oxygen shortage – malayalees.ch https://malayalees.ch Malayalam Online News Portal Fri, 14 May 2021 11:27:02 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png oxygen shortage – malayalees.ch https://malayalees.ch 32 32 ഓക്സിജൻ ലഭിച്ചില്ല; ​ഗോവയിൽ 13 രോ​ഗികൾ കൂടി മരിച്ചു https://malayalees.ch/oxygen-crisi-in-goa-took-lives-of-thirteen/ Fri, 14 May 2021 11:26:54 +0000 https://malayalees.ch/?p=44161 ഗോവയിൽ ഓക്സിജൻ കിട്ടാതെ 13 രോഗികൾ കൂടി മരിച്ചു. ഗോവ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം.

ഇന്ന് പുലർച്ചെ ഒരു മണിക്കും ആറ് മണിക്കുമിടെയാണ് 13 പേരും മരിച്ചത്. ഇന്നലെ ഇതേ സമയക്ക് 15 പേരുടെ മരണം റിപ്പോർട്ട് ചെയ്തിരുന്നു. ബുധനാഴ്ച പുലർച്ചെ 20 പേരാണ് ഓക്സിജൻ ലഭിക്കാതെ മരിച്ചത്. ചൊവ്വാഴ്ചയും ഇതേ സമയത്ത് ഇതേ കാരണത്താൽ 26 പേർ മരണമടഞ്ഞിരുന്നു.

കഴിഞ്ഞ നാല് ദിവസത്തിനിടെ 74 രോഗികളാണ് ഈ ആശുപത്രിയിൽ മരിച്ചത്. കുറഞ്ഞ മർദ്ദത്തിലുള്ള ഓക്സിജനാണ് മരണകാരണമെന്നാണ് റിപ്പോർട്ട്.

സംഭവത്തിൽ ഇന്ന് വൈകീട്ട് 7 മണിക്കകം റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആശുപത്രി അധികൃതർക്കും സർക്കാരിനും നിർദേശം നൽകിയിട്ടുണ്ട്.

]]>
യു.പിയില്‍ ഓക്സിജന്‍ ക്ഷാമമില്ലെന്ന് യോഗി ആദിത്യനാഥ്, ക്ഷാമം ഉണ്ടെന്ന് കേന്ദ്രമന്ത്രി https://malayalees.ch/oxygen-shortage-in-bareilly-union-minister-writes-to-yogi-adityanath-139922/ Mon, 10 May 2021 04:38:32 +0000 https://malayalees.ch/?p=43932 ഓക്സിജന്‍ ക്ഷാമവും വെന്‍റിലേറ്ററുകളുടെയും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളുടെയും കരിഞ്ചന്തയും ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കേന്ദ്രമന്ത്രി സന്തോഷ് ഗാംഗ്‍വറിന്‍റെ കത്ത്. തന്‍റെ മണ്ഡലമായ ബറേലിയിലെ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രമന്ത്രിയുടെ കത്ത്. യു.പിയില്‍ ഓക്സിജന്‍ ക്ഷാമമില്ലെന്നും അഭ്യൂഹം പരത്തുന്നവരെ ജയിലില്‍ അടയ്ക്കുമെന്നും യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നല്‍കി ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് കേന്ദ്രമന്ത്രി തന്നെ മുഖ്യമന്ത്രിയോട് പരാതി പറഞ്ഞത്. ബറേലിയിലെ ആശുപത്രികളിൽ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കണമെന്ന് കേന്ദ്ര മന്ത്രി സന്തോഷ് ഗാംഗ്‍വര്‍ കത്തില്‍ ആവശ്യപ്പെട്ടു. കോവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കുന്ന പ്രക്രിയ ലളിതമാക്കണം. ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഫോണ്‍ വിളികളോട് പ്രതികരിക്കുന്നില്ല. ഇത് കോവിഡ് രോഗികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും കേന്ദ്ര മന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

കത്തിനെ കുറിച്ച് ചോദിച്ചപ്പോൾ ജനങ്ങളിൽ നിന്ന് പരാതികളും നിർദേശങ്ങളും ലഭിച്ചിട്ടുണ്ടെന്നും അത് മുഖ്യമന്ത്രിക്ക് കൈമാറുകയാണ് ചെയ്തതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു- ജനങ്ങള്‍ ഉന്നയിച്ച കാര്യങ്ങൾ പ്രസക്തമാണ്. ഇവയെക്കുറിച്ച് അന്വേഷിക്കണമെന്ന് ഞാൻ കരുതുന്നു. ഓക്സിജൻ ക്ഷാമം ഒരു താൽക്കാലിക പ്രശ്നമാണെന്ന് തോന്നുന്നു. അത് പരിഹരിക്കപ്പെടും. പക്ഷേ കരിഞ്ചന്ത ഉണ്ടാകരുത്”. യു.പിയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം ഇല്ലെന്നായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വാദം. കോവിഡ് ബാധിതരായ എല്ലാവര്‍ക്കും ഓക്സിജന്‍റെ ആവശ്യമില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. കിംവദന്തികള്‍ പ്രചരിപ്പിച്ചാല്‍ ദേശീയ സുരക്ഷാ നിയമപ്രകാരം നടപടിയെടുക്കാനും അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും യോഗി പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഓക്സിജന്‍ ക്ഷാമത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചൂണ്ടിക്കാട്ടിയ പലരും അറസ്റ്റിലാവുകയും ചെയ്തു. എന്നാല്‍ ഡോക്ടര്‍മാരും ആശുപത്രി അധികൃതരും ഉള്‍പ്പെടെ മെഡിക്കല്‍ ഓക്സിജന്‍ ക്ഷാമം ചൂണ്ടിക്കാട്ടുകയുണ്ടായി. മെഡിക്കല്‍ ഉപകരണങ്ങളുടെ കരിഞ്ചന്തയും പൂഴ്തിവെയ്പ്പും നടക്കുന്നുണ്ടെന്ന് യോഗി ആദിത്യനാഥ് സമ്മതിച്ചു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഓക്സിജന്‍ ക്ഷാമത്തെ കുറിച്ച് പ്രിയങ്ക ഗാന്ധി യോഗി സര്‍ക്കാരിനോട് പറഞ്ഞതിങ്ങനെയാണ്- “മുഖ്യമന്ത്രി, സംസ്ഥാനത്ത് ഓക്സിജൻ അടിയന്തരമായി ആവശ്യമുണ്ട്. എനിക്കെതിരെ കേസെടുക്കുകയും, എന്റെ സ്വത്ത് കണ്ടുകെട്ടുകയും ചെയ്തോളൂ. പക്ഷേ ദൈവത്തെ ഓര്‍ത്ത് സാഹചര്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് ജനങ്ങളുടെ ജീവൻ രക്ഷിക്കൂ,

]]>
ഓക്സിജന്‍ ക്ഷാമം; തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകള്‍ മാറ്റിവച്ചു https://malayalees.ch/sugeries-postponed-in-sri-chithra-hospital/ Wed, 05 May 2021 07:53:29 +0000 https://malayalees.ch/?p=43720 ഓക്സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകള്‍ മാറ്റിവെച്ചു. ന്യൂറോ വിഭാഗത്തിലെ ശസ്ത്രക്രിയകളാണ് മാറ്റിവെച്ചത്. ആശുപത്രിയിലെക്ക് ഓക്സിജന്‍ എത്തിക്കുന്ന മൂന്ന് കമ്പനികള്‍ കൃത്യസമയത്ത് വിതരണം നടത്താത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ആശുപത്രി ഡയറക്ടര്‍ ജില്ലാ കലക്ടറെ അറിയിച്ചു.

മൂന്ന് കമ്പനികളാണ് ശ്രീചിത്രയിലേക്കുള്ള ഓക്സിജന്‍ വിതരണം നടത്തുന്നത്. എന്നാല്‍ ഒരാഴ്ചയിലേറെയായി കൃത്യസമയത്ത് ഇവര്‍ ഓക്സിജന് വിതരണം നടത്തിയിരുന്നില്ല. ഇതാണ് പ്രതിസന്ധിക്ക് കാരണമായത്. 17 സിലിണ്ടറുകള്‍ മാത്രമാണ് ഇന്നലെയുണ്ടായിരുന്നത്. ഇതേ തുടര്‍ന്നാണ് ന്യൂറോ സര്‍ജറി വിഭാഗത്തിലെ ശസ്ത്രക്രിയകള്‍ മാറ്റിവെച്ചത്. ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിലും പ്രതിസന്ധിയുണ്ടായി.

ഓക്സിജന്‍ ക്ഷാമം സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്കും ശ്രീചിത്ര അധികൃതര്‍ കത്ത് നല്‍കി. ഇതേ തുടര്‍ന്ന് ഐഎസ്ആര്‍ഒയില്‍ നിന്നുള്‍പ്പെടെ 40 സിലിണ്ടറുകള്‍ രാവിലെ എത്തിച്ചു. ഇതോടെ അടിയന്തര ശസ്ത്രക്രിയകള്‍ ആരംഭിച്ചു. വൈകുന്നേരം 55 സിലിണ്ടറുകള്‍ കൂടിയെത്തുമെന്നും നാളെമുതല്‍ പ്രവര്‍ത്തനം സാധാരണഗതിയിലാകുമെന്നും ഡയറക്ടര്‍ അറിയിച്ചു. പ്രതിദിനം 20 ശസ്ത്രക്രിയകളെങ്കിലും ശ്രീചിത്രയില്‍ നടക്കാറുണ്ട്.

]]>
ഡൽഹിയിൽ വീടുകളിൽ ചികിത്സയിലുളള രോഗികൾ ഓക്‌സിജൻ ലഭിക്കാതെ പ്രതിസന്ധിയിൽ https://malayalees.ch/patients-faces-crisis-due-to-oxygen-shortage-in-delhi/ Tue, 27 Apr 2021 03:54:37 +0000 https://malayalees.ch/?p=43388 ഡൽഹിയിൽ വീടുകളിൽ ചികിത്സയിലുള്ള രോഗികൾ ഓക്‌സിജൻ ലഭിക്കാതെ കടുത്ത പ്രതിസന്ധിയിൽ. പന്ത്രണ്ട് മണിക്കൂറിലേറെ കാത്തുനിന്നാണ് ഇവർക്ക് ആവശ്യമായ ഓക്‌സിജൻ ലഭിക്കുന്നത്. വൻതുക ഓക്‌സിജന് ഈടാക്കുന്നതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

ഡൽഹിയിൽ ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് രോഗികളുടെ എണ്ണത്തിൽ ശമനമില്ല. ഇതോടൊപ്പമാണ് കടുത്ത ഓക്‌സിജൻ ക്ഷാമം. മതിയായ ഓക്‌സിജൻ ലഭിക്കാതെ രോഗികൾ ദുരിതമനുഭവിക്കുമ്പോൾ നിസഹായകരായി നോക്കി നിൽക്കാൻ മാത്രമാണ് സർക്കാരിന് കഴിയുന്നത്. ആശുപത്രികളിൽ ബെഡ്ഡുകളുടേയും ഓക്‌സിജന്റേയും അഭാവം മൂലം പലരും വീടുകളിലാണ് ചികിത്സയിൽ കഴിയുന്നത്. വീടുകളിൽ കഴിയുന്നവർക്കും ഓക്‌സിജൻ ലഭ്യമാകുക പ്രയാസമാണ്. മണിക്കൂറുകളോളും കാത്തുനിന്നാൽ മാത്രമേ ഓക്‌സിജൻ ലഭിക്കുകയുള്ളൂ.

സമാനമാണ് വരി നിൽക്കുന്ന നൂറു കണക്കിന് ആളുകളുടെ അവസ്ഥ. കരിഞ്ചന്തയിൽ 50കിലോ സിലിണ്ടറിന് 50000 രൂപ വരെ നൽകേണ്ടി വരുന്നുണ്ട്. ഇത് നൽകാൻ തയ്യാറായാലും ഓക്‌സിജൻ കിട്ടാൻ വഴിയില്ല. എന്തു ചെയ്യണമെന്നാണ് ഇവർ ചോദിക്കുന്നത്. അതേസമയം, ഇന്ന് മുതൽ സ്വകാര്യ വിതരണ കേന്ദ്രങ്ങളിൽ നിന്ന് പൊതുജനങ്ങൾക്ക് ഓക്‌സിജൻ നൽകില്ല എന്നാണ് തീരുമാനം. ഇത് പ്രതിസന്ധിയിലാക്കുന്നത് നൂറുകണക്കിന് ജീവനുകളെയാണ്.

]]>