oxygen – malayalees.ch https://malayalees.ch Malayalam Online News Portal Mon, 15 Aug 2022 08:13:55 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png oxygen – malayalees.ch https://malayalees.ch 32 32 ‘ആംബുലന്‍സില്‍ ഫുള്‍ സിലിണ്ടര്‍ ഓക്‌സിജനുണ്ടായിരുന്നു’; മരിച്ച രോഗിയുടെ ബന്ധുക്കളുടെ ആരോപണം തള്ളി ആശുപത്രി https://malayalees.ch/there-were-no-oxygen-shortage-thiruvalla-hospital-denies-allegation/ Mon, 15 Aug 2022 08:13:47 +0000 https://malayalees.ch/?p=66434 ഓക്‌സിജന്‍ ലഭിക്കാതെയാണ് തിരുവല്ലയില്‍ രോഗി മരിച്ചത് എന്ന ബന്ധുക്കളുടെ പരാതി നിഷേധിച്ച് തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ ബിജു ബി നെല്‍സണ്‍. ഓക്‌സിജന്‍ ലെവല്‍ 38 ശതമാനം എന്ന ഗുരുതര നിലയിലാണ് രോഗി ആശുപത്രിയിലെത്തിയത്. ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തത്. ബി ടൈപ്പ് ഫുള്‍ സിലിണ്ടര്‍ ഓക്‌സിജന്‍ സൗകര്യം നല്‍കിയാണ് മെഡിക്കല്‍ കോളജിലേക്ക് പറഞ്ഞയച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന രോഗി മെഡിക്കല്‍ കോളജില്‍ എത്തി 20 മിനിറ്റിന് ശേഷമാണ് മരണപ്പെട്ടതെന്നും സൂപ്രണ്ട് വിശദീകരിച്ചു.

എന്നാല്‍ ആംബുലന്‍സില്‍ രോഗി മരിച്ചെന്നായിരുന്നു ബന്ധുക്കളുടെ പരാതി. തിരുവല്ല ആശുപത്രിയില്‍നിന്ന് വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് രോഗിയെ കൊണ്ടുപോകുന്നതിനിടെ ഓക്‌സിജന്‍ കിട്ടാതെയാണ് രോഗി മരിച്ചതെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. മെഡിക്കല്‍ കോളജിലേക്കുള്ള യാത്രക്കിടെ സിലിണ്ടര്‍ തീര്‍ന്നെന്നാണ് ബന്ധുക്കളുടെ ആരോപണം. തിരുവല്ല പടിഞ്ഞാറെ വെണ്‍പാല ഇരുപത്തിരണ്ടില്‍ രാജനാണ് മരിച്ചത്.

]]>
കോഴിക്കോട് മെഡിക്കൽ കോളജിലെ ഓക്സിജൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരം; കഞ്ചിക്കോട് നിന്ന് ഓക്സിജൻ എത്തിച്ചു https://malayalees.ch/oxygen-scarcity-at-calicut-medical-college-solved/ Wed, 01 Sep 2021 11:59:25 +0000 https://malayalees.ch/?p=48921 കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഓക്സിജൻ ക്ഷാമത്തിന് താല്‍ക്കാലികപരിഹാരം. ആശുപത്രിയിൽ ഓക്സിജൻ എത്തിച്ചു. കഞ്ചിക്കോട് നിന്നാണ് ഓക്സിജൻ എത്തിച്ചത്. നാളെ രാവിലെവരെ ഉപയോഗിക്കാനുള്ള ഓക്സിജനാണ് എത്തിച്ചത്.ഓക്സിജൻ ക്ഷാമത്തെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയകള്‍ ഒഴികെ എല്ലാം മാറ്റിവെച്ചിരിക്കുകയായിരുന്നു.

അടിയന്തര ശസ്ത്രക്രിയകള്‍ മാത്രമാണ് നടന്നിരുന്നത്. ഇന്നലെ രാത്രിമുതലാണ് ക്ഷാമം നേരിട്ടത്. വിതരണ കമ്പനിയിലെ സാങ്കേതിക പ്രശ്നമാണ് ഓക്സിജന്‍ എത്തിക്കാന്‍ തടസമായതെന്നാണ് വിശദീകരണം. അടിയന്തര സാഹചര്യം ഉണ്ടായതോടെ ആശുപത്രി അധികൃതര്‍ പകരം സംവിധാനം ഒരുക്കാന്‍ പ്രയാസപ്പെട്ടു.

തുടർന്ന് ഓക്സിജന്‍ ക്ഷാമം പൂര്‍ണ്ണമായും പരിഹരിച്ചാലേ മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകള്‍ നടത്താനാവൂ എന്ന് അധികൃതര്‍ അറിയിച്ചു.കൊവിഡ് രോഗികള്‍ ഉള്ളതിനാള്‍ ഓക്സിജന്‍ കൂടുതല്‍ അളവില്‍ മെഡിക്കല്‍ കോളജ് ആശുപത്രിക്ക് ആവശ്യമായി വരുന്നുണ്ട്.

]]>
കേരളത്തിലെ ‘ഓക്‌സിജന്‍ നഴ്സുമാര്‍’ ഉള്‍പെടെ 12 സംരംഭങ്ങള്‍ക്ക് കേന്ദ്രത്തിന്‍റെ പ്രശംസ https://malayalees.ch/tns-taxi-ambulance-rajasthans-mobile-opd-oxygen-nurses-of-kerala-among-indias-best-covid-practice/ Fri, 21 May 2021 12:19:52 +0000 https://malayalees.ch/?p=44485 കോവിഡ് സാഹചര്യം കൈകാര്യം ചെയ്യാനായി വിവിധ സംസ്ഥാനങ്ങള്‍ ഉപയോഗിച്ച മികച്ച രീതികളെ പ്രശംസിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിലെ ഓക്സിജന്‍ നഴ്സുമാര്‍ ഉള്‍പെടെ 12 സംരംഭങ്ങളാണ് പ്രശംസനാര്‍ഹമായത്. ഇവ പട്ടികപ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കത്തെഴുതി. കേരളത്തിലെ ഓക്‌സിജന്‍ നഴ്സുമാര്‍ക്ക് പുറമെ തമിഴ്‌നാട്ടിലെ ടാക്‌സി ആംബുലന്‍സ്, രാജസ്ഥാനിലെ മൊബൈല്‍ ഒ.പി.ഡി തുടങ്ങിയവയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ പ്രശംസ പിടിച്ചുപറ്റി.

കേരളത്തിലെ ആശുപത്രികളില്‍ ഓക്‌സിജന്‍റെ കൃത്യമായ ഉപയോഗം ഉറപ്പാക്കാനായിരുന്നു ഓക്‌സിജന്‍ നഴ്സുമാരുടെ സേവനം ഉപയോഗിച്ചത്. കോവിഡ് ഇതര അവശ്യ ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിനായുള്ള മൊബൈല്‍ ഒ.പി.ഡി, ഓക്‌സിജന്‍ പാഴാക്കല്‍ പരിശോധിക്കുന്നതിനായി ഓരോ ആശുപത്രിയിലും ഏര്‍പ്പെടുത്തിയ ‘ഓക്‌സിജന്‍ മിത്ര’ എന്നിവയാണ് രാജസ്ഥാനില്‍ നിന്ന് പട്ടികയില്‍ ഇടംപിടിച്ചത്. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലെ ഗ്രാമീണ മേഖലയില്‍ ഏര്‍പ്പെടുത്തിയ വീടുതോറും ചെന്നുള്ള കോവിഡ് പരിശോധനയും പ്രശംസനാര്‍ഹമായി. ഉത്തര്‍പ്രദേശിലെ വാരണാസിയിലെ സാധാരണ പൗരന്മാരുടെ കോവിഡുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുന്നതിനായുള്ള കാശി കോവിഡ് റെസ്‌പോണ്‍സ് സെന്‍റര്‍, ഹരിയാനയിലെ ഗുരുഗ്രാമില്‍ ജോലിസ്ഥലത്ത് ചെന്നുള്ള വാക്‌സിനേഷന്‍ തുടങ്ങിയവയും പട്ടികയിലുണ്ട്.

]]>
ഇന്ത്യക്ക് 1200 സിലിണ്ടറുകളെത്തിച്ച് ബ്രിട്ടന്‍ https://malayalees.ch/covid-19-india-welcomes-1200-more-oxygen-cylinders-from-uk-140227/ Thu, 13 May 2021 10:03:09 +0000 https://malayalees.ch/?p=44114 കടുത്ത ഓക്സിജന്‍ ക്ഷാമം നേരിടുന്ന ഇന്ത്യക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സഹായ സഹകരണങ്ങള്‍ തുടരുകയാണ്. ഇപ്പോള്‍ കോവിഡ് പ്രതിരോധത്തിനായി 1200 ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചിരിക്കുകയാണ് ബ്രിട്ടന്‍. ബ്രിട്ടന്‍റെ സഹായം സ്വീകരിച്ചതിനൊപ്പം ഓക്സിജന്‍ എത്തിച്ച ഖത്തര്‍ എയര്‍വേയ്സിനും വിദേശകാര്യ മന്ത്രാലയ വക്താവ് നന്ദി അറിയിച്ചു.

ഇന്ത്യക്ക് 1200 സിലിണ്ടറുകളെത്തിച്ച് ബ്രിട്ടന്‍

ബ്രിട്ടണില്‍ നിന്ന് 1350 ഓക്സിജന്‍ സിലിണ്ടറുകള്‍ തിങ്കളാഴ്ച ഇന്ത്യയിലെത്തിച്ചിരുന്നു. പിപിഇ കിറ്റുകളും മെഡിക്കല്‍ ഉപകരണങ്ങളും ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും അടക്കം നിരവധി സഹായങ്ങള്‍ വിദേശ രാജ്യങ്ങള്‍ ഇന്ത്യയിലേക്ക് എത്തിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ അമേരിക്ക, ജര്‍മനി തുടങ്ങിയ രാജ്യങ്ങളും കൂടുതല്‍ സഹായം ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,62,727 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 4120 പേര്‍ മരിക്കുകയും ചെയ്തു.

]]>
മിനിറ്റുകള്‍ മാത്രം ഓക്സിജന്‍ വിതരണം തടസ്സപ്പെട്ടു; ആന്ധ്രയില്‍ 11 കോവിഡ് രോഗികള്‍ മരിച്ചു https://malayalees.ch/11-patients-die-in-andhra-pradesh-hospital-after-oxygen-tanker-delayed/ Tue, 11 May 2021 04:41:24 +0000 https://malayalees.ch/?p=43973 ടാങ്കര്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് ഓക്സിജന്‍ ലഭിക്കാതെ ആന്ധ്രപ്രദേശില്‍ 11 കോവിഡ് രോഗികള്‍ മരിച്ചു. തിരുപ്പതിയിലെ സര്‍ക്കാര്‍ ആശുപത്രിയായ ശ്രീ വെങ്കടേശ്വര രാംനരയ്ന്‍ റുയ ആശുപത്രിയിലെ ഐസിയുവിലാണ് മരണമുണ്ടായത്.

തിങ്കളാഴ്ചയാണ് സംഭവം. ഏതാനും മിനിറ്റുകള്‍ മാത്രമാണ് വൈകിയത് എന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഓക്സിജന്‍റെ അഭാവം മൂലം മരണം നടന്നതയി ജില്ലാ കലക്ടര്‍ എം ഹരി നാരാണയും വ്യക്തമാക്കി. 11 പേര്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചു. നിരവധി പേരുടെ ജീവന്‍ രക്ഷിക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ 1000ത്തോളം കോവിഡ് രോഗികളാണ് ഇവിടെ ചികിത്സയിലുള്ളത്. തിരുപ്പതി, ചിറ്റൂര്‍, നെല്ലൂര്‍, കടപ്പ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഈ ആശുപത്രിയിലെ രോഗികളില്‍ അധികവും.

8.30 നാണ് ഓക്സിജന്‍ വിതരണം തടസ്സപ്പെട്ടത്. അത് പുനഃസ്ഥാപിക്കാനായി മിനിറ്റുകള്‍ മാത്രമാണ് എടുത്തത്. അപ്പോഴേക്കും 11 പേര്‍ മരിച്ചു. പ്രകോപിതരായ ബന്ധുക്കള്‍ ആശുപത്രിയുടെ ഐസിയു തകര്‍ക്കുകയും ആശുപത്രി ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. ഭയചകിതരായ നഴ്സുമാരും ഡോക്ടര്‍മാരും ഐസിയുവില്‍ തന്നെ കഴിയുകയായിരുന്നു. ഒടുവില്‍ പോലീസ് സംരക്ഷണയിലാണ് ഇവര്‍ പുറത്തിറങ്ങിയത്.

]]>
ഡൽഹിയിലെ ഓക്‌സിജൻ ക്ഷാമം; ഹർജി ഇന്ന് സുപ്രിംകോടതിയിൽ https://malayalees.ch/supreme-court-oxygen-covid-death/ Thu, 06 May 2021 03:49:50 +0000 https://malayalees.ch/?p=43750 ഡൽഹിയിലെ ഓക്‌സിജൻ ക്ഷാമവുമായി ബന്ധപ്പെട്ട ഹർജി ഇന്ന് സുപ്രിംകോടതി വീണ്ടും പരിഗണിക്കും. സംസ്ഥാനത്തിന് മാത്രമായി ഒരു വിദഗ്ധ സമിതി രൂപീകരിക്കുന്നതിലും ഇന്ന് തീരുമാനമുണ്ടാകും.

രാജ്യതലസ്ഥാനത്ത് പ്രതിദിനം 700 മെട്രിക് ടൺ ഓക്‌സിജൻ ലഭ്യമാക്കുന്നതിനുള്ള പദ്ധതി സമർപ്പിക്കാൻ സുപ്രിംകോടതി കേന്ദ്രത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ആശുപത്രികളിൽ ലഭ്യമായിട്ടുള്ള കിടക്കകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഓക്‌സിജൻ വിതരണം ചെയ്യുന്ന കേന്ദ്രനയം പരിശോധിക്കണമെന്ന് ഇന്നലെ കോടതി അഭിപ്രായപ്പെട്ടിരുന്നു. വിഷയം പരിഹരിക്കാൻ ഡൽഹിക്ക് മാത്രമായി വിദഗ്ധ സമിതി രൂപീകരിക്കുന്നതിലും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഇന്ന് തീരുമാനമെടുക്കും. ഓക്‌സിജൻ ഓഡിറ്റ് അടക്കം നടത്തുന്നതിന് സ്വതന്ത്രസംവിധാനം വേണമെന്ന് കേന്ദ്രസർക്കാർ ഇന്നലെ സുപ്രിംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ഡൽഹിയിലെ കൊവിഡ് പരിശോധനാ നിരക്കുകൾ കുറയ്ക്കണമെന്ന് ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.

]]>
കുറയാതെ കോവിഡ്; പരിഹരിക്കാനാവാതെ ഓക്സിജന്‍ ക്ഷാമം https://malayalees.ch/bengal-records-highest-single-day-deaths-daily-recoveries-outstrip-fresh-cases-in-up/ Wed, 05 May 2021 04:25:01 +0000 https://malayalees.ch/?p=43700 രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നു. കോവിഡ് രോഗികളുടെ എണ്ണം രണ്ട് കോടി കടന്ന സാഹചര്യത്തിലും ഓക്സിജൻ ക്ഷാമം പരിഹരിക്കാനായില്ല. ഡൽഹിക്ക് ആവശ്യമായ ഓക്സിജൻ ലഭ്യമാക്കാത്തതിൽ കേന്ദത്തിന് ഹൈക്കോടതി നോട്ടീസ് നൽകി. കർണാടകയിലും സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂന്നര ലക്ഷത്തിന് മുകളിൽ തുടരുകയാണ്.

24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 3,57,229 പേർക്കാണ്. ഓക്സിജൻ ക്ഷാമം കൂടുതൽ നേരിടുന്ന ഡൽഹിയിക്ക് അർഹമായ ഓക്സിജൻ അടിയന്തരമായി നൽകണമെന്ന ഉത്തരവ് പാലിക്കാത്തതിനെ തുടർന്ന് കേന്ദ്ര സർക്കാരിനെതിരെ അതിരൂക്ഷ വിമർശനമാണ് ഡൽഹി ഹൈക്കോടതി നടത്തിയത്. ഡൽഹിക്ക് മെഡിക്കൽ ഓക്സിജന്‍റെ മുഴുവൻ വിഹിതവും നൽകണമെന്നും കോടതി നിർദേശിച്ചു.

രണ്ട് മാസത്തേക്ക് ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഓട്ടോ, ടാക്സി തൊഴിലാളികൾക്ക് അയ്യായിരം രൂപ സാമ്പത്തിക സഹായം നൽകാനും എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ റേഷൻ നൽകാനും കേന്ദ്രസർക്കാർ തീരുമാനിച്ചു. പ്രതിദിന കേവിഡ് കേസുകൾ 40000 കടന്ന കർണാകയിൽ സ്ഥിതി ഗുരുതരമായി തുടരുന്നു. ബെംഗളൂരുവിലെ ആശുപത്രികൾ തിങ്ങി നിറഞ്ഞ അവസ്ഥയാണ്. ഓക്സിജൻ ക്ഷാമം തുടങ്ങിയതോടെ മരണ സംഖ്യയും ഉയരുകയാണ്

]]>
ബംഗളൂരുവില്‍ ഓക്‌സിജന്‍ കിട്ടാതെ 23 കൊവിഡ് രോഗികള്‍ മരിച്ചു https://malayalees.ch/in-bangalore-23-covid-patients-died-due-to-lack-of-oxygen/ Mon, 03 May 2021 12:54:29 +0000 https://malayalees.ch/?p=43609 ബംഗളൂരുവിന് അടുത്ത് ചാമരാജ് ജില്ലാ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 23 കൊവിഡ് രോഗികള്‍ മരിച്ചു. വെന്റിലേറ്ററില്‍ ഉണ്ടായിരുന്നവരാണ് മരിച്ചത്. മരിച്ചവരുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. 24 മണിക്കൂറിനിടെയാണ് ഇവരുടെ മരണം. പൊലീസ് ആശുപത്രിയില്‍ എത്തി സാഹചര്യങ്ങള്‍ പരിശോധിച്ചു. മൈസൂരില്‍ നിന്ന് ഓക്‌സിജന്‍ എത്തിയില്ലെന്നാണ് വിശദീകരണം. ഓക്‌സിജന്‍ അയച്ചിട്ടില്ലെന്നാണ് മൈസൂരില്‍ നിന്നുള്ള വിവരം.

ഒരാഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ശനിയാഴ്ച കല്‍ബുര്‍ഗിയില്‍ നാല് പേര്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചിരുന്നു. ബംഗളൂരു ഇപ്പോള്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിക്കുന്ന പ്രദേശങ്ങളിലൊന്നാണ്. ബെഡുകളുടെ കുറവ് ഉണ്ടെന്നും ആളുകള്‍ മറ്റിടങ്ങളില്‍ ചികിത്സ തേടുന്നുവെന്നും റിപ്പോര്‍ട്ട്.

]]>
വേദാന്ത കമ്പനിയുടെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് ഓക്‌സിജന്‍ ഉത്പാദനത്തിനായി തുറക്കണമെന്ന് സുപ്രിംകോടതി https://malayalees.ch/sc-on-vedanta-plea-to-make-sterlite-plant-operational/ Fri, 23 Apr 2021 13:07:02 +0000 https://malayalees.ch/?p=43332 തൂത്തുക്കുടിയില്‍ അടഞ്ഞുകിടക്കുന്ന വേദാന്ത കമ്പനിയുടെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ്, ഓക്‌സിജന്‍ ഉത്പാദനത്തിനായി തുറക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച് സുപ്രിംകോടതി. പ്ലാന്റ് തുറക്കാന്‍ കഴിയില്ലെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ നിലപാടിനെ കോടതി വിമര്‍ശിച്ചു.

വേദാന്ത കമ്പനിയെ അനുവദിക്കുന്നില്ലെങ്കില്‍ തമിഴ്‌നാട് സ്വന്തം നിലയ്ക്ക് അവിടെ ഓക്‌സിജന്‍ ഉത്പാദിപ്പിക്കണം. ഓക്‌സിജന്‍ ദൗര്‍ലഭ്യം കാരണം ജനങ്ങള്‍ മരിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. കോടതി നിലപാടിനെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അനുകൂലിച്ചു. നിലപാട് അറിയിക്കാന്‍ കൂടുതല്‍ സമയം തമിഴ്‌നാടിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേസ് തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ഓക്‌സിജന്‍ ഉല്‍പാദനത്തിനായി പ്ലാന്റ് തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വേദാന്ത കമ്പനി നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. പ്ലാന്റിനെതിരെ 2018 മെയില്‍ പ്രദേശവാസികള്‍ നടത്തിയ പ്രതിഷേധത്തിനിടെ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ പതിമൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു.

]]>
ഡൽഹിയിലെ ഓക്‌സിജൻ ക്ഷാമം; അർധരാത്രിയോളം നീണ്ട അസാധാരണ സിറ്റിംഗ്; ഒടുവിൽ ഹർജി നാളെ പരിഗണിക്കാനായി മാറ്റി https://malayalees.ch/delhi-hc-consider-oxygen-shortage-petition-tomorrow/ Thu, 22 Apr 2021 04:23:30 +0000 https://malayalees.ch/?p=43231 ഡൽഹിയിലെ ഓക്‌സിജൻ ക്ഷാമത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ചും, കർശനമായ നിർദേശങ്ങൾ നൽകിയും ഡൽഹി ഹൈക്കോടതി. അർധരാത്രിയോളം നീണ്ട അസാധാരണ സിറ്റിംഗിൽ കേന്ദ്രസർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തിയിരുന്നു. ഒടുവിൽ ഹർജി നാളെ പരിഗണിക്കാനായി മാറ്റി.

480 മെട്രിക് ടൺ ഓക്‌സിജൻ പൊലീസ് സുരക്ഷയോടെ ഡൽഹിയിൽ എത്തിക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത നൽകിയ ഉറപ്പ് ഹൈക്കോടതി രേഖപ്പെടുത്തി. ഇതിന് പിന്നാലെയാണ് ഹർജി നാളെ പരിഗണിക്കാനായി മാറ്റിയത്. സ്വകാര്യ ആശുപത്രി സമർപ്പിച്ച ഹർജിയിലായിരുന്നു അസാധാരണ സിറ്റിംഗ്.

ഓക്‌സിജൻ ലഭ്യമാക്കുന്നതിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന സമീപനത്തിൽ ഞെട്ടലെന്ന് കോടതി നിരീക്ഷിച്ചു. കേന്ദ്രസർക്കാർ ഉണർന്ന് പ്രവർത്തിക്കുന്നതായി കാണുന്നില്ല. ഓക്‌സിജൻ ക്ഷാമം കാരണം ജനങ്ങൾ മരിക്കുന്നത് കാണാനാകില്ല. യാചിച്ചോ, വാങ്ങിയോ, ബലംപ്രയോഗിച്ചോ അടിയന്തരഘട്ടം മറികടക്കണമെന്ന് കോടതി വ്യക്തമാക്കി.

കേന്ദ്രസർക്കാർ പൗരന്മാരുടെ ജീവിക്കാനുള്ള മൗലികാവകാശം സംരക്ഷിക്കണമെന്ന് പറഞ്ഞ ഹൈക്കോടതി ആശുപത്രികളിൽ ഓക്‌സിജൻ എത്തിക്കാൻ എന്ത് വഴിയാണോ സ്വീകരിക്കേണ്ടത് ആ നടപടിയെടുക്കണമെന്നും ആവശ്യമെങ്കിൽ വ്യവസായ മേഖലയിൽ ഉപയോഗിക്കാൻ വച്ചിരിക്കുന്ന മുഴുവൻ ഓക്‌സിജനും മെഡിക്കൽ ആവശ്യത്തിന് വകമാറ്റണമെന്നും ചൂണ്ടിക്കാട്ടി.

]]>