Oxygen Concentrators – malayalees.ch https://malayalees.ch Malayalam Online News Portal Mon, 17 May 2021 06:53:32 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Oxygen Concentrators – malayalees.ch https://malayalees.ch 32 32 ചൈനയില്‍ നിന്ന് 3,600 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഇന്ത്യയിലെത്തി https://malayalees.ch/biggest-consignment-oxygen-concentrators-lands-delhi-china/ Mon, 17 May 2021 06:53:20 +0000 https://malayalees.ch/?p=44216 കോവിഡിന്‍റെ അതിതീവ്ര വ്യാപനത്തില്‍ വലയുന്ന ഇന്ത്യയ്ക്ക് വിദേശരാജ്യങ്ങളിൽ നിന്നുള്ള​ സഹായം തുടരുന്നു. ചൈനയില്‍ നിന്ന് ഏകദേശം 100 ടണ്‍ ഭാരമുള്ള 3,600 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളാണ് ഡല്‍ഹിയിലെത്തിയത്. ചൈനയിലെ ഹാങ്ഷൗ വിമാനത്താവളത്തില്‍ നിന്ന് ബോയിംഗ് 747-400 വിമാനത്തിലായിരുന്നു ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഇന്ത്യയിലെത്തിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞാണ് ജംബോ ചാര്‍ട്ടര്‍ വിമാനം ഡല്‍ഹി വിമാനത്താവളത്തിലെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. ഈ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഡല്‍ഹിയിലെയും ഉത്തരേന്ത്യയിലെയും നഗരങ്ങള്‍ നേരിടുന്ന ഓക്സിജന്‍ പ്രതിസന്ധി പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും ആഴ്ചകളിലും ഇത്തരം ലോഡുകള്‍ രാജ്യത്ത് എത്തിയേക്കുമെന്നാണ് വിവരം.

വിവിധ വിദേശ രാജ്യങ്ങളിൽനിന്നും സംഘടനകളിൽനിന്നും ഏപ്രിൽ 27 മുതൽ കേന്ദ്രസർക്കാർ അന്താരാഷ്​ട്ര സംഭാവനകളും കോവിഡ് മെഡിക്കൽ സാമഗ്രികളും സ്വീകരിക്കുന്നുണ്ട്. മെയ് 15വരെ 11,058 ഓക്സിജൻ കോൺസെൻട്രേറ്ററുകളും 13,496 ഓക്സിജൻ സിലിണ്ടറുകളും 19 ഓക്സിജൻ ഉൽപാദന പ്ലാൻറുകളും 7365 വെന്‍റിലേറ്ററുകളുമാണ് വിവിധ രാജ്യങ്ങളിൽനിന്ന്​ ഇന്ത്യയിലെത്തിയത്.​കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കസാഖി​സ്ഥാന്‍, ജപ്പാൻ, സ്വിറ്റ്സർലൻഡ്, ഒന്‍റാരിയോ (കാനഡ), യു.എസ്.എ, ഈജിപ്ത്, യു.കെ എന്നിവിടങ്ങളിൽനിന്ന് 100 ഓക്സിജൻ കോൺസെൻട്രേറ്ററുകളും 300 ഓക്സിജൻ സിലിണ്ടറുകളും വെന്‍റിലേറ്ററുകളും 40,000 റെംഡെസിവിറും മാസ്ക്കുകളും സുരക്ഷാ സ്യൂട്ടുകളും എത്തിയിരുന്നു.

]]>
ഓക്സിജൻ കോൺസണ്ട്രേറ്റർ കരിഞ്ചന്ത; വ്യവസായി നവനീത് കൽറ പൊലീസ് പിടിയിൽ https://malayalees.ch/delhi-police-arrest-businessman-navneet-kalra-in-oxygen-concentrator-hoarding-case/ Mon, 17 May 2021 06:22:33 +0000 https://malayalees.ch/?p=44196 ഓക്സിജൻ കോൺസണ്ട്രേറ്ററുകൾ കരിഞ്ചന്തയിൽ വിറ്റ സംഭവത്തിൽ ഡൽഹി വ്യവസായി നവനീത് കൽറയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന നവ്നീത് കൽറയെ ഗുഡ്ഗാവിലുളള അളിയന്റെ ഫാം ഹൗസിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇന്നലെ അർദ്ധരാത്രിയോടെ പിടിയിലായ കൽറയുടെ ഓഫീസുകളിൽ നിന്നും റെസ്റ്റോറൻ്റുകളിൽ നിന്നുമായി 524 ഓക്സിജൻ കോൺസൻട്രേറ്ററുകൾ പൊലീസ് റെയ്ഡിൽ കണ്ടെത്തിയിരുന്നു. 16000 മുതല്‍ 22000 രൂപ വരെ വിലവരുന്ന ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റേറുകള്‍ കൊള്ള ലാഭം ഈടാക്കി 50,000 മുതല്‍ 70,000 രൂപയ്ക്ക് വരെ കല്‍റ വിറ്റിരുന്നുവെന്നാണ് ഡൽഹി പൊലീസിന്റെ കണ്ടെത്തൽ.

]]>
ഓക്സിജൻ കോൺസൺട്രേറ്ററുകൾ കരിഞ്ചന്തയിൽ വിറ്റു; ഡൽഹിയിൽ 4 പേർ അറസ്റ്റിൽ https://malayalees.ch/4-arrested-for-black-marketing-of-oxygen-concentrators/ Thu, 06 May 2021 03:53:29 +0000 https://malayalees.ch/?p=43754 രാജ്യതലസ്ഥാനത്ത് ഓക്സിജൻ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിലും കരിഞ്ചന്തയിൽ ഓക്സിജൻ കോൺസൺട്രേറ്ററുകളുടെ വില്പന തുടരുന്നു. ഓക്സിജൻ കോൺസൺട്രേറ്ററുകൾ കരിഞ്ചന്തയിൽ വിറ്റതിനെ തുടർന്ന് ഡൽഹിയിൽ വിവിധ ഇടങ്ങളിലായി 4 പേരാണ് ഇന്ന് അറസ്റ്റിലായത്. ഇവരിൽ നിന്നായി ഓക്സിജൻ കോൺസൺട്രേറ്ററുകളും പൊലീസ് പിടിച്ചെടുത്തി.

സൗത്ത് ഡൽഹിയിലെ സാകേത് പ്രദേശത്ത് ഓക്സിജൻ കോൺസൺട്രേറ്ററുകൾ വില്പന നടത്തിയ രാഹുൽ എന്നയാള് പ്രതികളിൽ ഒരാൾ. പാലം സ്വദേശിയായ ഇയാളിൽ നിന്ന് ഒരു ഓക്സിജൻ കോൺസൺട്രേറ്റർ പിടിച്ചെടുത്തു. പൊലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. 55,000 രൂപയ്ക്ക് വാങ്ങിയ രണ്ട് ഓക്സിജൻ കോൺസൺട്രേറ്ററുകൾ 1,35,000 രൂപയ്ക്കാണ് ഇയാൾ വിറ്റത്.

34കാരനായ ഷാക്കിർ എന്ന ടാക്സി ഡ്രൈവറാണ് അറസ്റ്റിലായവരിൽ മറ്റൊരാൾ. ഇയാളുടെ സഹായിയായി പ്രവർത്തിച്ച വിജയ് ശർമ്മ എന്നയാളും പിടിയിലായി. ഒരു സിലിണ്ടർ ഇയാളിൽ നിന്ന് പിടിച്ചെടുത്തു.

47കാരനായ നീരജ് ബംഗ എന്നയാളെ ഓക്സിജൻ കാനിസ്റ്ററുകൾ വില്പന നടത്തിയതിനാണ് പിടികൂടിയത്. ഇയാളിൽ 9 ഓക്സിജൻ കാനിസ്റ്ററുകൾ പിടികൂടി. 400 രൂപയുടെ കാനിസ്റ്റർ 1700 രൂപയ്ക്കാണ് ഇയാൾ വില്പന നടത്തിയിരുന്നത്.

]]>