our-killed-seven-injured-in-road-accident – malayalees.ch https://malayalees.ch Malayalam Online News Portal Tue, 15 Feb 2022 08:54:37 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png our-killed-seven-injured-in-road-accident – malayalees.ch https://malayalees.ch 32 32 മുംബൈ-പൂനെ എക്‌സ്പ്രസ് വേയിൽ വാഹനാപകടം; 4 പേർ മരിച്ചു https://malayalees.ch/our-killed-seven-injured-in-road-accident/ Tue, 15 Feb 2022 08:53:37 +0000 https://malayalees.ch/?p=56981 മുംബൈ പൂനെ എക്‌സ്‌പ്രസ്‌വേയിൽ വാഹനാപകടം. റായ്ഗഡിലെ ഖോപോളിയിൽ നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി മറ്റു വാഹനങ്ങളിലേക്ക് ഇടിച്ച് കയറിയാണ് അപകടം ഉണ്ടായത്. സംഭവത്തിൽ 4 പേർ കൊല്ലപ്പെടുകയും 7 പേർക്ക് പരുക്ക് പറ്റുകയും ചെയ്തു. ഇതിൽ 4 പേരുടെ നില ഗുരുതരമാണ്.

ഇന്ന് രാവിലെ 6.30നാണ് സംഭവം. മുംബൈ-പൂനെ എക്‌സ്പ്രസ് വേയിലൂടെ മുംബൈയിലേക്ക് യാത്ര ചെയ്യുകയായിരുന്ന സോലാപൂർ സ്വദേശിയാണ് അപകടത്തിൽ മരിച്ചത്. ഒരു ടെമ്പോയും കാറും രണ്ട് കണ്ടെയ്‌നറുകളും ഉൾപ്പടെ നാല് വാഹനങ്ങൾ തമ്മിലാണ് കൂട്ടിയിടിച്ചത്. പരുക്കേറ്റവരെ കാമോത്തെയിലെ എംജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഖോപോളി പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ ശിരീഷ് പവാർ പറഞ്ഞു.

]]>