെ കമ്പനി എക്സോലോജിക് സിംഗിൾ ഡയറക്ടർ കമ്പനിയെന്ന് മാത്യു കുഴൽനാടൻ എംഎൽഎ വ്യക്തമാക്കി.

]]>