ovid19 – malayalees.ch https://malayalees.ch Malayalam Online News Portal Mon, 07 Sep 2020 09:09:56 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ovid19 – malayalees.ch https://malayalees.ch 32 32 കോവിഡ്; മന്ത്രി തോമസ് ഐസകിന്‍റെ നില തൃപ്തികരം https://malayalees.ch/thomas-iascs-condition-stable/ Mon, 07 Sep 2020 08:35:36 +0000 https://malayalees.ch/?p=31463 ധനമന്ത്രിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു

കോവിഡ് സ്ഥിരീകരിച്ച ധനമന്ത്രി തോമസ് ഐസക്കിന്‍റെ നില തൃപ്തികരം. ഇന്നലെയാണ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചത്. മന്ത്രിയ്ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ വെള്ളിയാഴ്ച സി. പി.എം സെക്രട്ടറിയേറ്റിൽ പങ്കെടുത്ത മുഖ്യമന്ത്രിയും മന്ത്രിമാരും സ്വയം നിരീക്ഷണത്തിൽ പോയി.

കോവിഡ് സ്ഥിരീകരിച്ച ധനമന്ത്രി തോമസ് ഐസക്ക് നിലവിൽ മെഡിക്കൽ കോളേജിലാണ് ചികിത്സയിൽ കഴിയുന്നത്.കഴിഞ്ഞ ദിവസം പനി അനുഭവപ്പെട്ടതിനാലാണ് ആന്‍റിജന്‍ പരിശോധനയ്ക്ക് മന്ത്രി വിധേയനായത്. സംസ്ഥാനത്ത് ഒരു മന്ത്രിക്ക് കോവിഡ് സ്ഥിരീകരിക്കുന്നതും ഇതാദ്യമാണ്.

വെള്ളിയാഴ്ച ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റില്‍ ധനമന്ത്രി പങ്കെടുത്തിതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ കെ.കെ ശൈലജ, ഇ.പി ജയരാജൻ, എം.എം മണി എന്നിവർ സ്വയം നിരീക്ഷണത്തില്‍ പോയത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണനും പോളിറ്റ് ബ്യൂറോ അംഗം എസ്‌. രാമചന്ദ്രൻ പിള്ളയും നിരീക്ഷണത്തില്‍ പോയിട്ടുണ്ട്.ഇവരെല്ലാം കോവിഡ് പരിശോധനയ്ക്കും വിധേയരാകും. മന്ത്രിക്കൊപ്പം ഉണ്ടായിരുന്ന 12 ജീവനക്കാരുടെ പരിശോധനാ ഫലം നെഗറ്റീവായെങ്കിലും ഇവരും നിരീക്ഷണത്തിലാണ്.

]]>