ottappalam – malayalees.ch https://malayalees.ch Malayalam Online News Portal Fri, 11 Nov 2022 04:15:43 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ottappalam – malayalees.ch https://malayalees.ch 32 32 ഒറ്റപ്പാലത്ത് വൃദ്ധദമ്പതികളെ വെട്ടിപരിക്കേൽപ്പിച്ച് കവർച്ചാ ശ്രമം https://malayalees.ch/elderly-couple-was-hacked-and-robbed-at-ottappalam/ Fri, 11 Nov 2022 04:15:28 +0000 https://malayalees.ch/?p=71053 ഒറ്റപ്പാലം പാലപ്പുറത്ത് വൃദ്ധദമ്പതികളെ വെട്ടിപരിക്കേൽപ്പിച്ച് കവർച്ചാ ശ്രമം. സുന്ദരേശൻ, അംബികാദേവി എന്നിവർക്കാണ് പരുക്കേറ്റത്. കേസിൽ പഴനി സ്വദേശി ബാലനെ പൊലീസ് പിടികൂടി.

പുലർച്ചെയാണ് രണ്ട് മണിയോടെയാണ് സംഭവം. വീട്ടിലെ അലമാര തുറക്കുന്ന ശബ്ദം കേട്ട് എഴുന്നേറ്റ അംബി​കയാണ് കള്ളനെ ആദ്യം കണ്ടത്. തുടർന്ന് ഭർത്താവിനെ വിളിച്ചെഴുന്നേൽപ്പിച്ച് കള്ളനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടയിൽ കയ്യിൽ കരുതിയിരുന്ന മഴു ഉപയോ​ഗിച്ച് ദമ്പതികളെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. അതിമാരകമായ രീതിയിലായിരുന്നു ഇരുവരേയും ബാലൻ ആക്രമിച്ച്. തുടർന്ന് രക്ഷപ്പെട്ട ബാലനെ പൊലീസ് പിന്നീട് പിടികൂടുകയായിരുന്നു. ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

]]>
ഇടിമിന്നല്‍; ഒറ്റപ്പാലത്ത് വീട് ഭാഗികമായി തകര്‍ന്നു https://malayalees.ch/thunder-and-lightning-the-house-partially-collapsed-at-ottapalam/ Sat, 22 Oct 2022 04:23:22 +0000 https://malayalees.ch/?p=70021 ഒറ്റപ്പാലം പത്തംകുളത്ത് ഇടിമിന്നലില്‍ വീട് ഭാഗികമായി തകര്‍ന്നു. പത്തംകുളം പൂമുള്ളിക്കാട് മേനക്കം മൊയ്തൂട്ടിയുടെ വീടാണ് തകര്‍ന്നത്.

വെള്ളിയാഴ്ച വൈകിട്ടുണ്ടായ ഇടിമിന്നലിലാണ് സംഭവം. ഇടിമിന്നലേറ്റതിനെ തുടര്‍ന്ന് വീടിന്റെ മുകള്‍ഭാഗമാണ് തകര്‍ന്നത് ജനലുകളും,മെയിന്‍ സ്വിച്ച് ബോര്‍ഡും, വയറിങ്ങുകളും പൂര്‍ണ്ണമായും നശിച്ചു.സംഭവം നടക്കുമ്പോള്‍ മൊയ്തൂട്ടിയുടെ ഭാര്യ സുഹറ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വലിയ ശബ്ദത്തോടെ ഇടിവെട്ടുകയായിരുന്നു എന്ന് ഇവര്‍ പറഞ്ഞു. ആര്‍ക്കും പരുക്കില്ല.അനങ്ങനടി പഞ്ചായത്ത് പ്രസിഡന്റ് പി.ചന്ദ്രന്‍ ,വില്ലേജ് ഓഫീസര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

]]>